അമിതവണ്ണം നിയന്ത്രിക്കാൻ ഏറ്റവും ഫലപ്രദമാണ് കീറ്റോ ഡയറ്റ്. ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് വളരെ ചുരുങ്ങിയ സമയംകൊണ്ട് കുറയ്ക്കാൻ സാധിക്കുന്ന ഒരു ഡയറ്റ് പ്ലാൻ ആണിത്. സെലിബ്രിറ്റികളുടെ ഡയറ്റ് എന്നാണ് കീറ്റോ ഡയറ്റ് അറിയപ്പെടുന്നത്. സാധാരണയായി ശരീരത്തിനു വേണ്ട ഊർജം ലഭിക്കുന്നത് നമ്മൾ കഴിക്കുന്ന

അമിതവണ്ണം നിയന്ത്രിക്കാൻ ഏറ്റവും ഫലപ്രദമാണ് കീറ്റോ ഡയറ്റ്. ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് വളരെ ചുരുങ്ങിയ സമയംകൊണ്ട് കുറയ്ക്കാൻ സാധിക്കുന്ന ഒരു ഡയറ്റ് പ്ലാൻ ആണിത്. സെലിബ്രിറ്റികളുടെ ഡയറ്റ് എന്നാണ് കീറ്റോ ഡയറ്റ് അറിയപ്പെടുന്നത്. സാധാരണയായി ശരീരത്തിനു വേണ്ട ഊർജം ലഭിക്കുന്നത് നമ്മൾ കഴിക്കുന്ന അന്നജത്തിൽ (Carbohydrates) നിന്നാണ്. ചോറിലും ഗോതമ്പിലും മധുരപലഹാരങ്ങളിലും അന്നജം അടങ്ങിയിട്ടുണ്ട്. മറ്റൊരു ഊർജദായകമായ ഭക്ഷണം കൊഴുപ്പ് (Fat) ആണ്. 

കാർബോഹൈഡ്രേറ്റിന്റെ അളവ് നന്നായി കുറച്ച് ഫാറ്റിന്റെ അളവ് കൂട്ടി മിതമായ അളവിലുള്ള പ്രോട്ടീനും ലഭിച്ചാൽ ശരീരം ഊർജം ഉൽപാദിപ്പിക്കുന്നത് ഈ കൊഴുപ്പിൽ നിന്നാകും. കാർബോഹൈഡ്രേറ്റ് ലഭിക്കാതെ വരുമ്പോൾ ശരീരം കൊഴുപ്പിനെ ഇന്ധനമാക്കാൻ നിർബന്ധിതമാക്കുന്നു. ആദ്യം കൊഴുപ്പിനെ അമ്ലങ്ങളാക്കും. തുടർന്ന് അവയെ കീറ്റോണുകളാക്കും. ഇതോടെ ശരീരം കീറ്റോസിസ് എന്ന അവസ്ഥയിലേക്കു മാറും. ഈ കീറ്റോണിനെ ഊർജമാക്കി മാറ്റി ശരീരം ഉപയോഗിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് ഈ ഭക്ഷണരീതിയിലൂടെ ശരീരഭാരം കുറയുന്നത്.

ADVERTISEMENT

കീറ്റോ ഡയറ്റിന് ഗുണങ്ങള്‍ പലതാണ്. 

1. ഭാരം കുറയ്ക്കാം

ADVERTISEMENT

സംസ്‌കരിച്ച കാര്‍ബോഹൈഡ്രേറ്റും അനാരോഗ്യകരമായ കൊഴുപ്പും കുറവാണെന്നതിനാല്‍ കീറ്റോ ഡയറ്റും സസ്യ ഭക്ഷണക്രമവും ഭാരവും അമിതവണ്ണവും കുറയ്ക്കാന്‍ സഹായകമാണ്. 

2. രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കും

ADVERTISEMENT

രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാനും ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്താനും കീറ്റോ ഡയറ്റ് സഹായകമാണ്. ഉയര്‍ന്ന തോതില്‍ ഫൈബര്‍ ഉള്ളതും സംസ്‌കരിച്ച പഞ്ചസാര കുറഞ്ഞതുമായ സസ്യഭക്ഷണക്രമവും പ്രമേഹനിയന്ത്രണത്തില്‍ നല്ലതാണ്. 

3. നീര്‍ക്കെട്ട് കുറയും

ശരീരത്തിലെ നീര്‍ക്കെട്ടിന്റെ തോത് കുറയ്ക്കാന്‍ ഇരു ഭക്ഷണക്രമവും സഹായകമാണ്. കീറ്റോ ഡയറ്റ് റിഫൈന്‍ ചെയ്ത ധാന്യങ്ങളും പഞ്ചസാരയും നിയന്ത്രിച്ച് നീര്‍ക്കെട്ട് കുറയ്ക്കും. സസ്യഭക്ഷണത്തില്‍ ആന്റി ഓക്‌സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ നീര്‍ക്കെട്ട് കുറയ്ക്കാന്‍ സാധിക്കും. 

4. ഹൃദയാരോഗ്യം മെച്ചപ്പെടും

കീറ്റോ ഡയറ്റ് പിന്തുടരുന്നത് രക്തത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുകയും ചീത്ത കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കുകയും ചെയ്യും. ഇത് ഹൃദയത്തിനു സംരക്ഷണം നല്‍കും. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനാല്‍ സസ്യഭക്ഷണവും ഹൃദയാരോഗ്യത്തിന് നല്ലതാണ്. 

5. ഊര്‍ജ്ജത്തിന്റെ തോത് വര്‍ധിക്കും

രക്തത്തിലെ പഞ്ചസാരയുടെ തോത് വല്ലാതെ കൂടാനും കുറയാനും ഇട നല്‍കാത്ത കീറ്റോ ഡയറ്റും സസ്യഭക്ഷണവും സ്ഥിരമായ ഊര്‍ജ്ജം പ്രദാനം ചെയ്യും. 

6. മാനസികാരോഗ്യം നിലനിര്‍ത്തും

ആരോഗ്യകരമായ കൊഴുപ്പടങ്ങിയതിനാലും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുമെന്നതിനാലും കീറ്റോ ഡയറ്റ് പിന്തുടരുമ്പോള്‍ മാനസികാരോഗ്യം മെച്ചപ്പെടുകയും ഏകാഗ്രതയും ആശയവ്യക്തതയും ഏറുകയും ചെയ്യും. സസ്യാധിഷ്ഠിത പോഷണങ്ങള്‍ ഏറെയുളള സസ്യഭക്ഷണക്രമവും തലച്ചോറിന് നല്ലതാണ്. 

7. മാറാരോഗങ്ങളുടെ സാധ്യത കുറയും

പ്രമേഹം, അമിതവണ്ണം, ചിലതരം അര്‍ബുദങ്ങള്‍, ഹൃദ്രോഗം എന്നിങ്ങനെ പലതരം മാറാരോഗങ്ങളുടെ സാധ്യതയും കീറ്റോ ഡയറ്റും സസ്യഭക്ഷണക്രമവും കുറയ്ക്കുന്നതാണ്. 

8. മെച്ചപ്പെട്ട ദഹനം

ദഹനം മെച്ചപ്പെടുത്തി മലബന്ധമില്ലാതെ സുഖകരമായ ശോധന ഉറപ്പാക്കാന്‍ ഫൈബറുകള്‍ ധാരാളമടങ്ങിയ സസ്യഭക്ഷണം സഹായിക്കും. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം പോലുള്ള പ്രശ്‌നങ്ങളെ ലഘൂകരിക്കാന്‍ കീറ്റോ ഡയറ്റും നല്ലതാണ്. 

ADVERTISEMENT