ADVERTISEMENT

∙ ഫ്രിജ് ഇടയ്ക്കിടെ തുറക്കരുത്. വൈദ്യുതി പാഴാകുമെന്നു മാത്രമല്ല , അണുക്കൾ ഉള്ളിൽ കടക്കാനും ഇടയാക്കും. ഉള്ളിൽ വേണ്ടത്ര തണുപ്പില്ലെങ്കിൽ അണുക്കൾ പെരുകി ഭക്ഷ്യവിഷബാധയിലേക്കു നയിക്കാം.

∙ വേവിച്ചതും വേവിക്കാത്തതുമായ ഭക്ഷണം പ്രത്യേകം അടച്ചു സൂക്ഷിക്കണം. ഇറച്ചി, മീൻ എന്നിവയിൽ ധാരാളം സൂക്ഷ്മാണുക്കൾ ഉണ്ടാ കാം. അവ പ്രത്യേകം പൊതിഞ്ഞു സൂക്ഷിക്കണം. 

ADVERTISEMENT

∙ ജാമുകൾ, സോസുകൾ എന്നിങ്ങനെ റെഡി ടു ഈറ്റ് ഭക്ഷ്യവസ്തുക്കൾ ഏറ്റവും മുകളിലത്തെ റാക്കി ലോ ഫ്രിജിന്റെ ഡോർ സൈഡിലെറാക്കിലോ സൂക്ഷിക്കാം.

∙ പഴങ്ങൾ, പച്ചക്കറികൾ എന്നിവ നന്നായി കഴുകി കീടനാശിനികളും അണുക്കളും ഇല്ലാതാക്കി നനവു തുടച്ചു വേണം ഫ്രിജിൽ വയ്ക്കാൻ. 

ADVERTISEMENT

∙ കടയിൽ നിന്നു വാങ്ങി വരുന്ന അതേ കവറിൽ പച്ചക്കറികളും പഴങ്ങളും സൂക്ഷിക്കരുത്. 

∙ ഫ്രിജിൽ പാത്രങ്ങൾ തിക്കിഞെരുക്കി വയ്ക്കരുത്. പാത്രങ്ങൾ പരസ്പരം മുട്ടാതെ വച്ചാലാണ് തണുപ്പു നന്നായെത്തുക.

ADVERTISEMENT

∙ പാകം ചെയ്ത വിഭവങ്ങൾ മൂന്നു ദിവസത്തിൽ കൂടുതൽ ഫ്രിജില്‍ വച്ച് ഉപയോഗിക്കരുത്.

∙ ഫ്രീസറിൽ വയ്ക്കുന്നവ ബുച്ചറി ബാഗിൽ പൊതിഞ്ഞു വയ്ക്കാം. ഇറച്ചിയും മീനുമൊക്കെ മാരിനേറ്റ് ചെയ്ത് സൂക്ഷിക്കുന്നവർ ബാഗിൽ തീയതി കൂടി എഴുതിവയ്ക്കാൻ ഓർക്കുക.

∙ രണ്ടാഴ്ചയിലൊരിക്കൽ ഫ്രിജിൽ നിന്ന് എല്ലാം എടുത്തു മാറ്റി ഫ്രിജ് വൃത്തിയാക്കണം. റാക്കുകൾ വിനാഗിരിയിൽ മുക്കിയ തു ണി കൊണ്ടു തുടയ്ക്കാം. 

ADVERTISEMENT