‘ഭർത്താവ് മരണപ്പെടും, മകൾക്ക് ഭർതൃയോഗമില്ലെന്ന് ജ്യോതിഷി’: ഹരി പത്തനാപുരം നൽകുന്ന മറുപടി
എന്റെ മകളുടെ ജാതകത്തിലെ പ്രധാനപ്പെട്ട ഒരു വിവരം അറിയാനാണ്. മോളുടെ വിവാഹസമയം അറിയുന്നതിനായി ഒരു ജ്യോത്സ്യനെ സമീപിച്ചിരുന്നു. ജാതകപൊരുത്തം ഉത്തമമെന്ന് പറഞ്ഞെങ്കിലും മോൾക്ക് ഭർതൃയോഗം ഇല്ലെന്നും ഭർത്താവ് മരണപ്പെടും എന്നും കൂടി അദ്ദേഹം പറഞ്ഞു. ഇത് കേട്ട് ഞാനും ഭർത്താവും ആകെ തകർന്ന നിലയിലാണ് ഉള്ളത്.

എന്റെ മകളുടെ ജാതകത്തിലെ പ്രധാനപ്പെട്ട ഒരു വിവരം അറിയാനാണ്. മോളുടെ വിവാഹസമയം അറിയുന്നതിനായി ഒരു ജ്യോത്സ്യനെ സമീപിച്ചിരുന്നു. ജാതകപൊരുത്തം ഉത്തമമെന്ന് പറഞ്ഞെങ്കിലും മോൾക്ക് ഭർതൃയോഗം ഇല്ലെന്നും ഭർത്താവ് മരണപ്പെടും എന്നും കൂടി അദ്ദേഹം പറഞ്ഞു. ഇത് കേട്ട് ഞാനും ഭർത്താവും ആകെ തകർന്ന നിലയിലാണ് ഉള്ളത്. ശരിക്കും മോളുടെ ജാതകത്തിൽ ഇങ്ങനെ ഒരു ദോഷമുണ്ടോ?
ജനനതീയതി: 25.01.1999, 8.10 am
വിമലാദേവി, ചിറയിൻകീഴ്
മോളുടെ ജാതകം പരിശോധിച്ചു. ജ്യോതിഷ നിയമം അനുസരിച്ച് ഈ ജാതകത്തിൽ ഭർതൃദോഷം ഇല്ല.
മോൾക്ക് ഭർതൃയോഗം ഇല്ലെന്നും ഭർത്താവ് മരണപ്പെടും എന്നും പറയുന്ന ജ്യോതിഷിയെക്കൊണ്ട് എങ്ങനെയാണ് മോളുടെ പൊരുത്തം നോക്കിക്കുക. മകൾക്ക് ഭർതൃദോഷം ഉണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്ന ആ ജ്യോതിഷിക്ക് എങ്ങനെയാണ് മകളുടെ പൊരുത്തം നോക്കി ഉത്തമം എന്നു പറയാൻ കഴിയുന്നത്?
ഉത്തമമാണെങ്കിൽ പിന്നെ എങ്ങനെയാണ് ജാതകത്തിൽ ഭർതൃദോഷം ഉണ്ടെന്നു പറയുന്നത്?
അതുകൊണ്ടു തന്നെ ആദ്യമായി പൊരുത്തമടക്കമുള്ള കാര്യങ്ങൾ നോക്കുന്നതിൽ അദ്ദേഹത്തെ ഒഴിവാക്കുക.
മനഃസമാധാനത്തിനും ജീവിതനിരാശകളിൽ നിന്നും പുറത്തുകടക്കാനുള്ള വഴി ആയാണ് വിശ്വാസങ്ങൾ പൊതുവേ കണക്കാക്കപ്പെടുന്നത്, പ്രത്യേകിച്ച് ജ്യോതിഷം. എന്നാൽ കൂടുതൽ ആശങ്കയും ഭയവും നിറയ്ക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിക്കുന്നത് ശരിയായ രീതിയല്ല.
മറ്റൊരു കാര്യം ജാതകത്തിൽ ഇങ്ങനെയൊക്കെ പ്രശ്നങ്ങൾ ഉണ്ടെന്ന് മകളോട് പറയാതെ നോക്കുക.
ജ്യോതിഷ വിശ്വാസിയായ കുട്ടിയാണെങ്കിൽ ഈ കാര്യം മനസിൽ ആശങ്കയായി കിടക്കും. അത് ചിലപ്പോൾ അയാളുടെ ഭാവിയെയും ബാധിച്ചേക്കാം.