സിസേറിയൻ കഴിഞ്ഞു സ്റ്റിച്ച് ഇട്ട ഭാഗത്തു കൊളുത്തിപ്പിടിക്കുന്ന വേദനയുണ്ടോ ? കാരണവും പരിഹാരവുമറിയാം
ഗർഭപാത്രത്തിലെ മുറിവ് ഉണങ്ങാൻ കാലതാമസം വരും. ഈ സമയത്ത് ഇൻഫെക്‌ഷൻ ഉണ്ടാവുകയാണെങ്കിൽ അവിടെ ചുവപ്പും തടിപ്പും പഴുപ്പും വേദനയും വരാം. എന്നാൽ സിസേറിയൻ കഴിഞ്ഞു വർഷങ്ങൾക്കിപ്പുറം അപൂർവം ചിലരിൽ ഈ ഭാഗത്തു വേദന കാണാറുണ്ട്. പല കാരണങ്ങളാൽ ഇങ്ങനെ വരാം.

സിസേറിയനിൽ 12-15 സെന്റിമീറ്റർ നീളമുള്ള മുറിവ് അടിവയറ്റിൽ (പ്യൂബിക് സിംഫസിസിനു മുകളിൽ) ഉണ്ടാക്കിയാണ് കുഞ്ഞിനെ പുറത്തെടുക്കുന്നത്. തൊലിപ്പുറത്തുള്ള മുറിവ് സാധാരണഗതിയിൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഉണങ്ങും. ഗർഭപാത്രത്തിലെ മുറിവ് ഉണങ്ങാൻ കാലതാമസം വരും. ഈ സമയത്ത് ഇൻഫെക്‌ഷൻ ഉണ്ടാവുകയാണെങ്കിൽ അവിടെ ചുവപ്പും തടിപ്പും പഴുപ്പും വേദനയും വരാം. എന്നാൽ സിസേറിയൻ കഴിഞ്ഞു വർഷങ്ങൾക്കിപ്പുറം അപൂർവം ചിലരിൽ ഈ ഭാഗത്തു വേദന കാണാറുണ്ട്. പല കാരണങ്ങളാൽ ഇങ്ങനെ വരാം.
∙ സിസേറിയൻ ചെയ്യുമ്പോൾ ആ ഭാഗത്തെ നാഡികൾ മുറിയുന്നുണ്ട്. ഇവ പുനരുജീവിക്കുമ്പോൾ ഫൈബ്രസ് ടിഷ്യൂവിൽ അകപ്പെടാം, വേദനയ്ക്കു കാരണമാകാം.∙ ചിലരില്‍ മുറിവുണങ്ങുമ്പോൾ ആ ഭാഗം കട്ടിയാകുകയും വലിച്ചിലും വേദനയും ഉണ്ടാക്കുകയും ചെയ്യാം.∙ കിലോയ്ഡ് വരാന്‍ സാധ്യതയുള്ളവരിൽ വേദന വരാം.∙ തുന്നലിനായി ഉപയോഗിച്ച നൂലിന്റെ അറ്റം ചിലരിൽ വേദനയ്ക്കും ചുവന്നു വീർത്തു വരുന്നതിനും കാരണമാകാം (സ്റ്റിച് ഗ്രാനുലോമ).∙ മുറിവിൽ എൻഡോമെട്രിയം (ഗർഭപാത്രത്തിനുള്ളിലെ ലൈനിങ്) ഹോർമോൺ വ്യതിയാനങ്ങൾക്ക് അനുസരിച്ചു വളരുകയും ചെറിയ ബ്ലീഡിങ്ങിനും നീരിനും കാരണമാകുകയും ചെയ്യാറുണ്ട്. ഇതു ചുരുക്കമാണ്. സിസേറിയൻ മുറിവിലെ വേദനയുടെ കാരണം പരിശോധനയിലൂടെ കണ്ടുപിടിക്കാവുന്നതേയുള്ളൂ.
വിവരങ്ങൾക്കു കടപ്പാട് : ഡോ. റിങ്കു ജി. പ്രഫസർ, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ഗവ.മെഡിക്കൽ കോളജ്, കൊല്ലം
ഗൈനക്കോളജി സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടിയുമായി ഷീ വെൽനസ് പംക്തി. വായിക്കാം വനിതയിൽ.