ADVERTISEMENT

പ്രായമാകുമ്പോൾ, മക്കൾ വളർന്ന് വീട് വിട്ടുപോകുമ്പോൾ വീടിന്റെ വലുപ്പം പ്രാരാബ്ധമാകും. എന്നാൽ, ചെറിയ കുട്ടികളും മാതാപിതാക്കളുമൊക്കെ ഉള്ളപ്പോൾ വീട്ടിൽ സ്ഥലം തികയുകയുമില്ല. ഡെഡ് സ്പേസുകൾ പ്രയോജനപ്പെടുത്തുന്നതിന്റെ പ്രസക്തി അത്തരം സന്ദർഭങ്ങളിലാണ്.

ഡെഡ് സ്പേസിനെ (Dead space) മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോൾ ഏകദേശം ‘ഉപയോഗിക്കാത്ത മുക്കും മൂലയും’ എന്ന് അർഥം വരും. വീട് നിർമാണസമയത്തുതന്നെ ശ്രദ്ധിച്ചാൽ ഇത്തരം ഇടങ്ങൾ കാര്യക്ഷമമായി പ്രയോജനപ്പെടുത്താനാകും. വീടുകളിൽ പൊതുവായുണ്ടാകാവുന്ന ഡെഡ് സ്പേസുകളെ തിരിച്ചറിഞ്ഞ് അവ പ്രയോജനപ്പെടുത്താനുള്ള ചില മാർഗങ്ങൾ അറിയാം.

ADVERTISEMENT

ടെറസ് പ്രയോജനപ്പെടുത്താം

Deadspace3

ഫ്ലാറ്റ് ആയി വാർത്ത് മുകളിൽ ട്രസ്സ് ചെയ്ത് ഓടിടുന്നവർ എല്ലാവരും ആ ഭാഗം പല ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താറുണ്ട്.

ADVERTISEMENT

ഹോംതിയറ്റർ : ട്രസ്സ് ഇടുമ്പോൾ ഏഴ് അടിയിലേറെ ഉയരമുണ്ടെങ്കിൽ ഹോംതിയറ്ററിനു വേണ്ടി വേറെ പ്രത്യേകം സ്ഥലം അന്വേഷിക്കേണ്ട. സിമന്റ് ബോർഡ് ഉപയോഗിച്ച് ഭിത്തികൾ നിർമിക്കാം.

ജിംനേഷ്യം : ട്രസ്സ് ഇട്ട് ഭാഗത്ത് ട്രെഡ്മില്ലും മറ്റു ഉപകരണങ്ങളും ക്രമീകരിക്കാൻ ആവശ്യത്തിനു സ്ഥലം കിട്ടും. ആവശ്യത്തിനു ക്രോസ്‌വെന്റിലേഷൻ ഉറപ്പാക്കണം.

ADVERTISEMENT

ഹോബി ഏരിയ : പെയിന്റിങ്ങോ ക്രാഫ്റ്റോ തയ്യലോ പോലുള്ള ഹോബികൾ ഉള്ളവർക്ക് അതിനുള്ള സ്റ്റുഡിയോ ആയി ഇത്തരം സ്ഥലങ്ങൾ പ്രയോജനപ്പെടുത്താം. കുട്ടികൾക്ക് ഓടിക്കളിക്കാനുള്ള സ്ഥലമായും ഗെയിംസോൺ ആയും ടെറസ് പ്രയോജനപ്പെടുത്തുന്നവരുണ്ട്.

യൂട്ടിലിറ്റി ഏരിയ : വാഷിങ് മെഷീൻ വയ്ക്കാനും തുണി ഉണക്കാനും സ്റ്റോറേജിനുമുള്ള സൗകര്യങ്ങൾ ക്രമീകരിക്കാം.

ഗോവണിയുടെ ലാൻഡിങ്

Deadspace

ഗോവണിയുടെ ആദ്യത്തെ ലാൻഡിങ് പലപ്പോഴും വെറുതെ കിടക്കുകയായിരിക്കും.

സ്റ്റഡി ഏരിയയ്ക്കു യോജിച്ചയിടം : കുട്ടികൾ എന്താണു ചെയ്യുന്നതെന്ന് ശ്രദ്ധിക്കാൻ അച്ഛനമ്മമാർക്ക് അവസരം കിട്ടും എന്നതാണ് പ്രധാനം. അധികം ഇടമുണ്ടെങ്കിൽ തയ്യൽമെഷീനോ അയേണിങ് ടേബിളോ വയ്ക്കാം.

ഗോവണിയുടെ അടിയിലെ ഇടം

നിവർന്നു നിൽക്കാൻ ഇടമില്ല എന്ന കാരണത്താൽ വെറുതേ കളയുന്ന ഇടമാണ് ഗോവണിയുടെ അടിയിലെ സ്ഥലം.

ഗ്രീൻ സ്പേസ്: വീടു നിർമിക്കുമ്പോൾത്തന്നെ ശ്രദ്ധിക്കുകയാണെങ്കിൽ ഗോവണിയുടെ അടിയിൽ നിലം ഒരു പടി താഴ്ത്തി കോർട്‌യാർഡ് നിർമിക്കാം.

Deadspace5

സ്റ്റോറേജ് സ്പേസ്: പൂർണമായി വാർത്ത കോൺക്രീറ്റ് ഗോവണിയുടെ അടിയിൽ സ്റ്റോറേജ് സ്പേസ് കൊടുക്കാം. ഇൻവെർട്ടറിന്റെ ബാറ്ററി ഏറ്റവും ഉയരം കുറഞ്ഞ സ്ഥലത്തു വയ്ക്കാം.

പ്രാർഥനാമുറി : ഗോവണിയുടെ അടിയിലുള്ള സ്ഥലം നമസ്കാരസ്ഥലമായി പ്രയോജനപ്പെടുത്താം.

കട്ടിലിനടിയിലെ ഒത്തിരി സ്ഥലം

Deadspace5

കിടപ്പുമുറിയിൽ ഏറ്റവുമധികം പൊടി കിടക്കുന്ന സ്ഥലമാണ് കട്ടിലിന്റെ അടിവശം.

അടിയിൽ സ്റ്റോറേജ് : പുതിയ കട്ടിൽ വാങ്ങിക്കുമ്പോൾ അടിയിൽ സ്റ്റോറേജ് ഉള്ളത് തിര‍ഞ്ഞെടുക്കുക. ഹൈഡ്രോളിക് ജാക്ക് ഉപയോഗിച്ച് പൂർണമായി പൊക്കാവുന്ന കട്ടിലുകൾ ഉണ്ട്. വശങ്ങളിലൂടെ വലുപ്പുകൾ പുറത്തേക്ക് വലിക്കാവുന്നവയുമുണ്ട്. ഇത്തരം കട്ടിലുകൾ ഡിസൈൻ നൽകി നിർമിക്കുകയുമാകാം.

നിലവിലുള്ള കട്ടിലിലും : നിലവിലുള്ള കട്ടിലുകളുടെ അടിവശം പ്രയോജനപ്പെടുത്താവുന്ന രീതിയിൽ ബോക്സുകൾ വാങ്ങാം. ചാനലുകൾ കൊടുത്ത് വലിപ്പുകൾ പിടിപ്പിക്കാനുമാകും.

English Summary:

Dead spaces in homes can be efficiently utilized with smart planning. This article explores creative ways to transform these unused areas into functional spaces, improving overall home efficiency.