കുട്ടികളിലെ കുഴഞ്ഞു വീണുള്ള മരണങ്ങള്; കുരുന്നുജീവൻ രക്ഷിക്കാൻ ഉടനടി എന്തു ചെയ്യണം? അറിയേണ്ടതെല്ലാം
Kid’s Health
തലവേദന മൂലം ക്ലാസ്മുറിയിലെ ഡെസ്കിൽ തലവച്ചു കിടന്ന എട്ടാം ക്ലാസുകാരി കുഴഞ്ഞുവീണു മരിച്ചു. രണ്ടാംക്ലാസ് വിദ്യാർഥി കുഴഞ്ഞു വീണു ജീവൻ പൊലിഞ്ഞു. അടുത്തിടെ നാം വായിച്ച വാർത്തകളിൽ ചിലതാണിവ. മുതിർന്നവരെപ്പോലെ തന്നെ കുഴഞ്ഞുവീണു പെട്ടെന്നുള്ള മരണം കുട്ടികളിലുമുണ്ടാകാം. കുട്ടികൾ കുഴഞ്ഞുവീഴുകയോ അപായസൂചനകൾ
തലവേദന മൂലം ക്ലാസ്മുറിയിലെ ഡെസ്കിൽ തലവച്ചു കിടന്ന എട്ടാം ക്ലാസുകാരി കുഴഞ്ഞുവീണു മരിച്ചു. രണ്ടാംക്ലാസ് വിദ്യാർഥി കുഴഞ്ഞു വീണു ജീവൻ പൊലിഞ്ഞു. അടുത്തിടെ നാം വായിച്ച വാർത്തകളിൽ ചിലതാണിവ. മുതിർന്നവരെപ്പോലെ തന്നെ കുഴഞ്ഞുവീണു പെട്ടെന്നുള്ള മരണം കുട്ടികളിലുമുണ്ടാകാം. കുട്ടികൾ കുഴഞ്ഞുവീഴുകയോ അപായസൂചനകൾ
തലവേദന മൂലം ക്ലാസ്മുറിയിലെ ഡെസ്കിൽ തലവച്ചു കിടന്ന എട്ടാം ക്ലാസുകാരി കുഴഞ്ഞുവീണു മരിച്ചു. രണ്ടാംക്ലാസ് വിദ്യാർഥി കുഴഞ്ഞു വീണു ജീവൻ പൊലിഞ്ഞു. അടുത്തിടെ നാം വായിച്ച വാർത്തകളിൽ ചിലതാണിവ. മുതിർന്നവരെപ്പോലെ തന്നെ കുഴഞ്ഞുവീണു പെട്ടെന്നുള്ള മരണം കുട്ടികളിലുമുണ്ടാകാം. കുട്ടികൾ കുഴഞ്ഞുവീഴുകയോ അപായസൂചനകൾ
തലവേദന മൂലം ക്ലാസ്മുറിയിലെ ഡെസ്കിൽ തലവച്ചു കിടന്ന എട്ടാം ക്ലാസുകാരി കുഴഞ്ഞുവീണു മരിച്ചു. രണ്ടാംക്ലാസ് വിദ്യാർഥി കുഴഞ്ഞു വീണു ജീവൻ പൊലിഞ്ഞു. അടുത്തിടെ നാം വായിച്ച വാർത്തകളിൽ ചിലതാണിവ. മുതിർന്നവരെപ്പോലെ തന്നെ കുഴഞ്ഞുവീണു പെട്ടെന്നുള്ള മരണം കുട്ടികളിലുമുണ്ടാകാം. കുട്ടികൾ കുഴഞ്ഞുവീഴുകയോ അപായസൂചനകൾ പ്രകടിപ്പിക്കുകയോ ചെയ്താൽ പെട്ടെന്നു പ്രഥമശുശ്രൂഷ നൽകുകയും വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്യണം. ചില സാഹചര്യങ്ങളിലെങ്കിലും ജീവൻ തിരികെ പിടിക്കാൻ ഈ ശ്രമം ഗുണകരമാകും.
കാരണങ്ങൾ തിരിച്ചറിയാം
നിർജലീകരണം, ഭക്ഷണം കഴിക്കാതിരിക്കുക, ദീർഘനേരം നിൽക്കുക, ചില തരം േരാഗങ്ങൾ തുടങ്ങിയ അവസ്ഥകളിൽ കുട്ടികൾ തലചുറ്റി വീഴാറുണ്ട്. സാധാരണ രീതിയിലുള്ള തലചുറ്റലാണെങ്കിൽ കിടക്കുമ്പോൾ തലച്ചോറിലേക്കുളള രക്തയോട്ടം സുഗമമാകുകയും ബോധക്ഷയം മാറുകയും ചെയ്യും. ചില സാഹചര്യങ്ങളിൽ കുട്ടികളിലും കുഴഞ്ഞുവീഴുമ്പോൾ ഹൃദയസ്തംഭനമുണ്ടാകാം.
∙ ഹൃദയമിടിപ്പിലുണ്ടാകുന്ന താളപ്പിഴ പെട്ടെന്നു കുഴഞ്ഞുവീഴുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ഹൃദയമിടിപ്പു കുറയുകയോ കൂടുകയോ ചെയ്യുന്നതു ക്രമേണ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും പെട്ടെന്നു കുഴഞ്ഞുവീഴാനിടയാക്കുകയും ചെയ്യും. ജന്മനാ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉളളവരിൽ പലപ്പോഴും ഈ അവസ്ഥ കൃത്യമായി തിരിച്ചറിയണമെന്നില്ല. ചിലരി ൽ വളരുന്ന പ്രായത്തിലാകാം ലക്ഷണങ്ങൾ പ്രകടമാകുക.
∙ ശരീരത്തിലെ പ്രധാന രക്തക്കുഴലുകളിൽ എവിടെയെങ്കിലും ഭിത്തിക്ക് കട്ടി കുറവാകുകയും ഈ ഭാഗത്തു വീക്കമുണ്ടാകുകയും ചെയ്യും. അയോർട്ടിക് അന്യൂറിസം എന്നാണ് ഈ അവസ്ഥയുടെ പേര്. ബലക്ഷയമുള്ള ഈ ഭാഗം ഏതെങ്കിലും തരത്തിൽ പൊട്ടാനിടയുണ്ട്.
ഹൃദയത്തിനു പുറത്തേക്കു പോകുന്നത്, വയറിനുള്ളിലുള്ളത്, തലച്ചോറിലേക്കുളളത് ഇങ്ങനെ മൂന്നു ഭാഗങ്ങളിലുള്ള പ്രധാന രക്തധമനി പൊട്ടിയാൽ അപകടകരമായ അവസ്ഥയിലേക്കു നീങ്ങാം. പെട്ടെന്നു രക്തസ്രാവമുണ്ടാകുകയും ഹൃദയസ്തംഭനമുണ്ടാകുകയും ചെയ്യാം.
∙ അപസ്മാരം ഹൃദയസ്തംഭനത്തിനു കാരണമാകാറില്ല. എന്നാൽ ചില സാഹചര്യങ്ങളിൽ ഹൃദയസ്പന്ദനത്തിൽ പ്രശ്നങ്ങളുണ്ടാക്കാനും തുടർന്നു ഹൃദയസ്തംഭനമുണ്ടാകാനും സാധ്യതയുണ്ട്.
∙ ഭക്ഷണം തൊണ്ടയിലോ ശ്വാസനാളിയിലോ കുടുങ്ങുന്നതു മൂലം കുട്ടികൾ കുഴഞ്ഞു വീഴാനിടയുണ്ട്. നട്സ്, ചില പഴങ്ങൾ, വസ്തുക്കൾ ഇവയെല്ലാം അബദ്ധവശാൽ കുട്ടികളുടെ തൊണ്ടയിലോ ശ്വാസനാളിയിലോ കുടുങ്ങാം. ശ്വാസതടസ്സമുണ്ടാകുന്നതോടെ തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം കുറയാൻ തുടങ്ങും. ഓക്സിജൻ വിതരണം തടസ്സപ്പെടുന്നതിനനുസരിച്ചു തലച്ചോറിനു തകരാർ സംഭവിക്കാം. ഈ കേടുപാടു പരിഹരിക്കാനാകില്ല. ക്രമേണ ഹൃദയസ്തംഭനമുണ്ടാകാം.
ഇവ അപായസൂചനകളാകാം
പനി രോഗലക്ഷണമാണ് എന്നോർക്കുക. തീരെ ചെറിയ കുഞ്ഞുങ്ങളിലെ രോഗലക്ഷണങ്ങൾ കൃത്യമായി തിരിച്ചറിയാൻ കഴിയണമെന്നില്ല. കുട്ടികൾ സംസാരിക്കുന്ന പ്രായമെത്തുന്നതോടെ ലക്ഷണങ്ങൾ മനസ്സിലാക്കുക കുറച്ചു കൂടി എളുപ്പമാകും. ഗൗരവമർഹിക്കുന്ന അപായ സൂചനകൾ കണ്ടാൽ ഉടനടി വിദഗ്ധ ചികിത്സ തേടണം.
∙മൂന്നു ദിവസത്തിൽ കൂടുതൽ കടുത്ത പനി, വയറിളക്കം, ഛർദി തുടങ്ങിയവ ഗൗരവമർഹിക്കുന്ന അവസ്ഥയുടെ ലക്ഷണമാകാം. ചികിത്സ വൈകിക്കരുത്.
∙കുട്ടി ആക്ടീവാണോ എന്നതു ശ്രദ്ധിക്കണം. പനിയുള്ളപ്പോൾ മാത്രം ക്ഷീണത്തോടെ കിടക്കുകയും അല്ലാത്തസമയം കളിച്ചു നടക്കുകയും ചെയ്യുന്നുവെങ്കിൽ ആശങ്ക വേണ്ട. കുട്ടി ആക്ടീവല്ലെങ്കിൽ വിദഗ്ധ ചികിത്സ തേടുക.
∙ പനി കൂടുമ്പോൾ ഹൃദയമിടിപ്പ് വർധിക്കുന്നതു സാധാരണമാണ്. തീവ്രമായ പനിയുള്ളപ്പോൾ ഹൃദയമിടിപ്പ് കുറയുകയോ ക്രമാതീതമായി വർധിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ വിദഗ്ധ സഹായം തേടണം.
∙ ആറു മാസം മുതൽ അഞ്ചു വയസ്സ് വരെയുള്ള പ്രായമുള്ള കുട്ടികളിൽ പനിയുള്ളപ്പോൾ ഫിറ്റ്സ് വരാം. അഞ്ചു മിനിറ്റിൽ കൂടുതൽ ഫിറ്റ്സ് നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ വിദഗ്ധസഹായം തേടുക. ശരീരത്തിന്റെ ഒരു വശത്തു മാത്രമാണു ഫിറ്റ്സിന്റെ ലക്ഷണമെങ്കിലും അപായസൂചനയായി കണക്കാക്കണം. പനിയില്ലാതെ ഫിറ്റ്സ് വന്നാലും വൈദ്യസഹായം തേടണം. ചിലരിൽ പാരമ്പര്യമായി ഉണ്ടാവാം.
∙ അബോധാവസ്ഥയിലെന്നതു പോലെ പെരുമാറുക, പിച്ചും പേയും പറയുക പോലെയുള്ള കാര്യങ്ങൾ ചില സാഹചര്യങ്ങളിൽ പ്രകടമാകാം. ഇത്തരം പെരുമാറ്റത്തിൽ കുട്ടിയുടെ രക്ഷിതാവിനു പന്തികേടു തോന്നിയാൽ വിദഗ്ധ സഹായം തേടണം.
∙ മുതിർന്ന കുട്ടികൾ നടക്കുമ്പോൾ വീഴുക, വശത്തേക്കു ചരിയുക, ബലമില്ലാത്തതു പോലെ അനുഭവപ്പെടുക, തുടങ്ങിയവയും അപായ സൂചനയാണ്.
∙ കുട്ടികളിലെ തീവ്രമായതും തുടർച്ചയായതുമായ തലവേദന ശ്രദ്ധിക്കണം. സാധാരണ തലവേദന, മൈഗ്രേൻ തുടങ്ങിയവ കൂടാതെ മെനിഞ്ജൈറ്റിസ് പോലെയുള്ള അവസ്ഥയുണ്ടെങ്കിലും തീവ്രമായ തലവേദന അനുഭവപ്പെടാം.
തലച്ചോറിനോ തലയോട്ടിക്കോ ക്ഷതമേറ്റവരിലും തീവ്രമായ തലവേദനയുണ്ടാകും. കാഴ്ചപ്രശ്നങ്ങളും തലവേദനയ്ക്കു കാരണമാകും. കൃത്യമായ ചികിത്സയിലൂടെയോ കണ്ണട ഉപയോഗിക്കുന്നതിലൂടെയോ ഇതു മാറും.
തിരിച്ചറിയണം അണുബാധ
ചില തരം അണുബാധകൾ പിടിപെടുന്നതു മൂലവും കുട്ടികൾ കുഴഞ്ഞു വീഴാനിടയുണ്ട്.
മെനിഞ്ജൈറ്റിസ്
തലച്ചോറിനെയും സുഷുമ്നയെയും ആവരണം ചെയ്യുന്ന മെനിഞ്ജസിനെ ബാധിക്കുന്ന അണുബാധയാണു മെനിഞ്ജൈറ്റിസ്. പനി, തീവ്രമായ തലവേദന, കഴുത്തു വേദന, ഛർദി, ബോധം നഷ്ടപ്പെടുക, പിച്ചും പേയും പറയുക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാം. േഡാക്ടർ രക്തപരിശോധന, ലംബാർ പംക്ചർ എന്ന പരിശോധന തുടങ്ങിയവ നിർദേശിച്ചേക്കാം.
ഡെങ്കി
പനിയുള്ള സമയത്തു ഡോക്ടറുടെ നിർദേശപ്രകാരം ഡെങ്കി പരിശോധിക്കണം. താപനില, ശ്വാസോച്ഛ്വാസം, ഹൃദയമിടിപ്പ് ഇവയുടെ നിലയിലെ വ്യത്യാസം, നാഡിമിടിപ്പ്, പ്ലേറ്റ്‌ലെറ്റ്സ് കൗണ്ട് തുടങ്ങിയവ പരിശോധിച്ചാൽ ഡെങ്കി തീവ്രമാകാൻ ഇടയുണ്ടോ എന്നു ഡോക്ടർക്കു തിരിച്ചറിയാനാകും. പെട്ടെന്നു തീവ്രമാകാനും ജീവന് അപായമുണ്ടാകാനും ഇടയായതിനാൽ നിരീക്ഷണം ആവശ്യമെങ്കിൽ ആ ശുപത്രിയിൽ അഡ്മിറ്റാകേണ്ടി വരാം.
ഇത്തരം അണുബാധയോടൊപ്പം ഹൃദയാേരാഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ കൂടുതൽ ഗുരുതരമായ അവസ്ഥയുണ്ടാകാം.
കുട്ടികളിൽ അതിവേഗമാണു ലക്ഷണങ്ങൾ മാറിമാറിയുക. മണിക്കൂറുകൾക്കകം വ്യത്യാസമുണ്ടാകാം. വൈകുന്നേരം ലക്ഷണങ്ങൾ കണ്ടാൽ നാളെ രാവിലെ ആശുപത്രിയിൽ പോകാമെന്നു പറഞ്ഞു നീട്ടിവയ്ക്കരുത്. പെട്ടെന്നു തന്നെ വൈദ്യസഹായം ഉറപ്പാക്കണം.
തിരികെ പിടിക്കാം പ്രാണൻ
∙ കുട്ടികൾ കുഴഞ്ഞു വീണാൽ ജീവൻ തിരികെ പിടിക്കാ നുള്ള ബേസിക് ലൈഫ് സപ്പോർട്ട് (ബിഎൽഎസ്) ഉറപ്പാക്കുകയാണ് ഏറ്റവും പ്രധാനം. ബോധക്ഷയമുണ്ടായ കുട്ടിയുടെ തോളുകളിൽ കുലുക്കി പ്രതികരിക്കുന്നുണ്ടോയെന്നു നോക്കാം. പ്രതികരണമില്ലെങ്കിൽ നാഡിമിടിപ്പ്, ശ്വാസോച്ഛ്വാസം ഇവയുണ്ടോയെന്നു പരിശോധിക്കുക. ഇ ല്ലെങ്കിൽ ഉടനടി സിപിആർ നൽകുക.
രണ്ട് മിനിറ്റ് സിപിആർ നൽകിയ ശേഷം സഹായം തേ ടാം. മുതിർന്നവർ കുഴഞ്ഞുവീഴുമ്പോൾ ആദ്യം സഹായത്തിന് ആളെ വിളിച്ചതിനു ശേഷം സിപിആർ നൽകുക എന്നാണു നിർദേശിക്കാറ്. കുട്ടികളുടെ കാര്യത്തിൽ ഓ രോ മിനിറ്റും പ്രധാനമായതിനാൽ ഉടനടി സിപിആർ ന ൽകേണ്ടതുണ്ട്.
∙ പെട്ടെന്ന് ആംബുലൻസ് സേവനം ലഭിച്ചില്ലെങ്കിൽ സ്വന്തം വാഹനത്തിൽ കാഷ്വാലിറ്റി സൗകര്യമുള്ള, ഏറ്റവുമടുത്ത, ആരോഗ്യകേന്ദ്രത്തിലെത്തിക്കാം.
വൈദ്യസഹായം ലഭിക്കുന്നതു വരെ സിപിആർ നൽകുന്നതു തുടരണം. ക്ലിനിക് പോലുള്ള ഇടങ്ങളിൽ കാഷ്വാലിറ്റി സൗകര്യമുണ്ടാകണമെന്നില്ല. പ്രഥമശുശ്രൂഷ നൽകി യശേഷം ആവശ്യമെങ്കിൽ മെച്ചപ്പെട്ട സൗകര്യമുള്ള ഇടത്തേക്കു മാറ്റാം.
∙ കൃത്യമായ രീതിയിൽ സിപിആർ ചെയ്താൽ ജീവൻ രക്ഷിക്കാനാകും. സിപിആർ നൽകാനായി രണ്ടുപേരുണ്ടെ ങ്കിൽ 15 തവണ മർദമേൽപ്പിക്കുക. തുടർന്നു രണ്ടു തവണ വായിലൂടെ കൃത്രിമശ്വാസം നൽകുക. ഒരാൾ മാത്രമേയുള്ളൂവെങ്കിൽ മുപ്പതു തവണ മർദമേൽപ്പിക്കുകയും രണ്ടു തവണ കൃത്രിമശ്വാസം നൽകുകയും ചെയ്യുക.
∙ തൊണ്ടയിലോ ശ്വാസനാളത്തിലോ ഭക്ഷണമോ അന്യവസ്തുക്കളോ കുടുങ്ങിയാൽ ചെറിയ കുട്ടികളെ ഒരു കൈത്തണ്ടയിൽ കമിഴ്ത്തി കിടത്തി മറുകൈ കൊണ്ടു തോളെല്ലുകൾക്കിടയിൽ അഞ്ചു തവണ മുകളിലേക്കു ശക്തിയായി തട്ടുക. ശ്വാസഗതിയുണ്ടോയെന്നു പരിശോധിക്കണം. ഇല്ലെങ്കിൽ സിപിആർ നൽകുക.
നവജാതശിശുക്കൾക്കു പ്രത്യേക പരിചരണം
∙ നവജാതശിശുക്കളെ എപ്പോഴും മലർത്തിയോ ചരിച്ചോ മാത്രമേ കിടത്താവൂ. ശ്വാസതടസ്സം മൂലം അപായമുണ്ടാകുന്നത് ഒഴിവാക്കാനാണിത്. പുതപ്പ്, ബെഡ് ഷീറ്റ് ഇവ മുഖത്തേക്കു വീഴാതെ നോക്കുകയും വേണം.
∙ രാത്രി കിടന്നു പാലൂട്ടുന്നത് ഒഴിവാക്കണം. അമ്മ ഉറങ്ങിയാൽ കുഞ്ഞിനു ശ്വാസംമുട്ടാം. പാലൂട്ടുന്നതിനിെട കുഞ്ഞ് ഉറങ്ങിയാൽ വായിൽ നിന്നു പാലിറക്കിയെന്ന് ഉറപ്പു വരുത്തിയ ശേഷമേ കിടത്താവൂ.
∙ മാസം തികയാതെ പിറന്ന കുഞ്ഞുങ്ങളെയും മസ്തിഷ്കപരമായ പ്രശ്നങ്ങൾ ഉള്ള കുരുന്നുകളെയും പാലൂട്ടുമ്പോഴും ഭക്ഷണം നൽകുമ്പോഴും കരുതൽ വേണം. മസ്തിഷ്കപരമായ പ്രശ്നങ്ങളുള്ള കുഞ്ഞുങ്ങളുടെ തൊണ്ടയിൽ തുടർച്ചയായി ഭക്ഷണം കുടുങ്ങുന്നുവെങ്കിൽ ഡോക്ടർ നിർദേശിക്കുന്ന പ്രായം വരെ ട്യൂബിലൂടെ ഭക്ഷണം നൽകുന്നതാണു നല്ലത്.
∙ മുറിച്ചുണ്ട്, അണ്ണാക്കിലെ വിടവുകൾ ഇവയുള്ളവർക്കു ഭക്ഷണം തൊണ്ടയിൽ കുടുങ്ങി പ്രശ്നങ്ങളുണ്ടാകാം. അണ്ണാക്കിലെ വിടവുള്ള കുഞ്ഞുങ്ങൾക്കു വായി ൽ വയ്ക്കുന്ന ഉപകരണമായ പ്ലേറ്റ് പ്രയോജനപ്പെടുത്താനാകും. ഭാരക്കുറവുള്ള കുഞ്ഞുങ്ങൾക്ക് ഒരു വർഷത്തിനു ശേഷം ആവശ്യത്തിനു ഭാരവും ആരോഗ്യവുമുണ്ടെങ്കിൽ സർജറിയിലൂടെ പരിഹാരം കണ്ടെത്താം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എസ്. സച്ചിദാനന്ദ കമ്മത്ത്, സീനിയർ കൺസൽറ്റന്റ് പീഡിയാട്രീഷൻ, ഇന്ദിരാഗാന്ധി കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, കൊച്ചി, ഡോ. സെബാസ്റ്റ്യൻ പോൾ, കൺസൽറ്റന്റ് – പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ്, ആസ്റ്റർ മെഡ്‌സിറ്റി, കൊച്ചി