സൗദിയിലെ ആടു ജീവിതത്തിൽനിന്ന് രക്ഷപ്പെട്ട് അബുദാബിയിലെത്തിയ മലപ്പുറം ആനക്കയം സ്വദേശി വളാപ്പറമ്പൻ മുഹമ്മദ് ഇസ്ഹാഖിനെ (38) ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ശനിയാഴ്ച നാട്ടിലെത്തിക്കും. അബുദാബി ബദാസായിദിലെ ഒട്ടകയോട്ട മത്സരത്തിന് അറബിയോടൊപ്പം റിയാദിൽനിന്ന് രണ്ടാഴ്ച മുൻപ് എത്തിയ ഇസ്ഹാഖ് ദുരിത ജീവിതത്തിൽനിന്ന് അർധ രാത്രി ഒളിച്ചോടുകയായിരുന്നു. അറ്റമില്ലാത്ത മരുഭൂമിയിലൂടെ ദിക്കറിയാതെയുള്ള ഓട്ടത്തിനൊടുവിൽ ബദാസായിദിലെ മലയാളികളുടെ കടയിൽ അഭയം തേടി.

യുഎഇയിലുള്ള ബന്ധുക്കളുടെ സഹായം തേടിയെങ്കിലും എല്ലാവരും കയ്യൊഴിഞ്ഞു. തിരിച്ചു സൗദിയിൽ പോകേണ്ടിവന്നാൽ മരണമല്ലാതെ വഴിയില്ലെന്നും മൃതദേഹം പോലും തന്റെ മക്കൾക്ക് കാണാൻ കഴിയില്ലെന്നും പറഞ്ഞു കരഞ്ഞതോടെ ഇസ്ഹാഖിനെ കൈവിടാൻ കടക്കാർക്കായില്ല. അബുദാബിയിലുള്ള സുഹൃത്തും വളാഞ്ചേരി കൊട്ടാരം സ്വദേശിയുമായ ഷംസുദ്ദീനെ വിളിച്ചറിയിച്ചു. ഇദ്ദേഹത്തിന്റെ നിർദേശപ്രകാരം രാവിലെ ബസ്സിൽ അബുദാബിയിലേക്ക് കയറ്റിവിടുകയായിരുന്നു. 

ADVERTISEMENT

കരടി നെയ്യും ബിയേർഡ് ഓയിലും; ഫ്രീക്കൻമാരുടെ താടിസ്വപ്നവും ചില തെറ്റിദ്ധാരണകളും

‘മഹാനടനെ തൊട്ടുതലോടി അദ്ദേഹം പൊയ്ക്കൊട്ടേ’; മാധവൻ വൈദ്യരുടെ ലക്ഷ്യം പണവും പ്രശസ്തിയും; കുറിപ്പ്

ADVERTISEMENT

സ്ലീപ്പര്‍ കോച്ചുകളില്‍ സീറ്റ് നല്‍കാതെ ഇറക്കിവിട്ടു; ഹൃദ്രോഗിയായ ഒരു വയസ്സുകാരി അമ്മയുടെ മടിയില്‍ മരിച്ചു!

‘പാൽമണം മാറും മുമ്പേ അമ്മ പോയി, ഒന്നുമറിയാതെ അച്ഛന്റെ ഷർട്ടിൽ മുറുകെപ്പിടിച്ചിരിക്കയാണവൻ’; കണ്ണീർ കുറിപ്പ്

ADVERTISEMENT

ബസ് സ്റ്റാൻഡിലെത്തിയ ഇസ്ഹാഖിനെയും കൂട്ടി ഇന്ത്യൻ എംബസിയിലെത്തിയപ്പോൾ അധികൃതരിൽനിന്ന് അകമഴിഞ്ഞ സഹായമാണ് ലഭിച്ചതെന്ന ഷംസുദ്ദീൻ പറഞ്ഞു. തുടന്ന് സാമൂഹിക പ്രവർത്തകൻ നാസർ കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ  ഇന്ത്യൻ എംബസിയിൽ ഔട്ട്പാസ് ശരിപ്പെടുത്തിയ ശേഷം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കയറ്റിവിടാനായി സ്വൈഹാൻ ഔട്ട് ജയിലിലേക്ക് മാറ്റി.

നാട്ടിലേക്കുള്ള ടിക്കറ്റും എംബസി നൽകി. റിയാദിൽനിന്നു 300 കിലോമീറ്റർ അകലെ സലഹ മരുഭൂമിയിൽ ഒട്ടകത്തെ മേയ്ക്കലായിരുന്നു ജോലി. രണ്ടര മാസം കൊടുംചൂടിലും തണുപ്പിലും ഒട്ടകത്തോടൊപ്പം മരുഭൂമിയിൽ കഴിയേണ്ടിവന്ന ദിനങ്ങളെക്കുറിച്ച്  വിശദീകരിക്കുമ്പോൾ ഇസ്ഹാഖ് പലപ്പോഴും വിങ്ങിപ്പൊട്ടി. ഭക്ഷണം കഴിച്ചിട്ട് നാളുകൾ ഏറെയായി. വല്ലപ്പോഴും അറബി കൊണ്ടുതരുന്ന മക്രോണിയും ഖുബ്ബൂസും അൾസർ രോഗിയായ തനിക്ക് കഴിക്കാൻ സാധിച്ചിരുന്നില്ലെന്നും  വെള്ളം കുടിച്ചാണ് ജീവൻ നിലനിർത്തിയിരുന്നതെന്നും ഇസ്ഹാഖ് പറഞ്ഞു. 

നാട്ടിൽ ഒപ്പം ജോലി ചെയ്തിരുന്ന ഷാഫിയാണ് എറണാകുളത്തെ ഏജന്റിനെ പരിചയപ്പെടുത്തിയത്. 75000 രൂപ വീസയ്ക്ക് നൽകിയാണ് മുംബൈ വഴി റിയാദിലെത്തിയത്. അറബി വീട്ടിലെ മജ്‌ലിസിൽ (സ്വീകരണമുറി) ചായയും കാപ്പിയും ഉണ്ടാക്കുന്ന ജോലിയായിരുന്നു വാഗ്ദാനമെങ്കിലും ഒട്ടകത്തെ മേയ്ക്കാനാണ് പറഞ്ഞയച്ചത്.

ശമ്പളം ചോദിച്ചപ്പോൾ ക്രൂരമായി മർദിച്ചതായും ഇസ്ഹാഖ് പരാതിപ്പെട്ടു. തന്റെ പാസ്പോർട്ടുവച്ച് ആറു സിം കാർഡ് അറബി എടുത്തതായും  പറയുന്നു. ഭാര്യയും മൂന്നു പെൺകുട്ടികളുമുള്ള കുടുംബം 9 വർഷമായി വാടകവീട്ടിലാണ് താമസം. സ്വന്തമായി ഒരു വീടുണ്ടാക്കണമെന്ന ആഗ്രഹമാണ് സൗദിയിലേക്ക് പോകാൻ പ്രേരിപ്പിച്ചത്. ഹൃദയവാൽവിന് തകരാറുള്ള ഭാര്യയ്ക്ക് മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ പ്രയാസപ്പെടുകയാണ്. ഷംസുദ്ദീനും സുഹൃത്തുക്കളും ചേർന്ന് മൂവായിരത്തോളം ദിർഹം സമാഹരിച്ചുനൽകി. ഇസ്‌ലാമിക് സെന്റർ വസ്ത്രം വാങ്ങിക്കൊടുത്തു.

more...

ഡയറ്റ് ചെയ്യുമ്പോൾപ്പോലും വോഡ്ക ഉപയോഗിച്ചു; ക്യാൻസറിലേക്ക് നയിച്ച കാരണങ്ങൾ വെളിപ്പെടുത്തി മനീഷ കൊയ്‌രാള

കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ആളുകളുടെ ശത്രുത വാങ്ങണോ; അതോ, എല്ലാവരുടെയും സ്വീറ്റ്ഗേള്‍ ആകണോ?

ADVERTISEMENT