ആണിനും വേണം, സമ്മർ സ്കിൻ കെയർ; വരാൻ പോകുന്ന വേനലിന് ഇപ്പോഴേ കരുതൽ തുടങ്ങാം
ഹലോ ഗൈസ്, നിങ്ങളുടെ ഈ ബോഡി... ഈ ഫെയ്സ്... സ്കിൻ... ഇതൊന്നും വേനലിൽ വാടരുതല്ലോ. അറിയാം പുരുഷന്മാർ അറിയേണ്ട സമ്മർ സ്കിൻ കെയർ. ∙ കറ്റാർവാഴയുടെ ഒരു കഷണമെടുത്ത് അതിന്റെ തൊലിയും മഞ്ഞക്കറയും നീക്കി കാമ്പു മാത്രമെടുക്കുക. ദിവസം ഒരു തവണ ഇതു മുഖത്തു പുരട്ടി 10 മിനിറ്റിനു ശേഷം കഴുകാം. വരാൻ പോകുന്ന

ഹലോ ഗൈസ്, നിങ്ങളുടെ ഈ ബോഡി... ഈ ഫെയ്സ്... സ്കിൻ... ഇതൊന്നും വേനലിൽ വാടരുതല്ലോ. അറിയാം പുരുഷന്മാർ അറിയേണ്ട സമ്മർ സ്കിൻ കെയർ.
∙ കറ്റാർവാഴയുടെ ഒരു കഷണമെടുത്ത് അതിന്റെ തൊലിയും മഞ്ഞക്കറയും നീക്കി കാമ്പു മാത്രമെടുക്കുക. ദിവസം ഒരു തവണ ഇതു മുഖത്തു പുരട്ടി 10 മിനിറ്റിനു ശേഷം കഴുകാം. വരാൻ പോകുന്ന വേനലിൽ ചർമത്തിന്റെ നിറം മങ്ങൽ ഒഴിവാക്കാനും ജലാംശം നിലനിർത്തി ചർമം വരളാതെ കാക്കാനും കറ്റാർവാഴ സഹായിക്കും.
∙ പൊതുവേ പരുക്കൻ ചർമമാണു പുരുഷന്മാരുടേത്. അ തുകൊണ്ടു ചർമത്തിനു മൃദുത്വം നൽകുന്ന പാക് ആഴ്ചയിലൊരിക്കല്‍ മുഖത്തിടാം. ഒരു ചെറിയ സ്പൂണ്‍ വീതം കാപ്പിപ്പൊടിയും പാൽപൊടിയും യോജിപ്പിച്ചാണു പാക് തയാറാക്കേണ്ടത്. ചർമത്തിനു തിളക്കവും കൂട്ടാം.
∙ ഒരു വലിയ സ്പൂൺ കാപ്പിപ്പൊടിയും തേനിൽ കുഴച്ചെടുത്തു മുഖത്തു പുരട്ടി മസാജ് ചെയ്യുക. മൃതകോശങ്ങളകറ്റുന്ന ഈ സ്ക്രബ് ചർമത്തിലെ സ്വാഭാവിക എണ്ണമയം അകറ്റി ചർമം വരണ്ടതാക്കില്ല എന്ന മെച്ചവുമുണ്ട്.
∙ കാൽ കപ്പ് കടലമാവിൽ മൂന്നു വലിയ സ്പൂൺ വീതം അരിപ്പൊടി, ബദാം എണ്ണ, റോസ് വാട്ടർ എന്നിവ യോജിപ്പിക്കുക. ഇതു ശരീരത്തിൽ പുരട്ടി അഞ്ചു മിനിറ്റിനുശേഷം കുളിക്കാം. പുരുഷന്മാരെ കൂടുതലായി അലട്ടുന്ന വിയർപ്പുനാറ്റം വരുതിയിലാകും. സൺടാൻ, കറുത്ത പാടുകൾ എന്നിവയും അകലും.
∙ ദിവസവും മൂന്നു ലീറ്റർ വെള്ളം കുടിക്കുക, രണ്ടു നേരം ചർമത്തിനു യോജിക്കുന്ന ഫെയ്സ് വാഷ് ഉപയോഗിച്ചു മുഖം കഴുകുക, പുറത്തേക്കിറങ്ങുന്നതിന് 15 മിനിറ്റു മുൻപ് എസ്പിഎഫ് 30 നു മുകളിലുള്ള സൺസ്ക്രീൻ പുരട്ടുക.
കടപ്പാട്: രഞ്ജു രഞ്ജിമാർ, സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ്, ഡോറ ബ്യൂട്ടി വേൾഡ്, അങ്കമാലി