കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ഒരു റോഡ് അപകടത്തിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന പെൺകുട്ടിയെ പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിക്കുന്നതായിരുന്നു വിഡിയോയിൽ. പാലക്കാട് മഞ്ഞപ്ര സ്വദേശി ഇന്ദിരപുത്രിയ്ക്കാണ് (18) അപകടത്തില്‍ ഗുരുതര പരുക്കേറ്റത്. കഴിഞ്ഞ ജൂലൈ 14 നാണ് പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലത്ത് അപകടം നടന്നത്. 

അപകടശേഷം പെൺകുട്ടിയ്ക്ക് എന്ത് സംഭവിച്ചു എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഭൂരിഭാഗം പേരും അന്വേഷിച്ചത്. പെൺകുട്ടി അപകടനില തരണം ചെയ്തു എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്ന വിവരം. ആശുപത്രിയിൽ നിന്നുള്ള പെൺകുട്ടിയുടെ ചിത്രവും പുറത്തുവന്നു. തൃശൂര്‍ അശ്വനി ആശുപത്രിയില്‍ ചികിത്സയിലാണ് ഇന്ദിരപുത്രി. അരയ്ക്ക് കീഴ്‌പ്പോട്ട് ഗുരുതരമായി പരുക്കേറ്റ ഇന്ദിരപുത്രി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

‘അനശ്വര പ്രണകഥയിലെ’ ഈ നായിക കോടീശ്വരി, പ്രിയദർശിനി ടീച്ചർ ലോക്കോ പൈലറ്റിനെ തേടി നടക്കുന്ന ‘കാമുകി’യല്ല! വാസ്തവം അന്വേഷിച്ചപ്പോൾ അറിഞ്ഞത് അത്ഭുതകഥ

‘സെക്സിനിടെ നോവിക്കും...ചോര പൊടിയും വരെ ആനന്ദിക്കും!’ ഭർത്താവിന് മനോരോഗമോ?: മറുപടി

ചപ്പാത്തി കഴിച്ച് വെറുക്കേണ്ട, ചോറു കഴിച്ചും ഡയറ്റ് ചെയ്യാം; ഡയറ്റ് പാളാതിരിക്കാൻ 10 ടിപ്സ്

കുറ്റപ്പെടുത്തി മനസ്സ് പൊള്ളിച്ച് ആത്മനിർവൃതി അടയുന്നവരോട്; 'ഗ്യാസ്‌ലൈറ്റിങ്ങി'നെ കുറിച്ച് തുറന്നെഴുതി ഡോ. ഷിംന!

ആലത്തൂര്‍ കോ-ഓപ്പറേറ്റിവ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ഇന്ദിരപുത്രി. സഹോദരന്റെ സുഹൃത്തിന്റെ കുഞ്ഞിന്റെ പിറന്നാളിന് പോകുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. നിര്‍ത്തിയിട്ട ബസിനു മുന്നിലൂടെ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം നടന്നത്. വലതു വശത്തു കൂടി ഓവര്‍ടേക്ക് ചെയ്തുവന്ന പിക്കപ്പ് വാൻ പെണ്‍കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 

അപകടത്തില്‍ പരുക്കേറ്റ ഇന്ദിരപുത്രിയെ പിക്കപ്പ് വാൻ ഡ്രൈവറാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് തൃശൂര്‍ അശ്വനി ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് ഇന്ദിരപുത്രിയുടേത്. ചികിത്സയ്ക്കും  മരുന്നുകള്‍ക്കുമൊക്കെയായി വലിയ തുക ചിലവ് വരും. സുമനസ്സുകളുടെ കാരുണ്യം തേടുകയാണ് ഈ കുടുംബം.