എന്തുകൊണ്ട് കീൻവ? ശരീരത്തിന് സ്വന്തമായി നിർമിക്കാൻ സാധിക്കാത്ത ഒൻപത് എസെൻഷ്യൽ അമിനോ ആസിഡുകൾ ഇതിലുണ്ട് 5 Amazing Benefits of Quinoa
ആരോഗ്യപരിപാലനത്തിൽ തൽപരരായ ഭക്ഷണപ്രിയരിൽ പ്രത്യേകിച്ചും സസ്യാഹാരികൾക്ക് ഏറെ പ്രിയങ്കരമായ ഭക്ഷണമായി മാറുകയാണ് കീൻവ. വർഷങ്ങൾക്ക് മുൻപേ സൗത്ത് അമേരിക്കക്കാർ കൃഷിചെയ്ത് ഉപയോഗിച്ചിരുന്ന ധാന്യം ഈയടുത്തകാലത്താണ് മറ്റു രാജ്യങ്ങളിൽ പേരെടുക്കുന്നത്. ‘ഇൻക’ എന്ന് വിളിക്കപ്പെടുന്ന തദ്ദേശീയർ കീൻവയെ ദിവ്യ ഭക്ഷണമായാണ് കണക്കാക്കിയിരുന്നത്. ധാന്യം എന്നു പൊതുവേ വിളിക്കുമെങ്കിലും ഇവ ചീരയ്ക്കു സമാനമായൊരു ചെടിയുടെ വിത്തുകളാണ്. സൂപ്പർ ഗ്രെയിൻ, സൂപ്പർ ഫൂഡ് എന്നൊക്കെ വിളിപ്പേരുള്ള കീൻവയുടെ 5 സവിഷേതകൾ അറിയാം:
എസ്ൻഷ്യൽ വൈറ്റമിനുകളും ധാതുലവണങ്ങളുടേയും കലവറ
പലയാളുകളുടേയും ഡയറ്റിൽ കാണാത്ത നിറയെ പോഷകങ്ങളുടെ കലവറയാണ് കീൻവ. കീൻവയിൽ മഗ്നീഷ്യം, പൊട്ടാഷ്യം, ഐയൺ, ഫൈബർ, ഗർഭകാലത്ത് ശരീരത്തിന് ഏറ്റവും ആവശ്യമായ ഫൊലേറ്റ് എന്നിവയടിങ്ങിട്ടുണ്ട്. ആന്റീന്യൂട്രിയന്റുകളായ സാപോണിൻസ്, ടാനിൻസ്, ഫിറ്റിക് ആസിഡ് എന്നിവയും കീൻവയിലുണ്ട്. ഇതൊക്കെ ആരോഗ്യകരമായിരിക്കാനും രോഗങ്ങളെ പ്രതിരോധിക്കാനും ശരീരത്തെ സഹായിക്കും.
പ്രോട്ടീൻ ശേഖരം
ഒരു കപ്പ് കീൻവയിൽ നിന്ന് ഏകദേശം 8 ഗ്രാമോളം പ്രോട്ടീൻ ഒരാൾക്ക് ലഭിക്കും. ശരീരരത്തിന് സ്വന്വന്തമായി നിർമിക്കാൻ സാധിക്കാത്ത ഒൻപത് തരം പ്രോട്ടീനുകളും ഇവ നമുക്ക് തരും. അതുകൊണ്ട് തന്നെ ഇവയ്ക്ക് സമ്പൂർണ പ്രോട്ടീൻ എന്നും പേരുണ്ട്. വീഗൻ ഡയറ്റ് പാലിക്കുന്നവര്‍ക്ക് ആവശ്യമായ പ്രോട്ടീൻ ഇതു കൂടി കഴിക്കുന്നതിലൂടെ നേടിയെടുക്കാം
3. സ്വതവേ ഗ്ലൂട്ടൺ–ഫ്രീ
ഗോതമ്പ്, ബാർലി പോലുള്ള ധാന്യങ്ങളിലെ പശപശപ്പ് നൽകുന്നൊന്നാണ് ഗ്ലൂട്ടൺ. ഗ്ലൂട്ടണിനോട് അലർജിയുള്ളവർ, അത് ഡയറ്റിൽ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ എന്നിവർക്കൊക്കെയുള്ള ഉത്തമ തിരഞ്ഞെടുപ്പാകും കീൻവ.
4. ഫൈബറിനിവിടെയൊരു കുറവുമില്ല
ഒരു കപ്പ് ഫൈബറിൽ ഏകദേശം 5 ഗ്രാമിലേറെ ഫൈബർ ഉണ്ട്. നാരുകളടങ്ങിയ ഭക്ഷണ സ്രോതസായ കീൻവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനത്തെ മെച്ചപ്പെടുത്തും. ഗട്ടിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്ന ബാക്ടീരിയകൾക്കും ഇത് സഹായകമാണ്. മിതമായ അളവിൽ നാരുകളടങ്ങിയ കീൻവ കഴിച്ചാൽ പോലും ഭക്ഷണം കഴിച്ച ശേഷമുള്ള ‘നിറവ്’ എന്നൊരു അനുഭവം തരികയും ചെയ്യും.
5. ആന്റീ–ഓക്സിഡന്റുകള്‍ ധാരാളം
ധാരാളം ആന്റീ–ഓക്സിഡന്റുകളടങ്ങിയ കീൻവ ഫ്രീ– റാഡിക്കലുകൾ വഴി കോശങ്ങൾക്കുണ്ടാകുന്ന നശീകരണം കുറയ്ക്കാൻ സാഹായിക്കും. ഇവ കോശങ്ങളെ ആരോഗ്യകരമായി വയ്ക്കും.