ADVERTISEMENT

പാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ് എന്ന സിനിമയിലെ പാട്ട് ഓർമ്മയില്ലേ? പാഞ്ചിയേട്ടന്റെ ജീവിതത്തിന് പുതിയൊരു തുടക്കം സമ്മാനിക്കുന്ന‘കിനാവിലെ ജനാലകൾ’ എന്നു തുടങ്ങുന്ന എന്ന പാട്ട്, വെറുമൊരു പാട്ടല്ല അത്! ഒരു വീടും ചുറ്റുപാടുകളും ഒരാളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും എന്നതു കൃത്യമായി പറഞ്ഞുതരുന്നതാണ് ആ പാട്ടിലെ ഓരോ സന്ദർഭങ്ങളും.
ഒരു  അവധി  ദിവസം  കിട്ടുമ്പോൾ വീട്ടിലിരിക്കാൻ തോന്നുന്നില്ലെങ്കിൽ, വീട്ടിലിരിക്കുമ്പോൾ മോശം ചിന്തകൾ പിടികൂടുന്നുണ്ടെങ്കിൽ വീടിന് മൊത്തത്തിൽ ഒരു അഴിച്ചുപണി ആവശ്യമാണ് എന്നർഥം. വലിയ പണം മുടക്കാതെത്തന്നെ ഇതെല്ലാം സാധിക്കും എന്നതാണ് സന്തോഷമുള്ള കാര്യം. വീടിനെ പോസിറ്റീവ് സ്പേസ് ആക്കിമാറ്റാൻ ഇതാ ലളിതമായ അഞ്ച് ടെക്നിക്കുകൾ.

പുതിയതു വാങ്ങാൻ എല്ലാവർക്കും വളരെ ഇഷ്ടമാണ്. എന്നാൽ പഴയതു കളയാൻ അത്ര ശുഷ്കാന്തിയില്ല താനും. പുതിയത് എന്തു വാങ്ങുമ്പോൾ അതേ ആവശ്യത്തിനുണ്ടായിരുന്ന പഴയ വസ്തു കളയുക എന്നത് നല്ലൊരു സ്വഭാവമാണ്. ഓരോ മുറിയിലും അത്യാവവശ്യത്തിനുള്ള സാധനങ്ങൾ മാത്രം മതി. ഫർണിച്ചറിൽ ആയാലും ഫർണിഷിങ്ങിൽ ആയാലും ഭാരവും അലങ്കാരങ്ങളും കുറഞ്ഞ ഉൽപന്നങ്ങൾ ഉപയോഗിക്കാം.

special2
ADVERTISEMENT

 പ്രാഞ്ചിയേട്ടന്റെ വീടിന്റെ നിറം മാറിയപ്പോൾ ഉണ്ടായ വ്യത്യാസം ശ്രദ്ധിച്ചോ? വീടിന്റെ ഗാംഭീര്യം കൂട്ടാൻ പുതുതായി നൽകിയ വെള്ളനിറത്തിനു സാധിച്ചത് ആ പാട്ടിൽ സുവ്യക്തമാണ്. പ്രകാശം പ്രതിഫലിപ്പിച്ച് മുറിയിലെ ഇടുങ്ങലും ഇരുട്ടും കുറയ്ക്കാൻ വെള്ളനിറം സഹായിക്കുന്നു. മുറി ഉപയോഗിക്കുന്നവരുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കാൻ വെളുപ്പിന് സാധിക്കുമെന്നതിന് ശാസ്ത്രീയമായ തെളിവുകളുണ്ട്.

 മനസ്സിലെ മാത്രമല്ല, വീടിന്റെ ജനാലകളും ഇടയ്ക്കൊന്നു തുറന്നിടണം. പ്രഭാതവെളിച്ചം കയറുന്ന മുറികൾ താമസക്കാരുടെ സന്തോഷത്തിനു കാരണമാകും. കുറഞ്ഞത് 30 മിനിറ്റ് എങ്കിലും മുറിയിൽ വെളിച്ചം കയറുന്നു ണ്ടെന്ന് ഉറപ്പാക്കണം. വെളിച്ചം മുഴുവനായി കൊട്ടിയടയ്ക്കുന്ന കർട്ടനു പകരം വെളിച്ചം നിയന്ത്രിക്കാവുന്ന ബ്ലൈൻഡോ ഷീർ കർട്ടണോ പാളികളായി രണ്ട് കർട്ടണുകളോ ഉപയോഗിക്കാം.
വെളിച്ചം മാത്രമല്ല, സുഗന്ധവും ഇന്റീരിയറിലെ അന്തരീക്ഷം തെളിയിച്ചെടുക്കാൻ സഹായിക്കും. അഗർബത്തിയോ കുന്തിരിക്കമോ കൃത്രിമമായ ഇൻസെൻസ് സ്റ്റിക്കുകളോ ഈ ആവശ്യത്തിന് ഉപയോഗിക്കാം.

special
ADVERTISEMENT

 വെറുതേ സ്ഥലം മെനക്കെടുത്തുന്ന അലങ്കാരവസ്തുക്കൾ ഒഴിവാക്കി ശുദ്ധവായു നൽകുന്ന ഇൻഡോർ പ്ലാന്റുകൾ ഉപയോഗിച്ച് അകത്തളം അലങ്കരിക്കാം. മണി പ്ലാന്റ്, പീസ് ലില്ലി, സ്നേക് പ്ലാന്റ്, അരേക്ക പാം തുടങ്ങിയ ചെടികൾ അകത്തളത്തിൽ ഉപയോഗിക്കാം.

 കുടുംബാംഗങ്ങൾ ഒരുമിച്ച് സമയം ചെലവഴിക്കുന്നതിൽ ഒട്ടും പിശുക്ക് കാണിക്കരുത്. ഒരു നേരമെങ്കിലും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ശ്രമിക്കണം. ഡൈനിങ് ടേബിളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക, പ്രശ്നങ്ങൾ തുറന്ന് ചർച്ച ചെയ്യുക തുടങ്ങിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുടുംബാന്തരീക്ഷം വളരെ മെച്ചപ്പെടുത്താം. സന്തോഷം തിരികെയെത്തിക്കാം.

കടപ്പാട്:
Deepesh M P, Professor
Department of Civil Engineering
MES College of Engineering,
Kuttippuram

ADVERTISEMENT
How 'Pranchiyettan and the Saint' Inspires Home Makeovers:

Transforming your home into a positive space is achievable without significant expenditure. Simple interior design techniques, inspired by films like 'Pranchiyettan and the Saint' and songs like 'Kinavile Janalukal', can dramatically influence well-being and happiness.