‘പഴുത്ത പപ്പായ പതിവായി പുരട്ടിയാൽ കരിവാളിപ്പ് മാറും’; വെയിലില്‍ ഇറങ്ങുമ്പോള്‍ വേണം ചില മുൻകരുതലുകൾ
ചൂടുകാലത്ത് ചർമ്മത്തിനും മുടിക്കും ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി അടുക്കളയിൽ ലഭ്യമായ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് വിവിധ ഫെയ്സ് മാസ്കുകളും ഹെയർ പാക്കുകളും തയാറാക്കാം. കരിവാളിപ്പ് മാറ്റാൻ തൈര്, തേൻ, പപ്പായ, കറ്റാർവാഴ എന്നിവയും, ചർമ്മത്തിന് കുളിർമ നൽകാൻ വിവിധതരം ഐസ് ക്യൂബുകളും ഉപയോഗിക്കാവുന്നതാണ്. കൂടാതെ, മുടിയുടെ വരൾച്ച അകറ്റാൻ ചെമ്പരത്തിയും ഉലുവയും ചേർത്ത പാക്കുകളും, ശരീരത്തിലെ വിയർപ്പുനാറ്റം അകറ്റാൻ എസൻഷ്യൽ ഓയിലുകളും ചെറുനാരങ്ങാനീരും ഉപയോഗിക്കുന്നത് ഫലപ്രദമാണ്. വേനൽക്കാലത്ത് പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കുന്നതും, ധാരാളം വെള്ളം കുടിക്കുന്നതും ചർമ്മത്തിന്റെയും ആരോഗ്യത്തിന്റെയും സംരക്ഷണത്തിന് അത്യാവശ്യമാണ്.

ചൂടുകാലത്ത് ചർമ പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിൽ തന്നെയുണ്ടെന്നതിനാൽ ടെൻഷനേ വേണ്ട. ഒപ്പം ചില മുൻകരുതലുകൾ കൂടിയാകുമ്പോൾ ചർമവും മുടിയും കൂൾ.
സൺടാൻ നീക്കാൻ
∙ തൈരും തേനും ചേർന്നാൽ ടാൻ അകലും. ലാക്ടിക് ആസിഡ് അടങ്ങിയ തൈര് ഇരുളിമ വീണ ചർമകോശങ്ങളെ അകറ്റി പുതുചർമത്തിനു ജീവൻ നൽകും. ഇതിനൊപ്പം ഹൈഡ്രേഷൻ ഗുണങ്ങളുള്ള തേനും കൂടി ചേരുമ്പോൾ സൺടാൻ എങ്ങോ അകലും. ചർമം വരളുകയുമില്ല.
∙ പഴുത്ത പപ്പായ കിട്ടിയാൽ ഒരു കഷണം ഉടച്ചു മുഖത്തു പുരട്ടിക്കോളൂ... പപ്പായയിലെ പാപൈൻ എന്ന ഘടകത്തിന് എക്സ്ഫോളിയേറ്റിങ് ഗുണങ്ങളുണ്ട്. ഇതു പതിവായി പുരട്ടിയാൽ കരിവാളിപ്പ് മാറും.
∙ ഇതൊരു മുത്തശ്ശിക്കൂട്ടാണ്. എന്നാൽ വെയിലേറ്റു വീണ കരിവാളിപ്പകറ്റാൻ സൂപ്പറാണ്. രണ്ടു ചെറിയ സ്പൂൺ കടലമാവിൽ അര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു പാലിലോ വെള്ളത്തിലോ കുഴച്ചു മുഖത്തു പുരട്ടാം. മ ഞ്ഞളിലെ കുർക്കുമിൻ ചർമത്തിനു തെളിച്ചം നൽകും.
∙ വെയിലേറ്റു വന്നാലുടൻ കറ്റാർവാഴ ജെൽ പുരട്ടിയാൽ ചർമം കൂളാകും, അധികം കരിവാളിക്കുകയുമില്ല. സെൻസിറ്റീവായ ചർമമുള്ളവർക്കും അലോവെര നല്ലതാണ്.
∙ ചർമത്തിന് ഇൻസ്റ്റന്റ് ഗ്ലോ വേണോ... സൺടാൻ അകറ്റണോ... അൽപം തക്കാളി ഉടച്ചു മുഖത്തും ശരീരത്തിലും പുരട്ടിക്കോളൂ. തക്കാളി ഉടച്ചതിലേക്കു ചന്ദനപ്പൊടി കൂടി ചേർത്തു പുരട്ടിയാൽ ചർമത്തിനു സ്വാഭാവിക തിളക്കവും ലഭിക്കും.
∙ ഒരു ഉരുളക്കിഴങ്ങിന്റെ പകുതി ഗ്രേറ്റ് ചെയ്ത് നീരു പിഴിഞ്ഞെടുക്കുക. ഇതിലേക്ക് അരിപ്പൊടി യോജിപ്പിച്ചു മുഖത്തണിയാം. കണ്ണിനു താഴെയുള്ള കറുപ്പും മുഖത്തെ കരിവാളിപ്പും അകലാൻ നല്ലതാണ്.
ഫെയ്സ് മാസ്ക്
∙ എണ്ണമയം അമിതമായി അലട്ടുന്നവർ രണ്ടു വലിയ സ്പൂൺ മുൾട്ടാനി മിട്ടിയും അതു കുഴയ്ക്കാൻ പാകത്തിന് റോസ് വാട്ടറും ചേർത്തു യോജിപ്പിക്കുക. മുഖത്തു പുരട്ടി 10 മിനിറ്റിനു ശേഷം കഴുകാം.
∙ പുറത്തു പോയിവരുമ്പോൾ ചർമത്തിൽ ചുവപ്പോ ചൂടോ അനുഭവപ്പെട്ടാൽ കറ്റാർവാഴ ജെല്ലും കുക്കുമ്പർ അരച്ചതും തുല്യ അളവിൽ യോജിപ്പിച്ചു പുരട്ടി 20 മിനിറ്റിന് ശേഷം കഴുകാം.
∙ ചൂടുക്കാലത്തു ചർമം തിളക്കമില്ലാതെ ഡൾ ആയി മാറാം. ഇതിനു പരിഹാരമാണ് കോഫി മാസ്ക്. രണ്ടു വ ലിയ സ്പൂൺ കാപ്പിപ്പൊടി ഒരു വലിയ സ്പൂൺ തൈരിൽ യോജിപ്പിച്ചു മുഖത്തു പുരട്ടാം. 15 മിനിറ്റിന് ശേഷം മുഖം കഴുകിനോക്കൂ, ചർമം തിളങ്ങുന്നുണ്ടാകും.
∙ ഒരു ചെമ്പരത്തിയുടെ ഇതളുകളുകൾ ഒരു പാത്രത്തില്‍ വെള്ളമൊഴിച്ച് അൽപം ചൂടാക്കുക. ചൂടാറിയശേഷം ഇതിൽ ഒരു ചെറിയ സ്പൂൺ ചന്ദനപ്പൊടിയും തൈരും ചേർത്തു യോജിപ്പിച്ചു ഫെയ്സ് പാക്ക് തയാറാക്കാം. മുഖത്തു പുരട്ടി 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. ചർമത്തിനു യുവത്വം നൽകും.
ചർമത്തിന് റിഫ്രഷിങ് ക്യൂബ്സ്
സൗന്ദര്യപരിപാലനം എളുപ്പമാക്കുന്ന ഒരു വിദ്യ പറഞ്ഞു തരട്ടെ... ചൂടിനു പരിചരണമാകുന്ന ചിലതു ഫ്രീസ് ചെയ്തു വയ്ക്കാം. ചർമം ക്ഷീണിച്ചു എന്നു തോന്നുമ്പോൾ ഇതിലൊന്നെടുത്തു മുഖത്തുരസിയാൽ മതി. ചർമത്തിനു കുളിർമ പകരാം.
∙ അരക്കപ്പ് പച്ചരി കുതിർത്ത വെള്ളവും കാൽ കപ്പ് പാലും യോജിപ്പിക്കുക. ഇതിൽ അൽപം റോസാപ്പൂവിതളുകളും ചേർത്തിളക്കി ഐസ് ക്യൂബ് ട്രേയിലാക്കി വയ്ക്കാം.
∙ ഒരു തക്കാളിയും പകുതി കാരറ്റും മിക്സിയിലടിച്ചശേഷം ഐസ് ക്യൂബ് ട്രേയിലൊഴിച്ചു ഫ്രീസറിൽ വയ്ക്കാം.
∙ കറ്റാർവാഴ ജെല്ലും തേനും യോജിപ്പിക്കുക. ഇതും ഐസ് ട്രേയിലാക്കി വയ്ക്കാം.
∙ ഗ്രീൻ ടീ ഉണ്ടാക്കുമ്പോൾ ഒരു കപ്പ് അധികമായി ത യാറാക്കിക്കോളൂ... ഇത് ഐസ് ട്രേയിലാക്കി വച്ചാൽ ഇടയ്ക്കു മുഖത്തു പുരട്ടാം.
∙ ഒരു കുക്കുമ്പർ അല്ലെങ്കിൽ ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്യുക. ഇത് ഐസ് ക്യൂബ് ട്രേയിലാക്കുക. ഇതിലേക്കു വെള്ളം നിറച്ചു ഫ്രീസറില്‍ വയ്ക്കാം.
∙ തണ്ണിമത്തങ്ങ, ഓറഞ്ച് എന്നീ പഴങ്ങളുടെ ജ്യൂസ് എ ടുത്ത് ഐസ് ക്യൂബ് ട്രേയിലാക്കി വച്ചാല്‍ രണ്ടുണ്ട് ഗുണം. ഇത് മുഖത്തു പുരട്ടാം. രണ്ടോ മൂന്നോ ഐസ് ക്യൂബ് വെള്ളത്തിൽ ലയിപ്പിച്ചു പാനീയമായി കുടിക്കുകയും ചെയ്യാം.
മുടിയെ മറക്കേണ്ട
∙ അരക്കപ്പ് തൈരും ഒരു വലിയ സ്പൂൺ കറ്റാർവാഴ ജെല്ലും രണ്ടു ചെമ്പരത്തിപ്പൂവിന്റെ ഇതൾ ഞെരടിയതും ചേർത്തു ഹെയർ മാസ്ക് തയാറാക്കാം. ഇതു തലയിലും മുടിയിലും പുരട്ടി 15 മിനിറ്റിനു ശേഷം കഴുകാം. മുടിക്ക് കണ്ടീഷനിങ് നൽകി വരൾച്ചയകറ്റാൻ മികച്ചതാണീ ഹെ യർ പാക്.
∙ കാൽ കപ്പ് തൈരിൽ ഒരു വലിയ സ്പൂൺ ഉലുവ പൊ ടിച്ചതു ചേർത്തു കുഴയ്ക്കുക. ഇത് 20 മിനിറ്റ് അടച്ചു വ യ്ക്കുക. പിന്നീട് തലയിൽ പുരട്ടി നന്നായി മസാജ് ചെ യ്യാം. അര മണിക്കൂറിന് ശേഷം കഴുകാം. മുടിക്കു പോഷമാകുന്ന ഈ ഹെയർപാക് മുടികൊഴിച്ചിൽ അകറ്റാനും നല്ലതാണ്.
∙ ഒരു ഏത്തപ്പഴവും ഒരു അവക്കാഡോയുടെ പകുതിയും ഉടച്ചെടുത്തു മുടിയുടെ ചുവടു മുതൽ അറ്റം വരെ പുരട്ടാം. മുടിയിഴകൾ ഫ്രിസിനെസ്സ് ഇല്ലാതെ കാറ്റിൽ പാറട്ടെ.
∙ ഒരു മുട്ടയുടെ വെള്ളയും ഒരു വലിയ സ്പൂൺ വെളിച്ചെണ്ണയും യോജിപ്പിച്ചു മുടിയിൽ പുരട്ടാം. ഒരേ സമയം മുടിക്കു പോഷണവും മൃദുത്വവും നൽകുന്ന ഹെയര്‍ മാസ്ക് ആണിത്.
∙ അരക്കപ്പ് കറിവേപ്പില, ഒരു വലിയ സ്പൂൺ ഉലുവ, ഒ രു നെല്ലിക്ക എന്നിവ ചേർത്ത് അരയ്ക്കുക. ഇതു ശിരോചർമ ത്തിൽ പുരട്ടി 20 മിനിറ്റിന് ശേ ഷം കഴുകിക്കളയാം. നെല്ലിക്കാപ്പൊടിയോ ഉലുവ പൊടിച്ചതോ ചേർത്തും ഈ പാക്ക് തയാറാക്കാം
ശരീരമാകെ സുഗന്ധം
വിയർപ്പിനു പ്രത്യേകിച്ച് ഗന്ധമൊന്നുമില്ല. ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന അണുക്കൾ വിയർപ്പുമായി ചേരുകയും അണുക്കൾ പെരുകുകയും ചെയ്യുന്നതാണു വിയർപ്പുനാറ്റത്തിലേക്കു നയിക്കുന്നത്.
∙ കുളിക്കാനുള്ള വെള്ളത്തിൽ ലാവണ്ടർ, ടീ ട്രീ ഓയിൽ, റോസ്മേരി എന്നിവയിലേതെങ്കിലും എസൻഷ്യൽ ഓ യിൽ അഞ്ചു തുള്ളി ചേർത്താൽ ശരീരമാകെ സുഗന്ധം ലഭിക്കും.
∙ ശരീരത്തിനു സുഗന്ധം ലഭിക്കാനും തണുപ്പു ലഭിക്കാനും ചെറുനാരങ്ങാനീര് ഒഴിച്ച വെള്ളത്തിൽ കുളിക്കാം.
∙ ശരീരം വൃത്തിയാകാനും സുഗന്ധം ലഭിക്കാനും ബാത് സോൾട്സ് സഹായിക്കും. അരക്കപ്പ് വീതം എപ്സം സോ ൾട്ടും പാൽപൊടിയും യോജിപ്പിക്കുക.
ഇതിലേക്ക് കാൽ കപ്പ് ഉണങ്ങിയ റോസാപ്പൂവിതളുകളും 10–15 തുള്ളി റോസ് എസൻഷ്യൽ ഓയിലും ചേ ർക്കുക. ഇതിൽ നിന്ന് അൽപമെടുത്തു ശരീരത്തിൽ പു രട്ടി കുളിക്കാം, അല്ലെങ്കിൽ കുളിക്കുന്ന വെള്ളത്തിൽ ചേ ർക്കാം.
ദിവസവും ശ്രദ്ധിക്കണേ
∙ ചർമത്തിനുണ്ടാകുന്ന വരൾച്ച തണുപ്പുകാലത്തെ മാ ത്രം വില്ലനല്ല. തണുപ്പുള്ള സമയത്ത് ചർമത്തിലേക്ക് വേ ണ്ട വിധത്തിൽ രക്തമെത്താതാണ് വരൾച്ചയ്ക്കു വഴി വ യ്ക്കുന്നതെങ്കിൽ ചൂടുകാലത്തു ജലാംശം നഷ്ടപ്പെടു ന്നതാണു വരൾച്ചയ്ക്കു കാരണം. കൈകാലുകളിൽ മോയിസ്ചറൈസർ പതിവായി ഉപയോഗിക്കണം.
∙ മുടിയിൽ നേരിട്ടു സൂര്യപ്രകാശം ഏൽക്കുമ്പോൾ മു ടിയുടെ മൃദുത്വവും സ്വാഭാവികതയും നഷ്ടമാകും. മുടി വേഗം പൊട്ടിപ്പോകുകയും ചെയ്യും.
∙ ടൂവീലർ ഓടിക്കുന്നവർ മുടി മൂടുന്ന തരത്തിൽ സ്കാ ർഫ് കെട്ടിയശേഷം വണ്ടിയോടിക്കുക. വെയിലത്തു നടക്കുമ്പോൾ കുട ഉപയോഗിക്കാനും ഓർക്കുക.
∙ നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കാം. രാവിലെ 11 മുതൽ മൂന്നു മണി വരെ സൂര്യപ്രകാശം ശക്തമാണ്. ഈ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
∙ എസ്പിഎഫ് 30ന് മുകളിലുള്ള സൺസ്ക്രീൻ ആണു നല്ലത്. SPF 15 - 93% സംരക്ഷണം നൽകുമ്പോൾ SPF 30 - 97% വും SPF 50 - 98% വും സംരക്ഷണം നൽകുന്നു. ബ്രോഡ് സ്പെക്ട്രം, വാട്ടർ/സ്വെറ്റ് റസിസ്റ്റന്റ് ഉള്ളവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
∙ UV സംരക്ഷണം നൽകുന്ന കണ്ണടകൾ ധരിക്കുക. അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
∙ വേനൽക്കാലത്തു ദാഹം തോന്നിയില്ലെങ്കിൽ പോലും ആവശ്യത്തിനു വെള്ളം കുടിക്കുക.
∙ ധാരാളം വിയർക്കുന്നവർ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം എന്നിവ കുടിക്കുക.
∙ ജലാംശം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.