ശിവ-പാർവതി ക്ഷേത്രങ്ങളിൽ ശിവനും പാർവതിയും അനഭിമുഖമായിരിക്കുന്ന പ്രതിഷ്‌ഠ ആണ് തിരുവൈരാണിക്കുളത്തുള്ളത്. ഒപ്പം സതീ ദേവിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രം. ഈ പ്രത്യേകത മാത്രമല്ല, ശ്രീപാർവതി ദേവിയുടെ നട വർഷത്തിൽ 12 ദിവസം മാത്രമേ തുറന്നിരിക്കുകയുള്ളൂ. പരമശിവന്റെ ജന്മനക്ഷത്രമായ ധനുമാസത്തിലെ തിരുവാതിര നാള്‍

ശിവ-പാർവതി ക്ഷേത്രങ്ങളിൽ ശിവനും പാർവതിയും അനഭിമുഖമായിരിക്കുന്ന പ്രതിഷ്‌ഠ ആണ് തിരുവൈരാണിക്കുളത്തുള്ളത്. ഒപ്പം സതീ ദേവിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രം. ഈ പ്രത്യേകത മാത്രമല്ല, ശ്രീപാർവതി ദേവിയുടെ നട വർഷത്തിൽ 12 ദിവസം മാത്രമേ തുറന്നിരിക്കുകയുള്ളൂ. പരമശിവന്റെ ജന്മനക്ഷത്രമായ ധനുമാസത്തിലെ തിരുവാതിര നാള്‍

ശിവ-പാർവതി ക്ഷേത്രങ്ങളിൽ ശിവനും പാർവതിയും അനഭിമുഖമായിരിക്കുന്ന പ്രതിഷ്‌ഠ ആണ് തിരുവൈരാണിക്കുളത്തുള്ളത്. ഒപ്പം സതീ ദേവിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രം. ഈ പ്രത്യേകത മാത്രമല്ല, ശ്രീപാർവതി ദേവിയുടെ നട വർഷത്തിൽ 12 ദിവസം മാത്രമേ തുറന്നിരിക്കുകയുള്ളൂ. പരമശിവന്റെ ജന്മനക്ഷത്രമായ ധനുമാസത്തിലെ തിരുവാതിര നാള്‍

ശിവ-പാർവതി ക്ഷേത്രങ്ങളിൽ  ശിവനും പാർവതിയും അനഭിമുഖമായിരിക്കുന്ന പ്രതിഷ്‌ഠ ആണ് തിരുവൈരാണിക്കുളത്തുള്ളത്. ഒപ്പം സതീ ദേവിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രം. ഈ പ്രത്യേകത മാത്രമല്ല,  ശ്രീപാർവതി ദേവിയുടെ നട വർഷത്തിൽ 12 ദിവസം മാത്രമേ തുറന്നിരിക്കുകയുള്ളൂ. പരമശിവന്റെ ജന്മനക്ഷത്രമായ ധനുമാസത്തിലെ തിരുവാതിര നാള്‍ മുതൽ, അടുത്ത 12 ദിവസത്തേക്കാണ് നട തുറന്നിരിക്കുക. ഈ വർഷം, ജനുവരി 1 നു തുറന്ന നട നാളെ അടയ്ക്കുകയാണ്.

നടതുറപ്പു ചടങ്ങു മുതൽ, ശ്രീപാർവതി ദേവിയുടെ തോഴിമാരെന്ന സങ്കല്പത്തിലുള്ള ബ്രാഹ്മണിയമ്മ എന്ന സങ്കല്‍പ്പത്തിലുള്ള സ്ത്രീ കൂടി നിന്നാണ് പ്രധാന പൂജകള്‍ക്ക് നേതൃത്വം നല്‍കുക. ക്ഷേത്രാചാരങ്ങളില്‍ സ്്ത്രീകാര്‍മ്മികത്വത്തിലുള്ള മണ്ണാറശ്ശാലപോലുള്ള ചുരുക്കം ചില ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവൈരാണിക്കുളം ക്ഷേത്രം. അകവൂർ മന, വെണ്മണി മന, വെടിയൂർ മന എന്നീ ബ്രാഹ്മണകുടുംബങ്ങളുടെ ദേവസ്വം ട്രസ്റ്റിന്റെ കീഴിലാണ് ക്ഷേത്രനടത്തിപ്പുകള്‍.  

തിരുവാതിര നാള്‍ "നട തുറക്കാൻ അധികാരികളായ മൂന്നു മനക്കാരും എത്തിയിട്ടുണ്ടോ?" എന്ന ചോദ്യത്തിന്റെ മറുപടി "ഉണ്ട്" എന്നാണെങ്കിൽ, "നട തുറക്കട്ടെ?" എന്ന ചോദ്യം ചോദിക്കുന്നതിൽ തുടങ്ങി, നടയടപ്പു ദിവസം വരെ പാർവതി ദേവിക്ക് അകമ്പടിയായി ചടങ്ങുകളിൽ ഈ ബ്രാഹ്മണിയമ്മയും ഉണ്ടാവും. ശ്രീമൂല നഗരം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ പേരും ഐതിഹ്യവും 12 ദിവസത്തെ നടതുറപ്പുമെല്ലാം ഏറെ കൗതുകമുണര്‍ത്തുന്നതാണ്.

 

ഐതിഹ്യത്തിലൊന്നിതാണ്. -

പണ്ട് ഐരാണിക്കുളം എന്ന സ്ഥലതായിരുന്നു അകവൂർ മന, അവിടുത്തെ രാജാവുമായി ചില ഇഷ്ടക്കേടുകൾ ഉണ്ടായതിനെ തുടർന്ന്, അവർ അവിടം വിട്ടു വെള്ളാരപ്പള്ളിയിലേക്ക് മാറിത്താമസിച്ചു. അകവൂർകാരണവരായ നമ്പൂതിരിയുടെ അകമഴിഞ്ഞ ഭക്തിയിൽ സംപ്രീതനായ മഹാദേവൻ, അദ്ദേഹത്തിനോടൊപ്പം, പിൽക്കാലത്തു ഈ സ്ഥലത്തു എത്തിയപ്പോള്‍ തിരിഞ്ഞുവന്ന ഐരാണിക്കുളം എന്ന പേരിൽ തിരുവൈരാണിക്കുളം ആയതെന്നാണ് കഥ.

ADVERTISEMENT


12 ദിവസം മാത്രം നട തുറന്നിരിക്കുന്നതു സംബന്ധിച്ചും പല തരം  ഐതിഹ്യങ്ങളുണ്ട്. മനയിലെ അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന കഥ ഇതാണ്. -  


പണ്ട് പരസ്പരം ദേവീ ദേവന്മാര്‍ക്ക് നിത്യേന തുറന്നിരുന്നു, മഹാദേവനുള്ള നിവേദ്യം ദേവി സ്വയമാണ് തയ്യാറാക്കിയിരുന്നതത്രെ. നൈവേദ്യം തയ്യാറാക്കാനുള്ള സാമഗ്രികൾ തിടപ്പിള്ളിയിൽ വച്ച്,  വാതിലടച്ചു നമ്പൂതിരിയും ക്ഷേത്രപരിപാലകരും പോയാൽ, നിവേദ്യത്തിന് നേരമാവുമ്പോഴേക്കും മടങ്ങി വരുമ്പോൾ, നിവേദ്യം തയ്യാറായിരിക്കും. ഒരിക്കൽ കൗതുകം കൊണ്ട്, നമ്പൂതിരി തിടപ്പിള്ളിയിൽ വാതിൽ തുറന്നു നോക്കിയെന്നും, സർവാഭരണ വിഭൂഷിതയായി ദേവന് നൈവേദ്യം തയ്യാറാക്കി നല്‍കുന്ന  പാർവതി ദേവിയെ കാണാനിടയായെന്നുമാണ് കഥ.

നമ്പൂതിരിയോട് കോപിഷ്ഠയായ ദേവി, പിണങ്ങി പടിയിറങ്ങാനൊരുങ്ങുമ്പോൾ, നമ്പൂതിരി കാൽക്കൽ വീണ് മാപ്പ് അപേക്ഷിച്ചതിന്റെ ഫലമായി, വർഷത്തിൽ  ഭഗവാന്റെ പിറന്നാളായ ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രം, താൻ ഭക്തർക്ക് ദർശനപുണ്യമേകുമെന്ന് അനുഗ്രഹിച്ചുവെന്ന് പറയപ്പെടുന്നു. ഈ 12 നാള്‍ ദേവിയെയും ഒപ്പം ഭഗവാനെയും ദർശനം നടത്തുന്ന കന്യകമാർക്ക് മംഗല്യഭാഗ്യം ഉണ്ടാവുമെന്നും, സുമംഗലികൾക്ക് ദീർഘമംഗല്യം ലഭിക്കുമെന്നുമാണ് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള വിശ്വാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സത്യം.


ക്ഷേത്രത്തിലെത്താന്‍ -

റെയിൽവേ സ്റ്റേഷൻ: ആലുവ

ബസ് : ആലുവ -തിരുവൈരാണിക്കുളം(ഏകദേശം 10km) പ്രത്യേക സര്‍വ്വീസുകള്‍ ലഭ്യമാണ്.

By Own Vehicles-
ആലുവ പെരുമ്പാവൂർ റൂട്ടിൽ, മാറംപള്ളി കവലയിൽ നിന്ന് ഇടത്തേക്ക്. - Sree Moola Nagaram  (വൈറ്റില Via 30km)

ADVERTISEMENT

virtual ക്യൂ വിനായി ഓൺലൈൻ ബുക്കിങ് സൗകര്യമുള്‍പ്പടെ തിരക്ക് നിയന്ത്രിക്കാനും, 12 ദിവസം മാത്രം കിട്ടുന്ന ഈ ദർശന സൗഭാഗ്യം ആഗ്രഹിച്ചെത്തുന്ന ഭക്തർക്ക് പരമാവധി സൗകര്യങ്ങൾ ഒരുക്കാനും, ക്ഷേത്രാധികാരികളും സംഘാടകരും  സദാ സന്നദ്ധരായിരിക്കുന്നു.

ADVERTISEMENT
ADVERTISEMENT