പാർട്ടിക്കും പേരിനും അപ്പുറം വോട്ട് ചെയ്യും മുൻപേ നമ്മെ ഭരിക്കാനിറങ്ങുന്നവരുടെ മാനസികാരോഗ്യം കൂടി നോക്കണ്ടേ? Why Mental Health Matters in Public Representatives
വോട്ട് ചെയ്യാൻ നേരം എന്തൊക്കെയാണ് നിങ്ങൾ വിലയിരുത്തുക? രാഷ്ട്രീയം, ഒരാളുടെ സൽപേര് എന്നതിനൊക്കെയപ്പുറം നമ്മെ നയിക്കാൻ പോകുന്നവരുടെ മാനസികാരോഗ്യത്തെ കുറിച്ച് നമ്മൾ ചിന്തിക്കാറുണ്ടോ? ഒരു സ്ഥാനാർഥതിയെ തിരഞ്ഞെടുക്കും മുൻപേ ഇക്കാര്യങ്ങളും കൂടി മനസില്‍ വയ്ക്കാം... പ്രശ്നങ്ങളിൽ പ്രതികരിക്കുകയും അവക്കുള്ള
വോട്ട് ചെയ്യാൻ നേരം എന്തൊക്കെയാണ് നിങ്ങൾ വിലയിരുത്തുക? രാഷ്ട്രീയം, ഒരാളുടെ സൽപേര് എന്നതിനൊക്കെയപ്പുറം നമ്മെ നയിക്കാൻ പോകുന്നവരുടെ മാനസികാരോഗ്യത്തെ കുറിച്ച് നമ്മൾ ചിന്തിക്കാറുണ്ടോ? ഒരു സ്ഥാനാർഥതിയെ തിരഞ്ഞെടുക്കും മുൻപേ ഇക്കാര്യങ്ങളും കൂടി മനസില്‍ വയ്ക്കാം... പ്രശ്നങ്ങളിൽ പ്രതികരിക്കുകയും അവക്കുള്ള
വോട്ട് ചെയ്യാൻ നേരം എന്തൊക്കെയാണ് നിങ്ങൾ വിലയിരുത്തുക? രാഷ്ട്രീയം, ഒരാളുടെ സൽപേര് എന്നതിനൊക്കെയപ്പുറം നമ്മെ നയിക്കാൻ പോകുന്നവരുടെ മാനസികാരോഗ്യത്തെ കുറിച്ച് നമ്മൾ ചിന്തിക്കാറുണ്ടോ? ഒരു സ്ഥാനാർഥതിയെ തിരഞ്ഞെടുക്കും മുൻപേ ഇക്കാര്യങ്ങളും കൂടി മനസില്‍ വയ്ക്കാം... പ്രശ്നങ്ങളിൽ പ്രതികരിക്കുകയും അവക്കുള്ള
വോട്ട് ചെയ്യാൻ നേരം എന്തൊക്കെയാണ് നിങ്ങൾ വിലയിരുത്തുക? രാഷ്ട്രീയം, ഒരാളുടെ സൽപേര് എന്നതിനൊക്കെയപ്പുറം നമ്മെ നയിക്കാൻ പോകുന്നവരുടെ മാനസികാരോഗ്യത്തെ കുറിച്ച് നമ്മൾ ചിന്തിക്കാറുണ്ടോ? ഒരു സ്ഥാനാർഥതിയെ തിരഞ്ഞെടുക്കും മുൻപേ ഇക്കാര്യങ്ങളും കൂടി മനസില്‍ വയ്ക്കാം...
പ്രശ്നങ്ങളിൽ പ്രതികരിക്കുകയും അവക്കുള്ള പ്രതിരോധം തീർക്കുകയും ചെയ്യാനുള്ള ജാഗ്രതയും നിരീക്ഷണ മിടുക്കുമുള്ള ഉൾകണ്ണ് വേണം .
പ്രദേശ വാസികളൊക്കെ അറിഞ്ഞ ശേഷം കോട്ടുവായുമിട്ട് ഉറക്കം ഉണർന്ന് വരുന്ന മെമ്പറോ കൗൺസിലറോ ഉണ്ടായിട്ട് എന്ത് പ്രയോജനം ?
അതിന് നല്ല മനസ്സ് വേണം .പ്രദേശ വാസികളെ അറിയണം. പ്രദേശത്തിന്റെ പ്രേത്യേകതകളും അറിയണം .ഇയാൾ നമ്മുടെ വാർഡിലുള്ള ആളാണോയെന്ന് തപ്പി തടയുന്ന തദ്ദേശ ജന പ്രതിനിധി വെറും വട്ടപൂജ്യമല്ലേ ?
ദുരന്തങ്ങൾ ഉൾപ്പെടെ സങ്കീർണ്ണങ്ങളായ പലതും സംഭവിക്കുമ്പോൾ മനക്കട്ടിയോടെ മുന്നിൽ നിൽക്കാനും പരിഹാര വഴികൾ തേടാനുമുള്ള പ്രാപ്തി വേണം. ആത്മഹത്യയോ കൊലപാതകമോ ലഹരി സാന്നിധ്യം കൊണ്ടുള്ള അക്രമമോ ഉണ്ടാകുമ്പോൾ പേടിച്ചു വിറച്ചു പുതപ്പിട്ടു മൂടി ഒളിക്കാൻ പോകുന്നവർ മെമ്പറോ കൗൺസിലറോ ആയിട്ട് എന്ത് ഗുണം? മറ്റുള്ളവരുടെ വിഷമങ്ങൾ ഉൾക്കൊള്ളാനും ഒപ്പം നിൽക്കാനും കഴിയണം.ആളുകളുടെ മാനസിക സംഘർഷ സന്ദർഭങ്ങളിൽ വാചകമടി വെടിഞ്ഞു ആർദ്രതയോടെ കേൾക്കുന്ന കേൾവിക്കാരാകണം. സാന്ത്വനവും മാനസികാരോഗ്യ പ്രഥമ ശുശ്രുഷ നൽകുന്നൊരാകണം . വൃദ്ധജനങ്ങൾക്കും , ജീവിത പ്രതിസന്ധികൾ മൂലം ദുരിതം അനുഭവിക്കുന്നവർക്കും തുണയാകണം. വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുടെ പ്രയോജനം അർഹിക്കുന്നവർക്ക് നേടി കൊടുക്കുകയും വേണം.
സ്വന്തം കീശയിൽ എന്ത് വീഴും ,എങ്ങനെ വീഴുമെന്ന അന്വേഷണവുമായി നടക്കുന്ന കുബുദ്ധികൾക്ക് ഈ പണി കൊടുക്കരുത് . അഴിമതി വിദഗ്ധർക്ക് നാട് നന്നാക്കാൻ പറ്റില്ല. മദ്യപിച്ചും ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചും അക്രമം കാട്ടിയും നടക്കുന്നവരെ ഒഴിവാക്കണം .
ഭാര്യയെ തല്ലുന്നവരും, ലിംഗ തുല്യതയെ ബഹുമാനിക്കാത്തവരും നല്ല മാതൃകകളല്ല. വനിതാ മെമ്പറന്മാർ തുല്യതയുള്ള പ്രതിനിധികളെന്ന സ്വയം മതിപ്പോടെ ക്രീയാത്മകമായി പ്രവർത്തിക്കണം. സങ്കടങ്ങളിലെന്ന പോലെ സന്തോഷങ്ങളിലും ജനങ്ങൾക്കൊപ്പം ഉണ്ടാകണം .
ജനപ്രതിനിധി ഒരു ഫോൺ കാൾ അകലെയുണ്ടെന്നും കക്ഷി വന്നാൽ ഒരു സുരക്ഷിത ബോധം ഉറപ്പാക്കുമെന്ന ആത്മ വിശ്വാസം ജനിപ്പിക്കുന്ന വിധത്തിലാകണം പ്രവർത്തി .മെമ്പർ ഈ തിരക്കിനിടയിൽ സ്വന്തം ആരോഗ്യം നോക്കണം.
തിരിച്ചങ്ങോട്ടും കരുണ വേണം
ആവശ്യങ്ങൾക്കായി അലട്ടുന്ന ജനം അവരുടെ ജന പ്രതിനിധിയുടെ ക്ഷേമ കാര്യങ്ങൾ സ്വന്തം വീട്ടുകാർക്കെന്ന പോലെ ചെയ്യണം. മറ്റൊന്നിനും വേണ്ടിയല്ലാതെ നമ്മെ നോക്കുന്ന ജനപ്രതിനിധിയുടെ ശാരീരിക–മാനസികാരോഗ്യത്തെ കുറച്ച് ഇടയ്ക്ക് ചോദിക്കാം. ആവശ്യമെങ്കിൽ പറ്റും പോലെ വേണ്ട സഹായം തിരിച്ചും ചെയ്യാം. ഈ വക പ്രോൽസാഹനങ്ങളല്ലേ പൊതു പ്രവർത്തകരുടെ ഊർജ്ജം?
മെമ്പറുടെയും കൗൺസലറുടെയും മാനസികാരോഗ്യവും പാകതയും നന്നായാൽ പ്രദേശത്തിനും പ്രദേശ വാസികൾക്കും മെച്ചമുണ്ട്. തദ്ദേശ ജന പ്രതിനിധിയാണ് സാമൂഹിക മാറ്റത്തിന്റെ അംബാസിഡർ .അവരുടെ മനസ്സ് നന്നാകണം .
അലസരും പ്രതിബദ്ധത ഇല്ലാത്തോരുമായവർ പ്രതിനിധിയാകാനുള്ള സാധ്യതയുണ്ടോയെന്ന് കൂടി മനസിലാക്കി തെരെഞ്ഞെടുപ്പ് പഞ്ചാര വർത്തമാനത്തിനിടയിൽ മുങ്ങാതിരിക്കാൻ ജനം നോക്കണം. തെരെഞ്ഞെടുപ്പ് കാലത്തു മിന്നുന്നതെല്ലാം പൊന്നല്ലെന്ന് മനസ്സിലാക്കണം. തെരെഞ്ഞെടുപ്പ് കഴിഞ്ഞാൽ അഹങ്കാര ഹുങ്ക് കാട്ടാനിടയുള്ളോരേ തിരിച്ചറിയണം . ജന പ്രതിനിധിയുടെ മിനിമം പക്വതയെ കുറിച്ചും മാതൃകാ മാനസിക ഘടനയെ കുറിച്ചുമുള്ളൊരു പ്രകടന പത്രിക വോട്ടറുടെ മനസ്സിൽ വേണം. നാലാൾ കേട്ടാൽ അയ്യേയെന്നു ചൊല്ലാൻ ഇടയുള്ള പെരുമാറ്റങ്ങൾ പ്രകടിപ്പിക്കാത്തവരാണെന്ന ഉറപ്പ് വേണം. അങ്ങനെയുള്ളവരെ തെരഞ്ഞെടുത്താൽ നാണക്കേട് തെരെഞ്ഞെടുത്തവർക്കു കൂടിയാകും.
കടപ്പാട്: ഡോ. സി.ജെ. ജോൺ, സീനിയർ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി.