അശ്വതി, ഭരണി, കാർത്തിക 15 നാഴിക (മേടക്കൂറ്) മെച്ചപ്പെട്ട പ്രതികരണം എല്ലാ മേഖലകളില്‍ നിന്നും വന്നുചേരും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും. മേലധികാരിയുടെ പ്രതിനിധിയായി ചര്‍ച്ചകള്‍ നയിക്കാനിടവരും. വിദേശത്തു സ്ഥിരതാമസത്തിനുളള അനുമതി ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ആത്മവിശ്വാസം വർധിക്കും.

അശ്വതി, ഭരണി, കാർത്തിക 15 നാഴിക (മേടക്കൂറ്) മെച്ചപ്പെട്ട പ്രതികരണം എല്ലാ മേഖലകളില്‍ നിന്നും വന്നുചേരും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും. മേലധികാരിയുടെ പ്രതിനിധിയായി ചര്‍ച്ചകള്‍ നയിക്കാനിടവരും. വിദേശത്തു സ്ഥിരതാമസത്തിനുളള അനുമതി ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ആത്മവിശ്വാസം വർധിക്കും.

അശ്വതി, ഭരണി, കാർത്തിക 15 നാഴിക (മേടക്കൂറ്) മെച്ചപ്പെട്ട പ്രതികരണം എല്ലാ മേഖലകളില്‍ നിന്നും വന്നുചേരും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും. മേലധികാരിയുടെ പ്രതിനിധിയായി ചര്‍ച്ചകള്‍ നയിക്കാനിടവരും. വിദേശത്തു സ്ഥിരതാമസത്തിനുളള അനുമതി ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ആത്മവിശ്വാസം വർധിക്കും.

അശ്വതി, ഭരണി, കാർത്തിക 15 നാഴിക (മേടക്കൂറ്)
മെച്ചപ്പെട്ട പ്രതികരണം എല്ലാ മേഖലകളില്‍ നിന്നും വന്നുചേരും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും. മേലധികാരിയുടെ പ്രതിനിധിയായി ചര്‍ച്ചകള്‍ നയിക്കാനിടവരും. വിദേശത്തു സ്ഥിരതാമസത്തിനുളള അനുമതി ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ആത്മവിശ്വാസം വർധിക്കും. പ്രവര്‍ത്തനങ്ങള്‍ക്കു ഫലമുണ്ടാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. നിർമാണത്തിലുള്ള ഗൃഹം വാങ്ങാന്‍ ധാരണയാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ബന്ധുസഹായവും ഉണ്ടാകും.
കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക (ഇടവക്കൂറ്)

വികസനപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാനവസരമുണ്ടാകും. ബന്ധുക്കളോടൊപ്പം വിനോദയാത്ര പുറപ്പെടും. അസുഖങ്ങള്‍ക്കു വിദഗ്ധ പരിശോധന വേണ്ടിവരും. സാഹചര്യങ്ങള്‍ക്കനുസരിച്ചു സ്വയംപര്യാപ്തത ആർജിക്കും. വ്യാപാര വ്യ വസായമേഖലകളോട് ബന്ധപ്പെട്ട് ദൂരയാത്രകള്‍ വേണ്ടിവരും. ജാമ്യം നില്‍ക്കുന്നതും പണം കടംകൊടുക്കുന്നതും അബദ്ധമാകും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. തൊഴില്‍മേഖലകളില്‍ പുരോഗതിയുണ്ടാകും. അനാവശ്യമായ ആധി ഒഴിവാക്കണം.

ADVERTISEMENT

മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക ( മിഥുനക്കൂറ്)  

ഔദ്യോഗികമായി അധികാരപരിധി വർധിക്കും. വിദേശയാത്ര സഫലമാ കും.  ആത്മവിശ്വാസത്തോടുകൂടി പരീക്ഷ എഴുതാന്‍ സാധിക്കും. ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസ്സുകളോടുകൂടി ചെയ്യുന്നതെല്ലാം വിജയിക്കും. അമിതമായ വാഹനഉപയോഗം നിയന്ത്രിക്കണം. ദേഹസംരക്ഷണത്തിന്‍റെ ഭാഗമായി പ്രാണായാമവും വ്യായാമവും ശീലിക്കും. സുവ്യക്തമായ കര്‍മപദ്ധതികള്‍ക്കു പണം മുടക്കും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും.
പുണർതം 15 നാഴിക, പൂയം, ആയില്യം (കർക്കടകക്കൂറ്)
ശുഭാപ്തിവിശ്വാസത്താല്‍ പുതിയ ചുമതലകള്‍ ഏറ്റെടുക്കും. പുണ്യതീര്‍ഥയാത്രയ്ക്ക് അവസരം ലഭിക്കും. തൊഴില്‍മേഖലകളില്‍ പരിവര്‍ത്തനങ്ങള്‍ക്കു സാഹചര്യം വന്നുചേരും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിക്കാന്‍ അഹോരാത്രം പ്രയത്നിക്കും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കും. കക്ഷിരാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യം വേണ്ടിവരും. സ്വന്തം ഉത്തരവാദിത്വങ്ങള്‍ മറ്റുളളവരെ ഏൽപിക്കരുത്.

ADVERTISEMENT

മകം, പൂരം, ഉത്രം 15 നാഴിക‌               (ചിങ്ങക്കൂറ് )                      

പഠിച്ച സ്ഥാപനത്തില്‍ താല്ക്കാലിക ഉദ്യോഗം ലഭിക്കും. വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും അനുകൂലസാഹചര്യമുണ്ടാകും. രേഖകളില്ലാത്ത പണമിടപാടുകളില്‍ നിന്നും പിന്മാറും. പ്രയത്നങ്ങള്‍ക്ക് അന്തിമനിമിഷത്തില്‍ ഫലമുണ്ടാകും. ചിന്തിച്ചുപ്രവര്‍ത്തിക്കുന്നതിനാല്‍ അബദ്ധങ്ങള്‍ ഒഴിവാകും. മുടങ്ങിക്കിടപ്പുളള കര്‍മപദ്ധതികള്‍ പുനരാരംഭിക്കും. ആവിഷ്കരണശൈലിയില്‍ പുതിയ ആശയങ്ങള്‍ ഉള്‍പ്പെടുത്തുവാന്‍ സാധിക്കും. സത്യാവസ്ഥ അറിയാതെ ഒരുകാര്യത്തിലും പ്രതികരിക്കരുത്. ചെലവിനങ്ങളില്‍ നിയന്ത്രണം വേണം.

ADVERTISEMENT

ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക (കന്നിക്കൂറ് )       
വരവും ചെലവും തുല്യമായിരിക്കും. കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനാകും. നിബന്ധനകള്‍ പാലിക്കുന്നതിനാല്‍ അനുമോദനങ്ങള്‍ വന്നുചേരും. ഈശ്വരപ്രാര്‍ഥനകളാല്‍ ആഗ്രഹസാഫല്യമുണ്ടാകും. വ്യക്തിത്വം നിലനിര്‍ത്താന്‍ വിട്ടുവീഴ്ചയ്ക്കു തയാറാകും. സാഹചര്യങ്ങള്‍ക്കനുസരിച്ചു കുടുംബാംഗങ്ങളോടൊപ്പം താമസിക്കാന്‍ തക്കവണ്ണം ഉദ്യോഗം ക്രമീകരിക്കും.

ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക (തുലാക്കൂറ് )    
അഭ്യൂഹങ്ങളെ അതിജീവിക്കാനുള്ള ആത്മവിശ്വാസമുണ്ടാകും. പുതിയ ഭരണസംവിധാനം അവലംബിക്കും. അര്‍പ്പണമനോഭാവത്തോടുകൂടിയുളള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി നേടും. കീഴ്‌വഴക്കം മാനിച്ചു പാരമ്പര്യപ്രവൃത്തികള്‍ ഏറ്റെടുക്കും. ആശയങ്ങളും ആഗ്രഹങ്ങളും സഫലമാകും. നഷ്ടപ്പെട്ട ഉദ്യോഗം തിരിച്ചുലഭിക്കും.  അനുകൂലസാഹചര്യങ്ങള്‍ വന്നുചേരും. സ്വരൂപീകരിച്ച സംഖ്യ തനതായ ആവശ്യങ്ങള്‍ക്കു ചെലവഴിക്കാന്‍ സാധിക്കും.

വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട (വൃശ്ചികക്കൂറ്)              
ആരാധനാലയത്തില്‍ വച്ചു പുതിയ സ്നേഹബന്ധം ഉടലെടുക്കും. സഹപ്രവര്‍ത്തകരോടൊപ്പം വാര്‍ഷിക ആ ഘോ
ഷത്തില്‍ പങ്കെടുക്കും. മാതാപിതാക്കളെ അനുസരിക്കുന്നതില്‍ ആത്മസംതൃപ്തിയുണ്ടാകും. പൂര്‍വികസ്വത്തു രേഖാപരമായി ലഭിക്കും. പുതിയ കരാറുജോലികള്‍ ഏറ്റെടുക്കും. ഉദരരോഗപീഡകള്‍ വര്‍ധിക്കും. അവധിയെടുത്തു വിശേഷപ്പെട്ട ദേവാലയദര്‍ശനം നടത്തും. ജന്മനാട്ടില്‍ ചെയ്യുന്ന പ്രവൃത്തികളില്‍ നിന്നും സാമ്പത്തികനേട്ടം ഉണ്ടാകും. ഗൃഹനിര്‍മാണം ദ്രുതഗതിയിലാക്കാന്‍ നിര്‍ദേശം നല്‍കും.

‌മൂലം, പൂരാടം, ഉത്രാടം 15 നാഴിക (ധനുക്കൂറ്)
ഊഹക്കച്ചവടത്തില്‍ നഷ്ടം സംഭവിക്കും. ശുഭാപ്തിവിശ്വാസം വര്‍ധിക്കും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. ആരോഗ്യം തൃപ്തികരമായിരിക്കും. ചികിത്സ ഫലിക്കും. പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണതയും അനുഭവഫലവും ഉണ്ടാകും. സാഹചര്യമനുസരിച്ചു സ്വയംപര്യാപ്തത ആര്‍ജിക്കും.  സന്താനങ്ങളുടെ ഉയര്‍ച്ചയിൽ സന്തോഷം തോന്നും. വിദേശത്തുളളവര്‍ അവധിയെടുത്തു ജന്മനാട്ടില്‍ വരാനുളള തീരുമാനം ഉപേക്ഷിക്കുകയാണു നല്ലത്.

ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക (മകരക്കൂറ്)   
ഉദ്യോഗത്തില്‍ ഉന്നതപദവി ലഭിക്കും. ആത്മവിശ്വാസത്തോടു കൂടി പരീക്ഷ എഴുതാന്‍ സാധിക്കും. ഭൂമിവില്പനയ്ക്ക് അനുകൂലസാഹചര്യം ഉണ്ടാകും. സ്തുത്യര്‍ഹമായ സേവനം കാഴ്ചവയ്ക്കാന്‍ സാധിക്കും. കുടുംബത്തില്‍ ആഹ്ലാദാന്തരീക്ഷം സംജാതമാകും. വാഹനം മാറ്റിവാങ്ങാന്‍ തീരുമാനിക്കും. വ്യത്യസ്തമായ മേഖലകളില്‍ പ്രവര്‍ത്തിക്കാനുളള സാഹചര്യമുണ്ടാകും. അറിവു മറ്റുളളവര്‍ക്കു പകര്‍ന്നുകൊടുക്കുന്നതില്‍ അഭിമാനം തോന്നും.

അവിട്ടം 30 നാഴിക, ചതയം, പൂരൂരുട്ടാതി 45  നാഴിക (കുംഭക്കൂറ് )
ഭാവനകള്‍ യാഥാര്‍ഥ്യമാകും. കുടുംബത്തില്‍ ആഹ്ലാദാന്തരീക്ഷം സംജാതമാകും. പ്രവര്‍ത്തനശേഷി വര്‍ധിക്കും. പദ്ധതിസമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തി കൈവരിക്കും. ഉല്പന്നങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ വ്യവസായം നവീകരിക്കാന്‍ തീരുമാനിക്കും.  മാസത്തിലൊരിക്കല്‍ ഗൃഹത്തില്‍ വന്നുപോകാന്‍ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. വിദഗ്ധോപദേശത്താല്‍ ഉദ്യോഗമുപേക്ഷിച്ചുളള വിദേശയാത്ര ഉപേക്ഷിക്കും. ഉന്നതരുമായി സൗഹൃദബന്ധത്തിലേര്‍പ്പെടാന്‍ അവസരമുണ്ടാകും. ഉദ്യോഗമുപേക്ഷിച്ചു വായ്പ എടുത്ത് ഉപരിപഠനത്തിനു ചേരും.

പൂരൂരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി (മീനക്കൂറ് )
വസ്തുതര്‍ക്കം പരിഹരിക്കാന്‍ വിട്ടുവീഴ്ചയ്ക്കു തയാറാകും. വ്യക്തിസ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്തും. സദ്സംഭാഷണം സർവകാര്യവിജയങ്ങള്‍ക്കു വഴിയൊരുക്കും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും. അനാവശ്യ ചിന്തകള്‍ ഉപേക്ഷിച്ചു യുക്തിപൂര്‍വം പ്രവര്‍ത്തിക്കാന്‍ തയാറാകണം. സമകാലീനസംഭവങ്ങളോടു പ്രതികരിക്കാന്‍ തയാറാകും. പുതിയ കൃഷിസമ്പ്രദായം ആവിഷ്കരിക്കാന്‍ തയാറാകും.

Astrological predictions for the next two weeks by Kanippayyoor:

Astrological predictions for Ashwati, Bharani, and Karthika (Medam Rasi) indicate improved responses in all areas, with career advancements and financial stability. This period promises increased confidence and successful outcomes in endeavors, alongside harmonious family life and assistance from relatives.

ADVERTISEMENT