ബജറ്റ് സഞ്ചാരങ്ങൾ പ്ലാൻ ചെയ്യുമ്പോൾ വിമാനടിക്കറ്റ് ഏറ്റവും കുറഞ്ഞ നിരക്കില് ലഭിക്കാൻ ചെയ്യാം ഈ കാര്യങ്ങൾ...
Mail This Article
വിമാനയാത്രകൾ ഒഴിവാക്കി സഞ്ചരിക്കുന്നത് ഇക്കാലത്ത് ഏറെ ബുദ്ധിമുട്ടാണ്. എന്നാൽ പലരേയും ആ മാർഗം ഉപയോഗിക്കുന്നതിൽ നിന്ന് തടയുന്നത് ടിക്കറ്റ് നിരക്കാണ്. അൽപം ശ്രദ്ധയോടെ സഞ്ചാരം പ്ലാൻ ചെയ്താൽ കുറഞ്ഞ നിരക്കിൽ വിമാനടിക്കറ്റ് എടുക്കാം.
ആദ്യത്തേത് കഴിയുന്നതും നേരത്തെ തന്നെ ടിക്കറ്റ് എടുക്കുക എന്നതാണ്. ചില ഓൺലൈൻ സംവിധാനങ്ങൾ കുറഞ്ഞ ടിക്കറ്റ് നിരക്ക് കണ്ടെത്താൻ സഹായിക്കും. cheaperthere പോലുള്ള എക്സ്റ്റൻഷനുകൾ ഉദാഹരണമാണ്.
ഓൺലൈൻ വ്യാപാരികളിൽ നിന്നു ലഭിക്കുന്ന കൂപ്പണുകൾ പ്രയോജനപ്പെടുത്തുന്നതാണ് മറ്റൊരു വഴി. എന്നാൽ കൂപ്പണുകളുടെ സമയപരിധിയും മറ്റു നിബന്ധനകളും പാലിച്ച് കണ്ടെത്തുന്നതാണ് അവ പ്രയോജനപ്പെടുത്താൻ തടസ്സമാകുന്നത്. എന്നാൽ മൈക്രോസോഫ്റ്റ് എജ് ബ്രൗസർ ഉപയോഗിക്കുന്നവർക്ക് അതിൽ കൂപ്പണുകൾ പ്രയോജനപ്പെടുത്താൻ സഹായിക്കുന്ന ചില സങ്കേതങ്ങളുണ്ട്. വിമാന ടിക്കറ്റോ മറ്റേതെങ്കിലും വിൽപന സൈറ്റിലോ എത്തുമ്പോൾ തന്നെ എജ് ബ്രൗസർ കൂപ്പണുകളെപ്പറ്റി മുന്നറിയിപ്പ് നൽകും.
മൈക്രോസോഫ്റ്റ് എജ് ബ്രൗസറിൽ പല ബുക്കിങ് സൈറ്റുകളിലെ ടിക്കറ്റ് നിരക്കുകൾ താരതമ്യം ചെയ്തു കാണിക്കുന്നതും പ്രയോജനപ്പെടുത്താം.
പതിവായി ഉപയോഗിക്കുന്ന ബ്രൗസറിൽ ടിക്കറ്റ് ബുക്കിങ്ങിനു ശ്രമിക്കുമ്പോൾ ബുക്കിങ് പ്ലാറ്റ്ഫോമുകൾ കുക്കിസ് ഉപയോഗിച്ച് നമ്മുടെ ബ്രൗസിങ് ശൈലി വിശകലനം ചെയ്യുകയും മുൻപ് തിരഞ്ഞ ഡെസ്റ്റിനേഷനുകളിലേക്ക് ഉയർന്ന നിരക്ക് കാണിക്കാനും ഇടയുണ്ട്. ഇത് മറികടക്കാൻ ബ്രൗസർ ഇൻകൊഗ്നിറ്റോ ശൈലിയിൽ ഉപയോഗിക്കുക.
എയർലൈനുകളും ബുക്കിങ് കമ്പനികളും സമൂഹമാധ്യമങ്ങളിലൂടെ പലവിധ ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. അവ പരമാവധി ഉപയോഗിക്കുക.
ബാങ്കുകളുടെ ട്രാവൽ കാർഡ്, എയർലൈൻ കമ്പനികളുടെ ലോയൽ പോയിന്റ്സ് എന്നിവ വേണ്ടവിധം വിനിയോഗിക്കുക.
യാത്രാസമയം അങ്ങോട്ടോ ഇങ്ങോട്ടോ മാറാൻ പറ്റുമെങ്കിൽ ആഗ്രഹിക്കുന്ന തീയതിക്കു തലേന്നും പിറ്റേന്നും നിരക്ക് പരിശോധിക്കുക അതുപോലെ തന്നെ രാത്രി വിമാനയാത്രകളെക്കാൾ നിരക്ക് കുറവായിരിക്കും പകൽ യാത്രകൾക്ക്. ബജറ്റ് എയർ ലൈനുകൾ ഉപയോഗിക്കുക, ഡയറക്ട് ഫ്ലൈറ്റ് ഒഴിവാക്കുക തുടങ്ങിയവയും പരീക്ഷിക്കാവുന്നതാണ്.