ദീപാവലി ഇങ്ങെത്തി, വേണം സൂപ്പര് ഗ്ലോയും ഫെസ്റ്റീവ് ലുക്കും; ചര്മം അടിപൊളിയായി സൂക്ഷിക്കാന് ടിപ്സ്
ദീപാവലി ഉൾപ്പെടെയുള്ള ആഘോഷങ്ങളിൽ പങ്കെടുത്തതിനു ശേഷം ചർമത്തിലുണ്ടാകുന്ന ക്ഷീണവും തളർച്ചയും മാറ്റാനുള്ള മാർഗങ്ങളെക്കുറിച്ചാണ് ഈ ലേഖനം പറയുന്നത്. ആഘോഷരാവുകളിലെ ഉറക്കക്കുറവ്, ഉപ്പും മധുരവും കൂടിയ ഭക്ഷണങ്ങൾ, മേക്കപ്പ് എന്നിവ ചർമത്തിന്റെ ആരോഗ്യത്തെ ബാധിക്കാം. അതിനാൽ ആഘോഷങ്ങൾക്ക് ശേഷം കൃത്യമായ രീതിയിൽ ഭക്ഷണം കഴിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, കിടക്കുന്നതിന് മുൻപ് മേക്കപ്പ് നീക്കം ചെയ്യുക, നല്ല ഉറക്കം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ ചർമത്തിന്റെ സ്വാഭാവിക തിളക്കം നിലനിർത്താൻ സാധിക്കും.

ചർമത്തിനു പരിചരണം നൽകിക്കൊണ്ട് ആഘോഷങ്ങൾ ആസ്വദിക്കാൻ ഇതാ വഴികൾ
നവരാത്രിയാഘോഷം കഴിഞ്ഞപ്പോഴേക്കും ദീപാവലി എത്തി. ഇനി പുതുവർഷം വരെ എന്നും രാവെളുക്കുവോളം ആഘോഷങ്ങളാണ്. പല ആഘോഷങ്ങളിലായി അണിഞ്ഞ മേക്കപ്, ഉറക്കക്കുറവ്, തുടർച്ചയായി കൊഴുപ്പും കാലറിയും അധികമടങ്ങിയ ഭക്ഷണം, മധുരവും ഉപ്പും കൂടിയ പലഹാരങ്ങളും ഒക്കെയായി ചർമം അസ്വസ്ഥമാകാം.
ഫെസ്റ്റിവൽ സീസണിനു ശേഷമുണ്ടാകുന്ന ചർമത്തിന്റെ ക്ഷീണമാണ് ‘ഫെസ്റ്റീവ് ഫാറ്റിഗ്’. ഇതിനൊപ്പം ഉണക്കമുണരുമ്പോൾ മുഖത്തു പഫിനെസ്, ചർമവരൾച്ചയും മങ്ങലും, കണ്ണുകളിൽ ക്ഷീണം എന്നുവേണ്ട മുഖക്കുരു വരെ തലപൊക്കും. ചർമത്തിനു പരിചരണം നൽകിക്കൊണ്ട് ആഘോഷങ്ങൾ ആസ്വദിക്കാൻ ഇതാ വഴികൾ.
ആഘോഷത്തിന് വിശന്നെത്തരുത്
‘രാത്രി നന്നായി കഴിക്കാനുള്ളതല്ലേ, ഉച്ചയ്ക്ക് കുറച്ചു ഭക്ഷണം മതി’ എന്ന ചിന്ത വേണ്ട. അമിതവിശപ്പോടെ പാർട്ടിക്കെത്തിയാൽ നിയന്ത്രണമില്ലാതെ കഴിക്കാനുള്ള സാധ്യത കൂടും. മധുരവും ഉപ്പുമൊക്കെയുള്ള പലഹാരങ്ങളും അ ളവില്ലാതെ കഴിക്കും. അതുകൊണ്ടു പതിവുപോലെ തന്നെ ഭക്ഷണം കഴിക്കുക.
ഒരു ദിവസം മധുരം കഴിച്ചതുകൊണ്ടു പിറ്റേന്നു ചർമം മോശമാകില്ല. പക്ഷേ, തുടർച്ചയായി കഴിച്ചാൽ രക്തത്തിലെ പഞ്ചസാര ഉയർന്നു തന്നെ നിൽക്കും. ഇതു കൊളാജൻ, ഇലാസ്റ്റിൻ തുടങ്ങിയ ചർമഘടനയും ഇലാസ്തികതയും നിലനിർത്തുന്ന പ്രോട്ടീനുകളെ ബാധിക്കാം.
കഴിക്കുന്ന ക്രമം മാറ്റാം
ഭക്ഷണത്തിൽ വലിയ മാറ്റങ്ങളൊന്നും വരുത്താതെ തന്നെ കഴിക്കുന്ന ക്രമം മാറ്റുക. ആദ്യം പച്ചക്കറികൾ, സാലഡ്, പ്രോട്ടീൻ അടങ്ങിയ വിഭവങ്ങൾ എന്നിവ കഴിക്കുക.
അതിനുശേഷം ചോറ്, പുലാവ്, ബിരിയാണി, നാൻ തുടങ്ങിയ കാർബോഹൈഡ്രേറ്റ് കൂടുതലുള്ള വിഭവങ്ങളിലേക്കു കടക്കാം. ഫൈബറും പ്രോട്ടീനും അടങ്ങിയ ഭക്ഷണം ആദ്യം കഴിക്കുന്നത് ഭക്ഷണശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വർധന നിയന്ത്രിക്കാൻ സഹായിക്കും. മാത്രമല്ല കൊഴുപ്പും കാലറിയും അധികമുള്ള ഭക്ഷണം അമിതമായി കഴിക്കാനുള്ള സാധ്യതയും കുറയും.
വിരുന്നിനുശേഷം അൽപം നടക്കാം
ആഘോഷ വിരുന്നിനു ശേഷം നേരേ കട്ടിലിലേക്കു വീഴാനാണു തോന്നുക. പക്ഷേ, അരുത്, അൽപം നടക്കാം. ഭക്ഷണശേഷം നടക്കുന്നതു പേശികളെ ഗ്ലൂക്കോസ് ഉപയോഗിക്കാൻ സഹായിക്കുകയും പഞ്ചസാരയുടെ നിയന്ത്രണത്തിനു സഹായമാകുകയും ചെയ്യും.
കഴിച്ചതെല്ലാം ‘കത്തിച്ചു കളയാനുള്ള’ വ്യായാമമല്ല ഇത്. കുടുംബത്തിനൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ ഉള്ള ചെറിയ ക്വാളിറ്റി ടൈമായി ഇതിനെ കാണാം. 10–20 മിനിറ്റ് സംസാരിച്ചും ചിരിച്ചും നടക്കുന്നതും ആഘോഷത്തിന്റെ ഭാഗമാകും.
ആഘോഷം കഴിഞ്ഞാൽ പഫിനസ്
ആഘോഷരാവിന്റെ പിറ്റേന്നു കണ്ണാടിയിൽ നോക്കുമ്പോ ൾ മുഖം വീർത്തതായി തോന്നിയിട്ടുണ്ടോ? ഇതിനു കാരണം ഉപ്പ് ആകാം. മിക്സ്ചർ, ചിപ്സ്, വറുത്ത പലഹാരങ്ങൾ തുടങ്ങി ഉപ്പുകൂടിയവ വിരുന്നിൽ ധാരാളമുണ്ടാകും. പാർട്ടി ഫൂഡ്, മദ്യപാനം എന്നിവയ്ക്കൊപ്പം വെള്ളം കുടിക്കുന്നതു കുറയുക കൂടി ചെയ്താൽ ശരീരത്തിൽ താൽക്കാലികമായി വെള്ളം കെട്ടിനിൽക്കാം.
അതാണു മുഖത്ത്, പ്രത്യേകിച്ച് കണ്ണുകൾക്കു ചുറ്റും പഫിനസ് കൂടുതലായി തോന്നുന്നത്. വറുത്തതും പൊരിച്ചതുമായ ആഹാരം കുറയ്ക്കാൻ ശ്രമിക്കാം. ദിവസം മുഴുവൻ ആവശ്യത്തിനു വെള്ളവും കുടിക്കുക.
ബ്ലോട്ടിങ് ആണോ പ്രശ്നം?
അളവിൽ കൂടുതൽ ഭക്ഷണം, കൊഴുപ്പേറിയ വിഭവങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ, ഭക്ഷണസമയത്തിലെ ക്രമക്കേട് ഇവയെല്ലാം വയറു വീർത്തെന്ന തോന്നലുണ്ടാക്കാം.എന്നുകരുതി ആഘോഷഭക്ഷണം ഒഴിവാക്കുകയോ കഠിനമായ വർക്ഔട്ട് ചെയ്യുകയോ വേണ്ട. ആരോഗ്യകരമായ പതിവു ശീലങ്ങളിലേക്കു മടങ്ങാം. സമീകൃത ഭക്ഷണത്തിനൊപ്പം വ്യായാമവും പതിവാക്കാം.
വെള്ളം ബ്യൂട്ടി എസൻഷൽ
വൈകിയുറക്കം, യാത്ര, എയർ കണ്ടീഷനിങ്ങിൽ അധികനേരമിരിക്കുക, മദ്യപാനം, ആഘോഷത്തിരക്കിനിടെ വെള്ളം കുടിക്കാൻ മറക്കുന്നത് ഇവയെല്ലാം ശരീരത്തിലെ ജ ലാംശം കുറയ്ക്കാം. അപ്പോൾ ചർമം വരണ്ടും വലിഞ്ഞതും തിളക്കം കുറഞ്ഞതുമാകും. എത്ര മനോഹരമായി മേക്കപ് ചെയ്താലും സ്മൂത്തായി തോന്നണമെന്നില്ല.
ഉറങ്ങാൻ പോകുമ്പോൾ ഒരുമിച്ചു ധാരാളം വെള്ളം കുടിച്ചു കാര്യം തീർക്കാൻ നോക്കല്ലേ. ദിവസം മുഴുവൻ ഇടയ്ക്കിടെ വെള്ളം കുടിക്കണം. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ ജലാംശത്തിനൊപ്പം അവശ്യ പോഷകങ്ങളും ശരീരത്തിലെത്തും.
ഉറക്കമില്ലെങ്കിൽ ചർമം പറയും
രാത്രി ആഘോഷങ്ങളിലെ തുടർച്ചയായ ഉറക്കക്കുറവു മുഖത്തു ക്ഷീണം, കണ്ണുകൾക്കു താഴെ പഫിെസ്, ഡാർക് സർക്കിൾസ് എന്നിവയായി പ്രത്യക്ഷപ്പെടാം. ഒരു ദിവസം വൈകിയുറങ്ങിയെങ്കിൽ അടുത്ത ദിവസം അൽപം നേരത്തേ ഉറങ്ങാം. ബ്യൂട്ടി സ്ലീപ് എന്നതു വെറും പ്രയോഗമല്ല. പുതിയ ചര്മകോശങ്ങൾ ഉണ്ടാകുന്നതും ചർമം പ്രശ്നങ്ങൾ സ്വയം പരിഹരിക്കുന്നതും ഉറങ്ങുമ്പോഴാണ്. അതിനാൽ തന്നെ നല്ല ചർമത്തിനും കണ്ണിനടിയിലെ കറുപ്പും തടിപ്പും അകറ്റാനും നല്ല ഉറക്കം വേണം.
മേക്കപ് അണിയാം, പക്ഷേ
ഫെസ്റ്റീവ് മേക്കപ് ലോങ് ലാസ്റ്റിങ് ആകണം. ഇത്തിരി ഗ്ലോയും ഫെസ്റ്റീവ് ലുക്കും ഇല്ലാതെ വയ്യ താനും. പക്ഷേ, മണിക്കൂറുകളോളം മുഖത്തിരിക്കുന്ന ഫൗണ്ടേഷൻ, കൺസീലർ, സെറ്റിങ് പ്രോഡക്ട്സ്, ഐ മേക്കപ്, വിയർപ്പ് എന്നിവ വീട്ടിലെത്തിയാലുടൻ വൃത്തിയാക്കണം. മേക്കപ്പിട്ട് ഉറങ്ങുന്നതു ചർമസുഷിരങ്ങൾ അടയാനും മുഖക്കുരുവിനും കാരണമാകാം.
മുഖം നന്നായി വൃത്തിയാക്കിയ ശേഷം മോയ്സ്ചറൈസർ പുരട്ടാം. സ്ക്രബ് ഉപയോഗിച്ചു വൃത്തിയാക്കാനോ പുതിയ ഉൽപ്പന്നങ്ങൾ പരീക്ഷിക്കാനോ നിൽക്കേണ്ട. സ്കിൻ കെയർ റുട്ടീൻ രാവിലെയും രാത്രിയും ചെയ്യണം. മേക്കപ് റിമൂവർ, ക്ലെൻസർ, മോയ്സ്ചറൈസർ എന്നിവയെല്ലാം ക യ്യെത്തും ദൂരത്തു വച്ചാൽ വൈകി വീട്ടിലെത്തിയാലും ചർമപരിചരണം ചെയ്യാൻ മടി തോന്നില്ല.
പിറ്റേന്നു സ്വയം ശിക്ഷിക്കേണ്ട
ഇതാണ് ഏറ്റവും പ്രധാനപ്പെട്ട ഫെസ്റ്റീവ് ബ്യൂട്ടി നിയമം. പതിവിലും കൂടുതൽ ഭക്ഷണവും മധുരവും കഴിച്ചു, വൈകിയുറങ്ങി എന്നെല്ലാം കരുതി പിറ്റേന്ന് ഭക്ഷണം ഒഴിവാക്കാനോ ജ്യൂസ് മാത്രം കുടിക്കാനോ കഠിനമായ വ്യായാമം ചെയ്യാനോ ശ്രമിക്കേണ്ട.
നന്നായി വെള്ളം കുടിക്കുക, വിശക്കുമ്പോൾ മാത്രം കഴിക്കുക. അൽപം നടക്കുകയും പതിവു സ്കിൻകെയർ ചെയ്യുകയും വേണം. ചർമത്തിന്റെ സ്വാഭാവികതയും തിളക്കവും കൂട്ടാൻ നെല്ലിക്ക, കാരറ്റ്, ബീറ്റ്റൂട്ട്, ഓറഞ്ച്, പൈനാപ്പിൾ, തക്കാളി, ചീര, പപ്പായ, മാതളനാരങ്ങ തുടങ്ങിയവയിൽ ഏതെങ്കിലും ഒന്ന് എല്ലാ ദിവസവും കഴിക്കുക.