ADVERTISEMENT

രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി ഷംന കാസിം. ഭർത്താവ് ഷാനിദ് തന്നോട് ആദ്യമായി പ്രണയം തുറന്നുപറഞ്ഞ ദിവസം സമ്മാനിച്ച മനോഹരമായ ഗൗൺ അണിഞ്ഞുകൊണ്ടുള്ള മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തു.

‘അവൻ ആദ്യമായി ‘ഐ ലവ് യു’ എന്ന് പറഞ്ഞ ആ ദിവസത്തിന്റെ ഓർമയ്ക്കായി സമ്മാനിച്ച ഒരു ഗൗൺ.

ADVERTISEMENT

ആഘോഷങ്ങൾക്കായി കാത്തിരുന്ന്, വർഷങ്ങളോളം അത് അലമാരയിൽ നിശബ്ദമായി ഉറങ്ങിക്കിടന്നു. ഇന്ന്, എന്റെ മാതൃത്വത്തിന്റെ ആഘോഷവേളയിൽ, അത് വീണ്ടും പുഞ്ചിരിച്ചു. എന്റെ പ്രിയപ്പെട്ട ഭർത്താവിന്...എന്റെ കൈകൾ ചേർത്തുപിടിച്ച്, ഈ ദിവസത്തെ ഒരു സ്വപ്നത്തേക്കാൾ മനോഹരമാക്കിയതിന്, ഹൃദയം നിറഞ്ഞ നന്ദിയും അനന്തമായ സ്നേഹവും.

എന്റെ ഡാൻസ് സ്കൂളിലെ പ്രിയപ്പെട്ട മക്കൾക്ക്... ഓരോ ചുവടിലും സന്തോഷം പകർന്നു നൽകുന്ന നിങ്ങളിൽ, എന്റെ അഭിമാനവും സന്തോഷവും ഞാൻ തൊട്ടറിയുന്നു. ഈ ദിവസം എന്റെ ഓർമ്മകളിൽ എന്നും പൂത്തുനിൽക്കുന്ന പൂക്കളായി മാറട്ടെ’. - വർഷങ്ങളോളം അലമാരയിൽ സൂക്ഷിച്ചുവെച്ച ആ ഗൗണിനെക്കുറിച്ച് പരാമർശിച്ച് ഷംന കാസിം കുറിച്ചു.

ADVERTISEMENT

ദുബായിൽ വ്യവസായിയായ ഷാനിദ് ആസിഫലിയും ഷംനയും 2022-ലാണ് വിവാഹിതരായത്. ഇവർക്ക് ഹംദാൻ എന്നൊരു മകനുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് താൻ രണ്ടാമതും അമ്മയാകാൻ പോകുന്നുവെന്ന സന്തോഷവാർത്ത ഷംന പങ്കുവെച്ചത്.

A Cherished Gown: Shamna Kasim's Heartfelt Maternity Shoot:

Expecting mother Shamna Kasim shares her joy of her second pregnancy through a beautiful maternity photoshoot. She donned a special gown gifted by her husband on the day he first confessed his love, cherishing the memories and her growing family.

ADVERTISEMENT
ADVERTISEMENT