പൊട്ടലും നീറ്റലും ചോര പൊടിയുന്നതും ഇല്ലാതെ ഇനി ഷേവിങ്ങ് ആകട്ടേ സോ സ്മൂത്: ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ Prepare Before You Shave
‘ഓ... ഇതിനും മാത്രമൊക്കെ എന്ത് നോക്കാനിരിക്കുന്നു.... ഞാനൊക്കെ എപ്പോ മുതലേ ഷേവിങ്ങ് തുടങ്ങിയതാ...’ എന്നൊക്കെ തള്ളി മറിച്ചിട്ട് കവിളത്താകെ രക്തം പൊടിഞ്ഞും നീറിയും ‘ഷേവിങ്ങ് അങ്കം’ കഴിഞ്ഞ് പുറത്തേക്ക് വരുന്നൊരാളെ നിങ്ങൾക്ക് പരിചയം കാണും. അതോ അങ്ങനൊരാൾ നിങ്ങളാണോ? ഏതായാലും ഇനി ഷേവിങ്ങ് നീറ്റുന്നൊരു
‘ഓ... ഇതിനും മാത്രമൊക്കെ എന്ത് നോക്കാനിരിക്കുന്നു.... ഞാനൊക്കെ എപ്പോ മുതലേ ഷേവിങ്ങ് തുടങ്ങിയതാ...’ എന്നൊക്കെ തള്ളി മറിച്ചിട്ട് കവിളത്താകെ രക്തം പൊടിഞ്ഞും നീറിയും ‘ഷേവിങ്ങ് അങ്കം’ കഴിഞ്ഞ് പുറത്തേക്ക് വരുന്നൊരാളെ നിങ്ങൾക്ക് പരിചയം കാണും. അതോ അങ്ങനൊരാൾ നിങ്ങളാണോ? ഏതായാലും ഇനി ഷേവിങ്ങ് നീറ്റുന്നൊരു
‘ഓ... ഇതിനും മാത്രമൊക്കെ എന്ത് നോക്കാനിരിക്കുന്നു.... ഞാനൊക്കെ എപ്പോ മുതലേ ഷേവിങ്ങ് തുടങ്ങിയതാ...’ എന്നൊക്കെ തള്ളി മറിച്ചിട്ട് കവിളത്താകെ രക്തം പൊടിഞ്ഞും നീറിയും ‘ഷേവിങ്ങ് അങ്കം’ കഴിഞ്ഞ് പുറത്തേക്ക് വരുന്നൊരാളെ നിങ്ങൾക്ക് പരിചയം കാണും. അതോ അങ്ങനൊരാൾ നിങ്ങളാണോ? ഏതായാലും ഇനി ഷേവിങ്ങ് നീറ്റുന്നൊരു
‘ഓ... ഇതിനും മാത്രമൊക്കെ എന്ത് നോക്കാനിരിക്കുന്നു.... ഞാനൊക്കെ എപ്പോ മുതലേ ഷേവിങ്ങ് തുടങ്ങിയതാ...’ എന്നൊക്കെ തള്ളി മറിച്ചിട്ട് കവിളത്താകെ രക്തം പൊടിഞ്ഞും നീറിയും ‘ഷേവിങ്ങ് അങ്കം’ കഴിഞ്ഞ് പുറത്തേക്ക് വരുന്നൊരാളെ നിങ്ങൾക്ക് പരിചയം കാണും. അതോ അങ്ങനൊരാൾ നിങ്ങളാണോ? ഏതായാലും ഇനി ഷേവിങ്ങ് നീറ്റുന്നൊരു അനുഭവമായി തുടരാതെ എക്സ്ട്രാ സ്മൂത്താക്കാൻ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കാം...
ആയുധമെടുക്കും മുൻപേ ഒരുങ്ങണം ഹേ...!
മുഖമൊന്ന് നനച്ചാ നനച്ചു സോപ്പ് തേച്ചാ തേച്ചു... ആ മട്ടിലാണ് പലരും ഇറങ്ങി പുറപ്പെടാറ്. ഇനിയതു പോരാ... നമുക്ക് ‘റാഡിക്കലായ’ (ശ്രീനിവാസൻ ജെ.പി.ജി) കുറച്ച് മാറ്റങ്ങൾ വരുത്താം.
∙രോമകൂപങ്ങളെ ഒന്നു മയപ്പെടുത്താം. അതിനായി ഒന്നുകിൽ ചൂടുവെള്ളത്തിൽ മുക്കിയ ടവൽ കൊണ്ട് മുഖമൊക്കെയൊന്ന് തുടയ്ക്കാം. അതുമല്ലെങ്കിൽ ചൂടുവെള്ളത്തിൽ ഒരു കുളി പാസാക്കി കഴിഞ്ഞ് ഷേവ് ചെയ്യാം. ഏതാ വേണ്ടതെന്നതൊക്കെ അവനവന്റെ ഇഷ്ടം പോലെ/സൗകര്യം പോലെ ചെയ്തോ...
∙ മൃതകോശങ്ങളകറ്റാം. ‘ഇനി നീയൊക്കെ ഷേവ് ചെയ്യും മുൻപേ ബിരിയാണി വയ്ക്കാൻ കൂടി പറയ്യോ?’ എന്നാണോ ചിന്തിച്ചത്?? സ്വന്തം കാര്യത്തിന് ഒരൽപം മെനക്കെടൂ മിസ്റ്റർ... കാര്യത്തിലേക്ക് കടക്കാം. എന്നും വേണ്ട ആഴ്ച്ചയിലൊരിക്കൽ(നോട്ട് ദി പോയിന്റ്) ഒരു ഫേഷ്യൽ സ്ക്രബ് ഉപയോഗിച്ച് നന്നായി മസാജ് ചെയ്ത് ആ അടിഞ്ഞു കൂടിയ മൃത കോശങ്ങളെയൊക്കെ അകറ്റാം. ഇത് കുരുക്കളെ പോലെ തോന്നിപ്പിക്കുന്ന അകത്തേക്ക് വളരുന്ന രോമങ്ങളെ(ഇൻഗ്രോൺ ഹെയേഴ്സ്) അകറ്റാനും സഹായിക്കും.
∙ പ്രീ–ഷേവ് ഓയിൽ: ഇല്ല... ഇതിനിയും തീർന്നില്ല. ഉള്ള രോമങ്ങളും ചർമവും അൽപം കൂടി മൃദുലമാക്കാൻ ഷേവിന് മുൻപേ അൽപം എണ്ണ പുരട്ടാം.
ക്ഷമ വേണം കുട്ടാ...
∙ മൂർച്ച പ്രധാനം: അച്ഛനപ്പൂപ്പൻമാരുടെ കാലത്തു മുതൽ പൂജിച്ചു ഉപയോഗിക്കുന്ന ആ റേയ്സർ അങ്ങ് കളഞ്ഞാട്ടേ. ന്ന മൂർച്ചയുള്ള ബ്ലെയ്ഡ് വേണം ഷേവിങ്ങിനായി ഉപയോഗിക്കാൻ. മൂർച്ചയില്ലാത്ത പഴഞ്ചൻ ബ്ലേയിഡ് രോമം മര്യാദയ്ക്ക് വടിച്ചിറക്കില്ലെന്ന് മാത്രമല്ല കൂടെ കുറച്ച് ചൊറിച്ചിലും തന്നിട്ട് പോകും. അതു വേണോ?
∙ വളരെ കരുതലോടെയാകണം ചലനങ്ങൾ: സർവ്വ ശക്തിയും എടുത്ത് മസിലും പെരുപ്പിച്ച് കണ്ണാടിക്ക് മുന്നിൽ നിൽക്കാൻ ഇത് ഗുസ്തിക്കുള്ള ഒരുക്കമല്ല ‘ഷേവിങ്ങാണ്’ എന്ന് ഓർക്കാം. രക്തച്ചൊരിച്ചിലും മുറിപ്പാടുകളും ഒഴിവാക്കാൻ... കരുണ കാണിക്കാം. ശക്തമായി ഉരസി മാറ്റാതെ മെല്ലെ മതി ഓരോ സ്ട്രോക്കും. ഒപ്പം ആ പുത്തൻ ബ്ലേഡിൽ വിശ്വാസം അർപ്പിക്കുക. ഷേവ് ആകും ക്ലീൻ ക്ലീൻ.
∙ അതേ ദിശയിൽ പോകാം. ചന്നം പിന്നം മുഖത്ത് കളം വരയ്ക്കാതെ രോമം വളരുന്ന അതേ ദിശയിൽ തന്നെ വേണം റേയ്സറും സഞ്ചരിക്കാൻ. ഇതു വഴി അസ്വസ്ഥതയും ഇൻഗ്രോൺ ഹെയറുകളെ പോയി അനാവശ്യമായി ചൊറിയുന്നതും ഒഴിവാക്കാം.
ആദ്യം മറ്റിടങ്ങൾ ഷേവ് ചെയ്ത ശേഷം കട്ടിയുള്ള രോമങ്ങളുള്ള മേൽച്ചുണ്ടിന്റെ ഭാഗവും താടിയെല്ലിന്റെ ഭാഗവും അവസാനം ഷേവ് ചെയ്യാം. ആ സമയം കൊണ്ട് ഇടുന്ന ഷേവിങ്ങ് ക്രീം ഒക്കെ പറ്റിപ്പിടിച്ച് അവിടുത്തെ രോമങ്ങൾ കുറച്ചേറെ മൃദുലമാകും. ഷേവ് എളുപ്പമാകും.
∙ ബ്ലേയ്ഡ് നനയ്ക്കാം: ഷേവിനിടയിൽ ഇടയ്ക്കിടെ ബ്ലേയ്ഡ് ഇളം ചൂടുവെള്ളത്തിൽ തന്നെ കുതിർക്കാം. അതിൽ പറ്റിയിരിക്കുന്ന രോമങ്ങളും ക്രീമും മാറിയാൽ ഷേവ് കൂടുതൽ ആയാസത്തോടെ ചെയ്യാം.
അങ്ങനങ്ങ് പോകാൻ വരട്ടേ...
ഇല്ല....ഇവിടം കൊണ്ടും ഈ പരിപാടി തീരുന്നില്ല. ഇച്ചിരി ആഫ്റ്റർ കെയറും കൂടി ശിലീക്കെഡോ....
∙ തണുത്ത വെള്ളത്തിൽ കഴുകാം: ഷേവിങ്ങ് മുഴുവൻ കഴിഞ്ഞാൽ തണുത്ത വെള്ളം കൊണ്ട് മുഖം കഴുകാം. ഇത് തുറന്നിരിക്കുന്ന സുക്ഷിരങ്ങളെ അടയ്ക്കുകയും ചർമത്തിന് ആശ്വാസം നൽകുകയും ചെയ്യും.
∙ തട്ടി ഉണക്കാം: ടവൽ കൊണ്ട് മുഖം വലിച്ചു കീറും പോലെ തുടയ്ക്കാതെ വൃത്തിയുള്ള ടവൽ കൊണ്ട് മുഖം മയത്തിൽ തട്ടി തട്ടി ഈർപം അകറ്റിയാൽ മതിയാകും. സ്വന്തം മുഖത്തെ ശത്രുവായി കണ്ടിട്ട് എന്തു കിട്ടാൻ....!
∙ മോയ്സ്ചറൈസ്: പരിപാടിയുടെ അവസാനഘട്ടത്തിലേക്ക് നമ്മൾ എത്തിയിരിക്കുന്നു. എല്ലാറ്റിനും അവസാനം അൽക്കഹോൾ ഫ്രീയായ ഒരു ആഫ്റ്റർ ഷേവ് ബാമോ മോയ്സ്ചറൈസറോ ഷേവ് ചെയ്ത് ഭാഗത്ത് പുരട്ടാം. ആവശ്യമുള്ളവർക്ക് ബിയേർഡ് ഓയിലും ഇടാം. ഇത് ചർമത്തിന് ആവശ്യമായ ജലാംശം നൽകി സംരക്ഷിക്കും.