ഹോർമോണിന്റെ പേരില്‍ ഇനി ശരീരത്തെ കുറ്റം പറയേണ്ട, വണ്ണം കുറയ്ക്കാന്‍ വഴിയുണ്ട്: അറിയാം ഹോർമോൺ ഡയറ്റ്
സ്ത്രീകളില്‍ ഭക്ഷണത്തോടുള്ള ആസക്തി, കലോറി കൂടിയ ഭക്ഷണം, അമിതമായ കൊഴുപ്പ് സംഭരണം എന്നിവ ശരീരഭാരം വർധിപ്പിക്കുന്നതിന് കാരണമാകും. എന്നാല്‍ ഭക്ഷണം നിയന്ത്രിച്ച് എന്തൊക്കെ ഡയറ്റ് എടുത്താലും ചിലരില്‍ വണ്ണം കുറയാറില്ല. അതിനു കാരണം ഹോർമോണുകളിലെ വ്യതിയാനമാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിൽ ഹോർമോണുകൾ സുപ്രധാന
സ്ത്രീകളില്‍ ഭക്ഷണത്തോടുള്ള ആസക്തി, കലോറി കൂടിയ ഭക്ഷണം, അമിതമായ കൊഴുപ്പ് സംഭരണം എന്നിവ ശരീരഭാരം വർധിപ്പിക്കുന്നതിന് കാരണമാകും. എന്നാല്‍ ഭക്ഷണം നിയന്ത്രിച്ച് എന്തൊക്കെ ഡയറ്റ് എടുത്താലും ചിലരില്‍ വണ്ണം കുറയാറില്ല. അതിനു കാരണം ഹോർമോണുകളിലെ വ്യതിയാനമാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിൽ ഹോർമോണുകൾ സുപ്രധാന
സ്ത്രീകളില്‍ ഭക്ഷണത്തോടുള്ള ആസക്തി, കലോറി കൂടിയ ഭക്ഷണം, അമിതമായ കൊഴുപ്പ് സംഭരണം എന്നിവ ശരീരഭാരം വർധിപ്പിക്കുന്നതിന് കാരണമാകും. എന്നാല്‍ ഭക്ഷണം നിയന്ത്രിച്ച് എന്തൊക്കെ ഡയറ്റ് എടുത്താലും ചിലരില്‍ വണ്ണം കുറയാറില്ല. അതിനു കാരണം ഹോർമോണുകളിലെ വ്യതിയാനമാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിൽ ഹോർമോണുകൾ സുപ്രധാന
സ്ത്രീകളില്‍ ഭക്ഷണത്തോടുള്ള ആസക്തി, കലോറി കൂടിയ ഭക്ഷണം, അമിതമായ കൊഴുപ്പ് സംഭരണം എന്നിവ ശരീരഭാരം വർധിപ്പിക്കുന്നതിന് കാരണമാകും. എന്നാല്‍ ഭക്ഷണം നിയന്ത്രിച്ച് എന്തൊക്കെ ഡയറ്റ് എടുത്താലും ചിലരില്‍ വണ്ണം കുറയാറില്ല. അതിനു കാരണം ഹോർമോണുകളിലെ വ്യതിയാനമാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിൽ ഹോർമോണുകൾ സുപ്രധാന പങ്ക് വഹിക്കുന്നു. ഹോർമോണ്‍ വ്യതിയാനം ഉള്ളവര്‍ അതിനനുസരിച്ചുള്ള ഹോർമോൺ ഡയറ്റ് പരീക്ഷിക്കുന്നത് മികച്ച ഫലം നല്‍കും.
എന്താണ് ഹോർമോൺ ഡയറ്റ്?
ഒരു വ്യക്തിയുടെ ശരീരഭാരത്തെ ഹോർമോൺ ഏറ്റക്കുറച്ചിലുകള്‍ പ്രതികൂലമായി ബാധിച്ചേക്കാം. ശരീരഭാരം വർധിപ്പിക്കുന്നതിനും മറ്റ് വിട്ടുമാറാത്ത രോഗങ്ങൾക്കും ഇത് കാരണമാകും. എന്നാല്‍ ഭക്ഷണത്തിലൂടെ ഈ ഹോർമോണുകളെ പുനക്രമീകരിക്കാനും അവയെ മികച്ച നിലയിലേക്ക് തിരികെ കൊണ്ടുവരാനും ചില വഴികളുണ്ട്.
ഭക്ഷണക്രമം, വ്യായാമം, പോഷക സപ്ലിമെന്റുകൾ, ഡീടോക്സിഫിക്കേഷന്‍ എന്നിവയിലൂടെ ശരീരത്തിന്റെ ഹോർമോൺ ബാലൻസും ഒപ്പം ആരോഗ്യവും വീണ്ടെടുക്കാന്‍ സാധിക്കും. ആറു ആഴ്ച നീണ്ട, മൂന്ന് ഘട്ടങ്ങളായുള്ള പ്രക്രിയയാണ് ഹോർമോൺ ഡയറ്റ്. അമിത ഭക്ഷണം നിയന്ത്രിക്കുകയും ഒപ്പം ഹോർമോണുകൾക്ക് പരമാവധി പ്രയോജനം ഉറപ്പാക്കാൻ കഴിയുന്ന ശരിയായ ഭക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നു.
ശരീരഭാരത്തെ സ്വാധീനിക്കുന്ന എല്ലാ ഹോർമോണുകളുടെയും സന്തുലിതാവസ്ഥയാണ് ലക്ഷ്യം. അതിനായി ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. കൃത്യമായ ഉറക്കം, സമീകൃത ഭക്ഷണം, മാനസിക സമ്മർദ്ദം ഇല്ലാതെയിരിക്കുക, വ്യായാമം എന്നിവയാണ് ജീവിതശൈലിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. കൊഴുപ്പ് എരിച്ചു കളയാനും ഹോർമോണുകൾ വർധിപ്പിക്കാനും ഈ ശീലങ്ങൾ സഹായിക്കും.
ഘട്ടം 1
ആദ്യത്തെ രണ്ടു ആഴ്ച ഡീടോക്സിഫിക്കേഷന്‍ പ്രക്രിയയിലൂടെയാണ് മുന്നോട്ടു പോകേണ്ടത്. അതിനായി ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. ഗ്ലൂട്ടൻ അടങ്ങിയ ധാന്യങ്ങൾ, പശുവിൻ പാലിൽ നിന്ന് ഉണ്ടാക്കുന്ന പാലുൽപ്പന്നങ്ങൾ, എണ്ണകൾ, മദ്യം, കഫീൻ അടങ്ങിയ പാനീയങ്ങള്‍, നിലക്കടല, പഞ്ചസാര, കൃത്രിമ മധുരങ്ങൾ, ചുവന്ന മാംസം, സിട്രസ് പഴങ്ങൾ എന്നിവ ഒഴിവാക്കേണ്ടതുണ്ട്.
കഴിക്കാവുന്ന ഭക്ഷണങ്ങള്‍
. ഗ്ലൂട്ടൻ രഹിത ധാന്യങ്ങളും അന്നജവും
. പച്ച നിറത്തിലുള്ള പച്ചക്കറികള്‍
. പഴങ്ങൾ
. ബീൻസ്
. നിലക്കടല ഒഴികെയുള്ള അണ്ടിപ്പരിപ്പും വിത്തുകളും
. കോഴിയിറച്ചി
. മത്സ്യം
. സോയാബീന്‍
. മുട്ടകൾ
. സോയാമില്‍ക്
. ആടുകളിൽ നിന്നുള്ള പാലുൽപ്പന്നങ്ങൾ
. ഒലീവ് എണ്ണ
ഈ ഘട്ടത്തിൽ പോഷക സപ്ലിമെന്റുകൾ കഴിക്കുന്നതും ഉൾപ്പെടുന്നു. മഞ്ഞൾ, മത്സ്യ എണ്ണ തുടങ്ങിയ പ്രോബയോട്ടിക്സും ആൻറി-ഇൻഫ്ലമേറ്ററി ഉൽപ്പന്നങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഘട്ടം 2
ഈ ഘട്ടത്തിൽ, നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് നോക്കിക്കൊണ്ട് ചില ഭക്ഷണങ്ങൾ കൂടി ഡയറ്റില്‍ ഉൾപ്പെടുത്തുന്നു. ഹൈ ഫ്രക്ടോസ് കോൺ സിറപ്പ്, മെര്‍ക്കുറി ലെവല്‍ കൂടുതലുള്ള സ്രാവ് പോലുള്ള മത്സ്യങ്ങള്‍, ഉണക്കമുന്തിരി, നിലക്കടല എന്നിവ ഉള്‍പ്പെടുത്തുന്നു. രണ്ടാം ഘട്ടത്തിൽ സംസ്കരിച്ച ഭക്ഷണങ്ങൾ, കൃത്രിമ മധുരങ്ങൾ, നൈട്രേറ്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കണം.
ഘട്ടം 3
മൂന്നാം ഘട്ടത്തില്‍ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്നു. ചെറിയ രീതിയിലുള്ള കാര്‍ഡിയോ, സ്ട്രെങ്ത്തന്‍ വ്യായാമങ്ങള്‍ ആരംഭിക്കണം. വലിയ അളവിൽ പഞ്ചസാര അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ പരമാവധി കുറയ്ക്കണം. കാരണം ഇൻസുലിൻ കൊഴുപ്പ് സംഭരണത്തിന് കാരണമാകുന്നതിനാൽ ഇൻസുലിന്റെ അളവ് വർധിക്കുന്നതിലൂടെ ശരീരഭാരം വർധിക്കാനും കാരണമാകും.
മാനസികാരോഗ്യം, സ്ട്രെസ് മാനേജ്മെന്റ്, മതിയായ ഉറക്കം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്ന ഹോർമോണുകളിലും സ്വാധീനം ചെലുത്തിയേക്കാം. ഉദാഹരണത്തിന്, കോർട്ടിസോൾ എന്ന ഹോർമോണിന്റെ ഉയർന്ന അളവ് വയറിലെ കൊഴുപ്പ് വർധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കോർട്ടിസോൾ സ്ട്രെസ് ഹോർമോണായി അറിയപ്പെടുന്നു, കാരണം അത് മാനസിക സമ്മർദ്ദത്തോടൊപ്പം ഉയരുന്നു. നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്തുക, നിങ്ങളുടെ സമ്മർദ്ദം നിയന്ത്രിക്കുക എന്നിവ ചെയ്താല്‍ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
ശ്രദ്ധിക്കുക
ഇനി ഹോർമോൺ ഡയറ്റ് നിങ്ങള്‍ പ്രത്യേകമായി പിന്തുടരുന്നില്ലെങ്കിലും, പൂർണ്ണമായും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങൾ കഴിക്കുക, സംസ്കരിച്ച ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക, പതിവായി വ്യായാമം ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് വഴി ഭാവിയിൽ മാത്രമല്ല ദീർഘകാലാടിസ്ഥാനത്തിലും നിങ്ങളുടെ ഭാരം നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ ഡയറ്റ് ആരംഭിക്കുന്നതിനോ, ഭക്ഷണക്രമത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിനോ മുൻപായി നിങ്ങളുടെ ഡോക്ടറുമായോ ഡയറ്റീഷ്യനുമായോ ബന്ധപ്പെടുക.