ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 50 ശതമാനം മാനസികാരോഗ്യ പ്രശ്നങ്ങളും 14 വയസിനു മുൻപ് ആരംഭിക്കുന്നു എന്നാണ്. തലച്ചോറിന്റെ വളർച്ചാഘട്ടമായ ഈ സമയത്ത് വരുന്ന വ്യതിയാനങ്ങൾ മാനസികാരോഗ്യ പ്രശ്നങ്ങളായി പരിണമിക്കാനുള്ള സാധ്യത കൂടുതലാണ്. തലച്ചോറിന്റെ ഘടനാപരമായ വ്യതിയാനങ്ങൾ, രാസവസ്തുക്കളിൽ വരുന്ന മാറ്റം,

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 50 ശതമാനം മാനസികാരോഗ്യ പ്രശ്നങ്ങളും 14 വയസിനു മുൻപ് ആരംഭിക്കുന്നു എന്നാണ്. തലച്ചോറിന്റെ വളർച്ചാഘട്ടമായ ഈ സമയത്ത് വരുന്ന വ്യതിയാനങ്ങൾ മാനസികാരോഗ്യ പ്രശ്നങ്ങളായി പരിണമിക്കാനുള്ള സാധ്യത കൂടുതലാണ്. തലച്ചോറിന്റെ ഘടനാപരമായ വ്യതിയാനങ്ങൾ, രാസവസ്തുക്കളിൽ വരുന്ന മാറ്റം,

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 50 ശതമാനം മാനസികാരോഗ്യ പ്രശ്നങ്ങളും 14 വയസിനു മുൻപ് ആരംഭിക്കുന്നു എന്നാണ്. തലച്ചോറിന്റെ വളർച്ചാഘട്ടമായ ഈ സമയത്ത് വരുന്ന വ്യതിയാനങ്ങൾ മാനസികാരോഗ്യ പ്രശ്നങ്ങളായി പരിണമിക്കാനുള്ള സാധ്യത കൂടുതലാണ്. തലച്ചോറിന്റെ ഘടനാപരമായ വ്യതിയാനങ്ങൾ, രാസവസ്തുക്കളിൽ വരുന്ന മാറ്റം,

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 50 ശതമാനം മാനസികാരോഗ്യ പ്രശ്നങ്ങളും 14 വയസിനു മുൻപ് ആരംഭിക്കുന്നു എന്നാണ്. തലച്ചോറിന്റെ വളർച്ചാഘട്ടമായ ഈ സമയത്ത് വരുന്ന വ്യതിയാനങ്ങൾ മാനസികാരോഗ്യ പ്രശ്നങ്ങളായി പരിണമിക്കാനുള്ള സാധ്യത കൂടുതലാണ്. തലച്ചോറിന്റെ ഘടനാപരമായ വ്യതിയാനങ്ങൾ, രാസവസ്തുക്കളിൽ വരുന്ന മാറ്റം, ജീവിത സാഹചര്യങ്ങൾ കാരണമുള്ള ദുരനുഭവങ്ങള്‍ എന്നിവയൊക്കെ മാനസികാരോഗ്യ പ്രശ്നങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ട്..

കുട്ടികളിലെ മാനസികാരോഗ്യ പ്രശ്നങ്ങളെ മൂന്നായി തരം തിരിക്കാം:

ADVERTISEMENT

1. മസ്തിഷ്ക വികസന വൈകല്യങ്ങൾ: തലച്ചോറിന്റെ ഏതെങ്കിലുമൊരു ഭാഗമോ തലച്ചോർ പൂർണമായോ പ്രായത്തിനനുശ്രതമായി വളരാതെ വരുന്ന അവസ്ഥ. ബൗദ്ധിക വികസന വൈകല്യം, എഡിഎച്ച്ഡി, പഠനവൈകല്യം, ഓട്ടിസം സ്പെക്ട്രം ഡിസോഡേഴ്സ്... മുതലായവ ഇതിൽ പെടും.

2. ബാഹ്യമായി പ്രകടമാകുന്ന പെരുമാറ്റ വൈകല്യങ്ങൾ‌: മോഷണം, കളവു പറച്ചിൽ എന്നിവ പ്രധാന ലക്ഷണമാകുന്ന സ്വഭാവ വൈകല്യങ്ങൾ, വീട്ടുകാരോടും മറ്റും രൂക്ഷമായി പെരുമാറുന്ന ഒപ്പോസിഷണൽ ഡിഫൈന്റ് ഡിസോഡർ (ഒ.ഡി.ഡി.) എന്നിവ ഉദാഹരണങ്ങളാണ്.

ADVERTISEMENT

3. ആന്തരിക മാനസിക പ്രശ്നങ്ങൾ: പുറമേ നിന്നു നോക്കുമ്പോൾ വലിയ പെരുമാറ്റപ്രശ്നങ്ങൾ ഇല്ലെങ്കിലും ഇത്തരം കുട്ടികളുടെ ജീവിതത്തിൽ പല കഠിനമായ പ്രയാസങ്ങൾ ഉണ്ടാകും.തീവ്രമായ ഉറക്കക്കുറവ്, ആത്മഹത്യ പ്രവണത, അകാരണമായ സംശയങ്ങൾ, സങ്കടങ്ങൾ, ഭയം മുതലായവ അവർക്കുണ്ടാകും.. വിഷാദരോഗം, ചിത്തഭ്രമം, ഒസിഡി, ഉത്കണ്ഠ മുതലായ ലക്ഷണങ്ങൾ കാണിക്കും. 

എഡിഎച്ച്ഡി തിരിച്ചറിയാം

ADVERTISEMENT

മുകളിൽ പറഞ്ഞവയിൽ വച്ച്  കുട്ടികളിൽ ഏറ്റവും കൂടുതൽ കാണുന്ന ഒന്നാണ് (അറ്റൻഷൻ ഡെവിസിറ്റ് ഹൈപ്പറാക്റ്റിവിറ്റി ഡിസോഡർ) എ.ഡി.എച്ച്.ഡി. ശ്രദ്ധക്കുറവ്, അമിത വികൃതി, പിരിപിരുപ്പ്, എടുത്തുച്ചാട്ട സ്വഭാവം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ക്ലാസിലും വീട്ടിലും ഒക്കെ ഒരുപോലെ ഈ പെരുമാറ്റ പ്രശ്നങ്ങൾ പ്രകടമാകും.. ചുരുങ്ങിയത് 6 മാസം രണ്ടു വ്യത്യത്ഥ സ്ഥലങ്ങളിലെങ്കിലും ഒരുപോലെ ഈ പെരുമാറ്റ പ്രശ്നങ്ങൾ തുടർച്ചയായി നിലനിന്നാലാണ് എഡിഎച്ച്ഡിയാണോ എന്ന് പരിശോധിക്കേണ്ടത്..

ഇത്തരം കുട്ടികളുടെ തലച്ചോറിന്റെ മുൻഭാഗത്തുള്ള പ്രീഫ്രോന്റൽ കോട്ടെക്സിൽ ഡോപ്പമീൻ എന്ന രാസവസ്തുവിന്റെ അളവു കുറവായിരിക്കും.. ഇതാണ് ശ്രദ്ധക്കുറവിനു കാരണമാകുന്നത്. തലച്ചോറിന്റെ ഇടതു– വലത് അർഥഗോളങ്ങൾ തമ്മിലുള്ള ഏകോപനവും ഇവരിൽ കുറവായിരിക്കും ഇത് അമിത വികൃതിയും എടുത്തുചാട്ടവും ഉണ്ടാക്കുന്നു. 

സാധാരണഗതിയിൽ ഏഴു വയസിനു മുൻപേ തന്നെ ലക്ഷണങ്ങൾ ആരംഭിക്കാറുണ്ടെങ്കിലും ചില കുട്ടികളിൽ 12 വയസു വരെ വൈകിയും പ്രകടമാകാറുണ്ട്. അമിതമായ ഫോൺ/ഡിജിറ്റൽ ഗാഡ്ജറ്റ് ഉപയോഗവും ആവശ്യമായ കായിക വിനോദങ്ങളുടെ കുറവും ഈ ലക്ഷണങ്ങൾ വർദ്ധിപ്പിക്കും. 

കുട്ടിക്കാലത്തുണ്ടാകുന്ന ദുരനുഭവങ്ങൾ, കഠിനമായ ശാരീരിക ശിക്ഷകൾ തുടങ്ങിയവയും ഈ ലക്ഷണങ്ങളെ വർദ്ധിപ്പിക്കും.

ലഘുവായ എഡിഎച്ച്ഡി ബിഹേവിയറൽ തെറാപിയും മാതാപിതാക്കൾക്കുള്ള പരിശീലനവും വഴി മാറ്റിയെടുക്കാൻ സാധിക്കും. തീവ്ര എഡിഎച്ച്ഡിക്ക് ഇതോടൊപ്പം മരുന്നുകൾ കൊണ്ട്  ചികിത്സിക്കേണ്ടതായി വരും.

ചികിത്സിക്കപ്പെടാതെ പോകുന്ന എഡിഎച്ച്ഡി കാർട്ടൂൺ അടിമത്വത്തിലേക്കും കുറച്ചൂടെ മുതിരുമ്പോൾ ഗെയിം അടിമത്വത്തിലേക്കും കൗമാരത്തിലെത്തുമ്പോൾ ലഹരി അടിമത്വത്തിലേക്കും നീളാനുള്ള സാധ്യത കൂടുതലാണ്.

ഈ കുട്ടികളിൽ പൊതുവേ പരീക്ഷണ സ്വഭാവം കൂടുതലായിരിക്കും.. കാർട്ടൂണുകൾ, ഗെയിമുകൾ, ലഹരി, ലൈംഗീക പരീക്ഷണങ്ങൾ ഒക്കെ ചെയ്യാനുള്ള ത്വര ഇവരിൽ കൂടും. അതുകൊണ്ട് തന്നെ എഡിഎച്ച്ഡി ചെറുപ്പത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കുന്നത് ഭാവിയിൽ ലഹരി അടിമകൾ ഉണ്ടാകാതിരിക്കാനുള്ള സാമൂഹിക നിക്ഷേപമാണ്.

സ്വഭാവദൂഷ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കരുത്

ബാഹ്യമായി പ്രകടമാകുന്ന പെരുമാറ്റ വൈകല്യങ്ങളിൽ ഏറ്റവും കൂടുതൽ കാണുന്നത് സ്വഭാവദൂഷ്യ വൈകല്യമാണ്. വളരെ ചെറുപ്രയത്തിൽ തന്നെയുള്ള നിഷേധം, അനുസരണക്കേട്, അമിത ദേഷ്യം തുടങ്ങിയവ പ്രധാന ലക്ഷണങ്ങളായി വരുന്നു. മുതിർന്നവരെ എതിർക്കുന്നതിൽ ആഹ്ലാദം കണ്ടെത്തുക, മോഷണം, കളവു പറച്ചിൽ എന്നിവയൊക്കെ ഇവരിൽ കാണും. മുതിർന്നു വരുന്ന മുറയ്ക്ക് ദേഷ്യവും അക്രമസ്വഭാവവും രൂക്ഷത പ്രാപിക്കും. മൃഗങ്ങളോടും മനുഷ്യരോടുമുള്ള ക്രൂരമായ പെരുമാറ്റം, മറ്റുള്ളവരുടെ വേദന മനസിലാക്കാൻ സാധിക്കാതെ വരിക, സംഘം ചേർന്നുള്ള അക്രമവാസന, കുറ്റകൃത്യ വാസന എന്നിവ ഇവരിൽ കാണാം. ചികിത്സിക്കപ്പെടാതെ പോയാൽ ഇത് സാമൂഹിക വിരുദ്ധ വ്യക്തിത്വവൈകല്യത്തിലേക്ക് നയിക്കും.

കുറ്റകൃത്യങ്ങൾ ചെയ്യുന്നത് ആസ്വദിക്കുകയും അതിൽ തെല്ലു കുറ്റബോധം പോലുമില്ലാതെ ആവർത്തിച്ചു ചെയ്യാനുള്ള പ്രവണതയും ഇവർക്കുണ്ടാകും.

ഇത്തരക്കാർക്ക് ജനിതകമായി തന്നെ പെരുമാറ്റ വ്യത്യാസത്തിന്റെ സാധ്യതകൾ ഉണ്ടാകും. തീവ്രമായ ബാല്യകാല ദുരനുഭവങ്ങളും കാര്യങ്ങൾ രൂക്ഷമാക്കും. ഈ പ്രശ്നം ചെറുപ്പത്തിലേ കണ്ടെത്തി മരുന്നുകളും, ലക്ഷ്യബോധമുണ്ടാക്കാനുതകുന്ന തെറാപികളും, മാതാപിതാക്കൾക്ക് ആവശ്യമായ പേരന്റ് മാനേജ്മെന്റ് ട്രെയിനിങ്ങും ഒക്കെ സംയോജിതമായി ഉപയോഗിക്കുന്നത് കുട്ടിയിൽ മാറ്റമുണ്ടാക്കും..

കൂടുന്ന വിഷാദ രോഗം

കുട്ടികളിലെ വിഷാദ രോഗം ഈയടുത്ത കാലത്ത് വർദ്ധിച്ചു വരുന്ന ആന്തരിക മാനസികാരോഗ്യ പ്രശ്നമാണ്. തിരിച്ചറിയപ്പെടാതെ പോകുന്ന മാനസികാരോഗ്യ പ്രശ്നങ്ങളാണ് പലപ്പോഴും ആത്മഹത്യയിലേക്ക് നയിക്കുന്നത്. വിഷാദ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഡോക്ടറെ കാണുക. ജീവിത സാഹചര്യങ്ങൾ, തലച്ചോറിലെ രാസവസ്തുക്കളിൽ വരുന്ന വ്യതിയാനങ്ങൾ, ചിന്താവൈകല്യങ്ങൾ തുടങ്ങിയവ ഇതിനെ ബാധിക്കുന്ന ഘടകങ്ങളാണ്. തലച്ചോറിലെ രാസവസ്തുക്കൾ ക്രമീകരിക്കാനുള്ള മരുന്നുകൾ, ചിന്താവൈകല്യങ്ങൾ പരിഹരിക്കാനുള്ള പെരുമാറ്റ ചികിത്സകൾ, ജീവിത ശൈലി ക്രമീകരണം എന്നിവ കൃത്യമായി സ്വീകരിച്ചാലാൽ ഇവ വിഷാദ രോഗം പൂർണമായി ഭേദപ്പെടുത്താൻ സാധിക്കും.. ചികിത്സിക്കപ്പെടാതെ പോകുന്ന രോഗാവസ്ഥ സ്വയം ഹത്യയിലേക്കു വരെ നയിക്കാം.

കടപ്പാട്: ഡോ. അരുൺ ബി. നായർ, പ്രഫസർ ഓഫ് സൈക്യാട്രി, തിരുവന്തപുരം മെഡിക്കൽ കോളജ്. ഓണററി കൺസൾട്ടന്റ്, ശ്രീ ചിത്തര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജി.

English Summary:

Child mental health issues are a significant concern, with WHO statistics indicating that 50% of problems begin before age 14 due to critical brain development stages. Early identification and intervention are crucial for managing conditions like ADHD, conduct disorder, and depression, preventing them from escalating into more severe issues later in life.