ദിവസവും ഒരു പുഴുങ്ങിയ മുട്ട കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമോ? അറിയാം ഇക്കാര്യങ്ങള്‍
മുട്ട ദിവസവും കഴിച്ചാല്‍ കൊളസ്ട്രോളിനെ ക്ഷണിച്ചു വരുത്തുമെന്നൊരു തെറ്റിധാരണ പൊതുവേ ആളുകള്‍ക്കിടയിലുണ്ട്. മുട്ടയില്‍ ആവശ്യം പോലെ പോഷകങ്ങള്‍ ഉണ്ടെന്നു സമ്മതിക്കുമ്പോഴും മുട്ടയുടെ മഞ്ഞക്കരു കഴിക്കരുത്, മുട്ട ദിവസവും കഴിക്കരുത്, മുട്ട പുഴുങ്ങി മാത്രമേ കഴിക്കാവൂ എന്നിങ്ങനെ ഒരുപാട് തെറ്റിധാരണകള്‍

മുട്ട ദിവസവും കഴിച്ചാല്‍ കൊളസ്ട്രോളിനെ ക്ഷണിച്ചു വരുത്തുമെന്നൊരു തെറ്റിധാരണ പൊതുവേ ആളുകള്‍ക്കിടയിലുണ്ട്. മുട്ടയില്‍ ആവശ്യം പോലെ പോഷകങ്ങള്‍ ഉണ്ടെന്നു സമ്മതിക്കുമ്പോഴും മുട്ടയുടെ മഞ്ഞക്കരു കഴിക്കരുത്, മുട്ട ദിവസവും കഴിക്കരുത്, മുട്ട പുഴുങ്ങി മാത്രമേ കഴിക്കാവൂ എന്നിങ്ങനെ ഒരുപാട് തെറ്റിധാരണകള്‍ സമൂഹത്തിലുണ്ട്.
എന്തായാലും മുട്ട ആരോഗ്യത്തിന് ഏറെ നല്ലതാണെങ്കിലും മുട്ടയുടെ മഞ്ഞ ദിവസവും കഴിക്കുന്നതിനോട് നല്ലൊരു ശതമാനം ഡോക്ടർമാരും യോജിക്കുന്നില്ല. കൊളസ്ട്രോള്‍ ഉയര്‍ത്താനും അതുവഴി ഹൃദ്രോഗസാധ്യത കൂട്ടാനുമാണ് ഇത് കാരണമാകുന്നത്.
ഉയര്‍ന്ന അളവില്‍ ഡയറ്ററി കൊളസ്ട്രോള്‍ (dietary cholesterol) മുട്ടയിലുണ്ട്. 185 mg എന്ന നിലയിലാണ് ഇത് മുട്ടയില്‍ കാണപ്പെടുന്നത്. എന്നാല്‍ കൊളസ്ട്രോള്‍ നില ഉയര്‍ത്തുന്നത് സാച്ചുറേറ്റഡ് ഫാറ്റ് ആണ്.
കൊളസ്ട്രോള്‍ ഉള്ള ആഹാരം കഴിക്കുമ്പോള്‍ കൊളസ്ട്രോള്‍ ബ്രേക്ക് ഡൗണ്‍ ചെയ്യപ്പെടുകയും അത് ഗട്ട് (gut ) ആയി മാറ്റപ്പെടുകയും ചെയ്യുന്നു. സാച്ചുറേറ്റഡ് ഫാറ്റ് ഫാറ്റി ആസിഡ് ആയി രൂപാന്തരപ്പെടുകയും ചെയ്യും. ഇതാണ് സത്യത്തില്‍ കൊളസ്ട്രോള്‍ ഉണ്ടാക്കുന്നത്.
ഡയറ്ററി കൊളസ്ട്രോള്‍ ധാരാളമുള്ള മുട്ട കഴിച്ചാല്‍ കൊളസ്ട്രോള്‍ ഉയരും. എന്നാൽ കൊളസ്ട്രോളില്‍ തന്നെ നല്ല കൊളസ്ട്രോള്‍ എന്നും ചീത്ത കൊളസ്ട്രോള്‍ എന്നും രണ്ടു തരമുണ്ട്. LDL (bad cholesterol) , HDL (good cholesterol) എന്നാണ് ഇതിനെ പറയുന്നത്.
ഇതില്‍ മുട്ടയിലുള്ളത് HDL ആണ് അതായത് നല്ല കൊളസ്ട്രോള്‍. എന്നാല്‍ LDL ആണ് ഹൃദ്രോഗം ഉണ്ടാക്കുക. ദിവസവും ഒരു മുട്ട വീതം കഴിച്ചാല്‍ ഹൃദ്രോഗം ഉണ്ടാകുമെന്ന് പറയുന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നാണ് ഡോക്ടർമാര്‍ പറയുന്നത്. ഇതും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം ഇതുവരെ തെളിയിക്കാന്‍ സാധിച്ചിട്ടില്ല.
അതേസമയം ദിവസവും ഒരു മുട്ട കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത 11 ശതമാനം കുറയ്ക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതുപോലെ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതയും കുറയും. എന്തായാലും ദിവസവും ഒരു മുട്ട കഴിക്കുന്നതു കൊണ്ട് പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ലെന്നു തന്നെയാണ് നിഗമനം.