‘പയർ മുളപ്പിച്ചതും ഉണക്കമുന്തിരിയും..’; മഴക്കാലത്ത് രോഗപ്രതിരോധശേഷി കൂട്ടാൻ സൂപ്പർ സാലഡ് റെഡി Boost Your Immunity with Sprouts and Raisin Salad
മഴക്കാലത്ത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു രുചികരമായ സ്മാർട്ട് സാലഡ് ആണ് ഇത്. മുളപ്പിച്ച പയർ, ഉണക്കമുന്തിരി, കുക്കുമ്പർ, തക്കാളി, ലെറ്റൂസ് എന്നിവ പ്രധാന ചേരുവകളായി വരുന്ന ഈ സാലഡ് വൈറ്റമിൻ ബി, സി, നാരുകൾ, പ്രോട്ടീൻ, ദഹനസഹായികളായ എൻസൈമുകൾ, നല്ല ബാക്ടീരിയകളെ വളർത്തുന്ന പ്രോബയോട്ടിക്കുകൾ എന്നിവയാൽ സമ്പന്നമാണ്. വിളമ്പുന്നതിന് തൊട്ടുമുമ്പ് എല്ലാ ചേരുവകളും യോജിപ്പിച്ച് എടുക്കാം.

മഴക്കാലത്തെ ഇടനേരങ്ങൾ ആഘോഷമാക്കാൻ രുചിക്കൊപ്പം ആരോഗ്യവും പകരുന്ന ചേരുവകൾ ചേർത്തൊരു സാലഡ് ആയാലോ. രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ അത്യാവശ്യമായ ഘടകങ്ങളാണു വൈറ്റമിൻ ബിയും വൈറ്റമിൻ സിയും. ഈ വൈറ്റമിനുകൾക്കു പുറമെ ധാരാളം നാരും അടങ്ങിയിട്ടുണ്ട് ഉണക്കമുന്തിരിയിൽ. പയർ മുളപ്പിച്ചതിൽ ധാരാളം പ്രോട്ടീനും ദഹനത്തെ ത്വരിതപ്പെടുത്തുന്ന എൻസൈമുകളും അടങ്ങിയിട്ടുണ്ട്. തേനിലാകട്ടെ വയറിനുള്ളിൽ നല്ല ബാക്ടീരിയ വളർന്നു വരാനുള്ള പ്രോബയോട്ടിക്കുകളും ധാരാളം. രോഗപ്രതിരോധ ശേഷി കൂട്ടാൻ സൂപ്പർ സാലഡ് റെഡി.
പയർ മുളപ്പിച്ചത്- ഉണക്കമുന്തിരി സ്മാർട്ട് സാലഡ്
1. ഉണക്കമുന്തിരി – 50 ഗ്രാം, കഴുകി കുതിർത്തത്
സാലഡ് കുക്കുമ്പർ – ഒരു ചെറുത്, ചെറിയ ചതുരക്കഷണങ്ങളാക്കിയത്
തക്കാളി – ഒരു വലുത്, ചെറിയ ചതുരക്കഷണങ്ങളാക്കിയത്
ലെറ്റൂസ് – 100 ഗ്രാം, കൈ കൊണ്ടു കീറിയത്
പയര്‍ മുളപ്പിച്ചത് – 150 ഗ്രാം
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
തേന്‍ – 50 മില്ലി
പാകം ചെയ്യുന്ന വിധം
∙ ചേരുവകൾ എല്ലാം തയാറാക്കി വയ്ക്കുക.
∙ വിളമ്പുന്നതിനു തൊട്ടുമുൻപ് സാലഡ് ബൗളിലാക്കി കുടഞ്ഞു യോജിപ്പിക്കുക.