ഈ 5 കാര്യങ്ങള്‍ ശീലിച്ചോളൂ... മുഖത്തെ ചുളിവുകള്‍ ഇല്ലാതാക്കി കൂടുതല്‍ ചെറുപ്പമാകും! Effective Ways to Prevent Skin Wrinkles Naturally
പ്രായമേറുമ്പോൾ ചര്‍മത്തിലുണ്ടാകുന്ന ചുളിവുകളും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളും ഒരു പരിധി വരെ ലളിതമായ ചര്‍മപരിചരണത്തിലൂടെ നിയന്ത്രിക്കാം. കൊളാജന്‍ ഉല്‍പ്പാദനം കുറയുന്നതും പൊടിയും അഴുക്കും പുകവലിയും മദ്യപാനവും ചര്‍മത്തിന്റെ സൗന്ദര്യം കെടുതുന്നു. മുഖം വൃത്തിയായി സൂക്ഷിക്കുക, മധുരവും എണ്ണപലഹാരങ്ങളും കുറയ്ക്കുക, പുകവലി ഉപേക്ഷിക്കുക, എസ്‌പിഎഫ് 30 അടങ്ങിയ സണ്‍സ്ക്രീൻ ഉപയോഗിക്കുക, ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ആഹാരം കഴിക്കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ചര്‍മത്തിന്റെ യുവത്വവും ആരോഗ്യവും സംരക്ഷിക്കാൻ സാധിക്കും.

പ്രായമേറുന്തോറും ചര്‍മത്തില്‍ ചുളിവുകള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്. ഇവ പൂര്‍ണമായും മാറ്റിയെടുക്കാന്‍ സാധിക്കില്ലെങ്കിലും ഒരു പരിധി വരെ ചര്‍മ പരിചരണത്തിലൂടെ നിയന്ത്രിക്കാന്‍ സാധിക്കും. ചര്‍മസൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രോട്ടീനുകളായ എലാസ്റ്റിന്‍, കൊളാജന്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്നത് പ്രായമാകുന്തോറും കുറഞ്ഞു വരും. ഇതാണ് ചര്‍മത്തിന്റെ മിനുസം നഷ്ടമാകാനും ചുളിവുകള്‍ വീഴാനും കാരണമാകുന്നത്.
പുറമേ നിന്നുള്ള പൊടി, അഴുക്ക്, ഡിഹൈഡ്രേഷന്‍ എന്നിവയെല്ലാം ചര്‍മത്തില്‍ ചുളിവുകള്‍ വീഴാന്‍ കാരണമാണ്. മദ്യപാനം, പുകവലി എന്നീ ശീലങ്ങളും ഉപേക്ഷിക്കുന്നത് നല്ലതാണ്. ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതെ സംരക്ഷിക്കാന്‍ അഞ്ചു എളുപ്പവഴികള്‍ ഇതാ...
മുഖം കഴുകാം
മറ്റെന്തിനെക്കാളും പ്രധാനമാണ് മുഖചര്‍മം വൃത്തിയായി സൂക്ഷിക്കുക എന്നത്. ഉറങ്ങാന്‍ പോകും മുൻപായി മുഖം നല്ലൊരു ഫെയ്സ് വാഷ് ഉപയോഗിച്ചു പലവട്ടം കഴുകി വൃത്തിയാക്കാം. മേക്കപ്പ് അണിയുന്നവര്‍ മേക്കപ്പ് റിമൂവര്‍ ഉപയോഗിച്ചു അത് പൂര്‍ണമായും നീക്കണം. മുഖം ഒരിക്കലും ഉരച്ചു കഴുകരുത്. ഉറങ്ങും മുൻപായി തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതും നല്ലതാണ്.
മധുരം കുറയ്ക്കാം
ചര്‍മത്തിനു മാത്രമല്ല, ആരോഗ്യത്തിനു തന്നെ ദോഷകരമായ ഒന്നാണ് മധുരം. ശരീരത്തില്‍ മധുരം അധികമാകുമ്പോള്‍ Glycation എന്നൊരു പ്രക്രിയ ആരംഭിക്കും. ഇതില്‍ ക്രമേണ Collagen പ്രോട്ടീനെ ബ്രേക്ക് ചെയ്യുന്നു. ഇത് പ്രായമാകുന്നത് വേഗത്തിലാക്കുന്നു. എണ്ണപലഹാരങ്ങളും മധുരവും കുറയ്ക്കുന്നതിന്റെ ആവശ്യകത ഇവിടെയാണ്.
പുകവലിക്ക് 'നോ' പറയാം
പുകവലി ആരോഗ്യത്തിനു ഹാനീകരമാണ് എന്നറിയാം. എന്നാല്‍ അത് ചര്‍മസൗന്ദര്യത്തെയും ഇല്ലാതാക്കുമെന്ന് അറിയാമോ? പഠനം നടത്തിയതില്‍ പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവരില്‍ ചര്‍മസൗന്ദര്യം വേഗത്തില്‍ കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്.
സണ്‍സ്ക്രീന്‍ ഉപയോഗിക്കാം
ചര്‍മസൗന്ദര്യം സംരക്ഷിക്കാന്‍ സണ്‍സ്ക്രീന്‍ ലോഷനുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. SPF 30 ലധികം ഉള്ള ലോഷനുകളാണ് ഉപയോഗിക്കേണ്ടത്. സ്കിന്‍ കാന്‍സര്‍ തടയാന്‍ മാത്രമല്ല പ്രായമാകുന്നത് മന്ദഗതിയിലാക്കാനും സണ്‍ സ്ക്രീന്‍ ലോഷനുകള്‍ സഹായിക്കും.
ആന്റി ഓക്സിഡന്റുകള്‍
ചര്‍മസൗന്ദര്യം കൂട്ടാനും പ്രായമാകൽ തടയാനും ആന്റി ഓക്സിഡന്റുകള്‍ നല്ലതാണ്. സണ്‍ സ്ക്രീന്‍ ലോഷന്‍ ആയാലും ആന്റി റിങ്കിള്‍ ക്രീമുകളായാലും ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയവ വാങ്ങുന്നതാണ് നല്ലത്. ബ്ലൂ ബെറി, മുന്തിരി, ചീര എന്നിവ അടങ്ങിയ ഡയറ്റുകള്‍ ശീലിക്കുന്നതും നല്ലതാണ്.