‘എന്നെക്കൊണ്ട് ഒന്നും സാധിക്കില്ല, ഞാൻ മാത്രം പരാജയപ്പെടും’; മനസ്സിലെ നെഗറ്റീവ് ചിന്തകൾ തലച്ചോറിനെ സ്വാധീനിക്കുമോ?
മറ്റുള്ളവരുടെ വിമർശനങ്ങളെക്കാൾ പലപ്പോഴും അപകടകരമാകുന്നത് സ്വന്തം മനസ്സിൽ നിന്നുതന്നെയുണ്ടാകുന്ന നെഗറ്റീവ് ചിന്തകളാണ്. നിരന്തരം സ്വയം കുറ്റപ്പെടുത്തുന്നത് ആത്മവിശ്വാസം തകർക്കാനും ഉത്കണ്ഠ വർദ്ധിപ്പിക്കാനും ഇടയാക്കും. എന്നാൽ അനുഭവങ്ങൾക്കും പരിശീലനങ്ങൾക്കും അനുസരിച്ച് തലച്ചോറിനെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ന്യൂറോപ്ലാസ്റ്റിസിറ്റി എന്ന ശാസ്ത്രീയ സത്യം ഇവിടെയാണ് പ്രസക്തമാകുന്നത്. 'എന്നെക്കൊണ്ട് സാധിക്കില്ല' എന്ന ചിന്തയ്ക്ക് പകരം 'പഠിക്കാനും വളരാനും കഴിയും' എന്ന വളർച്ചാ മനോഭാവം സ്വീകരിക്കണം. മറ്റുള്ളവരോട് കാണിക്കുന്ന കരുണയും സ്നേഹവും സ്വന്തം മനസ്സിനോടും കാണിക്കാൻ തയ്യാറാകുക വഴി വിജയത്തിലേക്കുള്ള മാറ്റം സ്വയം സാധ്യമാക്കാം.

നിങ്ങളുടെ ഏറ്റവും വലിയ ശത്രു നിങ്ങളുടെ ഉള്ളിൽ തന്നെയാണോ? സ്വന്തം ചിന്തകൾകൊണ്ട് സ്വന്തം തലച്ചോറിനെ തോൽപ്പിക്കുകയാണോ? മറ്റുള്ളവരുടെ വിമർശനങ്ങളെക്കാൾ അപകടകരമാകാം സ്വന്തം മനസ്സിലെ നിരന്തരമായ നെഗറ്റീവ് ചിന്തകൾ (Negative Self-Talk).
“എന്നെക്കൊണ്ട് ഒന്നും സാധിക്കില്ല!”
“ഞാൻ ഒന്നിനും കൊള്ളാത്തവനാണ്!”
“എന്റെ ജീവിതത്തിൽ ഇനി നല്ലതൊന്നും സംഭവിക്കില്ല!”
“എല്ലാവരും വിജയിക്കും. ഞാൻ മാത്രം പരാജയപ്പെടും!”
ഇത്തരം വാക്കുകൾ നിങ്ങളോട് ആരെങ്കിലും പറഞ്ഞാൽ നിങ്ങൾക്ക് വിഷമമുണ്ടാകില്ലേ?
എന്നാൽ ഇതേ വാക്കുകൾ ദിവസവും സ്വന്തം മനസ്സിനോട് പറയുന്ന എത്രയോ മനുഷ്യരുണ്ട്!
നമ്മൾ മറ്റുള്ളവരോട് പറയുന്ന വാക്കുകളെക്കാൾ കൂടുതൽ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നത് നമ്മൾ നമ്മളോടുതന്നെ പറയുന്ന വാക്കുകളായിരിക്കാം!
സ്വന്തം ചിന്തകൾ തലച്ചോറിനെ മാറ്റുമോ?
തീർച്ചയായും സ്വാധീനിക്കാം!
നമ്മുടെ തലച്ചോർ ഒരിക്കലും മാറ്റമില്ലാതെ നിലനിൽക്കുന്ന അവയവമല്ല. അനുഭവങ്ങൾക്കും പരിശീലനങ്ങൾക്കും ആവർത്തിക്കുന്ന ചിന്താരീതികൾക്കും അനുസരിച്ച് അതിന്റെ പ്രവർത്തനത്തിലും നാഡീബന്ധങ്ങളിലും മാറ്റങ്ങൾ സംഭവിക്കാം.
ഇതിനെയാണ് ന്യൂറോപ്ലാസ്റ്റിസിറ്റി (Neuroplasticity) എന്നു പറയുന്നത്.
നിരന്തരം സ്വയം കുറ്റപ്പെടുത്തുകയും പരാജയം മാത്രം പ്രതീക്ഷിക്കുകയും ചെയ്യുന്ന ഒരാൾക്ക് ആത്മവിശ്വാസം കുറയാനും ഉത്കണ്ഠ വർധിക്കാനും പുതിയ അവസരങ്ങളെ ഭയപ്പെടാനും സാധ്യതയുണ്ട്.
ഒരു ചെറിയ പരാജയം പോലും സ്വന്തം കഴിവില്ലായ്മയുടെ തെളിവായി തോന്നിത്തുടങ്ങാം. ഇങ്ങനെ ചിന്തകളും വികാരങ്ങളും പെരുമാറ്റങ്ങളും പരസ്പരം ശക്തിപ്പെടുത്തുന്ന ഒരു ദുഷ്ചക്രം ( vicious cycle) രൂപപ്പെടാം.
എന്നാൽ ഓർക്കുക! പ്രതികൂലമായ ഒരു ചിന്ത വന്നതുകൊണ്ട് തലച്ചോറിന് കേടുപാടുകൾ സംഭവിക്കുന്നു എന്നല്ല.പക്ഷേ നിരന്തരം ആവർത്തിക്കുന്ന നെഗറ്റീവ് ചിന്തകൾ നമ്മുടെ മാനസികാരോഗ്യത്തെയും തീരുമാനങ്ങളെയും ജീവിതത്തിന്റെ ദിശയെത്തന്നെയും പ്രതികൂലമായി സ്വാധീനിച്ചേക്കാം!
നിങ്ങളുടെ ഉള്ളിലെ ശത്രുവിനെ തിരിച്ചറിയൂ!
ഒരു ജോലി ചെയ്യാൻ അവസരം ലഭിക്കുമ്പോൾ...
“എന്നെക്കൊണ്ട് പറ്റില്ല” എന്നു ചിന്തിക്കുന്നയാൾ ശ്രമിക്കുന്നതിനുമുമ്പേ പിന്മാറിയേക്കാം.
“എനിക്ക് പഠിക്കാൻ കഴിയും” എന്നു ചിന്തിക്കുന്നയാൾ ശ്രമിക്കാൻ തയ്യാറായേക്കാം.
രണ്ടുപേർക്കും ഒരേ കഴിവുകളായിരിക്കാം പക്ഷേ സ്വന്തം കഴിവുകളെക്കുറിച്ചുള്ള വിശ്വാസം അവരുടെ തീരുമാനങ്ങളെ മാറ്റിയേക്കാം.
ചിലപ്പോൾ നമ്മെ പരാജയപ്പെടുത്തുന്നത് കഴിവുകളുടെ കുറവല്ല. ശ്രമിക്കുന്നതിനുമുമ്പേ നമ്മൾ സ്വയം വിധിക്കുന്ന പരാജയമാണ്!
ഇന്ന് മുതൽ നിങ്ങളുടെ ഉള്ളിലെ ശബ്ദം മാറ്റൂ! ജീവിതവും മാറിത്തുടങ്ങട്ടെ!..
“എന്നെക്കൊണ്ട് സാധിക്കില്ല” എന്നല്ല, “ഇപ്പോൾ സാധിക്കുന്നില്ല. പക്ഷേ എനിക്ക് പഠിക്കാനും വളരാനും കഴിയും!” എന്നു പറയൂ.
“ഞാൻ പരാജയമാണ്” എന്നല്ല, “ഞാൻ പരാജയപ്പെട്ടത് ഒരു ശ്രമത്തിലാണ്, ജീവിതത്തിലല്ല!” എന്നു പറയൂ.
“എന്റെ നല്ല കാലം കഴിഞ്ഞു” എന്നല്ല, “എന്റെ ജീവിതത്തിലെ മികച്ച അധ്യായം ഇനിയും എഴുതപ്പെടാനിരിക്കുന്നതേയുള്ളൂ!” എന്നു പറയൂ.
“മറ്റുള്ളവർ എന്നെക്കാൾ മുന്നിലാണ്” എന്നല്ല, “എന്റെ മത്സരം മറ്റുള്ളവരോടല്ല, ഇന്നലത്തെ എന്നോടാണ്!” എന്നു പറയൂ.
ഇതിന്റെ പിന്നിൽ ശാസ്ത്രമുണ്ട്!
ശുഭചിന്തയും വാക്കുകളും മാത്രം പോരാ. ചിന്തകൾ പ്രവൃത്തികളായി മാറണം. ആവർത്തിച്ചുള്ള പരിശീലനത്തിലൂടെയാണ് പുതിയ ശീലങ്ങളും ആത്മവിശ്വാസവും വളർത്തിയെടുക്കാൻ കഴിയുന്നത്!
ന്യൂറോപ്ലാസ്റ്റിസിറ്റി വഴി അനുഭവങ്ങളിൽനിന്നും പരിശീലനത്തിലൂടെയും പഠിക്കാനും സ്വയം മാറാനും നമ്മുടെ തലച്ചോറിന് കഴിയും.
ഓർക്കുക! നമ്മുടെ തലച്ചോറിന് ദിവസവും നൽകേണ്ടത് പരാജയത്തിന്റെ വിധിയല്ല, മുന്നോട്ടുപോകാനുള്ള അവസരമാണ്!
ഉള്ളിലെ നെഗറ്റീവ് ശബ്ദം മാറ്റൂ. സ്വയം വിശ്വസിക്കൂ. വിജയത്തിലേക്കുള്ള മാറ്റം അവിടെനിന്ന് ആരംഭിക്കട്ടെ!
അവസാനമായി ഒരു ചോദ്യം...
നിങ്ങൾ ഏറ്റവും സ്നേഹിക്കുന്ന ഒരാൾ പരാജയപ്പെട്ടാൽ അയാളെ വീണ്ടും വീണ്ടും കുറ്റപ്പെടുത്തുമോ? അതോ ചേർത്തുനിർത്തി ധൈര്യം നൽകുമോ?
മറ്റുള്ളവരോട് കാണിക്കുന്ന ആ കരുണ എന്തുകൊണ്ടാണ് സ്വന്തം മനസ്സിനോട് കാണിക്കാത്തത്?
ലോകം മുഴുവൻ നിങ്ങളെ വിമർശിച്ചാലും അതിജീവിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ സ്വന്തം മനസ്സ് തന്നെ നിരന്തരം നിങ്ങളെ തോൽപ്പിച്ചുകൊണ്ടിരുന്നാലോ? സ്വയം കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കൂ. തെറ്റുകളിൽനിന്ന് പഠിക്കൂ. സ്വന്തം കഴിവുകളിൽ വിശ്വസിക്കൂ.
ഓർക്കുക! ജീവിതകാലം മുഴുവൻ നിങ്ങൾക്കൊപ്പം നിൽക്കേണ്ട ഒരാൾ നിങ്ങളാണ്. ആ വ്യക്തിയെ നിങ്ങളുടെ ഏറ്റവും വലിയ ശത്രുവാക്കരുത്!
സ്വന്തം മനസ്സിൽ നിങ്ങൾ വളർത്തുന്നത് ഒരു ശത്രുവിനെയാണോ, അതോ നിങ്ങളെ വിജയത്തിലേക്ക് നയിക്കുന്ന ശക്തിയെയാണോ?
ഒന്ന് ചിന്തിച്ചുനോക്കൂ... തീരുമാനം നിങ്ങളുടേതാണ്!
എഴുത്ത്: ഡോ. അരുൺ ഉമ്മൻ, ന്യൂറോസർജൻ