‘അത്രയും നാള്‍ മാന്യനായി നടന്ന വ്യക്തി അസഭ്യം പറയും, സങ്കടവും ദേഷ്യവും പെട്ടെന്ന്’; മറവിരോഗം, ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയാം
ഓര്‍മ്മകള്‍ നശിച്ചു പോകുന്ന അവസ്ഥയാണ് മറവിരോഗം അഥവാ ഡിമന്‍ഷ്യ. രോഗം തീവ്രമാകുമ്പോള്‍ ഏറ്റവും വേണ്ടപ്പെട്ടവരെ പോലും തിരിച്ചറിയാനാകാതെ, തികച്ചും അന്യരായി മാറുന്ന ഹൃദയഭേദകമായ കാഴ്ച കാണേണ്ടിവരുന്നു. മറവിരോഗത്തെ തടുത്തു നിര്‍ത്താന്‍ സാധിക്കില്ലെങ്കിലും നേരത്തെ കണ്ടെത്തി കഴിഞ്ഞാല്‍ കൂടുതല്‍ മെച്ചപ്പെട്ട

ഓര്‍മ്മകള്‍ നശിച്ചു പോകുന്ന അവസ്ഥയാണ് മറവിരോഗം അഥവാ ഡിമന്‍ഷ്യ. രോഗം തീവ്രമാകുമ്പോള്‍ ഏറ്റവും വേണ്ടപ്പെട്ടവരെ പോലും തിരിച്ചറിയാനാകാതെ, തികച്ചും അന്യരായി മാറുന്ന ഹൃദയഭേദകമായ കാഴ്ച കാണേണ്ടിവരുന്നു. മറവിരോഗത്തെ തടുത്തു നിര്‍ത്താന്‍ സാധിക്കില്ലെങ്കിലും നേരത്തെ കണ്ടെത്തി കഴിഞ്ഞാല്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ രോഗത്തെ കൈകാര്യം ചെയ്യാന്‍ സാധിക്കും.
മറവിരോഗ ലക്ഷണങ്ങള്‍
1. കാര്യങ്ങള്‍ ഓര്‍ത്തുവയ്ക്കാന്‍ ബുദ്ധിമുട്ട്
ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സാധാരണമായ കാര്യങ്ങള്‍ ഓര്‍ത്തു വയ്ക്കാന്‍ നേരിടുന്ന ബുദ്ധിമുട്ടാണ് ആദ്യ ലക്ഷണം. ആദ്യമൊക്കെ ഇത് തിരിച്ചറിയപ്പെട്ടെന്ന് വരില്ല. പിന്നെ പിന്നെ ഈ മറവി പ്രകടമാകും. സാധനങ്ങള്‍ എവിടെ വച്ചെന്ന് മറന്ന് പോകുക, സ്വന്തം വീടിരിക്കുന്ന വഴി മറന്നു പോകുക, ഫ്ലാറ്റ് നമ്പർ മറക്കുക, അടുത്തകാലത്ത് നടന്ന കാര്യങ്ങള്‍ മറക്കുക, വ്യക്തികളുടെ പേര് മറക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ ഇതിന്റെ ഭാഗമായി ഉണ്ടാകാം.
2. മൂഡ് മാറ്റം
പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് സങ്കടവും ദേഷ്യവുമൊക്കെ വരുന്നത് മറ്റൊരു ലക്ഷണമാണ്. സ്വന്തം വികാരങ്ങളുടെ മേല്‍ നിയന്ത്രണമില്ലാത്ത അവസ്ഥയാണ് മൂഡ് കൈമോശം വരുന്നതിനെ തുടര്‍ന്ന് രോഗിക്ക് ഉണ്ടാകുക.
3. പെരുമാറ്റദൂഷ്യങ്ങള്‍
അത്രയും നാള്‍ വളരെ മാന്യനായി നടന്ന വ്യക്തി സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്ത രീതിയില്‍ സഭ്യമല്ലാതെ പെരുമാറി തുടങ്ങുന്നതും മറവിരോഗ ലക്ഷണമാണ്. തെറി വിളിക്കുന്നത് ഉള്‍പ്പെടെയുള്ള പെരുമാറ്റദൂഷ്യങ്ങള്‍ പ്രകടമായി രോഗിയില്‍ കാണാന്‍ സാധിക്കും.
4. ആസൂത്രണം ചെയ്യാനുള്ള കഴിവില്ലായ്മ
വലിയ വലിയ കാര്യങ്ങളൊന്നും ആസൂത്രണം ചെയ്ത് നടപ്പിലാക്കാനുള്ള ശേഷിക്കുറവാണ് മറ്റൊരു ലക്ഷണം. ആസൂത്രണത്തില്‍ ഭാഗമാകാനുള്ള ശേഷിക്കുറവ്, താത്പര്യക്കുറവ്, പ്ലാന്‍ ചെയ്യുമ്പോഴോ എന്തെങ്കിലും സംഘടിപ്പിക്കുമ്പോഴോ ഉള്ള ആശയക്കുഴപ്പം എന്നിവയെല്ലാം മറവിരോഗം പുരോഗമിക്കുന്നതിന്റെ ലക്ഷണങ്ങളാണ്.
5. സാമൂഹികമായി ഉള്‍വലിയുക
സാമൂഹികമായി ഒത്തുചേരലുകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും ഉള്‍വലിഞ്ഞു മാറിനില്‍ക്കുന്നതും മറവി രോഗ ലക്ഷണമാണ്. ചിലര്‍ അന്തര്‍മുഖത്വം കൊണ്ട് പണ്ടു മുതല്‍ തന്നെ ഇത്തരത്തില്‍ ഉള്‍വലിഞ്ഞു നില്‍ക്കുന്നവരായിരിക്കാം. എന്നാല്‍ മുന്‍പ് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി നിന്നിരുന്ന ആള്‍ അതിനോടുള്ള താത്പര്യമെല്ലാം നഷ്ടപ്പെട്ട് ഉള്‍വലിഞ്ഞു നിന്നാല്‍ അത് മറവിരോഗ ലക്ഷണമാണെന്ന് തിരിച്ചറിയണം.
വസ്തുക്കളിലേക്കുള്ള ദൂരം നിർണയിക്കുന്നതിലെ പിഴവ്, മറ്റുള്ളവരുടെ വികാരങ്ങളില്‍ താത്പര്യമില്ലായ്മ, വ്യക്തിത്വ മാറ്റങ്ങള്‍, പ്രശ്നപരിഹാര ശേഷിയിലെ കുറവ്, ശാരീരിക പ്രവര്‍ത്തനങ്ങളുടെ വേഗം കുറയല്‍ എന്നിവയെല്ലാം മറവിരോഗത്തിന്റെ ലക്ഷണങ്ങളാണ്.
പലപ്പോഴും ഇവയെല്ലാം പ്രായമാകുന്നതിന്റെ പ്രശ്നമാണെന്ന് കരുതി ചികിത്സ തേടാതിരിക്കുന്ന സാഹചര്യമുണ്ട്. ഈ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ഡോക്ടര്‍മാരുടെ സഹായം തേടുന്നത് കൂടുതല്‍ മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ രോഗിയെ സഹായിക്കും.