ഒന്നു വീഴുമ്പോൾ വരുന്ന സങ്കടമോ ഇഷ്ടമുള്ളൊരു കാര്യം അച്ഛനമ്മമാർ വാങ്ങി തരാത്തതിന്റെ നിരാശയോ ആഗ്രഹിച്ച് വാങ്ങി നുണയാൻ വന്ന ഐസ്ക്രീം താഴേ വീണു പോകുമ്പോഴുണ്ടാകുന്ന വിഷമമോ ഒന്നും ‘ഡിപ്രഷൻ’ ആവണമെന്നില്ല. ഇന്ന് കൊച്ച് കൊച്ച് കാര്യങ്ങൾക്ക് പോലും ആളുകൾ ‘ഐ ആം ഡിപ്രസ്ഡ്’ എന്ന് പറയാറുണ്ട് പോസ്റ്റ്

ഒന്നു വീഴുമ്പോൾ വരുന്ന സങ്കടമോ ഇഷ്ടമുള്ളൊരു കാര്യം അച്ഛനമ്മമാർ വാങ്ങി തരാത്തതിന്റെ നിരാശയോ ആഗ്രഹിച്ച് വാങ്ങി നുണയാൻ വന്ന ഐസ്ക്രീം താഴേ വീണു പോകുമ്പോഴുണ്ടാകുന്ന വിഷമമോ ഒന്നും ‘ഡിപ്രഷൻ’ ആവണമെന്നില്ല. ഇന്ന് കൊച്ച് കൊച്ച് കാര്യങ്ങൾക്ക് പോലും ആളുകൾ ‘ഐ ആം ഡിപ്രസ്ഡ്’ എന്ന് പറയാറുണ്ട് പോസ്റ്റ്

ഒന്നു വീഴുമ്പോൾ വരുന്ന സങ്കടമോ ഇഷ്ടമുള്ളൊരു കാര്യം അച്ഛനമ്മമാർ വാങ്ങി തരാത്തതിന്റെ നിരാശയോ ആഗ്രഹിച്ച് വാങ്ങി നുണയാൻ വന്ന ഐസ്ക്രീം താഴേ വീണു പോകുമ്പോഴുണ്ടാകുന്ന വിഷമമോ ഒന്നും ‘ഡിപ്രഷൻ’ ആവണമെന്നില്ല. ഇന്ന് കൊച്ച് കൊച്ച് കാര്യങ്ങൾക്ക് പോലും ആളുകൾ ‘ഐ ആം ഡിപ്രസ്ഡ്’ എന്ന് പറയാറുണ്ട് പോസ്റ്റ്

ഒന്നു വീഴുമ്പോൾ വരുന്ന സങ്കടമോ ഇഷ്ടമുള്ളൊരു കാര്യം അച്ഛനമ്മമാർ വാങ്ങി തരാത്തതിന്റെ നിരാശയോ ആഗ്രഹിച്ച് വാങ്ങി നുണയാൻ വന്ന ഐസ്ക്രീം താഴേ വീണു പോകുമ്പോഴുണ്ടാകുന്ന വിഷമമോ ഒന്നും ‘ഡിപ്രഷൻ’ ആവണമെന്നില്ല.

ഇന്ന് കൊച്ച് കൊച്ച് കാര്യങ്ങൾക്ക് പോലും ആളുകൾ ‘ഐ ആം ഡിപ്രസ്ഡ്’ എന്ന് പറയാറുണ്ട് പോസ്റ്റ് ചെയ്യാറുണ്ട്. സോഷ്യൽ മീഡിയ വന്നതോടെ ഇത്തരം വാക്കുകൾ അർഥമറിയാതെ എവിടെയോ കണ്ടിട്ട് അതേപടി എടുത്തുപയോഗിക്കുന്നൊരു പ്രവണതയും കൂടിയിട്ടുണ്ട്. എന്നാൽ മനസിലാക്കേണ്ട ഒന്നുണ്ട്– എല്ലാ സങ്കടങ്ങളും ഡിപ്രഷനല്ല!

ADVERTISEMENT

സാധാരണ ഗതിയിൽ എല്ലാവർക്കും വിഷമം ഇടയ്ക്കെപ്പോഴെങ്കിലുമൊക്കെ ഉണ്ടാവാറുണ്ട് അത് മനുഷ്യത്വപരമായൊരു കാര്യം മാത്രമാണ്. പരീക്ഷയ്ക്ക് ഉദ്ദേശിച്ച മാർക്ക് കിട്ടിയില്ലെങ്കിൽ, വീട്ടുകാരുമായി വഴിക്കിട്ടാൽ, സാമ്പത്തിക നഷ്ടം വന്നാൽ, ജോലി നഷ്ടപ്പെട്ടാൽ, പ്രിയപ്പെട്ട ഒരാളുടെ മരണമുണ്ടായാൽ, പ്രണയ ബന്ധത്തിൽ ഭിന്നതകളുണ്ടായാൽ, കുട്ടികളുമായി വഴക്കിടേണ്ടി വരുമ്പോൾ ഒക്കെ നമുക്ക് വിഷമം വരാം. നമ്മളൊക്കെ ഇവയിലേതെങ്കിലും സാഹചര്യത്തിലൂടെ ആഴ്ച്ചയിൽ പല വട്ടമൊക്കെ കടന്നു പോയെന്നും വരാം. ഈ വിഷമമൊക്കെ കുറച്ചു നേരത്തേക്ക് നമ്മെ ബാധിക്കുമെങ്കിലും അൽപം കഴിയുമ്പോൾ നമ്മൾ അവ മറികടന്ന് ചെയ്യേണ്ട കാര്യങ്ങളൊക്കെയായി മുന്നോട്ട് പോകുക തന്നെ ചെയ്യും.

ഡിപ്രഷൻ അഥവ വിഷാദ രോഗം എന്നു പറഞ്ഞാൽ കൃത്യമായ ലക്ഷണങ്ങളുള്ളൊരു മാനസികാരോഗ്യ പ്രശ്നം തന്നെയാണ്.  ഒരു വ്യക്തിക്ക് വിഷാദരോഗം ഉണ്ടോ എന്ന് തിരിച്ചറിയാൻ താഴേ പറയുന്ന 9 ലക്ഷണങ്ങളിൽ 5 എണ്ണമെങ്കിലും തുടർച്ചയായി രണ്ടാഴ്ച്ച കാലം അയാൾക്ക് അനുഭവപ്പെടണം.

ADVERTISEMENT

രാവിലെ മുതൽ വൈകിട്ടു വരെ തുടർച്ചയായി നീണ്ടു നിൽക്കുന്ന സങ്കടഭാവം. അത് പ്രത്യേകിച്ചൊരു വ്യക്തിയുമായോ സംഭവമായോ ഒന്നും ബന്ധപ്പെട്ട് അല്ലാതെ തന്നെ നിലനിൽക്കുന്നതാണ്.

  • മുൻപ് ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങളൊന്നും ചെയ്യാൻ തെല്ലും താൽപര്യമില്ലാത്ത അവസ്ഥ.

  • ADVERTISEMENT

    അകാരണമായ ക്ഷീണം.

  • ഉറക്കക്കുറവ്.

  • വിശപ്പില്ലായ്മ.

  • ഏകാഗ്രതക്കുറവ്.

  • ചിന്തകളുടേയും പ്രവർത്തികളുടേയും വേഗത കുറയുന്ന അവസ്ഥ.

  • നിരാശയും പ്രതീക്ഷയില്ലായ്മയും.

  • മരിക്കണമെന്ന ആഗ്രഹവും ആത്മഹത്യാ പ്രവണതയും.

    വിഷാദ രോഗം തലച്ചോറിലെ രാസവസ്തുക്കളുടെ അളവിൽ വരുന്ന മാറ്റങ്ങൾ കൊണ്ടുണ്ടാകുന്ന മാനസിക പ്രശ്നമാണ്. ഈ അളവുകൾ ക്രമീകരിക്കാനുള്ള മരുന്നുകളും മനശാസ്ത്ര ചികിത്സകളും സ്വീകരിച്ചാൽ വിഷാദ രോഗത്തെ പരിപൂർണമായും മാറ്റി നിർത്താനും സാധിക്കും.

    ചികിത്സിക്കപ്പെടാതെ പോകുന്ന വിഷാദരോഗം സ്വയം മുറിവവേൽപ്പിക്കലിലേക്കും ആത്മഹത്യയിലേക്കും ഒക്കെ വരെ നയിക്കും എന്നതിനാൽ തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.

    നിത്യജീവിതത്തിൽ വരുന്ന വിഷമത്തെ ഡിപ്രഷനായി ചിത്രീകരിക്കുന്നത് ആരോഗ്യകരമല്ല. കാരണം നിത്യ ജീവിതത്തിലെ ചില സങ്കടങ്ങൾ പ്രിയപ്പെട്ട വ്യക്തികളുടെ സാന്നിധ്യം വഴിയോ, കുടുംബാംഗങ്ങളുടെ പിന്തുണ, സുഹൃത്തുക്കളുടെ സാന്ത്വനം ഒക്കെ വിഷമങ്ങൾ മറികടക്കാൻ സഹായകരമാണ്. അതുകൊണ്ട് തന്നെ സങ്കടം വരുമ്പോൾ ‘ഐ ഫീൽ സാഡ്’ എന്ന് പറഞ്ഞ് ശീലിക്കാം.

    ഇതൊക്കെ പറയുമ്പോഴും നമുക്ക് ചുറ്റുമുള്ളവർക്കും വിഷാദ രോഗമുണ്ടെന്ന യാഥാർഥ്യവും നമ്മൾ മറക്കരുത്. 2016 ൽ കേരള സംസ്ഥാന മാനസികാരോഗ്യ അതോറിറ്റി ഇവിടെ നടത്തിയ സർവേ പ്രകാരം മലയാളികളിൽ 9 ശതമാനം പേർ ആ ഘട്ടത്തിൽ ചികിത്സ ആവശ്യമുള്ള വിഷാദരോഗത്തിന് അടിമപ്പെട്ടവരാണെന്ന് കണ്ടെത്തിയിരുന്നു. സ്ത്രീകളിൽ 20 ശതമാനം പേർക്കും പുരുഷന്മാരിൽ 10 ശതമാനത്തിനും ജീവിതത്തിൽ ഒരിക്കലെങ്കിലും വിഷാദ രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അതു കൊണ്ട തന്നെ ചുറ്റുമുള്ള ആളുകൾക്ക് മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവർക്ക് ആവശ്യമായ ചികിത്സ തേടാനുള്ള സഹായം ചെയ്തു കൊടുക്കേണ്ടതുണ്ട് എന്നും ഈ അവസരത്തിൽ ഓർക്കാം.

    കടപ്പാട്: ഡോ. അരുൺ ബി. നായർ, പ്രഫസർ ഓഫ് സൈക്യാട്രി, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം.

    ADVERTISEMENT