ADVERTISEMENT

‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന സിനിമയിൽ നിവിന്‍ പോളിയും ശാന്തി കൃഷ്ണയും അമ്മ – മകൻ വേഷങ്ങളിലെത്തിയപ്പോൾ ഇരുകയ്യും നീട്ടി സ്വീകരിച്ചവരാണ് മലയാളി പ്രേക്ഷകർ. 22 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ശാന്തി അഭിനയ രംഗത്തേക്കു തിരിച്ചെത്തിയ സിനിമ കൂടിയായിരുന്നു അത്.

ഇപ്പോഴിതാ, നിവിൻ പോളിക്കൊപ്പം വീണ്ടും അഭിനയിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ശാന്തി കൃഷ്ണ. ഒരു പരസ്യചിത്രീകരണത്തിന് വേണ്ടിയാണ് വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തിയത്.

ADVERTISEMENT

‘കുറെ നാളുകൾക്ക് ശേഷം പ്രിയപ്പെട്ട നിവിനോടൊപ്പം ഇന്ന് ഒരു പരസ്യചിത്രീകരണത്തിൽ ഒന്നിച്ച് പ്രവർത്തിച്ചു. എന്റെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളും, ഒരു മകനെപ്പോലെ ഞാൻ സ്നേഹിക്കുകയും ചെയ്യുന്ന ഒരേയൊരു നിവിൻ പോളി’ എന്നാണ് നിവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം കുറിച്ചത്.

ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു. ഏറെ കാലത്തിന് ശേഷം ഈ അമ്മ-മകൻ കോമ്പോ വീണ്ടും കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ.

ADVERTISEMENT
Nivin Pauly and Shanthi Krishna Reunite for Ad Shoot:

Nivin Pauly and Shanthi Krishna, who previously impressed audiences as a mother-son duo in 'Njandukalude Naattil Oridavela', have reunited for an advertisement shoot. Fans are delighted to see this beloved on-screen mother-son pairing back together after a long hiatus.

ADVERTISEMENT
ADVERTISEMENT