ADVERTISEMENT

ചുറ്റുമൊന്നു കണ്ണോടിച്ചു നോക്കൂ. എത്രയെത്ര നിറങ്ങൾ, പല വേഷങ്ങള്‍, പല രൂപങ്ങൾ, പല ഭാഷകൾ, പല ഭൂപ്രദേശങ്ങൾ... അങ്ങനെ വ്യത്യസ്തതകളുടെ സമ്മേളനമാണ് ഈ ലോകം. എല്ലാം ഒരേ പോലിരുന്നാൽ ‘നിശ്ചലം ശൂന്യമീ ലോകം’ എന്ന അവസ്ഥയായേനെ. ചുമരിന്റെ കാര്യത്തിലും ഇതു പ്രസക്തമാണ്. ചുമരുകളുടെ വിരസതയകറ്റാൻ അവതരിച്ച ടെക്സ്ചർ അതുകൊണ്ടു തന്നെ വർഷങ്ങളായി ട്രെൻഡിങ്ങിലാണ്. വോൾപേപ്പറും ക്ലാഡിങ്ങുമൊക്കെ വന്നുപോയിട്ടും ടെക്സ്ചറിന് ഒരു കുലുക്കവുമില്ല.

ഒരു കലാസൃഷ്ടിയുടെയോ പ്രതലത്തിന്റെയോ തൊട്ടും കണ്ടും അനുഭവിക്കാവുന്ന ഉപരിതല ഗുണനിലവാരത്തെയാണ് ടെക്സ്ചർ എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ചുമരിന്റെ പ്രതലത്തിൽ ഇത്തരത്തിൽ നൽകുന്ന പലതരം ഫിനിഷുകളാണ് ചുമരിലെ ടെക്സ്ചർ എന്നതു കൊണ്ടുദ്ദേശിക്കുന്നത്.

ADVERTISEMENT

ഭംഗിയാണ് പ്രധാന ഉദ്ദേശ്യം. എന്നാൽ ഭംഗി മാത്രമല്ല ടെക്സ്ചർ കൊണ്ടുള്ള ഗുണം. പെയിന്റിനെ അപേക്ഷിച്ച് ചുമരിന് കൂടുതൽ സംരക്ഷണം നൽകുന്നതും ഈട് നിൽക്കുന്നതും ടെക്സ്ചർ ആണ്. ടെക്സ്ചറിന് ‘അക്വൗസ്റ്റിക്’ (ശബ്ദസംബന്ധമായ) സവിശേഷതകളുമുണ്ട്.

ടെക്സ്ചര്‍ ചെയ്യാൻ ചുമര് പെയിന്റ് ചെയ്യേണ്ട ആവശ്യമില്ല. തേപ്പ് കഴിഞ്ഞ ചുമരിലേക്ക് നേരിട്ട് ടെക്സ്ചർ ചെയ്യാം. പൊടിയെല്ലാം കളഞ്ഞ് വൃത്തിയാക്കിയാൽ മാത്രം മതി. പ്രൈമറിന്റെയും ആവശ്യമില്ല. നേരിട്ട് ചുമരിൽ ടെക്സ്ചർ ചെയ്യുമ്പോഴാണ് ബലം കൂടുന്നത്. ചുമരിനും ടെക്സ്ചറിനും ഇടയ്ക്ക് മറ്റ് മെറ്റീരിയലുകൾ വന്നാൽ ഈ ബലം കിട്ടില്ല.

ADVERTISEMENT

കടപ്പാട്: സമീർ അലി, മാനേജിങ് ഡയറക്ടർ, ഗാൽടെക്സ് കോട്ടിങ്സ്

ADVERTISEMENT