ADVERTISEMENT

മുപ്പതാം വിവാഹവാർഷികദിനം ആഘോഷമാക്കി നടി മാധവിയും ഭർത്താവ് റാൽഫും. ഫെബ്രുവരി 14നായിരുന്നു ഇരുവരുടെയും വിവാഹ വാർഷികം. പരസ്പരം ഹാരം അണിഞ്ഞും മോതിരങ്ങൾ അണിയിച്ചുമാണ് ഇരുവരും വിവാഹവാർഷികം ആഘോഷിച്ചത്.

‘റാൽഫും ഞാനും ഞങ്ങളുടെ മുപ്പതാമത് വിവാഹ വാർഷികം ഫെബ്രുവരി 14ന് ഞങ്ങളുടെ മക്കളായ ടിഫാനി, പ്രിസില്ല, എവ്ലിൻ എന്നിവരോടൊപ്പം ആഘോഷിച്ചു. നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും എന്നും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു’.– ചടങ്ങിന്റെ വിഡിയോയും ചിത്രങ്ങളും പങ്കുവച്ചു മാധവി കുറിച്ചു.

ADVERTISEMENT

അച്ഛന്റെയും അമ്മയുടെയും കാലുകൾ കഴുകി ആരതി ഉഴിയുന്ന മക്കളെ വിഡിയോയിൽ കാണാം. മകൾ ടിഫാനി പാടിയ ‘സീതാ കല്യാണ’ എന്നു തുടങ്ങുന്ന ഗാനശകലത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചടങ്ങുകൾ.

ഒരുകാലത്ത് മലയാളികളുടെ പ്രിയനായികയായിരുന്നു നടി മാധവി. ആകാശദൂത്, ഒരു വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരം വിവാഹത്തോടെയാണ് സിനിമവിട്ടത്. അടുത്തകാലത്ത് സോഷ്യൽ മീഡിയയിലൂടെ മാധവിയുടെ ചില പുതിയ ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായിരുന്നു.

ADVERTISEMENT

മാധവിയ്ക്കും ബിസിനസ്സുകാരനായ റാൽഫ് ശർമ്മയ്ക്കും മൂന്നു മക്കളാണ്. ഈവ്ലിൻ,ടിഫാനി,പ്രിസില. മാധവി കുടുംബസമേതം അമേരിക്കയിലാണ് താമസം. കനക വിജയലക്ഷ്മി എന്നാണ് മാധവിയുടെ യഥാർത്ഥ പേര്. ആന്ധ്രപ്രദേശ് സ്വദേശിനിയായ മാധവി ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം അഭിനയിച്ചു.

സിനിമയിൽ സജീവമല്ലെങ്കിലും ഇടയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ മക്കളുടെ ചിത്രങ്ങളും വിശേഷങ്ങളും നേട്ടങ്ങളുമൊക്കെ മാധവി ആരാധകരുമായി പങ്കിടാറുണ്ട്.

ADVERTISEMENT
Actress Madhavi Celebrates 30th Wedding Anniversary with Husband Ralph Sharma:

Actress Madhavi and her husband Ralph Sharma celebrated their 30th wedding anniversary on February 14th with their daughters. The couple marked the occasion by exchanging garlands and rings, with their children performing traditional rituals like washing their feet and offering arati.

ADVERTISEMENT