എന്റെ മകന്റെ പഠന കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഞങ്ങൾ. അവൻ ഇപ്പോൾ പത്തിലാണ് പഠിക്കുന്നത്. നന്നായി പഠിക്കുന്ന കുട്ടിയാണ്. പക്ഷെ, ഇപ്പോഴത്തെ ആശങ്ക അതൊന്നുമല്ല. മകനെ ഡോക്ടർ ആക്കണം എന്നാണ് അവന്റെ അച്ഛന്റെ ആഗ്രഹം. അവനാണെങ്കിൽ എൻജിനീയറിങ് മതിയെന്ന് ഒരേ വാശി. എന്നാൽ എൻജിനീയറിങ്

എന്റെ മകന്റെ പഠന കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഞങ്ങൾ. അവൻ ഇപ്പോൾ പത്തിലാണ് പഠിക്കുന്നത്. നന്നായി പഠിക്കുന്ന കുട്ടിയാണ്. പക്ഷെ, ഇപ്പോഴത്തെ ആശങ്ക അതൊന്നുമല്ല. മകനെ ഡോക്ടർ ആക്കണം എന്നാണ് അവന്റെ അച്ഛന്റെ ആഗ്രഹം. അവനാണെങ്കിൽ എൻജിനീയറിങ് മതിയെന്ന് ഒരേ വാശി. എന്നാൽ എൻജിനീയറിങ് പഠിച്ചിട്ട് പഠിച്ച മേഖലയിൽ ജോലി കിട്ടാത്തവരും യാതൊരു തൊഴിലും കിട്ടാത്തവരുടെയും ഒക്കെ ഉദാഹരണങ്ങളാണ് അച്ഛൻ എപ്പോഴും പറയുന്നത്. ഇതിന്റെ പേരിൽ രണ്ടുപേരും തമ്മിൽ മിക്കപ്പോഴും തർക്കമാണ്. ഇതിനിടയിൽ എനിക്കാണ് സമാധാനം ഇല്ലാത്തത്. അവന്റെ ജനന വിവരങ്ങൾ അയയ്ക്കുന്നു. 2004 ഡി സംബർ 5, 11.27pm. ഏത് മേഖല ആകും അവന് അനുയോജ്യം എന്നു പറഞ്ഞുതരുമോ?

രാധികാ ദേവി, ഓച്ചിറ

ADVERTISEMENT

വിദ്യാഭ്യാസപരമായി ഒരുപാട്  ഉയരത്തിൽ എത്താൻ കഴിയുന്ന ജാതകമാണ്. നല്ലതു പോലെ പഠിപ്പിക്കാൻ നോക്കുക. ഉപരിപഠനവുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനം എടുക്കേണ്ട സന്ദർഭമാണിത്. എന്നാൽ ഒരു കാര്യവും അടിച്ചേൽപിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അച്ഛന് താൽപര്യമുള്ള ചില വിഷയങ്ങളും ചില പ്രവൃത്തി മേഖലകളും ഉണ്ടാകാം. എന്നാൽ മകന്റെ ഇഷ്ടങ്ങൾ വ്യത്യാസമാകാം. അതുകൊണ്ടു തന്നെ അയാൾക്ക് ഇ ഷ്ടമില്ലാത്ത പഠനത്തിന് അയച്ചാൽ ആശങ്കയോടെയല്ലാതെ ആ പഠനം തുടരാൻ പറ്റില്ല.

ജാതകപ്രകാരം വിവിധ പഠന മാർഗങ്ങളെക്കുറിച്ചു പറയുന്നുണ്ട്. പക്ഷേ, പലപ്പോഴും ആധുനികമായ  പല പഠന വിഷയങ്ങളും തിര ഞ്ഞെടുക്കാൻ ജ്യോതിഷത്തെ  മാത്രം ആശ്രയിക്കുന്നതു വിവേകമല്ല. അതിനാൽ മകന്റെ അധ്യാപകരോടും  മറ്റും സംസാരിച്ച് അയാൾക്ക് കൂടുതൽ മികവുള്ള വിഷയം ഏതെന്നു തിരിച്ചറിയുക. ഇന്ന് ഔന്നിത്യത്തിൽ നിൽക്കുന്ന തൊഴിലുകൾ ആകണമെന്നില്ല അഞ്ചു വർഷങ്ങൾക്കു ശേഷം ഉണ്ടാകുക. അത്തരം കാര്യങ്ങളിൽ കൂടി ചർച്ചകൾ നടത്തി ഒരു തീരുമാനം എടുക്കുന്നതാണ് ഉചിതം.

ADVERTISEMENT

ഗജകേസരിയോഗം ആർക്കൊക്കെ?

ജാതകത്തിൽ കേസരിയോഗം ഉണ്ടെന്നു കേട്ടാൽ ഒട്ടു മിക്കവർക്കും ആശ്വാസമാണ്. സിനിമകളുടെ പേരിലും പഴഞ്ചൊല്ലിലും  വായ്മൊഴിയിലുമെല്ലാം ഗജകേസരിയോഗം കടന്നു വരാറുണ്ട്. ഗജകേസരി ജാതകത്തിൽ  ഉണ്ടായാൽ പിന്നെ, ഒന്നും പേടിക്കാനില്ലെന്നും ഗജകേസരി ഉണ്ടായിട്ടും പ്രയോജനമൊന്നുമില്ലെന്നു പറയുന്നവരുണ്ട്. ഇത് യോഗത്തെ വേണ്ട വണ്ണം മനസ്സിലാക്കാത്തതു കൊണ്ട് നടത്തുന്ന അഭിപ്രായപ്രകടനമാണ്.

ADVERTISEMENT

എന്താണ് ഗജകേസരിയോഗം? ജാതകത്തിൽ ചന്ദ്രന്റെ കേന്ദ്രസ്ഥാനങ്ങളിൽ വ്യാഴം സഞ്ചരിക്കുന്ന സമയം  ജനിക്കുന്നവർക്കാണ് ഗജകേസരിയോഗം ഉണ്ടെന്നു സാമാന്യമായി പറയുന്നത്.

അനേകം ആനകളെ സിംഹം എങ്ങനെയാണോ നിഗ്രഹിക്കുന്നത് അതേപോലെ എല്ലാ പ്രശ്നങ്ങളെയും അതിജീവിക്കും എന്നാണ് യോഗത്തിന്റെ ഫലം. ജാതകത്തിൽ ഗജകേസരിയോഗം വന്നാൽ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നല്ല. പ്രശ്നങ്ങളെ അതിജീവിക്കാൻ സാധിക്കും എന്നാണ് മനസ്സിലാക്കേണ്ടത്.

ചന്ദ്രന്റെ കേന്ദ്രത്തിൽ വ്യാഴം നിൽക്കുന്നു എന്നതു മാത്രമല്ല ഗജകേസരിയോഗം. നീ ച, മൗഢ്യം എന്നിവയില്ലാതെ ബുധൻ, ഗുരു, ശുക്രൻ എന്നീ ഗ്രഹങ്ങൾ ചന്ദ്രനെ ദൃഷ്ടി ചെയ്യുന്നതും ഗജകേസരിയോഗം തന്നെ. ഗ്രഹബലം കുറവെങ്കിൽ യോഗം യഥാർഥ ഫലം ചെയ്യില്ല. നീച/ശത്രു രാശി സ്ഥിതി വന്നാലും യോഗഫലം കിട്ടില്ല. എല്ലാ ലഗ്‌നക്കാർക്കും ഈ കേസരി യോഗം അനുഭവയോഗ്യമല്ല എന്നും അഭിപ്രായമുണ്ട്. അതായത് കേസരി യോഗം എന്നെഴുതിയതുകൊണ്ടു മാത്രം ആ ഫലങ്ങൾ ഉണ്ടാകില്ല എന്നു സാരം.

ADVERTISEMENT