ഭർത്താവ് സ്നേഹം തീരെ പ്രകടിപ്പിക്കുന്നില്ല എന്ന പരാതിയായിരുന്നു ഭാര്യയ്ക്ക്. ഭർത്താവ് പറഞ്ഞു, ‘ഞാൻ ഏതു കാര്യമാ നോക്കാത്തത്. വീട്ടിലെ എല്ലാ ചെലവുകളും വഹിക്കുന്നുണ്ട്. ഒരു കുറവും വരുത്തിയിട്ടില്ല. ഇതൊക്കെ സ്നേഹമുള്ളതുകൊണ്ടല്ലേ? ഇതു കേട്ടു ഭാര്യയുടെ കണ്ണു നിറഞ്ഞു. ‘എനിക്കു പണം വേണ്ട. ഒരു ദിവസം പത്തു

ഭർത്താവ് സ്നേഹം തീരെ പ്രകടിപ്പിക്കുന്നില്ല എന്ന പരാതിയായിരുന്നു ഭാര്യയ്ക്ക്. ഭർത്താവ് പറഞ്ഞു, ‘ഞാൻ ഏതു കാര്യമാ നോക്കാത്തത്. വീട്ടിലെ എല്ലാ ചെലവുകളും വഹിക്കുന്നുണ്ട്. ഒരു കുറവും വരുത്തിയിട്ടില്ല. ഇതൊക്കെ സ്നേഹമുള്ളതുകൊണ്ടല്ലേ? ഇതു കേട്ടു ഭാര്യയുടെ കണ്ണു നിറഞ്ഞു. ‘എനിക്കു പണം വേണ്ട. ഒരു ദിവസം പത്തു

ഭർത്താവ് സ്നേഹം തീരെ പ്രകടിപ്പിക്കുന്നില്ല എന്ന പരാതിയായിരുന്നു ഭാര്യയ്ക്ക്. ഭർത്താവ് പറഞ്ഞു, ‘ഞാൻ ഏതു കാര്യമാ നോക്കാത്തത്. വീട്ടിലെ എല്ലാ ചെലവുകളും വഹിക്കുന്നുണ്ട്. ഒരു കുറവും വരുത്തിയിട്ടില്ല. ഇതൊക്കെ സ്നേഹമുള്ളതുകൊണ്ടല്ലേ? ഇതു കേട്ടു ഭാര്യയുടെ കണ്ണു നിറഞ്ഞു. ‘എനിക്കു പണം വേണ്ട. ഒരു ദിവസം പത്തു

ഭർത്താവ് സ്നേഹം തീരെ പ്രകടിപ്പിക്കുന്നില്ല എന്ന പരാതിയായിരുന്നു ഭാര്യയ്ക്ക്. ഭർത്താവ് പറഞ്ഞു, ‘ഞാൻ ഏതു കാര്യമാ നോക്കാത്തത്. വീട്ടിലെ എല്ലാ ചെലവുകളും വഹിക്കുന്നുണ്ട്. ഒരു കുറവും വരുത്തിയിട്ടില്ല. ഇതൊക്കെ സ്നേഹമുള്ളതുകൊണ്ടല്ലേ? ഇതു കേട്ടു ഭാര്യയുടെ കണ്ണു നിറഞ്ഞു.
‘എനിക്കു പണം വേണ്ട. ഒരു ദിവസം പത്തു മിനിറ്റ് സംസാരിച്ചാൽ മതി.’


ആരുടെ ഭാഗത്താണു തെറ്റ്?
ഇവിടെ സ്നേഹത്തെ രണ്ടു പേരും രണ്ടു രീതിയിൽ മനസ്സിലാക്കുന്നു. അവരുടെ അളവുകളും രണ്ടാണ്. ഭാര്യ പ്രതീക്ഷിക്കുന്നത് ‘സ്നേഹത്തിന്റെ സാന്നിധ്യ’മാണ്. ഭർത്താവ് അതു പ്രകടിപ്പിക്കുന്നത് ഉത്തരവാദിത്ത നിർവഹണമായാണ്. ഇരുവർക്കും തമ്മിൽ സ്നേഹമുണ്ട് താനും. പക്ഷേ, അത് പ്രകടിപ്പിക്കുന്ന ആശയവിനിമയ ഭാഷ രണ്ടാണെന്നു മാത്രം. അപ്പോള്‍ അവരുടെ ദാമ്പത്യം മലയാളം മാത്രം അറിയുന്ന ഒരാളും ഇംഗ്ലിഷ് മാത്രം അറിയുന്ന മറ്റൊരാളും തമ്മിലുള്ള സംഭാഷണം പോലെയാകും.
ഇവിടെയാണു പ്രണയ ഭാഷയുടെ പ്രസക്തി. ‘ഏറ്റവും സ്നേഹിക്കപ്പെടുന്നതായി നിങ്ങൾക്കു തോന്നുന്നത് എ പ്പോഴാണ്?;– ഈ ചോദ്യത്തിനുള്ള മറുപടി പങ്കാളികളുടെ പ്രണയഭാഷ (Love Language) കണ്ടെത്താൻ സഹായിക്കും. കാരണം, വിജയകരമായ ദാമ്പത്യത്തിന്റെ രഹസ്യം സ്വന്തം സ്നേഹഭാഷയിൽ മാത്രം സംസാരിക്കുന്നതിലല്ല; ജീവിതപങ്കാളിയുടെ സ്നേഹഭാഷ പഠിക്കുന്നതിലാണ്.

ADVERTISEMENT


സ്നേഹം പറയാനുള്ളത് മാത്രമല്ല. കേൾക്കാനുള്ളതും കൂടിയാണ്. അതു മനസ്സിലാക്കാനും പ്രകടിപ്പിക്കാനും പഠിക്കണം. അപ്പോൾ പ്രണയത്തിന്റെ അക്ഷരമാല നിങ്ങൾക്ക് സ്വന്തമായി എന്നർഥം. പിന്നെയത് വാക്കുകളിലേക്കും വാചകങ്ങളിലേക്കും വളരും. പറഞ്ഞും കേട്ടും ഇണങ്ങിയും പിണങ്ങിയും അതൊരു മനോഹര ജീവിതകാവ്യമായി മാറും.


നിങ്ങൾ തയാറാണോ?
വിവാഹത്തിനു മാസങ്ങൾ മുൻപേ വസ്ത്രങ്ങൾ തിരഞ്ഞെടുക്കും. ആഭരണങ്ങൾ വാങ്ങും. ഹണിമൂൺ എവിടെ പോകണമെന്നതു വരെ പ്ലാൻ ചെയ്യും. പക്ഷേ, സ്വയം ചോദിക്കേണ്ട ഒരു ചോദ്യം മാത്രം പലപ്പോഴും വിട്ടുപോകും– ‘പങ്കാളിയോടൊത്തുള്ള ജീവിതം നയിക്കാൻ മാനസികമായി തയാറെടുത്തു കഴിഞ്ഞോ?’
സന്തോഷകരമായ ദാമ്പത്യജീവിതത്തിനായുള്ള ശാസ്ത്രീയ തയാറെടുപ്പാണ് പ്രീമാരിറ്റൽ കൗൺസലിങ്. വിവാഹം ഒരു ദിവസത്തെ ചടങ്ങാണ്; ദാമ്പത്യം ആയുസ്സോളം നീളുന്ന യാത്രയാണ്. മുൻപരിചയമില്ലാത്ത സ്ഥലങ്ങളിലേക്കു യാത്ര പോകുംമുൻപ് ഗൂഗിള്‍ മാപ് നോക്കുന്നതു നല്ലതാണ്. അതുപോലെ ദാമ്പത്യലോകത്തു സഞ്ചാരം സുഖകരമാക്കാൻ സഹായിക്കുന്ന വഴികാട്ടിയാണ് പ്രീമാരിറ്റൽ കൗൺസലിങ്.

ADVERTISEMENT


വിവാഹം കഴിക്കാനുള്ള യോഗ്യത?
നാട്ടുനടപ്പനുസരിച്ചു നിശ്ചിത പ്രായമാകുമ്പോൾ വിവാഹിതരാകും. എന്നാൽ, എല്ലാവരും വിവാഹ ജീവിതത്തിനു യോഗ്യരാണോ? അല്ല, എന്നുതന്നെയാണ് ഉത്തരം.
കാരണം ദാമ്പത്യജീവിതം മുന്നോട്ടുകൊണ്ടു പോകാനുള്ള അഭിരുചിയോ കഴിവോ ഇല്ലാത്തവരുണ്ട്. കൂടാതെ വിവഹജീവിതത്തിനു തടസ്സമാകും വിധം വ്യക്തിത്വവൈകല്യങ്ങളോ, മനോരോഗങ്ങളോ ഉള്ളവരുമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഏതാണ്ട്, മൂന്നു മുതൽ അഞ്ചു ശതമാനം പേർ വിവാഹിതരാകാനേ പാടില്ലാത്തവരാണ്. അവരെ കല്യാണത്തിലേക്കു നയിച്ചാൽ പങ്കാളിയായിവരുന്ന വ്യക്തി, ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടിവരും.
ദാമ്പത്യവിജയത്തിനു സ്നേഹം മാത്രം മതിയാകില്ല; പരസ്പരം മനസ്സിലാക്കലും പ്രശ്നപരിഹാരശേഷിയും വൈകാരിക പക്വതയുമൊക്കെ വേണം. ഇവ വളർത്തിയെടുക്കാൻ സഹായിക്കുന്ന ശാസ്ത്രീയവും തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതുമായ (evidence-based) മനഃശാസ്ത്ര ഇടപെടലാണ് പ്രീമാരിറ്റൽ കൗൺസലിങ്.


പ്രീമാരിറ്റൽ കൗൺസലിങ്
വിവാഹത്തിനു മുൻപു ദമ്പതികൾ തമ്മിലുള്ള പൊരുത്തം പരിശോധിക്കുന്ന പരീക്ഷയല്ലിത്. പകരം, പരസ്പരം ആഴത്തിൽ മനസ്സിലാക്കാനും, യാഥാർഥ്യബോധമുള്ള പ്രതീക്ഷകൾ രൂപപ്പെടുത്താനും ഉപകരിക്കുന്ന പ്രഫഷനൽ മ നഃശാസ്ത്ര പ്രക്രിയയാണ്.
മാത്രമല്ല ദാമ്പത്യത്തിൽ പിന്നീടു രൂപപ്പെടാവുന്ന അഭിപ്രായവ്യത്യാസങ്ങൾ ആരോഗ്യകരമായി പരിഹരിക്കാനുള്ള കഴിവും നേടാം. ഒരു നല്ല പ്രീമാരിറ്റൽ കൗൺസലർ ആ രാണ് ശരി, ആരാണ് തെറ്റ് എന്ന് വിധി പറയുന്നയാളല്ല. മറിച്ച്, ദമ്പതികൾ പരസ്പരം കേൾക്കാനും മനസ്സിലാക്കാനും സഹായിക്കുന്ന നിഷ്പക്ഷ വഴികാട്ടിയാണ്.
പരസ്പരം ഇടം കൊടുക്കാം
കുറച്ചു കാലത്തെ പ്രണയത്തിനു ശേഷമാണു ജോണിന്റെയും നീനയുടേയും വിവാഹം തീരുമാനിച്ചത്.. അവർ പ്രീമാരിറ്റൽ കൗൺസലിങ്ങിനെത്തി. സൈക്കോളജിസ്റ്റ് ചോദിച്ചു– നിങ്ങൾ ഒരുമിച്ചു യാത്ര ചെയ്യാറുണ്ടോ?
“ഉവ്വ്, ഞങ്ങൾക്കു യാത്രകൾ ഏറെ ഇഷ്ടമാണ്”– അ വർ സന്തോഷത്തോടെ പറഞ്ഞു.
ബസിൽ കയറുമ്പോൾ ജാലകത്തിനരികിലെ സീറ്റ് ആ ർക്കാണ് ഇഷ്ടം?”
രണ്ടുപേരും ഒരേ സമയം പറഞ്ഞു
“എനിക്ക് !” അവർ പരസ്പരം നോക്കി ചിരിച്ചു.
ആരാണ് അവിടെ കൂടുതലും ഇരുന്നത്?
ജോൺ പറഞ്ഞു,–“ഞാൻ അവൾക്കു കൊടുക്കും.”
അപ്പോൾ നീന പറഞ്ഞു, “അല്ല സർ, അദ്ദേഹം ഇരിക്കട്ടെ എന്നു ഞാൻ പറയും.”
രണ്ടുപേരും പരസ്പരം വിട്ടുകൊടുക്കുകയായിരുന്നു.
സൈക്കോളജിസ്റ്റ് പുഞ്ചിരിച്ചു, പിന്നെ ചോദിച്ചു.
വിവാഹം കഴിഞ്ഞ് അഞ്ചു വർഷം കഴിഞ്ഞാലും ഇതുപോലെ തന്നെ വിട്ടുകൊടുക്കാൻ കഴിയുമോ?
മുറിയിൽ നിശബ്ദത...
കാരണം, പ്രണയകാലത്തു വിട്ടുകൊടുക്കുന്നത് എളുപ്പമാണ്. വിവാഹജീവിതത്തിൽ, ഉറക്കക്കുറവുള്ള ദിവസങ്ങളിലും സാമ്പത്തിക ബുദ്ധിമുട്ടുള്ള സമയങ്ങളിലും ജോലിത്തിരക്കിലും അതേ മനസ്സു നിലനിർത്തലാണു വെല്ലുവിളി.
വിവാഹത്തിന്റെ വിജയം ആരാണ് ജാലക സീറ്റ് നേടുന്നത് എന്നതിലല്ല. ഇന്നു ഞാൻ നിനക്കുവേണ്ടിയും നാളെ നീ എനിക്കുവേണ്ടിയും മാറി ഇരിക്കുന്നിടത്താണ് എന്നു മനസ്സിലാക്കുക. വിവാഹമെന്നത് ഉത്തമരായ രണ്ടു പേരുടെ കൂടിച്ചേരലല്ല. രണ്ടു വ്യത്യസ്ത മനുഷ്യർ പരസ്പരം ഇടംകൊടുക്കാൻ പഠിക്കുന്നിടത്താണ് ദാമ്പത്യം വിജയിക്കുന്നത്.

ADVERTISEMENT


ആണു പെണ്ണും തമ്മിൽ
സ്ത്രീ പുരുഷൻമാർ തമ്മിൽ ശരീരം കൊണ്ട് എത്രമാത്രം വ്യത്യസ്തരാണോ അതിനേക്കാൾ വ്യത്യസ്തമാണ് മനസ്സുകളും. വൈകാരികാവശ്യങ്ങളും വ്യത്യസ്തമാണ്. പങ്കാളി തന്നിൽ നിന്ന് ആഗ്രഹിക്കുന്നതെന്താണ് എന്നു മനസ്സിലാകാതെ പോകുന്നതാണു പല ദാമ്പത്യങ്ങളുടേയും ത കർച്ചയ്ക്കു കാരണം. ഇരുവരും അവരവർക്ക് ഇഷ്ടമേറിയ കാര്യങ്ങളാവും പങ്കാളിക്കു നൽകുക. എന്നാൽ പങ്കാളിയുെട താൽ‌പര്യം വേറൊന്നാണെങ്കിലോ?
ഉദാഹരണത്തിന്, തലയിൽ വിരലോടിക്കുന്നതു ഭർത്താവിനു സുഖകരമായ അനുഭവമാണ് എന്നു കരുതുക. അദ്ദേഹം അവസരം കിട്ടുമ്പോഴെല്ലാം ഭാര്യയുടെ തലയിൽ വിരലോടിക്കാനോ മസാജ് ചെയ്തുകൊടുക്കാനോ ശ്രമിക്കും. ഭാര്യക്കാകട്ടെ, ഇഷ്ടം തട്ടി (Patting) ഉറക്കപ്പെടുന്നതാണ്. അതുകൊണ്ടുതന്നെ ഭാര്യ ഭർത്താവിനെ തട്ടി ഉറക്കും. രണ്ടുപേർക്കും അവരവർക്കു ഇഷ്ടമുള്ളതാണു പരസ്പരം ചെയ്തുകൊടുക്കുന്നത്. എന്നാൽ, ഇക്കാര്യം മനസ്സിലാക്കി, തന്റെ പങ്കാളിക്ക് ഇഷ്ടമുള്ളതു ചെയ്തുകൊടുക്കാൻ തുടങ്ങിയാലോ ജീവിതം കൂടുതൽ സുഖകരമാവും.

വിവാഹിതരാകാൻ എല്ലാവരും യോഗ്യരാണോ? അല്ല,എന്നു തന്നെയാണ് ഉത്തരം


മനസ്സിലാക്കാം വൈകാരികാവശ്യങ്ങൾ
പരസ്പരമുള്ള വൈകാരികാവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്ന പങ്കാളികൾക്കിടയിൽ വേർപിരിയൽ അപൂർവമാണ് എന്നു പഠനങ്ങളുണ്ട്. പരസ്പരമുള്ള വിശ്വാസം (Trust) ഇരുവർക്കും ഒരുപോലെ നിറവേറ്റപ്പെടേണ്ട സുപ്രധാന വൈകാരികാവശ്യമാണ്. പുരുഷൻമാർക്കു പങ്കാളിയാൽ നിറവേറ്റേണ്ട പ്രധാന വൈകാരികാവശ്യങ്ങളാണ് ബഹുമാനിക്കപ്പെടൽ (Respect), പ്രശംസിക്കപ്പെടൽ (Appreciation), സ്വീകരിക്കപ്പെടൽ (Acceptance) തുടങ്ങിയവയാകാം.
ഭാര്യയ്ക്കു തന്റെ പങ്കാളിയിൽ നിന്നു കിട്ടേണ്ടതു ശ്രദ്ധയോടെ കേൾക്കപ്പെടണം, സുരക്ഷിതത്വം (Security), വിലമതിക്കപ്പെടൽ (Feel Valued) തുടങ്ങിയ വൈകാരികാവശ്യങ്ങളാകാം. മികച്ച പ്രീമാരിറ്റൽ കൗൺസലിങ്ങിലൂടെ പങ്കാളിയുടെ വൈകാരികാവശ്യം മനസ്സിലാക്കാനും ദാമ്പത്യത്തിൽ വേണ്ടവിധം നടപ്പിലാക്കാനുള്ള കഴിവുകളും നേടാം.


കേൾക്കാൻ പഠിക്കാം
കേൾക്കാൻ പഠിക്കലാണു നല്ല ആശയവിനിമയത്തിന്റെ തുടക്കം. ദാമ്പത്യജീവിതത്തിന് ഇത് അനിവാര്യമാണ്. ഭാര്യ ഒരു കാര്യം സംസാരിക്കുമ്പോൾ ഫോൺ നോക്കിയിരുന്നു മൂളലിലൂടെ മറുപടി പറയുന്ന ഭർത്താവ് ആണെന്നു കരുതുക. ഭാര്യയുടെ പ്രധാന വൈകാരിക ആവശ്യമായ കേൾക്കപ്പെടുക എന്നത് നിറവേറ്റപ്പെടുന്നേയില്ല. ഇതു ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾക്കു പിന്നീടു കാരണമാകും.
തർക്കങ്ങൾ ഉണ്ടായാൽ ആരോഗ്യകരമായി പരിഹരിക്കാനുള്ള മാർഗങ്ങൾ, സാമ്പത്തികാസൂത്രണം, വീടുവാങ്ങൽ, ജോലിയിലെ മാറ്റം പോലുള്ള വലിയ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ്, ലൈംഗിക ജീവിതത്തിൽ അറിയേണ്ട കാര്യങ്ങൾ തുടങ്ങി വിവിധകാര്യങ്ങൾ പ്രീമാരിറ്റൽ സെഷനുകളിലൂടെ ദമ്പതികൾ നേടിയെടുക്കേണ്ടതുണ്ട്.
പ്രീമാരിറ്റൽ കൗൺസലിങ് വിവാഹം നടക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ഇടമല്ല. വിവാഹത്തിന് മു ൻപ് ഒരു ദിവസം കൗൺസലിങിനായി ചെലവഴിക്കുന്നത്, വിവാഹത്തിനു ശേഷമുള്ള വർഷങ്ങളുടെ കണ്ണീർ ഒഴിവാക്കാൻ സഹായിച്ചേക്കാം.
വിവാഹശേഷം താൻ പങ്കാളിയിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത്? എന്ന ചോദ്യം പ്രസക്തമാണ്. ഇരുവരുടെയും പ്രതീക്ഷകൾ താരതമ്യം ചെയ്യുകയും രണ്ടുപേരും ച‌ർച്ച ചെയ്യേണ്ടതുമുണ്ട്. വീട്ടുജോലികൾ, സാമ്പത്തിക ഉത്തരവാദിത്വം, മാതാപിതാക്കളെ സഹായിക്കൽ, അവധി യാത്രകൾ, കരിയർ പ്രതീക്ഷകൾ, കുഞ്ഞുങ്ങൾ വേണമോ? വേണമെങ്കിൽ എത്ര? തുടങ്ങി വിവിധ കാര്യങ്ങളിൽ പരസ്പരമുള്ള പ്രതീക്ഷകളും പങ്കുവയ്ക്കാം.


സംതൃപ്ത വിവാഹ രഹസ്യം, ഇതാ...
വൃദ്ധദമ്പതികളോട് ഒരിക്കൽ ചോദിച്ചു. 50 വർഷം സന്തോഷത്തോടെ ജീവിച്ചതിന്റെ രഹസ്യം എന്താണ്?
ഭർത്താവു ചിരിച്ചുകൊണ്ടു പറഞ്ഞു, ‘ഞങ്ങൾ ഒരിക്കലും പരസ്പരം മാറ്റാൻ ശ്രമിച്ചില്ല.’ ഭാര്യ ഉടനെ കൂട്ടിച്ചേർത്തു. –‘പക്ഷേ, രണ്ടുപേരും മാറാൻ ശ്രമിച്ചു.’
പിന്നെ, ഇരുവരും ചിരിച്ചുകൊണ്ടു പറഞ്ഞു– ‘പരസ്പരം മനസ്സിലാക്കാനാണ് ആദ്യം പഠിച്ചത്. അതിനുശേം മാറ്റങ്ങൾ സ്വാഭാവികമായി തന്നെ വന്നു.’ ഇതു തന്നെയാണു ജീവിതവിജയത്തിന്റെ ദമ്പതീരഹസ്യം. ∙

തയാറാക്കിയത്:

സന്തോഷ് ശിശുപാൽ
കൺസൽറ്റന്റ് സൈക്കോളജിസ്റ്റ്
santhoshsisupal@hotmail.com

ADVERTISEMENT