വീട്ടിലും സുഹൃത്തുക്കൾക്കിടയിലും ഒക്കെ ശക്തമായ അതിർവരമ്പുകൾ (ബൗണ്ടറീസ്) വയ്ക്കുന്നവർ പോലും ജോലിക്കാര്യം വരുമ്പോൾ അതു പാടെ മറക്കുന്ന രീതിയാണ് കാണാറ്. പേടി കൊണ്ടും, മറ്റുള്ളവർ എന്തു വിചാരിക്കും എന്നോർത്തിട്ടും, ചുറ്റുമുള്ളവരെ പ്രീതിപ്പെടുത്താനും ഒക്കെ വേണ്ടി പലരും ജോലി സ്ഥലത്ത് ‘നോ’ പറയാൻ

വീട്ടിലും സുഹൃത്തുക്കൾക്കിടയിലും ഒക്കെ ശക്തമായ അതിർവരമ്പുകൾ (ബൗണ്ടറീസ്) വയ്ക്കുന്നവർ പോലും ജോലിക്കാര്യം വരുമ്പോൾ അതു പാടെ മറക്കുന്ന രീതിയാണ് കാണാറ്. പേടി കൊണ്ടും, മറ്റുള്ളവർ എന്തു വിചാരിക്കും എന്നോർത്തിട്ടും, ചുറ്റുമുള്ളവരെ പ്രീതിപ്പെടുത്താനും ഒക്കെ വേണ്ടി പലരും ജോലി സ്ഥലത്ത് ‘നോ’ പറയാൻ

വീട്ടിലും സുഹൃത്തുക്കൾക്കിടയിലും ഒക്കെ ശക്തമായ അതിർവരമ്പുകൾ (ബൗണ്ടറീസ്) വയ്ക്കുന്നവർ പോലും ജോലിക്കാര്യം വരുമ്പോൾ അതു പാടെ മറക്കുന്ന രീതിയാണ് കാണാറ്. പേടി കൊണ്ടും, മറ്റുള്ളവർ എന്തു വിചാരിക്കും എന്നോർത്തിട്ടും, ചുറ്റുമുള്ളവരെ പ്രീതിപ്പെടുത്താനും ഒക്കെ വേണ്ടി പലരും ജോലി സ്ഥലത്ത് ‘നോ’ പറയാൻ

വീട്ടിലും സുഹൃത്തുക്കൾക്കിടയിലും ഒക്കെ ശക്തമായ അതിർവരമ്പുകൾ (ബൗണ്ടറീസ്) വയ്ക്കുന്നവർ പോലും ജോലിക്കാര്യം വരുമ്പോൾ അതു പാടെ മറക്കുന്ന രീതിയാണ് കാണാറ്. പേടി കൊണ്ടും, മറ്റുള്ളവർ എന്തു വിചാരിക്കും എന്നോർത്തിട്ടും, ചുറ്റുമുള്ളവരെ പ്രീതിപ്പെടുത്താനും ഒക്കെ വേണ്ടി പലരും ജോലി സ്ഥലത്ത് ‘നോ’ പറയാൻ നില്‌ക്കാറില്ല. എന്നാൽ വേണ്ട സമയത്ത് ‘നോ’ പറഞ്ഞില്ലെങ്കിൽ അതു പിന്നീട് നിങ്ങളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കും. ഇത് കുടുംബവഴക്കായോ കുട്ടികളോടുള്ള ദേഷ്യമായോ അവനവനോട് മതിപ്പില്ലായ്മ തോന്നുകയോ ഒക്കെയായി പുറത്തേക്ക് വന്നേക്കാം. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ചെറിയ ചില വലിയ മാറ്റങ്ങൾ വരുത്താൻ ശീലിക്കാം.

നോ’ പറയാൻ പല വഴികളുണ്ട്

ADVERTISEMENT

നമുക്കിഷ്ടമല്ലാത്ത കാര്യം ചെയ്യേണ്ടി വരുമ്പോൾ ‘നോ’ പറയാൻ പല വഴികളുണ്ട്. നോൺ– അസേർട്ടിവ്, അഗ്രസീവ്, അസേർട്ടിവ് എന്നിങ്ങനെ മൂന്ന് രീതികളാണ് അവയിൽ പ്രധാനം. ഉദാഹരണത്തിന് ജോലി സ്ഥലത്ത് ഒരാൾ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലാത്തപ്പോൾ പോലും അയാൾ ചെയ്യേണ്ട ജോലി ഒന്നു ചെയ്തു കൊടുക്കാമോ എന്ന് ചോദിക്കുന്നു.

‘അയ്യോ... ഞാൻ പറ്റില്ലെന്ന് പറഞ്ഞാൽ ഞങ്ങളുടെ ബന്ധം തകരില്ലേ? അയാൾക്ക് എന്ത് തോന്നും? എന്നൊക്കെ ചിന്തിച്ച് മനസില്ലാ മനസോടെ ‘നോ’ എന്നത് ‘യെസ്’ ആക്കുന്നതാണ് നോൺ– അസേർട്ടീവ് രീതി.

ADVERTISEMENT

പൊട്ടിത്തെറിച്ച് ‘നിനക്ക് നാണമില്ലേ... ഇത് നിന്റെ സ്ഥിരം പരിപാടിയാണല്ലോ’ എന്നൊക്കെ ഒച്ചയെടുത്ത് നീ വേറെയാളെ നോക്ക് എന്നൊക്കെ പറയുന്നത് അഗ്രസീവ് എന്ന് രീതിയാണ്.

‘നീ മുൻപ് പറഞ്ഞപ്പോൾ ഞാനത് ചെയ്തല്ലോ... ഇപ്പോ എനിക്ക് എന്റെ ജൊലി തീർക്കാനുണ്ട്/ഞാൻ അത് വീണ്ടും ചെയ്യാൻ താൽ‌പര്യപ്പെടുന്നില്ല’ എന്ന് പറയുന്നതാണ് ഏറ്റവും ആരോഗ്യകരമായ അസേർട്ടീവ് രീതി. നമ്മുടേയും മറ്റുള്ളവരുടേയും മാനസികാരോഗ്യത്തിന് ഒരുപക്ഷേ, ഏറെ ഉതകുന്നത് അസേർട്ടീവ് വാചകങ്ങളാകാം.

ADVERTISEMENT

ജോലി സമ്മർദ്ദവും തൊഴിൽ അന്തരീക്ഷവും ബേൺഔട്ടിലേക്കെത്തിക്കാതിരിക്കാൻ...

∙ ജോലിക്ക് വരും മുൻപേ കഴിവതും വീട്ടിൽ നിന്നു വഴക്കിട്ടിറങ്ങാതിരിക്കാൻ ശ്രമിക്കുക. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതു വൈകുന്നേരം വന്നിട്ട് പരിഹരിക്കാമെന്ന് വീട്ടുകാരോട് പറയാം. വരുന്ന വഴിക്ക് ഹോൺ അടിക്കുന്നതിനോ ഓവർടേയ്ക്ക് ചെയ്തതിനും ഒക്കെ ആളുകളോട് കലഹിക്കാതിരിക്കാനും കഴിവതും നോക്കുക. ഓഫീസിലേക്ക് അൽപം നേരത്തേ ഇറങ്ങുന്നത് ശീലിക്കുക. വരുന്ന വഴിക്കും തിരികെ പോകുമ്പോഴും പാട്ടുകളോ നല്ല ടോക്ക്സോ കേൾക്കുന്നത് ഗുണം ചെയ്യും.

∙ ഭക്ഷണം കഴിക്കാതെ ഓഫീസിലേക്ക് വരരുത്.

∙ ഇരിപ്പിടം സൗകര്യപ്രദമാക്കി വയ്ക്കുക.

∙ തീരെ ഇഷ്ടമില്ലാത്ത പണികൾ ആദ്യമേ ചെയ്തു തീർക്കാം.

∙ അന്നത്തെ ദിവസം ചെയ്യാനുള്ള കാര്യങ്ങളെ അവയുടെ പ്രാധാന്യം അനുസരിച്ച് ലിസ്റ്റ് ചെയ്യാം. ഉടനെ ചെയ്തു തീർക്കേണ്ടത്, സാവകാശമുള്ളവ, ഉടനടി വേണ്ടത്തവ എന്നിങ്ങനെ തരംതിരിക്കാം.

∙ ഒരേ സമയം ഒന്നിലേറെ കാര്യങ്ങൾ ഒരുമിച്ച് ചെയ്യുന്നത് കഴിവതും ഒഴിവാക്കുക. ഫോണിൽ സംസാരിക്കുന്നതിനൊപ്പം ടൈപ്പ് ചെയ്താൽ ചിലപ്പോള്‍ തെറ്റുകൾ ധാരാളം വരാം. ഇതൊക്കെ ഒന്നൊന്നായി ചെയ്യാം.

∙ എന്താണ് നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്ന ജോലി എന്ന് കൃത്യമായി അറിഞ്ഞു വയ്ക്കാം. അതിലേറെ വെപ്രാളപ്പെട്ട് ചെയ്തുള്ള മാനസികപിരിമുറുക്കം ഒഴിവാക്കാം.

∙ എല്ലാം സ്വയം ചെയ്താലേ ശരിയാകൂ എന്നു ചിന്തിക്കാതെ പകുത്തു കൊടുക്കാൻ പറ്റാവുന്ന ജോലികൾ പകുത്ത് ചെയ്തു ശീലിക്കാം.

∙ നിങ്ങളുടെ മൂല്യങ്ങളോട് യോജിപ്പുള്ള കുറച്ച് സഹപ്രവർത്തകരുമായിട്ടെങ്കിലും നല്ല വ്യക്തിബന്ധം സ്ഥാപിക്കാം. ബുദ്ധിമുട്ടുകള്‍ പറഞ്ഞു തീർക്കാൻ ആരെങ്കിലും ഉണ്ടാകുന്നത് ആശ്വാസകരമാണ്.

∙ പരദൂഷണം, പരസ്പരമുള്ള കുറ്റപ്പെടുത്തൽ, തൊഴിലിൽ സമയത്തുള്ള വ്യക്തിപരമായ ചൂടുപിടിച്ച ചർച്ചകൾ ഒക്കെ കഴിവതും ഒഴിവാക്കാം,

∙ ഊണ് കഴിക്കാനുള്ള ബ്രേയ്ക്ക് സമയത്ത് അൽപ്പമെങ്കിലും നടക്കുന്നത് ശീലിക്കാം.

∙ നേട്ടങ്ങൾ, അതെത്ര ചെറുതാണെങ്കിലും ചെറിയ രീതിയിലെങ്കിലും അഘോഷിക്കുക. സ്വയം അഭിനന്ദിക്കുന്ന ശീലം വളർത്തിയെടുക്കാം.

∙ ഒപ്പമുള്ളവരോടും കമ്പനിയധികൃതരോടും ചർച്ച ചെയ്ത് മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ പറയാം.

∙ ജോലി സമയം കഴിഞ്ഞ് കഴിവതും ജോലിക്കാര്യങ്ങൾ ചെയ്യാതിരിക്കുക. ഭക്ഷണം കഴിക്കുമ്പോഴും വേണ്ടപ്പെട്ടവർക്കൊപ്പമം സമയം ചിലവഴിക്കുമ്പോഴും ഓഫീസ് കോളുകൾ വേണ്ടെന്ന് വയ്ക്കാം.

∙ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ സമയം കണ്ടെത്തണം. ഹോബികൾ, വ്യായാമം, സന്നദ്ധപ്രവർത്തനങ്ങൾ എന്നിവ നിങ്ങളെ ഓഫീസിനും ജോലിക്കും ഒക്കെ അപ്പുറമുള്ള നിങ്ങളെന്ന വ്യക്തിയിലേക്ക് കൂടുതൽ അടുപ്പിച്ചു നിർത്തും. ഓഫീസ് സമ്മർദ്ദം കുറയ്ക്കാനുള്ള മറുമരുന്നുകളായും ഇവ പ്രവർത്തിക്കും.

കടപ്പാട്: ഡോ. ഷാഹുൽ അമീൻ, മാനസികാരോഗ്യ വിദഗ്ധൻ, സെന്റ് തോമസ് ആശുപത്രി, ചങ്ങനാശേരി.

ADVERTISEMENT