‘തലൈവരെ കണ്ടപ്പോള്‍ അച്ഛന്റെ മുഖം ഒരു കൊച്ചു കുട്ടിയുടേതെന്ന പോലെ സന്തോഷം കൊണ്ട് വിടർന്നു’: ചിത്രം പങ്കുവച്ച് അനശ്വര രാജന്‍ Anaswara Rajan's Dream Meeting with Rajinikanth at 'With Love' Premiere
Mail This Article
സൂപ്പർസ്റ്റാർ രജനീകാന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി അനശ്വര രാജന്‍. അനശ്വര രാജന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമായ ‘വിത്ത് ലവ്’ ന്റെ പ്രീമിയര്‍ പ്രദര്‍ശനത്തിനിടെയാണ് ഐശ്വര്യയും മാതാപിതാക്കളും രജനിയെ കണ്ടതും ഒപ്പം നിന്നു ചിത്രം പകർത്തിയതും.
‘വെളളിത്തിരയില്‍ അച്ഛന്റെ പ്രിയപ്പെട്ട നായകന്‍... ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ആ നിമിഷം. ‘വിത്ത് ലവ്’ - ന്റെ പ്രീമിയറിനിടെ തലൈവരെ കണ്ടപ്പോള്‍ അച്ഛന്റെ മുഖം ഒരു കൊച്ചു കുട്ടിയുടേതെന്ന പോലെ സന്തോഷം കൊണ്ട് വിടരുന്നത് കാണുന്നത്, സിനിമ ഒരു വട്ടം പൂര്‍ത്തിയായതുപോലെ എനിക്ക് അനുഭവപ്പെടുന്നു’ എന്നാണ് ചിത്രത്തിനൊപ്പം അനശ്വര കുറിച്ചത്.
സൗന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുളള സിയോണ്‍ ഫിലിംസ്, എംആര്‍പി എന്റര്‍ടെയ്ന്‍മെന്റുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘വിത്ത് ലവ്’. എംആര്‍പി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നസറത്ത് പാസിലിയനും, മഗേഷ് രാജ് പാസിലിയനും ചേര്‍ന്നാണ് സൗന്ദര്യ രജനീകാന്തിനൊപ്പം ഈ ചിത്രം നിര്‍മ്മിക്കുന്നത്. അബിഷന്‍ ജീവന്താണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 6ന് ചിത്രം തിയറ്ററിലെത്തും.