തുടക്കത്തിൽ അൽപം ക്ലേശം ഉണ്ടായാലും 2024 ടോറസ് രാശിക്കാർക്കു ധനപരമായ നേട്ടങ്ങളുണ്ടാകും സാമാന്യഫലം മനസ്സാക്ഷിക്കു വിപരീതമായി പ്രവർത്തിക്കേണ്ട സാഹചര്യങ്ങളുണ്ടാകാം. ഭൂമി ഇടപാടുകളിൽ നിന്നു ലാഭം, പൂർവിക സ്വത്ത് ലഭിക്കൽ, തൊഴിൽ നേട്ടം ഇവയ്ക്ക് ലക്ഷണമുണ്ട്. കീഴ്ജീവനക്കാരെ വരച്ച വരയിൽ നിർത്താൻ കഴിവുള്ള ഇവർ

തുടക്കത്തിൽ അൽപം ക്ലേശം ഉണ്ടായാലും 2024 ടോറസ് രാശിക്കാർക്കു ധനപരമായ നേട്ടങ്ങളുണ്ടാകും

സാമാന്യഫലം

ADVERTISEMENT

മനസ്സാക്ഷിക്കു വിപരീതമായി പ്രവർത്തിക്കേണ്ട സാഹചര്യങ്ങളുണ്ടാകാം. ഭൂമി ഇടപാടുകളിൽ നിന്നു ലാഭം, പൂർവിക സ്വത്ത് ലഭിക്കൽ, തൊഴിൽ നേട്ടം ഇവയ്ക്ക് ലക്ഷണമുണ്ട്. കീഴ്ജീവനക്കാരെ വരച്ച വരയിൽ നിർത്താൻ കഴിവുള്ള ഇവർ നേതൃത്വപാടവം ഉള്ളവരായിരിക്കും. ഭരണ മികവിനു അംഗീകാരം ലഭിക്കും. ഗൃഹത്തിൽ പുതിയ കിണർ കുഴിക്കാനും അതിൽ ശുദ്ധജലം ധാരാളം ലഭിക്കാനും ഇടയാകും. ഊഹക്കച്ചവടത്തിൽ അമിതലാഭം ഉണ്ടാക്കാൻ കഴിയും.

വർഷഫലം

ADVERTISEMENT

ജനുവരി – ഫെബ്രുവരി: ചെലവ് വർധിക്കും. പ്രണയ സാഫല്യം, അന്യഗൃഹവാസം, തൊഴിൽ നഷ്ടം, മനോദുഃഖം എന്നിവയ്ക്ക് ആദ്യമാസത്തിൽ ലക്ഷണം കാണുന്നു. എന്നാൽ ഫെബ്രുവരിയിൽ സർവകാര്യ വിജയം, വിലപ്പെട്ട പ്രമാണങ്ങളിലൊപ്പുവയ്ക്കൽ, വസ്തു, വാഹന ലാഭം എന്നിവ ഫലമാകുന്നു.

മാർച്ച് – ഏപ്രിൽ : ഉദ്യോഗലബ്ധി, സന്താന സൗഭാഗ്യം, വ്രതാനുഷ്ഠാനം, വിനോദസഞ്ചാരം, പൂരാഘോഷപരിപാടികളിൽ സകുടുംബം പങ്കെടുക്കൽ, എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം, സർക്കാരിൽ നിന്നു ലഭിക്കേണ്ട ആനുകൂല്യങ്ങൾക്കു താമസം നേരിടൽ എന്നിവ ഫലമാകുന്നു.

ADVERTISEMENT

മേയ് – ജൂൺ : മാതൃഗുണവും രോഗവിമുക്തിയും ഇഷ്ടജന സഹവാസവും അധികാര പ്രാപ്തിയും ഇഷ്ടജനങ്ങളുമായി വിനോദയാത്രയും വിദ്യാലാഭവും ഫലമാകുന്നു. ശത്രുഭയം ഉണ്ടാകും. ജൂണിൽ അധികാര പ്രാപ്തിയും രാഷ്ട്രീയപരമായി ഉന്നത സ്ഥാനവും നേടും. നഷ്ടപ്പെട്ടുവെന്നു കരുതിയ വസ്തു തിരികെ കിട്ടും.

ജൂലൈ – ഓഗസ്റ്റ്: വിദേശഗമനം, ഭോജനസൗഖ്യം, നവീന വസ്ത്രാഭരണ ലബ്ധി, ഉന്നത വ്യക്തികളുമായി പരിചയപ്പെടാൻ സാധ്യത, ദാമ്പത്യജീവിതത്തിൽ അസ്വാരസ്യം, സഹായിക്കുമെന്നു പ്രതീക്ഷിച്ചവരിൽ നിന്നു വിപരീതമായ പെരുമാറ്റം, വ്യവഹാര വിജയം എന്നിവ അനുഭവപ്പെടും. ഓഗസ്റ്റിൽ നവീന വസ്ത്രാഭരണ ലബ്ധി, ഭോജനസൗഖ്യം എന്നിവയ്ക്കും ലക്ഷണമുണ്ട്.

സെപ്റ്റംബർ – ഒക്ടോബർ: ധനക്ലേശം അനുഭവപ്പെടൽ, ഉദരരോഗങ്ങൾ പിടിപെടൽ, ഡിംസബർ മാസത്തിൽ ലഹരി പദാർഥങ്ങളോട് വൈമുഖ്യം, വിനോദസഞ്ചാരം, സത്‌സംഗം എന്നിവയ്ക്കു ലക്ഷണം കാണുന്നു.

നവംബർ – ഡിസംബർ: രോഗങ്ങൾ അലട്ടും. ആശുപത്രി വാസം വേണ്ടിവരാം. രാഷ്ട്രീയ സമ്മർദങ്ങൾക്കു വിധേയമായി പ്രവർത്തിക്കേണ്ടി വരിക ഇവയ്ക്കു ലക്ഷണം കാണുന്നു. ഭാഗ്യക്കുറി പോലുള്ള നേട്ടങ്ങൾ പ്രതീക്ഷിക്കാം. പങ്കാളിയുമായുള്ള അസ്വാരസ്യം മനഃക്ലേശത്തിനു കാരണമാകും. ഉദ്യോഗാർഥികൾക്കു ഗുണഫലം, ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ട സമയമാണ്. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടതായി വരും. വ്യായാമം, യോഗ പോലുള്ളവ പരിശീലിക്കും.

പെരിങ്ങോട് ശങ്കരനാരായണൻ

ജ്യോതിശാസ്ത്ര പണ്ഡിതൻ, ആധ്യാത്മിക പ്രഭാഷകൻ, ഹസ്തരേഖാ വിദഗ്ധൻ, ആകാശവാണി അംഗീകൃത നാടകനടൻ, റിട്ട. ഡിവിഷനൽ എൻജിനീയർ
(ബിഎസ്എൻഎൽ) എന്നീ നിലകളിൽ പ്രശസ്തൻ. പ്രഥമ മുരളി പുരസ്കാരം, ജ്യോതിഭൂഷൺ, ജ്യോതിഷ കേസരി, ജ്യോതിഷ ചക്രവർത്തി, ലണ്ടൻ കൊളറോ‍ഡോ യൂണിവേഴ്സിറ്റിയുടെ അംബാസഡർ ഒഫ്  അസ്ട്രോളജി തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.  തൃശൂർ വടക്കുംനാഥ ക്ഷേത്രം, ഗുരുവായൂർ
അമ്പലത്തിലെ ഗണപതി ക്ഷേത്രം,  മമ്മിയൂർ മഹാദേവ ക്ഷേത്രം, െബംഗളൂരു ജലഹല്ലി അയ്യപ്പക്ഷേത്രം, ചോറ്റാനിക്കര, പഴയന്നൂർ, കാഞ്ചീപുരം, തെച്ചിക്കോട്ടുകാവ് തുടങ്ങി ആയിരത്തിലധികം ക്ഷേത്രങ്ങളിലെ ദേവപ്രശ്നങ്ങളിൽ പങ്കെടുത്തു.

ADVERTISEMENT