എന്താണ് മുഖത്തൊരു മഞ്ഞപ്പ്? കഴിഞ്ഞ തവണ വന്നപ്പോൾ ഇങ്ങനെയില്ലായിരുന്നല്ലോ. ബ്യൂട്ടീഷ്യനാണ് ആ ചോദ്യം ആദ്യമായി തൊടുത്തുവിട്ടത്. മുഖത്തെ നിറവ്യത്യാസം വീട്ടിലെ കണ്ണാടിയിൽ കണ്ടെങ്കിലും ‘അതങ്ങ് പൊക്കോളും’ എന്നാണു കരുതിയത്. പക്ഷേ, പാർലറില്‍ നിന്നിറങ്ങും വഴി ഡോക്ടറെ കൂടി കണ്ടിട്ടു മടങ്ങാമെന്നു നിശ്ചയിച്ചതു

എന്താണ് മുഖത്തൊരു മഞ്ഞപ്പ്? കഴിഞ്ഞ തവണ വന്നപ്പോൾ ഇങ്ങനെയില്ലായിരുന്നല്ലോ. ബ്യൂട്ടീഷ്യനാണ് ആ ചോദ്യം ആദ്യമായി തൊടുത്തുവിട്ടത്. മുഖത്തെ നിറവ്യത്യാസം വീട്ടിലെ കണ്ണാടിയിൽ കണ്ടെങ്കിലും ‘അതങ്ങ് പൊക്കോളും’ എന്നാണു കരുതിയത്. പക്ഷേ, പാർലറില്‍ നിന്നിറങ്ങും വഴി ഡോക്ടറെ കൂടി കണ്ടിട്ടു മടങ്ങാമെന്നു നിശ്ചയിച്ചതു

എന്താണ് മുഖത്തൊരു മഞ്ഞപ്പ്? കഴിഞ്ഞ തവണ വന്നപ്പോൾ ഇങ്ങനെയില്ലായിരുന്നല്ലോ. ബ്യൂട്ടീഷ്യനാണ് ആ ചോദ്യം ആദ്യമായി തൊടുത്തുവിട്ടത്. മുഖത്തെ നിറവ്യത്യാസം വീട്ടിലെ കണ്ണാടിയിൽ കണ്ടെങ്കിലും ‘അതങ്ങ് പൊക്കോളും’ എന്നാണു കരുതിയത്. പക്ഷേ, പാർലറില്‍ നിന്നിറങ്ങും വഴി ഡോക്ടറെ കൂടി കണ്ടിട്ടു മടങ്ങാമെന്നു നിശ്ചയിച്ചതു

എന്താണ് മുഖത്തൊരു മഞ്ഞപ്പ്? കഴിഞ്ഞ തവണ വന്നപ്പോൾ ഇങ്ങനെയില്ലായിരുന്നല്ലോ. ബ്യൂട്ടീഷ്യനാണ് ആ ചോദ്യം ആദ്യമായി തൊടുത്തുവിട്ടത്. മുഖത്തെ നിറവ്യത്യാസം വീട്ടിലെ കണ്ണാടിയിൽ കണ്ടെങ്കിലും ‘അതങ്ങ് പൊക്കോളും’ എന്നാണു കരുതിയത്. പക്ഷേ, പാർലറില്‍ നിന്നിറങ്ങും വഴി ഡോക്ടറെ കൂടി കണ്ടിട്ടു മടങ്ങാമെന്നു നിശ്ചയിച്ചതു നന്നായി. ആ മഞ്ഞ നിറം കിഡ്നി പ്രശ്നത്തിന്റെ ലക്ഷണമാണെന്നും ഇപ്പോഴെങ്കിലും വരാൻ തോന്നിയതു ഭാഗ്യമായി എന്നുമാണു ഡോക്ടർ പറഞ്ഞത്.

സ്ത്രീകളിൽ പലരും എല്ലാവരുടേയും കാര്യം നോക്കുന്നവരാണ്. എന്നാൽ സ്വന്തം കാര്യം വരുമ്പോൾ പിന്നെയാവട്ടേ  എന്ന നയവും. ഇത്തരം പിന്നെയാവട്ടെ രീതികൾ പലപ്പോഴും നഷ്ടപ്പെടുന്നത് സ്വന്തം ആരോഗ്യം തന്നെയാകും. നമ്മളെയല്ല നമ്മൾ മാറ്റി വയ്ക്കേണ്ടതെന്ന് എപ്പോഴും ഓർക്കാം.

ADVERTISEMENT

പാടുകൾ പല വിധം

ചർമത്തിൽ പല തരത്തിലുള്ള പാടുകൾ കാണാം. ഇവയിൽ പെട്ടെന്നു ശ്രദ്ധിക്കുന്നതും എടുത്തു കാണുന്നതും മുഖത്തെ പാടുകളാണ്.

ADVERTISEMENT

മെലാസ്മ അല്ലെങ്കിൽ കരിമംഗല്യം: പ്രായമായ സ്ത്രീകളിലാണ് ഇവ സാധാരണമായി ഉണ്ടാകുക. ആർത്തവവിരാമത്തോട് അടുക്കുന്ന സ്ത്രീകളിലും ഗർഭിണികളിലും കൂടുതലായി കാണാറുണ്ട്. കടും ബ്രൗൺ നിറത്തിലോ ഇളം ബ്രൗൺ നിറത്തിലോ ഇരുകവിളുകളിലും പാടുകൾ വരും. മൂക്കിന്റെ പാലത്തിലേക്കും നെറ്റിയിലേക്കും ഇവ പടരാറുമുണ്ട്. ചിലർക്ക് എക്സ്ട്രാ ഫേഷ്യൽ മെലാസ്മ എന്ന അവസ്ഥ കാരണം കയ്യിലും പാടുകളുണ്ടാകാറുണ്ട്.

ഹോർമോൺ വ്യതിയാനത്തിന്റെ സമയത്താണ് ഇവ സാധാരണയായി വരുന്നത്. ജനിതകപരമായി മെലാസ്മ കൈമാറ്റം ചെയ്യാനുള്ള സാധ്യതയും ഏറെയാണ്. സൂര്യരശ്മിയുമായി സമ്പർക്കം വന്നാൽ മെലാസ്മ കൂടാം. അതുകൊണ്ട് കഴിവതും വെയിൽ ഏൽക്കുന്നതു കുറയ്ക്കുക.

ADVERTISEMENT

അക്കാൻത്തോസിസ് നൈഗ്രിക്കാൻസ് :  കൗമാരക്കാരിൽ കൂടുതലായി കാണുന്ന ഒന്നാണിത്. വണ്ണമുള്ള കുട്ടികളിലാണ് അധികമായി കാണപ്പെടുന്നത്. കൂടാതെ മാസമുറ തെറ്റി വരുന്നവർ, ഹോര്‍മോൺ പ്രശ്നങ്ങളുള്ളവർ, പിസിഒഡി അലട്ടുന്നവർ, ചെറുപ്പത്തിലേ പ്രമേഹം വന്നവർ തുടങ്ങിയവരിലും ഈ അവസ്ഥ കാണാം.

വായ്ക്ക് ചുറ്റും നെറ്റിയുടെ വശങ്ങളിലും കഴുത്തിന്റെ പിന്നിലും കക്ഷങ്ങളിലും തുടയിടുക്കിലും മറ്റ് ഇടുങ്ങിയ ഭാഗങ്ങളിലും ചർമം കറുത്തു കട്ടിയായി കാണപ്പെടും. പ രിഹാരമാർഗങ്ങളായി പ്രധാനമായും നിർദേശിക്കുന്നത് വ ണ്ണം കുറയ്ക്കുക, വ്യായാമം ചെയ്യുക എന്നിവയാണ്.

ഇതോടൊപ്പം കൗമാരപ്രായത്തിൽ തന്നെ താരനുള്ള വരിൽ (സെബോറിക്ക് മെലനോസിസ്) ചർമത്തിൽ പാടുകൾ കാണാറുണ്ട്.

ആക്നെ പോസ്റ്റ് ഇൻഫ്ലമേറ്ററി ഹൈപ്പർ പിഗ്‌മെന്റേഷൻ : മുഖക്കുരു വന്നു കഴിഞ്ഞുള്ള പാടുകളും കലകളുമാണിത്. കുറച്ചു സമയമെടുക്കുമെങ്കിലും ചികിത്സിച്ചു മാറ്റാനാകും.

‌ഹെയർ ഡൈ മെലനോസിസ്: മുടിക്കു നിറം കൊടുക്കുന്ന ഡൈ ഉപയോഗിച്ച ശേഷം ചിലരിൽ കാണുന്ന അവസ്ഥ. മുടിയുമായി ചേർന്ന മുകൾ നെറ്റി, ചെവിയുടെ മുന്നിലുള്ള ഭാഗം, ചിലപ്പോൾ കവിളുകളിലേക്കും നീളാം ഇരുളിമ. ചർമം കറുത്തും കട്ടിയുള്ളതുമായി കാണപ്പെടും.

ലൈക്കൻ പ്ലാനസ് പിഗ്‌മെന്റോസിസ് : നീല/കരിനീല, ചാ ര നിറത്തിലുള്ള നിറവ്യത്യാസം മുഖത്താകമാനവും കഴുത്തിലും കൈകളിലും വരുന്ന അവസ്ഥയാണിത്. ലൈക്കൻ പ്ലാനസ് എന്ന ചർമവീക്കമുണ്ടാക്കുന്ന അസുഖം മൂലവും ഹെയർ ഡൈയുടെ ഉപയോഗം കൊണ്ടുമൊക്കെ ഇതു വരാം. ഹെർബൽ എന്ന ലേബലിൽ വരുന്ന ഡൈകൾ ഉൾപ്പെടെ ഈ പ്രശ്നമുണ്ടാക്കാം.  

വെയിലേറ്റാൽ ഉണ്ടാകുന്ന നിറവ്യത്യാസം ചർമത്തിന്റെ മേൽപാളിയിലാണെങ്കിൽ മുകളിൽ പറഞ്ഞിരിക്കുന്ന പിഗ്‌മെന്റേഷൻ പ്രശ്നങ്ങളെല്ലാം ബാധിക്കുന്നത് ചർമത്തിന്റെ താഴത്തെ പാളിയിലാണ്. അതുകൊണ്ടു നിറവ്യത്യാസം സ്ഥിരമായി തുടരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. എത്രയും പെട്ടെന്നു കാരണം തിരിച്ചറിഞ്ഞുള്ള ചികിത്സ തുടങ്ങുക എന്നതാണ് ഏറ്റവും പ്രധാനം.

ചർമത്തെ നിരീക്ഷിക്കാം

ഉള്ളിലെ അസുഖത്തിന്റെ ഭാഗമായി ചർമത്തിൽ പല മാറ്റങ്ങൾ വരാം. അതിൽ തന്നെ പ്രധാനം ഹോർമോൺ തകരാറുകളുടെ പ്രതിഫലനം മൂലം ചർമത്തിൽ വരുന്ന നിറം മാറ്റമാണ്. ഉദാഹരണത്തിനു പല സ്ത്രീകളെയും അലട്ടുന്ന പിസിഒഡിയുടെ ലക്ഷണങ്ങൾ മുഖത്തു കാണാൻ സാധിക്കും. അമിത രോമവളർച്ച, കഷണ്ടി പോലെ തലമുടി കയറുക, കഴുത്തിന്റെ പുറകിലും തുടയിടുക്കിലും കക്ഷത്തിലും മറ്റുമായി ചർമം ഇരുണ്ടു കട്ടിയാവുക, മുഖക്കുരു – താരൻ പ്രശ്നങ്ങൾ കൂടുക എന്നിവയും ലക്ഷണങ്ങളാണ്.

തൈറോയിഡ് ഹോർമോൺ കുറയുന്ന (ഹൈപോതൈറോയിഡിസം) അവസ്ഥയുള്ളവരുടെ ചർമത്തിലും ലക്ഷണങ്ങൾ പ്രകടമാകും. ചർമം കട്ടിയാകുക, മുടി കൊഴിയുക, പുരികത്തിന്റെ അറ്റം കൊഴിഞ്ഞു പോകുക, ചർമം തണുത്തിരിക്കുക തുടങ്ങിയവ ഇത്തരക്കാരിലുണ്ടാകും.

ചർമത്തിൽ പ്രകടമായ ലക്ഷണങ്ങൾ കാണിക്കുന്ന മ റ്റൊരവസ്ഥയാണു പ്രമേഹം. കാലിൽ പല രീതിയിലുള്ള പാടുകൾ കാണുക, ചൊറിഞ്ഞു പൊട്ടുക, അസഹ്യമായ ചൊറിച്ചിലോടു കൂടിയ കറുത്തു തടിച്ച വ്രണങ്ങൾ മുതലായവ ഉണ്ടാകാം.

കൊളസ്ട്രോൾ കൂടുതലുള്ളവർക്കു കണ്ണുകൾക്കു ചുറ്റും മഞ്ഞ നിറത്തിലുള്ള തടിപ്പുകൾ വരാം. വാതമുള്ളവർക്ക് ഫോട്ടോ സെൻസിറ്റിവിറ്റി സാധാരണമാണ്. വെയിലേൽക്കുന്ന ഭാഗങ്ങൾ പ്രധാനമായും മൂക്കിന്റെ പാലവും കവിളുകളും ചുവന്നു തടിക്കുക, അവിടെ ചർമം പൊളിഞ്ഞടരുക, വെയിലേൽക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെടുക, വായിൽ അൾസർ വരിക, മുടി കൊഴിയുക, ദേഹത്തും മുഖത്തും വെയിൽ കൊള്ളുന്ന മറ്റിടങ്ങളിലും പാടുകൾ വരിക പോലുള്ള ഒട്ടനവധി മാറ്റങ്ങൾ ആദ്യമേ തന്നെ പ്രത്യക്ഷപ്പെടാം.

ഉദരസംബന്ധമായ രോഗങ്ങൾ മൂലവും ചർമത്തിൽ മാറ്റങ്ങൾ വരാം. വായ്പ്പുണ്ണായും കാലിലെ ഉണങ്ങാത്ത മുറിവായുമൊക്കെയാണ് പൊതുവേ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്.

ബാഹ്യമായ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ വൈദ്യസഹായം തേടിയാൽ രോഗങ്ങളെ ഇല്ലായ്മ ചെയ്യാം. സോറിയാസിസ്, വെള്ളപ്പാണ്ട്, അലോപേഷ്യ പോലുള്ള രോഗാവസ്ഥകൾ നേരത്തെ ചികിത്സിച്ചു തുടങ്ങിയാൽ രോഗം നിയന്ത്രിച്ചു നിർത്താൻ സാധിക്കും.

ഡോക്ടറെ കാണേണ്ട സാഹചര്യങ്ങൾ:

∙ ചർമത്തിൽ പോറലോ പാടുകളോ നിറം മാറ്റമോ ഉണ്ടാകുക, അതിന്റെ വലുപ്പം പെട്ടെന്നു കൂടുക.

∙ അസുഖമുള്ള ആളുകളാണെങ്കിൽ അതിനിടയിൽ പാടുകളോ ചർമത്തിനു നീരുവയ്ക്കലോ നിറം മാറ്റമോ വന്നാൽ. പ്രത്യേകിച്ച് പനിയുള്ളപ്പോൾ, എന്തെങ്കിലും മരുന്നുകൾ കഴിക്കുന്ന സാഹചര്യങ്ങളിൽ.

∙ നഖത്തിൽ പെട്ടെന്നു നിറംമാറ്റവും എന്തെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങളും തോന്നിയാൽ.

∙ മുടിയിൽ മാറ്റങ്ങൾ വന്നാൽ, വായിൽ പൊട്ടലുണ്ടാകുക.

∙ സന്ധിവേദനകൾക്കൊപ്പമുള്ള ഉദരസംബന്ധമായ അ സുഖങ്ങളുള്ളപ്പോൾ ചർമത്തിൽ മാറ്റം കണ്ടാൽ.

മേൽപറഞ്ഞ തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടാൻ ഒട്ടും വൈകരുത്.

കാണുന്നതെല്ലാം കരുതലല്ല

ചർമസംരക്ഷണത്തിനു മികച്ച പ്രാധാന്യം നൽകാറുണ്ടു മിക്കവരും. പക്ഷേ, ആധികാരികതയില്ലാത്ത ചില സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പറയുന്നതു കേട്ടു പരീക്ഷണങ്ങൾ നടത്തി അലർജിയും കുരുക്കളുമായി നിരവധിപേർ ചർമരോഗവിദഗ്ധരുടെ അടുക്കലെത്തുന്നു.

ചർമ സംരക്ഷണത്തിനായി ലളിതമായി ചില കാര്യങ്ങ ൾ ചെയ്താൽ മതി. മുഖചർമത്തിന്റെ സ്വഭാവത്തിനനുസരിച്ചുള്ള ഫെയ്സ്‌വാഷ് ഉപയോഗിക്കുക, ആവശ്യമെങ്കിൽ മോയിസ്ചറൈസർ പുരട്ടുക, പതിവായി സൺ സ്ക്രീൻ ഉ പയോഗിക്കുക.  

∙ ചർമപരിപാലനത്തിനുള്ള എന്തും ഉപയോഗിക്കും മുൻപു ഡോക്ടറെ കണ്ട് ഉപയോഗിക്കേണ്ട ആവശ്യമുണ്ടോ എന്നു ചോദിച്ചു മനസ്സിലാക്കുക. പ്രായവും ഓരോരുത്ത  രുടെയും ചർമാവസ്ഥയും  കാലാവസ്ഥയും ഒക്കെ മനസ്സിലാക്കിയിട്ടു വേണം ദൈനംദിനം വേണ്ട ചർമസംരക്ഷണം നിശ്ചയിക്കേണ്ടത്.

∙ പിഗ്‌മെന്റേഷൻ പ്രശ്നമുണ്ടെങ്കിൽ വൈറ്റമിൻ സി ചർമസംരക്ഷണത്തിൽ ഉൾപ്പെടുത്താം.

∙ പ്രായാധിക്യത്തിന്റെ ലക്ഷണം വീണ ചർമമാണെങ്കിൽ രാത്രി റെറ്റിനോള്‍ അടങ്ങിയ സീറം ഉപയോഗിക്കാം. റെറ്റിനോൾ ചിലർക്ക് അസ്വസ്ഥതയുണ്ടാക്കാറുണ്ട്. മുഖത്തു മുഴുവൻ ഉപയോഗിക്കും മുൻപ് ഏതെങ്കിലും ഒരു ഭാഗത്തു പുരട്ടി പരിശോധിച്ചുറപ്പിക്കാം.

∙ മുഖക്കുരു ഉള്ളവർക്കു നിയാസിനമൈഡുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കാം. കുറച്ചു കൂടി പ്രായമായ ചർമക്കാർക്ക് ഹയലറോണിക് ആസിഡ് ഉള്ള മോയിസ്ചറൈസർ നിർദേശിക്കാറുണ്ട്.

∙ പ്രചാരമുള്ള ചർമസംരക്ഷണ രീതിയാണ് ‘എഎം – പി എം റുട്ടീൻ’. ചില ചര്‍മ സംരക്ഷണ രീതികൾ രാവിലെ (എഎം) മാത്രമേ പറ്റൂ. ചിലതിനാകട്ടേ വെളിച്ചത്തോടുള്ള പ്രതികരണശേഷി കൂടുതലായിരിക്കും. അവ രാത്രി മാത്രമേ ഉപയോഗിക്കാവൂ. എഎമ്മിൽ സൺസ്ക്രീനുകളും എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാൻ പറ്റുന്ന മരുന്നുകളും ശീലിക്കാം

∙ പല വസ്തുക്കൾ ഒരുമിച്ചിടേണ്ടി വരുമ്പോൾ ‘സാൻവിച്ച്’ ടെക്നിക് ഉപയോഗിക്കാം. മോയിസ്ചറൈസറിനു ശേഷം ചർമത്തിനനുയോജ്യമായ മരുന്ന്/ ആസിഡ് ഉപയോഗിച്ചിട്ട് അതിനു പുറമെ സൺസ്ക്രീൻ ഇടാം.

∙ ഏതു പ്രോഡക്റ്റ് ആദ്യം ഇടണം എന്നു സംശയം വ ന്നാൽ മൃദുലമായതിൽ നിന്ന് കട്ടിയുള്ളവയിലേക്കു പോകുക. സീറം പോലുള്ളവ ആദ്യം മുഖത്തിടാം. പിന്നീട് കട്ടിയായവ പുരട്ടാം.

നൂറോളം മറുകുണ്ടെങ്കിൽ

പൊതുവേ ഇന്ത്യൻ ചർമത്തിൽ മറുകുകൾ / കാക്ക പ്പുള്ളി വരുന്നതു തികച്ചും സാധാരണമാണ്. വിദേശികളെ അപേക്ഷിച്ചു നമുക്ക് അവ അത്ര പ്രശ്നക്കാരാകാറുമില്ല. എന്നിരുന്നാലും ഒരുപാടു മറുകുള്ളവർക്കു (നൂറിൽ കൂടുതലുള്ളവർക്ക്) മെലനോമ എന്ന കാൻസർ റിസ്ക് കൂടുതലാണ്.

മറുകിനു പെട്ടെന്നു വലുപ്പം കൂടുക, ചൊറിച്ചി ൽ അനുഭവപ്പെടുക, രൂപവ്യത്യാസം വരിക തുടങ്ങിയവയുണ്ടെങ്കിൽ ഡോക്ടറെ കാണിച്ചു പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കാം. ജനിതകമായി മറുകുകൾ കൂടുതലുള്ളവർ അത്ര ഭയപ്പെടേണ്ടതില്ല.

അധികം വെയിൽ കൊള്ളാതിരിക്കുകയും സ ൺസ്ക്രീനിന്റെ ഉപയോഗവും മറുകുകളുടെ എ ണ്ണം കുറയ്ക്കാൻ ഒരു പരിധി വരെ സഹായിക്കും. മുഖത്തും മറ്റും മറുകുകളുണ്ടെങ്കിൽ ലേസർ ചികിത്സ വഴിയോ സർജറി വഴിയോ അവ നീക്കം ചെയ്യാം.

ചില മരുന്നുകളുടെ ഉപയോഗം മൂലം മറുകുകൾ കൂടി വരാറുണ്ട്. പ്രത്യേകിച്ചു കാൻസറിനുള്ള മരുന്നുകൾ. പക്ഷേ, മരുന്നുകൾ നിർത്തുന്നതോടെ അ വയുടെ എണ്ണം കുറയുന്നതും കാണാം.

വിവരങ്ങൾക്കു കടപ്പാട്:

ഡോ. സൗമ്യ ജഗദീശൻ വിവേക്,

പ്രഫസർ, ഡെർമറ്റോളജി, അമൃത ഹോസ്പിറ്റൽ, എറണാകുളം.

ADVERTISEMENT