ഈ സൗന്ദര്യ സംരക്ഷണമൊക്കെ പെൺപിള്ളർക്ക് മാത്രമുള്ള കാര്യമാണെന്ന് കരുതിയിരുന്നൊരു കാലത്തു നിന്ന് നമ്മളിന്ന് വഞ്ചിയും വള്ളവും ബസ്സും ഒക്കെ പിടിച്ച് ‘റൊമ്പ ദൂരം പോയിട്ടേ...’. ഇന്നത്തെ കാലത്ത് സൗന്ദര്യസംരക്ഷണം അതു ചെയ്യാൻ താല്പര്യമുള്ള എല്ലാവരുടേയുമായി മാറിയിട്ടുണ്ട്. മുഖം കഴുകിയാൽ കഴുകി... പല്ലു തേച്ചാ

ഈ സൗന്ദര്യ സംരക്ഷണമൊക്കെ പെൺപിള്ളർക്ക് മാത്രമുള്ള കാര്യമാണെന്ന് കരുതിയിരുന്നൊരു കാലത്തു നിന്ന് നമ്മളിന്ന് വഞ്ചിയും വള്ളവും ബസ്സും ഒക്കെ പിടിച്ച് ‘റൊമ്പ ദൂരം പോയിട്ടേ...’. ഇന്നത്തെ കാലത്ത് സൗന്ദര്യസംരക്ഷണം അതു ചെയ്യാൻ താല്പര്യമുള്ള എല്ലാവരുടേയുമായി മാറിയിട്ടുണ്ട്. മുഖം കഴുകിയാൽ കഴുകി... പല്ലു തേച്ചാ

ഈ സൗന്ദര്യ സംരക്ഷണമൊക്കെ പെൺപിള്ളർക്ക് മാത്രമുള്ള കാര്യമാണെന്ന് കരുതിയിരുന്നൊരു കാലത്തു നിന്ന് നമ്മളിന്ന് വഞ്ചിയും വള്ളവും ബസ്സും ഒക്കെ പിടിച്ച് ‘റൊമ്പ ദൂരം പോയിട്ടേ...’. ഇന്നത്തെ കാലത്ത് സൗന്ദര്യസംരക്ഷണം അതു ചെയ്യാൻ താല്പര്യമുള്ള എല്ലാവരുടേയുമായി മാറിയിട്ടുണ്ട്. മുഖം കഴുകിയാൽ കഴുകി... പല്ലു തേച്ചാ

ഈ സൗന്ദര്യ സംരക്ഷണമൊക്കെ പെൺപിള്ളർക്ക് മാത്രമുള്ള കാര്യമാണെന്ന് കരുതിയിരുന്നൊരു കാലത്തു നിന്ന് നമ്മളിന്ന് വഞ്ചിയും വള്ളവും ബസ്സും ഒക്കെ പിടിച്ച് ‘റൊമ്പ ദൂരം പോയിട്ടേ...’. ഇന്നത്തെ കാലത്ത് സൗന്ദര്യസംരക്ഷണം അതു ചെയ്യാൻ താല്പര്യമുള്ള എല്ലാവരുടേയുമായി മാറിയിട്ടുണ്ട്.

മുഖം കഴുകിയാൽ കഴുകി... പല്ലു തേച്ചാ തേച്ചു... ഉടുപ്പലക്കാനും ദേഹം വൃത്തിയാക്കാനും ഓരേയൊരു സോപ്പ് എന്ന രീതിയിൽ പൊക്കോണ്ടിരുന്ന ആൺ–സൗന്ദര്യ സങ്കൽപ്പങ്ങൾ ഇന്ന് മാറിയിട്ടുണ്ട്. ചർമത്തെ കൃത്യമായി പരിപാലിച്ചാൽ അതു നല്ല റിസൾട്ട് തരുമെന്ന് മനസിലാക്കിയാണ് ഇന്നത്തെ സൗന്ദര്യ സംരക്ഷണം. ഓഫീസിലും കൂട്ടുകാർക്കിടയിലും ഇനി തിളങ്ങാൻ കുറച്ച് സൗന്ദര്യ ടിപ്സ് ഇരിക്കട്ടേ...

ADVERTISEMENT

സ്കിൻ കെയർ റുട്ടീനിൽ നിന്ന് തുടക്കം

ആദ്യമേ തന്നെ അവനവന്റെ ചർമം ഏതെന്ന് മനസിലാക്കി അതിനനുസരിച്ചുള്ള ചർമ സംരക്ഷണ പ്രോഡക്റ്റുകൾ വാങ്ങാം. എണ്ണമയമുള്ളത്, വരണ്ടത്, കോംമ്പിനേഷൻ എന്നീ വിഭാഗത്തിൽ ഏതാണ് നിങ്ങളെന്ന് നോക്കാം. അതിനനുസരിച്ചുള്ള ഫെയ്സ് വാഷും മോയ്സ്ചുറൈസറും മറ്റും തിരഞ്ഞെടുക്കുക.

ADVERTISEMENT

മുഖം രാവിലെയും കിടക്കും മുൻപും കഴുകുക, ആഴ്ച്ചയിലൊരിക്കലോ രണ്ട് തവണയോ മൃത ചർമങ്ങളെ അകറ്റാനുള്ള സ്ക്രബ് ചെയ്യാം, പുറത്തേക്കിറങ്ങുമ്പോൾ എസ്.പി.എഫ്. 50 ഉള്ള സൺസ്ക്രീൻ ഇടുക, ആവശ്യമെങ്കിൽ ചർമ വിദഗ്ദധരോട് ചോദിച്ച് മനസിലാക്കിയ ശേഷം നിങ്ങളുടെ ചർമത്തിനു വേണ സീറവും ഉപയോഗിക്കാം. ഇതൊക്കെ മുടങ്ങാതെ ചെയ്തു ശീലിക്കാം.

2. നഖങ്ങളെ മറക്കാതിരിക്കാം

ADVERTISEMENT

ആണുങ്ങൾ മിക്കവാറും ഒട്ടും ശ്രദ്ധിക്കാത്ത എന്നാൽ ഒരാൾ നിങ്ങളിൽ ആദ്യം ശ്രദ്ധിക്കുന്നതും നഖമാകാം. കൃത്യമായി കൈകാലുകളിലെ നഖം വെട്ടി നിർത്താം. ശേഷം മോയ്സ്ചുറൈസറിടാം. വൃത്തിയുള്ള നഖങ്ങൾ നിങ്ങളെ കുറിച്ചൊരു പോസിറ്റീവ് ഇംപ്രഷൻ ഉണ്ടാക്കും.

3. താടിക്കു വേണം പരിചരണം

എത്ര നീളത്തിൽ വേണം എത്ര ചെറുതാക്കണം എന്നതൊക്കെ വ്യക്തിപരമായ ഇഷ്ടങ്ങാണ്. അപ്പോഴും നല്ലവണ്ണം ഗ്രൂം ചെയ്ത താടി നിങ്ങളുടെ മൊത്തിലുള്ള ലുക്കിനെ മെച്ചപ്പെടുത്തും. താടിയിൽ താരനോ ഇടയ്ക്ക് വട്ടത്തിൽ രോമം കൊഴിച്ചിലോ ഒക്കെയുണ്ടെങ്കിൽ അവഗണിക്കാതെ ഡോക്ടറെ കാണുക. താടിയുടെ തിളക്കം കൂട്ടാനും മറ്റുമുള്ള ബിയേഡ് ക്രീമുകളും എണ്ണകളമുണ്ട് ഇവയും ചർമത്തിന്റെ ആവശ്യമനുസരിച്ച് ഉപയോഗിക്കാം.

4. പല്ലുകൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇരട്ടിപ്പണി

പോടുള്ള പല്ലുകൾ, ബലക്ഷയം, നിറം മാറ്റം തുടങ്ങി പല്ലിന്റേയും മോണയുടേയും പല പ്രശ്നങ്ങളും ഇന്ന് കൂടി വരുന്നു. ഭക്ഷണവും സോഫ്റ്റ് ഡ്രിങ്കുകളും കഴിച്ചു കുടിച്ച ശേഷം പല്ലു തേക്കാതെ ഉറങ്ങുന്നത് പല്ലിനെ നശിപ്പിക്കും. രാവിലെയും രാത്രിയും പല്ലു തേക്കുന്നത് ശീലമാക്കാം. പല്ലിൽ അടിയുന്ന പ്ലാക്, ചെറു ഭക്ഷണ പദാർഥങ്ങൾ അകറ്റാൻ ഫ്ലോസ് ചെയ്യാം. വാ തുറക്കുന്നതും ദുർഗന്ധം വമിക്കുന്ന സാഹചര്യം തീർത്തും ഒഴിവാക്കാം.

5. തലമുടി നിങ്ങൾക്കായി സംസാരിക്കും

മുഖത്തിന്റെ കാര്യം പറഞ്ഞതു പോലെ തന്നെ മുടിയുടെ പ്രകൃതവും വ്യക്തികൾക്കനുസരിച്ച് മാറും. എണ്ണമയമോ വരണ്ട മുടിയോ എന്ന് നോക്കി അതിനനുസരിച്ചുള്ള ഹെയർ പ്രോഡക്റ്റുകൾ വാങ്ങാം. ആഴ്ച്ചയിലൊരിക്കലെങ്കിലും ഷാംപൂ+കണ്ടീഷ്ണർ ചെയ്യുക. മുടി വളർത്താത്തവർ 4–6 ആഴ്ച്ചയിൽ മുടി വെട്ടാനും ശ്രദ്ധിക്കാം.

6. പുരികവും ചുണ്ടും പരിപാലിക്കാം

മനോഹരമായി ഗ്രൂം ചെയ്ത പുരികങ്ങൾ നിങ്ങളുടെ മൊത്തത്തിലുള്ള സൗന്ദര്യത്തെ എടുത്ത് കാണിക്കും. സ്വതവേയുള്ള പുരികത്തിന്റെ ആകൃതി നിലനിർത്തി ബാക്കിയുള്ള രോമങ്ങൾ വെട്ടിയോ ട്രിം ചെയ്തോ പ്ലക് ചെയ്തോ മാറ്റാം. അധികം രോമം പിഴുതു കളയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് മുഖഛായ തന്നെ മാറ്റിയേക്കാം.

ചുണ്ടുകൾ വിണ്ട് പൊട്ടിയിരിക്കുന്നത് കാഴ്ച്ചയ്ക്ക് മാത്രമല്ല ആരോഗ്യകരമായും ബുദ്ധിമുട്ടുണ്ടാക്കും. ചർമത്തിനിണങ്ങുന്നൊരു ലിപ് ബാം പുരട്ടുന്നത് ശീലിക്കാം. ചുണ്ടുകൾ ആരോഗ്യത്തോടെ ചിരിക്കട്ടേ...

7. ഗന്ധത്തിന്റെ തിരഞ്ഞെടുപ്പ് പാളരുത്

മൊത്തത്തിലുള്ള ലുക്കിന്റെ മുഴുവനാക്കാൻ സഹായിക്കുന്ന ഒന്നാണ് ശരിയായ പെർഫ്യൂം. കുത്തലുണ്ടാക്കാത്ത തരം പെർഫ്യൂമുകൾ തിരഞ്ഞടുക്കാം. ഇത് കക്ഷത്തിൽ കഴുത്തിനു പിന്നിൽ കൈത്തണ്ടയുടെ ഉൾവശത്ത് ചെവിയുടെ പിന്നിൽ എന്നിങ്ങനെയായി പുരട്ടാം.

ADVERTISEMENT