ആ പൊലീസുകാരനും കൊല്ലം കോട്ടയിലെ പിള്ളേരും തമ്മിൽ എന്താണ് പ്രശ്നം ? ‘കൊല്ലം കോട്ട കമ്പനി’യുമായി ടിനു പാപ്പച്ചൻ Tinu Pappachan Announces New Film 'Kollam Kotta Company'
Mail This Article
‘കൊല്ലം കോട്ട കമ്പനി’യുമായി സംവിധായകൻ ടിനു പാപ്പച്ചൻ. ‘സ്വാതന്ത്ര്യം അർദ്ധരാത്രിൽ’, ‘അഞ്ചഗജാന്തരം’, ‘ചാവേർ’ എന്നീ ചിത്രങ്ങൾക്കു ശേഷം ടിനു സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം എത്തി. നാല് പുതുമുഖങ്ങൾ പ്രധാന വേഷത്തിൽ എത്തുന്നു. ഒപ്പം നടൻ സജിൻ ഗോപുവും മറ്റൊരു മുഖ്യ വേഷത്തിലുണ്ട്.
കൊല്ലം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിൽ പൊലീസുകാരനും ചെറുപ്പക്കാരും തമ്മിലുള്ള സംഘർഷത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നതെന്ന് സംവിധായകൻ പറഞ്ഞു. അരുൺ നാരായണൻ, അഞ്ജന ഫിലിപ്പ്, ബിനു എസ് ഡി, ടിനു പാപ്പച്ചൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് ജസ്റ്റിൻ വർഗീസാണ്. ആർ അരവിന്ദനും സുജിത്ത് സുന്ദരനും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. റാഹിലാണ് ക്യാമറ. കോ - പ്രൊഡ്യൂസർ - അച്ചു ബേബി ജോൺ, എഡിറ്റർ - ദീപു ജോസഫ്.