പട്ടിണി കിടക്കാതെ ഒരാഴ്ച കൊണ്ട് ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹമുണ്ടോ? സുരക്ഷിതവും ആരോഗ്യപ്രദവുമായ ഡയറ്റ് പ്ലാൻ ഇതാ റെഡി. ഈ ഡയറ്റ് പിന്തുടർന്നു നോക്കൂ, ഒരാഴ്ച കൊണ്ട് മൂന്നു മുതൽ അഞ്ച് കിലോ വരെ ഭാരം കുറയ്ക്കാൻ സാധിക്കും. മാത്രമല്ല നിങ്ങളുടെ ചർമത്തെയും ദഹനവ്യവസ്ഥയെയും ക്രമീകരിക്കാനുമാകും. തിങ്കള്‍-

പട്ടിണി കിടക്കാതെ ഒരാഴ്ച കൊണ്ട് ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹമുണ്ടോ? സുരക്ഷിതവും ആരോഗ്യപ്രദവുമായ ഡയറ്റ് പ്ലാൻ ഇതാ റെഡി. ഈ ഡയറ്റ് പിന്തുടർന്നു നോക്കൂ, ഒരാഴ്ച കൊണ്ട് മൂന്നു മുതൽ അഞ്ച് കിലോ വരെ ഭാരം കുറയ്ക്കാൻ സാധിക്കും. മാത്രമല്ല നിങ്ങളുടെ ചർമത്തെയും ദഹനവ്യവസ്ഥയെയും ക്രമീകരിക്കാനുമാകും.

തിങ്കള്‍- ഫ്രൂട്ട് ഡയറ്റ് 

ADVERTISEMENT

ഭാരം കുറയ്ക്കുന്നതിനും ആരോഗ്യസംരക്ഷണത്തിനും ഏറ്റവും അനുയോജ്യം ഫ്രൂട്ട് ഡയറ്റ് ആണ്. ആപ്പിൾ, പിയർ പഴം, ഓറ‍ഞ്ച്, തണ്ണിമത്തൻ, സിട്രസ് വർഗത്തിലെ പഴങ്ങൾ എന്നിവ ആദ്യ ദിവസം കഴിക്കാവുന്നതാണ്. ഇത് എത്ര അളവിൽ വേണമെങ്കിലുമ കഴിക്കാം. രണ്ട് ആപ്പിളും ഒരു മാതളവും കഴിച്ചു കൊണ്ട് ദിവസം ആരംഭിക്കാം. ദിവസം അവസാനിക്കുന്നതിനു മുൻപ് ഒരാൾ നാല് ആപ്പിൾ, നാല് ഓറ‍ഞ്ച്, ഒരു ചെറിയ തണ്ണി മത്തൻ, രണ്ട് മാതളം എന്നിവ കഴിക്കാം. ഫ്രൂട്ട് ജ്യൂസ് കഴിക്കാൻ പാടില്ല. ഏറ്റവും കുറഞ്ഞത് 10 ഗ്ലാസ് വെള്ളം കുടിച്ചിരിക്കണം. ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ തേനും മൂന്ന് ടേബിൾ സ്പൂൺ നാരങ്ങാനീരും ചേർത്ത് അതിരാവിലെ കുടിക്കാവുന്നതാണ്.

ചൊവ്വ- വെജിറ്റബിള്‍ ഡയറ്റ് 

ADVERTISEMENT

പച്ചക്കറികള്‍ സാലഡിന്റെ രൂപത്തില്‍ വേവിക്കാതെയോ അല്ലെങ്കിൽ വേവിച്ചോ കഴിക്കാവുന്നതാണ്. ഉപ്പും കുരുമുളകു പൊടിയും ചേർക്കുന്നത് നന്നായിരിക്കും. ക്രീം, ബട്ടർ, പാൽ, എണ്ണ എന്നിവ ഉപയോഗിക്കാൻ പാടില്ല. 10 ഗ്ലാസ് വെള്ളം നിർബന്ധമായും കുടിച്ചിരിക്കണം. പുഴുങ്ങിയ ഒരു ഉരുളക്കിഴങ്ങ് കഴിച്ചു കൊണ്ട് ദിവസം ആരംഭിക്കാം.

ബുധൻ- ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ ഡയറ്റ് 

ADVERTISEMENT

ഈ ദിവസം കഴിയുന്നത്ര പഴങ്ങളും പച്ചക്കറികളും കഴിക്കാം. പക്ഷേ എണ്ണ, ചീസ്, ബട്ടർ തുടങ്ങിയ സാധനങ്ങൾ കഴിക്കാൻ പാടില്ല. ഫ്രൂട്ട് ജ്യൂസും കുടിക്കരുത്. ഏത്തപ്പഴം, ഉരുളക്കിഴങ്ങ് എന്നിവ ഒഴിവാക്കണം. 12 ഗ്ലാസ് വെള്ളം കുടിച്ചിരിക്കണം.

വ്യാഴം- വാഴപ്പഴങ്ങൾ

10 വാഴപ്പഴങ്ങൾ, മൂന്നു ഗ്ലാസ് പാൽ, ഒരു ഡയറ്റ് സൂപ്പ് എന്നിവ കഴിക്കാം. 12 ഗ്ലാസ് വെള്ളം കുടിച്ചിരിക്കണം.

വെള്ളി- ബ്രൗൺ റൈസ് 

കുറച്ച് ഫലവർഗങ്ങൾ, ഒരു ചെറിയ ബൗൾ വേവിച്ച ബ്രൗൺ റൈസ്, ഒരു ചെറിയ കപ്പ് പരിപ്പ് എന്നിവ കഴിക്കാം. ബ്രൗൺ റൈസിനും പരിപ്പിനുമൊപ്പം ഒരു ബൗൾ സാലഡും ഒരു ഗ്ലാസ് ബട്ടർ മിൽക്കും ഉപയോഗിക്കാം. ഇന്നത്തെ ഡയറ്റിൽ ആറ് തക്കാളിയിൽ കൂടുതൽ കഴിക്കാൻ പാടില്ല. തക്കാളിക്കു പുറമേ ആപ്പിളും ഓറഞ്ചും രണ്ടെണ്ണം വീതം കഴിക്കാവുന്നതാണ്. 14 ഗ്ലാസ് വെള്ളം കുടിക്കണം.

ശനി- സ്പെഷ്യൽ 

പച്ചക്കറികൾക്കൊപ്പം ഒരു ബൗൾ വേവിച്ച ബ്രൗൺ റൈസ് ഇന്നു കഴിക്കാം. പക്ഷേ, ഒരു തരത്തിലുമുള്ള എണ്ണ, ബട്ടർ, ചീസ് എന്നിവ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരു ബൗൾ സാലഡ്, ഒരു ബൗൾ സൂപ്പ്, ഒരു ഗ്ലാസ് ബട്ടർ മിൽക് എന്നിവയും ഇന്നത്തെ ഡയറ്റിൽ ഉൾപ്പെടുത്താം. ഏറ്റവും കുറഞ്ഞത് 12 ഗ്ലാസ് വെള്ളം കുടിച്ചിരിക്കണം. വണ്ണം കുറയ്ക്കാൻ ഏറ്റവും ഉത്തമമായ ഗ്രീൻ ടീയും കുടിക്കാവുന്നതാണ്.

ഞായർ- മിക്സഡ് 

ഇന്നത്തെ ഡയറ്റ് പ്ലാനിൽ ഫലവർഗങ്ങളുടെ മിശ്രിതം, പച്ചക്കറികൾ, ഒരു ചെറിയ ബൗൾ വേവിച്ച ബ്രൗൺ റൈസ്, ഒരു ചെറിയ കപ്പ് പരിപ്പ് എന്നിവ ഉൾപ്പെടുത്താം. ബ്രൗൺ റൈസിനും പരിപ്പിനുമൊപ്പം ഒരു ബൗൾ സാലഡും ഒരു ഗ്ലാസ് ബട്ടർ മിൽക്കും ഉപയോഗിക്കാം. ഒരു ഗ്ലാസ് ഓറഞ്ചോ മുന്തിരി ജ്യൂസോ കുടിക്കാവുന്നതാണ്. ഒരു ബൗൾ ഡയറ്റ് സൂപ്പും ഈ ദിവസം ഉപയോഗിക്കാം.

(രോഗികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഡയറ്റ് എടുക്കുക)

ADVERTISEMENT