തലച്ചോറിലെ രാസഘടനയ്ക്കു പോലും മാറ്റം വരുത്തും ട്രോമ... അതിലൂടെ കടന്നുപോയവരോട് ‘ഓകെയാകൂ എന്ന്’ വാശിപിടിക്കാതെ സേഫ് സ്പെയിസ് ഒരുക്കാം Understanding Trauma: Types and Impact
സമൂഹ മനസാക്ഷിയെ തന്നെ ഞെട്ടിച്ച കേസിലെ അതിജീവിത ഈയിടയ്ക്ക് അവരുടെ പങ്കാളിയെ കുറിച്ച് പറഞ്ഞൊരു വാചകമുണ്ട് ‘അദ്ദേഹം എനിക്ക് സ്പെയിസ് തരും... ഓകെയാകൂ ചിരിക്കൂ എന്നൊന്നും പറയില്ല. നമുക്കൊക്കെ നമ്മുടേതായ സമയം വേണമല്ലോ... അത് മനസിലാക്കി പ്രവർത്തിക്കും.’ എന്നായിരുന്നു അത്. പലതരം ട്രോമകളിലൂടെ കടന്നു
സമൂഹ മനസാക്ഷിയെ തന്നെ ഞെട്ടിച്ച കേസിലെ അതിജീവിത ഈയിടയ്ക്ക് അവരുടെ പങ്കാളിയെ കുറിച്ച് പറഞ്ഞൊരു വാചകമുണ്ട് ‘അദ്ദേഹം എനിക്ക് സ്പെയിസ് തരും... ഓകെയാകൂ ചിരിക്കൂ എന്നൊന്നും പറയില്ല. നമുക്കൊക്കെ നമ്മുടേതായ സമയം വേണമല്ലോ... അത് മനസിലാക്കി പ്രവർത്തിക്കും.’ എന്നായിരുന്നു അത്. പലതരം ട്രോമകളിലൂടെ കടന്നു
സമൂഹ മനസാക്ഷിയെ തന്നെ ഞെട്ടിച്ച കേസിലെ അതിജീവിത ഈയിടയ്ക്ക് അവരുടെ പങ്കാളിയെ കുറിച്ച് പറഞ്ഞൊരു വാചകമുണ്ട് ‘അദ്ദേഹം എനിക്ക് സ്പെയിസ് തരും... ഓകെയാകൂ ചിരിക്കൂ എന്നൊന്നും പറയില്ല. നമുക്കൊക്കെ നമ്മുടേതായ സമയം വേണമല്ലോ... അത് മനസിലാക്കി പ്രവർത്തിക്കും.’ എന്നായിരുന്നു അത്. പലതരം ട്രോമകളിലൂടെ കടന്നു
സമൂഹ മനസാക്ഷിയെ തന്നെ ഞെട്ടിച്ച കേസിലെ അതിജീവിത ഈയിടയ്ക്ക് അവരുടെ പങ്കാളിയെ കുറിച്ച് പറഞ്ഞൊരു വാചകമുണ്ട് ‘അദ്ദേഹം എനിക്ക് സ്പെയിസ് തരും... ഓകെയാകൂ ചിരിക്കൂ എന്നൊന്നും പറയില്ല. നമുക്കൊക്കെ നമ്മുടേതായ സമയം വേണമല്ലോ... അത് മനസിലാക്കി പ്രവർത്തിക്കും.’ എന്നായിരുന്നു അത്. പലതരം ട്രോമകളിലൂടെ കടന്നു പോയവർ/പോകുന്നവർ നമുക്ക് ചുറ്റുമുണ്ട് അതുകൊണ്ട് തന്നെ ട്രോമയെന്തെന്ന് അറിയാം... അതിലൂടെ കടന്നു പോയ ആളുകളോട് എങ്ങനെ പെരുമാറണം, എങ്ങനെ പെരുമാറരുത് എന്ന് മനസിലാക്കാൻ അതു സഹായിക്കും....
എന്താണ് ട്രോമ?
ഒരു വ്യക്തിയുടെ ജീവനോ അഭിമാനത്തിനോ ക്ഷതം വരുന്ന തരത്തിലുണ്ടാകുന്ന അനുഭവത്തെയാണ് ട്രോമ എന്ന് പറയുന്നത്. ട്രോമകൾ രണ്ടു തരത്തിലുണ്ട്:
1. ടൈപ് 1 ട്രോമ: അതിഭീകരമായ രീതിയിൽ നമ്മെ പിടിച്ചുലയ്ക്കുന്ന ഒരൊറ്റ സംഭവമാണത്. ഉദാഹരണത്തിന് ഭൂമികുലുക്കത്തിൽ പെട്ട് പോകുക, വെള്ളത്തിൽ മുങ്ങുക, അപകടത്തിൽ പെടുക, ആൾക്കൂട്ട ആക്രമണം നേരിടേണ്ടി വരിക, ബലാത്സംഗത്തിന് ഇരയാകുക പോലുള്ളവയൊക്കെ ടൈപ് 1 ട്രോമകളാണ്.
2. ടൈപ് 2 ട്രോമ: ആവർത്തിച്ചുണ്ടാകുന്ന ദുരനുഭവങ്ങൾ. ഉദാഹരണത്തിന് കുട്ടിക്കാലം തൊട്ടുണ്ടാകുന്ന ശാരീരിക–മാനസിക പീഢനങ്ങൾ, ആവർത്തിച്ചുള്ള ലൈഗിക ചൂഷണങ്ങൾ ഒക്കെ ടൈപ് 2 ട്രോമയിൽ പെടും.
സ്വാഭാവികമായും ഇത്തരം ദുരനുഭവങ്ങൾ ജീവിതത്തില്‍ ദീഘകാലാടിസ്ഥാനത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാറുണ്ട്. ട്രോമയ്ക്ക് ഒരു മനുഷ്യന്റെ തലച്ചോറിലെ രാസ ഘടനയെ തന്നെ മാറ്റി മറിക്കാനുള്ള ശേഷിയുണ്ട്.
ഇതിന്റെ ഫലമായി ഒരിക്കൽ ദുരന്തത്തിലൂടെ കടന്നു പോയ വ്യക്തിക്ക് ആവർത്തിച്ച് ആ ദുരന്ത സമയത്ത് അനുഭവിച്ച അതേ മാനസിക സമ്മർദ്ദങ്ങൾ വീണ്ടും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ചും ടൈപ് 1 ട്രോമയിലുള്ള ആൾ ദുരനുഭവം നേരിടുന്ന സമയത്ത് ചിലപ്പോൾ ഒരു തരം മരവിപ്പിലേക്കും എങ്ങനെ പ്രതികരിക്കണം എന്നറിയാത്ത ആശയക്കുഴപ്പത്തിലേക്കും എത്തിപ്പോകുന്നു. എന്നാൽ ഇത് കഴിയുമ്പോൾ എല്ലാ വികാരങ്ങളും അനിയന്ത്രിതമായി പ്രകടമാകുന്ന ഒരു വൈകാരിക വിക്ഷോഭാവസ്ഥയിലേക്കും പോകാം. പെട്ടന്ന് കരയുക, ചിരിക്കുക, ദേഷ്യപ്പെടുക മുതലായവ.
ഇങ്ങനെയുണ്ടാകുന്ന മാനസിക നിലയെ തീവ്ര മാനസിക പ്രതികരണം (അക്യൂട്ട സ്ട്രെസ് റിയാക്‌ഷൻ ) എന്നു പറയും. ഇതിനോടനുബന്ധിച്ച് ഉറക്കക്കുറവ്, ഉൽകണ്ഠാ ലക്ഷണങ്ങളുമൊക്കെ പ്രകടമാകാം.. ചിലയാളുകളിൽ ചുറ്റുപാടുമുള്ളവരിൽ നിന്നു കിട്ടുന്ന മാനസിക പിന്തുണയും ആത്മധൈര്യവും കൊണ്ട് ഇത് മാറുകയോ തോത് കുറയുകയോ ചെയ്യാറുണ്ട്. അതല്ലാത്തവർക്ക് തീവ്രമായ പിരിമുറുക്കം വന്നാൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം എടുക്കേണ്ടതായി വരാം. ഹ്രസ്വകാലത്തേക്ക് മരുന്നുകളോ മനശാസ്ത്ര ചികിത്സകളോ എടുത്താൽ മനസിന് ആശ്വാസം ലഭിക്കും എന്നോർക്കാം..
ജീവിതത്തിലുടനീളം അലട്ടുന്ന പ്രത്യാഘാതങ്ങൾ
ദുരന്താനുഭവം നടന്ന് മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞാലും പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ദുരന്തം നേരിട്ട അതേ മാനസികാവസ്ഥയിലൂടെ കടന്നു പോകുന്ന അവസ്ഥ വന്നാൽ അതിനെയാണ് ദുരന്താനന്തര സമ്മർദ്ദ രോഗം(പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോഡർ – പിടിഎസ്ഡി )എന്ന് പറയുക.
പിടിഎസ്ഡിയുടെ ലക്ഷണങ്ങൾ
– ഫ്ലാഷ് ബാക്ക് അനുഭവങ്ങൾ: പകൽ തെളിഞ്ഞ ബോധത്തോടെ ഇരിക്കുമ്പോൾ പോലും ദുരന്തം നടന്നപ്പോഴുണ്ടായ ശാരീരിക–മാനസിക പ്രശ്നങ്ങൾ അതേയളവിൽ അനുഭവപ്പെടുക..
– പേക്കിനാവുകൾ: ഉറക്കത്തിനിടയിൽ ദുരന്തത്തിന്റെ ഓർമ സ്വപ്നമായി വന്ന് ഞെട്ടി എഴുന്നേൽക്കുക, പിന്നെ ഉറങ്ങാൻ പറ്റാത്താവുക.
– ഒഴിഞ്ഞുമാറൽ: ആ ദുരന്തവുമായി ബന്ധപ്പെട്ട എന്ത് കാര്യങ്ങൾ കണ്ടാലും കേട്ടാലും വല്ലാത്ത അസ്വസ്ഥത വന്നിട്ട് അത് നേരിടാൻ പറ്റാതാകുന്നു. അതേ കുറിച്ച് പത്ര വാർത്ത വന്നാലോ വീഡിയോ കണ്ടാലോ ഒക്കെ വല്ലാതെ ഉത്കണ്ഠ വരിക. ദുരന്തം നടന്ന വഴിയിലൂടെ പിന്നീടൊരിക്കലും സഞ്ചരിക്കാൻ കഴിയാതെ വരുന്നു. ദുരന്തത്തിന്റെ സൂചന പോലും തരുന്ന കാര്യങ്ങളെ ഒഴിവാക്കുക(അവോയിഡൻസ് റിയാക്‌ഷൻ). സുനാമിയിലും മറ്റും പെട്ട് പോകുന്ന ചിലയാളുകൾക്ക് ഡിസംബര്‍ 26 ആകുമ്പോൾ ശാരീരിക– മാനസിക സമ്മർദ്ദം ഉണ്ടാകാറുണ്ട്. ആനിവേഴ്സറി റിയാക്‌ഷൻ എന്നാണ് അതിനു പറയുക.
സ്വാഭാവികമായും മുതിർന്നതിന് ശേഷവും ഇത്തരം ദുരന്തങ്ങൾ നമ്മുടെ പെരുമാറ്റത്തേയും വ്യക്തി ബന്ധങ്ങളേയും ഒക്കെ സ്വാധീനിക്കും. ചെറുപ്പത്തിൽ വ്യക്തി ബന്ധങ്ങളിലുണ്ടായ ദുരന്തമാണ് പ്രശ്നമെങ്കിൽ അതിന്റെ പ്രതിഫലനം പിന്നീടുണ്ടാക്കുന്ന വ്യക്തി ബന്ധങ്ങളേയും പല തരത്തിൽ ബാധിക്കും...
1. പരസ്പര വിശ്വാസത്തിലൂന്നിയ വ്യക്തിബന്ധങ്ങൾ സ്ഥാപിക്കാനും നിലനിർത്താനും ബുദ്ധിമുട്ട് വരും. സംരക്ഷിക്കേണ്ട ആൾ നമുക്ക് ദുരനുഭവമുണ്ടാക്കിയിട്ടുണ്ടെങ്കിൽ പരിയചപ്പെടുന്ന ഏത് വ്യക്തിയേയും സംശയദൃഷ്ടിയോടെയാകും നോക്കുക.
2. പ്രായത്തിന് അനുശ്രിതമല്ലാത്ത ബന്ധത്തിൽ കുടുങ്ങുക.
3. ഒരു ബന്ധത്തിൽ മറ്റൊരു വ്യക്തിയെ സന്തോഷിപ്പിക്കാൻ എന്തും ചെയ്യുക, അതേ പോലെ പിണങ്ങുക, അവർ ഈ ബന്ധം ഉപേക്ഷിച്ചു പോകുമോ എന്ന ആശങ്ക കാരണം അയാളെ ശ്വാസം മുട്ടിക്കുക.
ഇതൊക്കെ വൈകാരിക അസ്ഥിരതയുടെ (ഇമോഷണൽ ഇൻസ്റ്റെബിലിറ്റി) ലക്ഷണങ്ങളാണ്. ഇവ സൗഹൃദത്തേയും കുടുംബബന്ധങ്ങളേയും ഔദ്യോഗിക ബന്ധങ്ങളേയും ഒക്കെ ബാധിക്കും. ഒരു വ്യക്തിയെ കാണുമ്പോൾ ഒന്നുകിൽ അങ്ങേയറ്റത്തെ ആരാധന അല്ലെങ്കിൽ അങ്ങേയറ്റത്തെ വെറുപ്പ് എന്നൊരു രീതിയാകും ഇവർക്ക്, ഇതിനിടയിലുള്ളതൊന്നും പറ്റാതെ വരും.
സഹിക്കാതെ ചികിത്സ തേടാം
ട്രോമാ ഫോക്കസ്ഡ് സൈക്കോ തെറാപി പോലുള്ള രീതികളിലൂടെ ഇത്തരം വ്യക്തികളെ രക്ഷപ്പെടുത്താൻ സാധിക്കും..വൈകാരിക അസ്ഥിരതയുള്ളവർക്ക് ഡയലക്റ്റിക്കൽ ബിഹേവിയർ തെറാപി ഗുണം ചെയ്യും. തീവ്ര വിഷാദമോ തീവ്ര വൈകാരിക അസ്ഥിരതകളോ ഉള്ളവരുടെ തലച്ചോറിലെ രാസ ക്രമീകരണം നിയന്ത്രിക്കാൻ സഹായിക്കുന്ന മരുന്നുകളും ഗുണം ചെയ്യും.
കടപ്പാട്: ഡോ. അരുൺ ബി. നായർ, പ്രഫസർ ഓഫ് സൈക്യാട്രി, തിരുവന്തപുരം മെഡിക്കൽ കോളജ്.
ഓണററി കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, ശ്രീ ചിത്തര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജി.