ചര്‍മം തിളങ്ങാന്‍ സപ്ലിമെന്റ്സ് വേണോ? ജിമ്മില്‍ പോകണോ? കല്യാണപ്പെണ്ണാകും മുന്‍പ് ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍ Pre-Bridal Skincare: Your Ultimate Guide to Wedding Glow
കല്യാണം തീരുമാനിച്ചാൽ പിന്നെ വലിയ ചില ചർച്ചകൾ നടക്കും. വസ്ത്രങ്ങളും ആഭരണങ്ങളും തിരഞ്ഞെടുക്കൽ, മേക്കപ്... ഇതൊക്കെ വേണം. എങ്കിലും ഇതെല്ലാം അണിഞ്ഞിറങ്ങുന്ന വധുവിന്റെ ചർമവും മുടിയും ആരോഗ്യത്തോടെ തിളങ്ങുകയും വേണ്ടേ? ഭാവി വധു അറിയാനായി പറയുന്നതാണേ, ഒാഡിറ്റോറിയം ബുക് ചെയ്യാൻ വീട്ടുകാർ ഓടട്ടെ. അഴകും
കല്യാണം തീരുമാനിച്ചാൽ പിന്നെ വലിയ ചില ചർച്ചകൾ നടക്കും. വസ്ത്രങ്ങളും ആഭരണങ്ങളും തിരഞ്ഞെടുക്കൽ, മേക്കപ്... ഇതൊക്കെ വേണം. എങ്കിലും ഇതെല്ലാം അണിഞ്ഞിറങ്ങുന്ന വധുവിന്റെ ചർമവും മുടിയും ആരോഗ്യത്തോടെ തിളങ്ങുകയും വേണ്ടേ? ഭാവി വധു അറിയാനായി പറയുന്നതാണേ, ഒാഡിറ്റോറിയം ബുക് ചെയ്യാൻ വീട്ടുകാർ ഓടട്ടെ. അഴകും
കല്യാണം തീരുമാനിച്ചാൽ പിന്നെ വലിയ ചില ചർച്ചകൾ നടക്കും. വസ്ത്രങ്ങളും ആഭരണങ്ങളും തിരഞ്ഞെടുക്കൽ, മേക്കപ്... ഇതൊക്കെ വേണം. എങ്കിലും ഇതെല്ലാം അണിഞ്ഞിറങ്ങുന്ന വധുവിന്റെ ചർമവും മുടിയും ആരോഗ്യത്തോടെ തിളങ്ങുകയും വേണ്ടേ? ഭാവി വധു അറിയാനായി പറയുന്നതാണേ, ഒാഡിറ്റോറിയം ബുക് ചെയ്യാൻ വീട്ടുകാർ ഓടട്ടെ. അഴകും
കല്യാണം തീരുമാനിച്ചാൽ പിന്നെ വലിയ ചില ചർച്ചകൾ നടക്കും. വസ്ത്രങ്ങളും ആഭരണങ്ങളും തിരഞ്ഞെടുക്കൽ, മേക്കപ്... ഇതൊക്കെ വേണം. എങ്കിലും ഇതെല്ലാം അണിഞ്ഞിറങ്ങുന്ന വധുവിന്റെ ചർമവും മുടിയും ആരോഗ്യത്തോടെ തിളങ്ങുകയും വേണ്ടേ?
ഭാവി വധു അറിയാനായി പറയുന്നതാണേ, ഒാഡിറ്റോറിയം ബുക് ചെയ്യാൻ വീട്ടുകാർ ഓടട്ടെ. അഴകും ആരോഗ്യവും നിലനിർത്താനുള്ള ഉത്തരവാദിത്തം നമുക്കു സ്വയമേറ്റെടുക്കാം.
ഓരോ വധുവിനും അനുയോജ്യമായ പാക്കേജസ് കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റ് നിർദേശിക്കും. അതുകൊണ്ട് തന്നെ ഇതൊരു ‘വൺഡേ വണ്ടർ’ ആണെന്നു കരുതേണ്ട. എന്നും നവവധുവിന്റെ തിളക്കത്തോടെയിരിക്കാൻ ഇതൊരു തുടക്കമാകട്ടേ.
വധുവിന് ചേരും പാക്കേജസ്
ആദ്യ ഘട്ടം കല്യാണപ്പെണ്ണിനെ അലട്ടുന്ന സൗന്ദര്യപരമായ അരക്ഷിതത്വം മനസ്സിലാക്കുക എന്നതാണ്. അത് ഒാരോരുത്തർക്കും ഒാരോന്നായിരിക്കും. ചിലർക്കത് മുഖത്തെ കറുത്ത പുള്ളികളാകാം. മറ്റു ചിലർക്ക് കവിളിനിരുവശത്തെ നേർത്ത രോമങ്ങളാകാം. ഇതൊന്നും വലിയ പ്രശ്നമാണെന്നല്ല. പക്ഷേ, അതൊക്കെ കല്യാണപ്പെണ്ണിനെ ടെൻഷനാക്കുന്നുണ്ടെങ്കിൽ അവ പരിഹരിക്കണം. ആത്മവിശ്വാസത്തോടെ വിവാഹത്തിനൊരുങ്ങാൻ ഇതു സഹായിക്കും.
അടുത്ത ഘട്ടം കല്യാണപ്പെണ്ണിന്റെ ചർമം വിലയിരുത്തി വിദഗ്ധർ കണ്ടെത്തുന്ന സൗന്ദര്യപ്രശ്നങ്ങളാണ്. മുഖക്കുരുവുണ്ടെങ്കിൽ അവ നിരീക്ഷിച്ചു കാരണം കണ്ടെത്തുക, നേരത്തേയെത്തിയ നേർത്ത ചുളിവുകൾ മോയിസ്ചറൈസേഷൻ പ്രശ്നമാണെന്നു മനസ്സിലാക്കി പരിഹരിക്കുക. ഇങ്ങനെ പലതും വിദഗ്ധർക്കു കണ്ടെത്താനും പരിഹരിക്കാനുമാകും.
പറയട്ടെ, ഒരുക്കം തുടങ്ങേണ്ട സമയം
ആറു മാസം മുൻപെങ്കിലും പ്രീ ബ്രൈഡൽ സ്കിൻ കെയ ർ തുടങ്ങുന്നതാണു നല്ലത്. ഇനി ആറു മാസം സമയം കിട്ടിയില്ലെങ്കിൽ മൂന്നുമാസം മുൻപെങ്കിലും കോസ്മറ്റോളജിസ്റ്റിനെ കാണുക.
വിവാഹത്തിനൊരുങ്ങാൻ ഇത്രയും സമയമോ എന്നു സംശയം തോന്നാം. ഒരു ട്രീറ്റ്മെന്റ് ആരംഭിച്ചാൽ അതു ചർമത്തിനു യോജിക്കുന്നുണ്ടോ, ഫലപ്രദമാണോ എന്നറിയാനും അവയുടെ ഫലം പൂർണമായി ലഭിക്കാനും മൂന്ന് – ആറു മാസം വേണം. ട്രീറ്റ്മെന്റ് ഫലപ്രദമായില്ലെങ്കിൽ പുതിയ ട്രീറ്റ്മെന്റ് തുടങ്ങേണ്ടി വരും. ഇതെല്ലാം കണക്കുകൂട്ടിയാണ് ആറു മാസം പറയുന്നത്.
സ്കിൻ കെയർ റുട്ടീൻ : ഓരോരുത്തരും പിന്തുടരുന്ന സ്കിൻ കെയർ റുട്ടീൻ വിലയിരുത്തി ആവശ്യമെങ്കിൽ വേണ്ട മാറ്റം വരുത്തും. ചർമസ്വഭാവത്തിനിണങ്ങുന്നതും ചർമപ്രശ്നം പരിഹരിക്കുന്നതിനുമുള്ള റുട്ടീൻ നിർദേശിക്കും. രാവിലത്തെ പരിപാലനത്തിൽ ഫെയ്സ് വാഷ്, മോയിസ്ചറൈസർ, സൺസ്ക്രീൻ. രാത്രിയിൽ ഫെയ്സ് വാഷ്, മോയിസ്ചറൈസർ. ഇതു കൂടാതെ ചർമപ്രശ്നം പരിഹരിക്കാനുള്ള ആക്ടീവ് ഇൻഗ്രീഡിയന്റ്സും ഉൾപ്പെടുത്തും.
മുഖത്തു ചുളിവുകളുണ്ടെങ്കിൽ റെറ്റിനോൾ, കുരുക്കളുണ്ടെങ്കിൽ സാലിസിലിക് ആസിഡ് എന്നിങ്ങനെയുള്ളതാണ് ആക്ടീവ് ഇൻഗ്രീഡിയന്റ്സ്. സ്കിൻ കെയർ റുട്ടീനിൽ മാറ്റം വരുത്തി അതിന്റെ ഫലം അറിയാൻ 60 ദിവസത്തെ കൃത്യമായ ഉപയോഗം വേണം.
രോമവളർച്ച : മുഖത്തെയും ശരീരത്തിലെയും അനാവശ്യരോമങ്ങൾ പെർമനന്റായി നീക്കാൻ ലേസർ ട്രീറ്റ്മെന്റുകളുടെ സഹായം തേടാം. മാസത്തിൽ ഒരു തവണ വീതം ആറു മാസം ട്രീറ്റ്മെന്റ് എടുത്താലാണു മികച്ച ഫലം ലഭിക്കുക.
നിറവ്യത്യാസം : ചുണ്ടിനും ചുറ്റും, കഴുത്തിൽ, കൈ മടക്കുകളിൽ എന്നിങ്ങനെ ചർമത്തിൽ നിറവ്യത്യാസമുണ്ടെങ്കിൽ അവയകറ്റാൻ കെമിക്കൽ പീലുകൾ നല്ലതാണ്. ഇതു കൂടാതെ ആന്റി പിഗ്‌മെന്റേഷൻ ലേസർ ചികിത്സയുമുണ്ട്. 21 ദിവസത്തെ ഇടവേളയിൽ ട്രീറ്റ്മെന്റ് എടുക്കണം.
ശരീരത്തിലെ ഇടുക്കുകളില്‍ ഇരുണ്ടനിറം വരുന്നതിനു പിന്നിൽ തൈറോയ്ഡ്, ഇൻസുലിൻ റെസിസ്റ്റൻസ്, അമിതഭാരം എന്നിവയും കാരണമാകാം. ഇതുകൂടി കണ്ടെത്തി പരിഹരിച്ചാണ് ലേസർ ചികിത്സകളും പീലുകളും ചെയ്യുക.
സ്വകാര്യ ഭാഗങ്ങളിലെ ഇരുണ്ടനിറം : ഇന്റിമേറ്റ് ഭാഗങ്ങളിലെ നിറവ്യത്യാസം പലരെയും അലട്ടുന്ന പ്രശ്നമാണ്. ഇതിനു സുരക്ഷിതമായ പരിഹാരമുണ്ട്. ഇന്റിമേറ്റ് പിങ്ക് പീൽസ് ചെയ്തു സ്വകാര്യഭാഗത്തെ ഇരുളിമ കുറയ്ക്കാനാകും. മൂന്നു ആഴ്ച ഇടവേളയിൽ നാലു സിറ്റിങ് വേണം.
കരിവാളിപ്പ് : ശരീരമാകെയുള്ള കരിവാളിപ്പ് അകറ്റാൻ ഫു ൾ ബോഡി ആന്റി ടാൻ ട്രീറ്റ്മെന്റ് നല്ലതാണ്. മൂന്ന് ആ ഴ്ചയിൽ ഒരിക്കൽ വീതം നാലോ അഞ്ചോ സിറ്റിങ് വേണ്ടി വരാം.
മുഖക്കുരു : രണ്ടോ മൂന്നോ മാസം കൊണ്ടു മുഖക്കുരു ചികിത്സിച്ചു ഭേദമാക്കാം. എന്നാൽ ഇവ വേണ്ട രീതിയിൽ ചികിത്സിക്കാതെ കലകളും വടുക്കളുമായാൽ രണ്ടു വർഷത്തോളം ട്രീറ്റ്മെന്റ് എടുക്കേണ്ടി വരും.
ആന്റി ബാക്ടീരിയൽ / ആന്റി ഇൻഫ്ലമേറ്ററി മരുന്നുകൾ, സാലിസിലിക് ആസിഡ് അടങ്ങിയ ഉൽപന്നങ്ങൾ, ഐസോട്രെറ്റിനോയിൻ മരുന്നുകൾ എന്നിവയിലൂടെ മുഖക്കുരു പരിഹരിക്കാം. തീവ്രത കൂടുതലാണെങ്കിൽ മൈക്രോനീഡിലിങ് ആൻഡ് റേഡിയോ ഫ്രീക്വൻസി ട്രീറ്റ്മെന്റ് (MNRF) ആണ് മുഖക്കുരുവിന്റെ കലകൾ മായ്ക്കാൻ ഫലപ്രദമായ ചികിത്സ. ഇതിനൊപ്പം പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ ട്രീറ്റ്മെന്റും (PRP) ചെയ്യാം. നാലു സിറ്റിങ്ങിൽ ഫലം കാണും.
മുടികൊഴിച്ചിൽ : രക്തം പരിശോധിച്ചു മുടി കൊഴിച്ചിലിന്റെ കാരണം കണ്ടെത്തി വേണം ചികിത്സ. പോഷകക്കുറവ് ഉണ്ടെങ്കില്‍ അതു പരിഹരിക്കാൻ സപ്ലിമെന്റ്സ് കഴിക്കണം. രക്തപരിശോധനയിൽ കണ്ടെത്തുന്ന ഏറ്റക്കുറച്ചിലുകൾ രണ്ടു മാസം കൊണ്ടു ഏറക്കുറെ പരിഹരിക്കാനാകും.
ഇതിനൊപ്പം തന്നെ മുടി കൊഴിച്ചിലിനുള്ള പിആർപി, ജിഎഫ്സി, ഹെയർ റിസ്റ്റൊറേഷൻ സീറം എന്നീ ട്രീറ്റ്മെന്റുകളും വേണ്ടിവരാം. മാസത്തിൽ ഒന്നു വച്ചു മൂന്നു സിറ്റിങ് വേണ്ടിവരും. ഫലം അറിയാൻ മൂന്നു – ആറു മാസം സമയം എടുക്കും.
വ്യായാമം തുടങ്ങാൻ വൈകേണ്ട
ചർമത്തിന്റെ തിളക്കത്തിനും യുവത്വത്തിനും വ്യായാമം വളരെ പ്രധാനമാണ്. കൃത്യമായ മേൽനോട്ടത്തോടെ വെയ്റ്റ് ട്രെയ്നിങ് ചെയ്യാം. ഇതിനു സാധിച്ചില്ലെങ്കിൽ കാർഡിയോ എക്സർസൈസുകൾ ചെയ്യണം.
അമിതഭാരമുണ്ടെങ്കിൽ കാരണം ഹോർമോൺ തകരാറുകളോ രോഗങ്ങളോ ആണോയെന്നു പരിശോധിക്കണം. പ്രോട്ടീന്‍, വൈറ്റമിൻ, മിനറൽസ് എന്നിവ ലഭിക്കുന്ന ഡയറ്റ് പിന്തുടരുന്നതിനൊപ്പം വ്യായാമവും ശീലമാക്കുക.
വിവാഹം അടുക്കുമ്പോൾ പെട്ടെന്നു ഭാരം കുറയ്ക്കാൻ കടുത്ത ആഹാരനിയന്ത്രണം വേണ്ട. ഇതു മുടിയുടെയും ചർമത്തിന്റെയും ആരോഗ്യത്തെ ദോഷമായി ബാധിക്കും.
സപ്ലിമെന്റ്സ് വേണോ?
പ്രീ ബ്രൈഡൽ സ്കിൻ കെയർ തുടങ്ങുമ്പോഴേ ശരീരത്തിലെ ബി 12, ഡി, അയൺ, കാത്സ്യം എന്നിവ പരിശോധിച്ച് കുറവുണ്ടെങ്കിൽ സപ്ലിമെന്റ്സ് എടുക്കാം. ഒപ്പം ആന്റി ഓക്സിഡന്റ്സ്, വൈറ്റമിൻ സി, ഇ, ഒമേഗ എന്നിവയും എടുക്കാം.
ഇൻസ്റ്റഗ്രാം തുറന്നാൽ ഗ്ലൂട്ടാത്തിയോണിന്റെ ഗുണങ്ങൾ പറയുന്ന ഒരു റീൽ എങ്കിലും കാണാതിരിക്കില്ല. അത്രയ്ക്കും പോപ്പുലറാണ് ഗ്ലൂട്ടാത്തിയോൺ. നമ്മുടെ ശരീരത്തിൽ സ്വാഭാവികമായുള്ളതാണു ചർമത്തിന്റെ നിറം മെച്ചപ്പെടുത്തുന്ന ഈ ആന്റി ഓക്സിഡന്റ്.
പ്രീ ബ്രൈഡൽ പാക്കേജിന്റെ ഭാഗമായി ഗ്ലൂട്ടാത്തിയോ ൺ ഇൻജക്‌ഷൻ നൽകാറുണ്ട്. ആഴ്ചയിൽ ഒരു ഇൻജക്‌ഷൻ വീതം എട്ടു – പന്ത്രണ്ട് ഇൻജക്‌ഷനാണ് എടുക്കുക. ഇടവേളയിൽ ഗ്ലൂട്ടാത്തിയോൺ ടാബ്‌ലറ്റും നൽകും. ഗ്ലൂട്ടാത്തിയോണിനൊപ്പം വൈറ്റമിൻ സി, ബി 12, ഡി എന്നിവയും ചേർത്തു കോക്ടെയ്ൽ പോലെ കൊടുക്കാറുമുണ്ട്.
പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ ഇവ ധാരാളമായി കഴിക്കുക. വറത്തതും പൊരിച്ചതും മധുരമുള്ളതും പരമാവധി കുറയ്ക്കുക. ചുവപ്പ്, മഞ്ഞ, പച്ച ഇങ്ങനെ പല നിറങ്ങളിലുള്ള വിഭവങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തി കളർഫുൾ ഡയറ്റ് പിന്തുടരുക. രാവിലെ വെറുംവയറ്റിൽ എബിസി (ആപ്പിൾ, ബീറ്റ്റൂട്ട്,കാരറ്റ്) ജ്യൂസ് , ഓറഞ്ച് ജ്യൂസ്, ലൈം ജ്യൂസ് എന്നിവ കുടിക്കുന്നത് നല്ലതാണ്.
ഇണങ്ങുന്ന മെഡി ഫേഷ്യൽസ്
ആഫ്റ്റർ കെയർ വേണ്ടാത്ത ട്രീറ്റ്മെന്റ് ആണ് മെഡി ഫേഷ്യൽസ്. വിവാഹത്തിനു ദിവസങ്ങൾ മുൻപു ചെയ്തു ചർമത്തിനു തിളക്കവും മൃദുത്വവും സ്വന്തമാക്കാം.
ഓരോ വധുവിന്റെയും ചർമത്തിന് അനുയോജ്യമായ ഘടകങ്ങൾ ചേർത്താണ് മെഡി ഫേഷ്യ ൽ ചെയ്യുന്നത്.
മുഖം ഡൾ ആണെങ്കിൽ എഎച്ച്എ, എണ്ണമയമുള്ള ചർമമാണെങ്കിൽ ബിഎച്ച്എ എന്നിങ്ങനെ ഏതു മെഡി ഫേഷ്യൽ ആണു വേണ്ടതെന്നു കോസ്മറ്റോളജിസ്റ്റ് പറഞ്ഞുതരും.
മണവാട്ടിമാരേ, മറക്കല്ലേ
∙ ദിവസവും സൺസ്ക്രീൻ പുരട്ടണം. രാവിലെ പുരട്ടിയാലും നാലു മണിക്കൂറിനുശേഷം വീണ്ടും പുരട്ടണം.
∙ ചർമത്തിന്റെ ആരോഗ്യത്തിനും തിളക്കത്തിനും ദിവസം രണ്ടര – മൂന്നു ലീറ്റർ വെള്ളം കുടിക്കണം.
∙ ശരീരത്തിലെ അനാവശ്യ രോമം നീക്കാൻ ലേസർ ചികിത്സയൊന്നും തേടാത്തവർ ഫുൾ ബോ ഡി വാക്സിങ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ മൂന്നു മാസം മുൻപ് ഒരു വട്ടം ചെയ്തു നോക്കുക. ചിലർക്കു വാക്സിങ്ങിനുശേഷം ശരീരത്തിൽ കുരുക്കളും മറ്റും വരാം. ഇതു ചികിത്സിക്കാനും വാക്സിങ് ശരീരത്തിനു യോജിക്കുന്നില്ലെങ്കില്‍ മറ്റ് മാർഗം ആലോചിക്കാനും ടൈം വേണമല്ലോ.
∙ വിവാഹം അടുത്തു വരുന്ന ദിനങ്ങളിൽ സൗന്ദര്യവർധക ഉൽപന്നങ്ങൾ പരീക്ഷിക്കാൻ നോക്കല്ലേ. എന്തെങ്കിലും അലർജി വന്നാൽ പരിഹാരം തേടാനുള്ള സമയം ഉണ്ടാകില്ല. മേക്കപ് ട്രയൽ പോലും മൂന്നു മാസം മുൻപേ ചെയ്യുക.
∙ എല്ലാറ്റിലുമുപരി സന്തോഷമാണ് ഏറ്റവും വലിയ സൗന്ദര്യവർധകം. ആ തിളക്കം മറ്റൊന്നിനും നൽകാനാകില്ല. അതുകൊണ്ട് മണവാട്ടിമാരേ, സദാ ഹാപ്പി ആയിരിക്കാൻ ശ്രമിക്കൂ.
വിവരങ്ങൾക്കു കടപ്പാട് : ഡോ. അശ്വതി മോഹൻ, കൺസൽറ്റന്റ് ഡെർമറ്റോളജിസ്റ്റ്, റീജെൻകെയർ ക്ലിനിക്, എൻഎച്ച് ബൈപാസ്, പാലാരിവട്ടം, കൊച്ചി