ADVERTISEMENT

രേണുസുധി എവിടെപ്പോയാലും പിന്നാലെയുണ്ട് പാപ്പരാസികൾ. രേണു പ്രത്യക്ഷപ്പെടുന്ന പൊതുവേദികൾ, ഷോർട്ട് ഫിലിമുകൾ, ആൽബങ്ങൾ എന്നു വേണ്ട എന്തും സോഷ്യൽ മീ‍ഡിയയിലെ ഒരു വിഭാഗം ട്രോൾ മെറ്റീരിയലായി ഉപയോഗിക്കാറുണ്ട്. തനിക്കെതിരെയുള്ള വിമർശനങ്ങളോട് കൃത്യവും വ്യക്തവുമായ മറുപടി രേണുവും നൽകാറുണ്ട്. ഇപ്പോഴിതാ രേണുവിന്റെ പുതിയ ആൽബത്തിലെ ഗ്ലാമർ രംഗങ്ങളെ ചുറ്റിപ്പറ്റി പരിധിവിട്ട വിമർശനവുമായി എത്തുകയാണ് ഒരു വിഭാഗം.

ADVERTISEMENT

സോഷ്യല്‍ മീഡിയയിൽ ദാസേട്ടൻ കോഴിക്കോട് എന്നറിയപ്പെടുന്ന ഷണ്‍മുഖ ദാസിനൊപ്പമുള്ള ആല്‍ബത്തിലെ രേണുവിന്റെ ചില രംഗങ്ങളാണ് വലിയ രീതിയിൽ ചർച്ചയായത്. ആല്‍ബത്തിലെ ഇന്റിമേറ്റ് രംഗത്തെക്കുറിച്ചും. വസ്ത്രധാരണത്തെ ക്കുറിച്ചുമൊക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെതിരെയാണ് രേണുവിന്റെ മറുപടി.  

‘രേണു സുധിയുടെ....കണ്ട് നാട്ടുകാർ ചൂലുമായി ഇറങ്ങുന്നു’, ‘രേണു സുധിയുടെ ദുബായിലെ ബിസിനസ് ഇതായിരുന്നു, തെളിവ് സഹിതം പൊക്കി’, ‘ആൽബത്തിന്റെ മറവിൽ എ പടം പിടിച്ച് രേണു സുധി അറസ്റ്റിലേക്ക്, രംഗങ്ങൾ നീക്കി സെൻസറിങ്’ എന്നിങ്ങനെയുള്ള തലക്കെട്ടുകളാണ് സോഷ്യൽ മീഡിയ നിറയെ. ആൽബത്തിലെ ഒരു ക്ലിപ്പ് മാത്രം എടുത്ത് മോശം ഉദ്ദേശ്യത്തോടെ പോസ്റ്റ് ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ‌ വിമർശനങ്ങളില്‍ മറുപടിയുമായി േരണു സുധി തന്നെ എത്തിയതോടെ സോഷ്യൽ മീഡിയ ചർച്ചകൾ‌ ചൂടുപിടിച്ചു.

ADVERTISEMENT

ശാന്തിവിള ദിനേശ് ഉൾപ്പടെ ഉള്ളവർ തനിക്കെതിരെ പറയുന്ന യൂട്യൂബ് വിഡിയോകളുടെ സ്ക്രീൻഷോട്ട് പങ്കുവച്ചായിരുന്നു രേണുവിന്റെ മറുപടി. ‘‘ആഹാ ഒരു ആൽബം കാരണം ഞാനൊരു എ പടം നായിക ആയല്ലോ, രേണു സുധിയുടെ ...., ഫുൾ റിയാക്‌ഷൻ...ആൽബത്തിനു വൻ പ്രമോഷൻ.’’–രേണുവിന്റെ വാക്കുകൾ.

ADVERTISEMENT

ശരീര ഭാഗങ്ങൾ കാണിക്കുന്നുണ്ടെങ്കില്‍ അത് തന്റെ കോണ്‍ഫിഡന്‍സ് തന്നെയാണെന്നായിരുന്നു രേണുവിന്റെ മറുപടി. പിന്നെ നിങ്ങൾ വിചാരിക്കുന്ന പോലെ അത്രയ്ക്ക് കോൺഫിഡൻസ് തോന്നാനുള്ളതൊന്നും ഇല്ല. നല്ല പ്രായത്തിൽ നല്ല ഫുഡ്‌ കഴിക്കാൻ കിട്ടാതെ മുരടിച്ചു പോയതാണെന്ന് ശരിക്കും മനസ്സിലാവും. കവിളൊക്കെ വല്ലാതെ ആയിട്ടുണ്ട്, എന്നായിരുന്നു ഒരാൾ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.

‘ഒരു കോപ്പും അല്ല നല്ല ഫുഡ് എപ്പോഴും കിട്ടും. ഞാന്‍ നിന്നെപ്പോലെ വലിച്ച് വാരി തിന്നില്ല. എന്റെ ബോഡി ഷേപ്പ് മെയ്‌ന്റെയ്ന്‍ ചെയ്യുന്നത് ഇങ്ങനെയാണ്. പിന്നെ കവിള്‍ ഒട്ടിയത് പല്ലിന്റെ പ്രശ്‌നം കൊണ്ടാണ്. അത് ഇംപ്ലാന്റ് ചെയ്ത് ട്രീറ്റ്‌മെന്റിലാണ്, മനസിലായോ. നിനക്ക് ഇല്ലായിരിക്കും, എനിക്ക് നല്ലതായി ഉണ്ട്. ഞാന്‍ ഇനിയും കാണിക്കും. എന്റെ വയര്‍ വേണേല്‍ കാണൂ, ഇല്ലേല്‍ പോ’, എന്നായിരുന്നു രേണുവിന്റെ മറുപടി.

എന്തായാലും രേണു സുധിയുടെയും ഷൺമുഖ ദാസിന്റെയും പുതിയ ആല്‍ബം മന്ദാര ചേല് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. മുണ്ടും ബൗസും, സാരിയും, സ്‌കേര്‍ട്ടും, ടോപ്പുമൊക്കെയായി വ്യത്യസ്ത ലുക്കിലാണ് രേണു ആല്‍ബത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

English Summary:

Renu sudhi is facing significant criticism for her recent album's glamorous visuals, with social media users making offensive remarks about her appearance and attire. She has responded firmly to these accusations, defending her choices and clarifying personal matters related to her health and body shape.

ADVERTISEMENT