ചായ കുടിച്ച് ഭാരം കുറയ്ക്കണോ? ശരീരത്തിലെ നീര്‍വീക്കം കുറച്ച് കൂടുതല്‍ ചെറുപ്പമാകാന്‍ കമോമൈൽ ചായ, ഗുണങ്ങള്‍ അറിയാം Benefits of Chamomile Tea for Weight Loss
കുറഞ്ഞ കാലം കൊണ്ട് വണ്ണം കുറയ്ക്കാം എന്നു കേള്‍ക്കുമ്പോള്‍ പലര്‍ക്കും സംശയമാണ്. ഭാരം കുറയാനായി ശരീരത്തിലെ മെറ്റബോളിസം നന്നായി നടക്കുകയാണ് ആദ്യം വേണ്ടത്. നല്ലൊരു ഡയറ്റ്, നല്ല വ്യായാമം, നല്ലയുറക്കം ഇത്രയും ഉണ്ടോ എങ്കില്‍ നിങ്ങള്‍ക്ക് നല്ല ആരോഗ്യവും ലഭിക്കും. ചിലക്ക് ജന്മനാ നല്ല മെറ്റബോളിക് നിരക്ക് ആകും. എന്നാല്‍ മറ്റു ചിലര്‍ക്ക് അതുണ്ടാകണം എന്നുമില്ല. ചായ കുടിക്കുന്ന ശീലമുണ്ടോ? അതോടൊപ്പം ഭാരം കുറയ്ക്കണം എന്ന് കൂടിയുണ്ടോ? എങ്കില്‍ ഇതാ നല്ലൊരു ചായയെ കുറിച്ച് അറിയാം.
കമോമൈൽ ചായ (chamomile tea) ആണ് ആ സംഭവം. ഔഷധസസ്യം എന്ന നിലയിലും അലങ്കാരസസ്യം എന്ന നിലയിലും ഏറെ പ്രശസ്തമാണ് ഈ ചെടി. വെള്ള ഇതളുകള്‍ ഉള്ള ജമന്തിപൂ പോലെയാണ് ഇത്. ഡെയ്സി സസ്യങ്ങൾ ഉൾക്കൊള്ളുന്ന ആസ്റ്ററേസി കുടുംബത്തിലെ വാർഷിക സസ്യമാണിത്. ഇത് ഉണക്കിയാണ് കമോമൈൽ ടീ ഉണ്ടാക്കുന്നത്.
കമോമൈൽ ചായയുടെ ഗുണങ്ങള്‍
ഭാരം കുറയ്ക്കും: ഭാരം കുറയ്ക്കാന്‍ കമോമൈൽ ചായ സഹായിക്കും. വയറ്റിലെ ഗ്യാസ്ട്രിക് ജ്യൂസുകളെ ഇവ കൂടുതല്‍ ഉത്പാദിപ്പിക്കും. ഫലമോ ദഹനം നന്നായി നടക്കും.
വിഷാംശം പുറംതള്ളും: ശരീരത്തിലെ വിഷാംശം പുറംതള്ളാന്‍ കമോമൈൽ ചായ വളരെ നല്ലതാണ്. കാത്സ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് ഈ ചായയില്‍. ചമോമൈല്‍ ചായകള്‍ വയറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ഏറെ നല്ലതാണ്.
വിശപ്പ് കുറയ്ക്കാനും കമോമൈൽ സഹായിക്കും.
പ്രതിരോധശേഷി കൂട്ടും, ഉറക്കം നല്‍കും: ഇവ രണ്ടും കമോമൈൽ ചായ പ്രദാനം ചെയ്യുന്നുണ്ട്. കമോമൈൽ ചായ കുടിക്കുന്നത് ജലദോഷം ഇല്ലാതാക്കാന്‍ വരെ സഹായിക്കും.വയറുവേദന, മസ്സില്‍ വേദന എന്നിവയ്ക്കും ഉത്തമ പരിഹാരമാണ് കമോമൈൽ ചായ.
പ്രമേഹം നിയന്ത്രിക്കുന്നു: പ്രമേഹമുള്ളവരുടെ രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ കമോമൈൽ ചായയ്ക്ക് കഴിയുമെന്ന് ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ചായയുടെ സ്ഥിരമായ ഉപഭോഗം രക്തത്തിലെ പഞ്ചസാര വര്‍ധിക്കുന്നത് തടയുന്നുവെന്ന് കണ്ടെത്തി.
ഓസ്റ്റിയോപൊറോസിസ് പ്രതിരോധം: എല്ലുകള്‍ പൊട്ടുന്നതിന് കാരണമായ ഓസ്റ്റിയോപൊറോസിസിനെ പ്രതിരോധിക്കുന്നു. ആര്‍ത്തവ വിരാമം കഴിഞ്ഞ സ്ത്രീകളില്‍ അസ്ഥികളുടെ സാന്ദ്രത വര്‍ധിപ്പിക്കാന്‍ കമോമൈൽ ചായ സഹായിക്കുന്നു.
നീര്‍വീക്കം കുറയ്ക്കുന്നു: കമോമൈൽ ചായയില്‍ അടങ്ങിയ രാസ സംയുക്തങ്ങള്‍ നീര് കുറയ്ക്കാന്‍ സഹായിക്കുന്നു. ഹെമറോയ്ഡുകള്‍, ദഹനനാളത്തിന്റെ വേദന, സന്ധിവാതം, സ്വയം രോഗപ്രതിരോധ വൈകല്യങ്ങള്‍, വിഷാദം എന്നിവ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളുമായി നീര്‍വീക്കം ബന്ധപ്പെട്ടിരിക്കുന്നു. ഇത് കുറയ്ക്കാന്‍ കമോമൈൽ ചായ സഹായകമാണ്.
ചര്‍മ രോഗങ്ങളെ സുഖപ്പെടുത്തുന്നു: കമോമൈൽ ചായ നല്ല ആന്റി ഓക്സിഡന്റും ആന്റി ബാക്ടീരിയലുമാണ്. ഇത് സോറിയാസിസ്, എക്‌സിമ, മുഖക്കുരു, കറുത്തപാടുകള്‍ തുടങ്ങിയ ചര്‍മ്മ അവസ്ഥകളെ സുഖപ്പെടുത്തുന്നു.