‘വൈറ്റമിന്‍ ഡി കൂടിയാലും പണി കിട്ടും’; ആവശ്യമില്ലാതെ സപ്ലിമെന്റുകള്‍ വാരി കഴിക്കുന്നവര്‍ അറിയാന്‍...
ശരീരത്തിനു ആവശ്യമായ പ്രധാന പോഷകങ്ങളില്‍ ഒന്നാണ് വൈറ്റമിന്‍ ഡി. എല്ലുകളെ കരുത്തുറ്റതാക്കാനും, പ്രതിരോധശേഷി വര്‍ധിപ്പിക്കാനും മാനസികാരോഗ്യവും മെച്ചപ്പെടുത്താനും വൈറ്റമിന്‍ ഡി സഹായിക്കും. എന്നാല്‍ ആവശ്യമില്ലാതെ വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിക്കുന്നത് ശരീരത്തിനു അങ്ങേയറ്റം ദോഷകരമാണ്.

യുകെയില്‍ മുന്‍പ് വൈറ്റമിന്‍ ഡിയുടെ അമിത ഉപയോഗം മൂലം ഒരാള്‍ മരിച്ചിരുന്നു. വൈറ്റമിന്‍ ഡിയുടെ തോത് ഉയരുന്നതിനെ തുടര്‍ന്ന് ശരീരത്തില്‍ കാല്‍സ്യം വര്‍ധിക്കുന്ന ഹൈപ്പര്‍കാല്‍സീമിയ എന്ന രോഗമാണ് മരണത്തിന് ഇടയാക്കിയത്. 380 ആയിരുന്നു മരിക്കുമ്പോള്‍ ഇയാളുടെ ശരീരത്തിലെ വൈറ്റമിന്‍ ഡിയുടെ തോത്.
മരണത്തിനു ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പാണ് ഈ രോഗി സ്ഥിരമായി വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ എടുക്കാന്‍ തുടങ്ങിയത്.
ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെയുള്ള സപ്ലിമെന്റുകളുടെ ഉപയോഗം, ഫോര്‍ട്ടിഫൈഡ് ഭക്ഷണങ്ങളുടെയും കോഡ് ലിവര്‍ ഓയിലിന്റെയും അമിത ഉപയോഗം, വൈറ്റമിന്‍ ഡിയുടെ ചയാപചയത്തെ ബാധിക്കുന്ന ചിലതരം രോഗങ്ങള്‍ എന്നിവയും വൈറ്റമിന്‍ ഡിയുടെ തോത് ക്രമാതീതമായി ഉയരുന്ന ഹൈപ്പര്‍ വൈറ്റമിനോസിസിലേക്ക് നയിക്കാം.
ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, മലബന്ധം, ക്ഷീണം, ഭാരനഷ്ടം എന്നിവയെല്ലാം ഹൈപ്പര്‍ വൈറ്റമിനോസിസിന്റെ ലക്ഷണങ്ങളാണ്. കാല്‍സ്യത്തിന്റെ തോത് ശരീരത്തില്‍ ഉയരുന്നത് ആശയക്കുഴപ്പം, ശ്രദ്ധക്കുറവ്, അമിത ദാഹം, ബിപി കൂടുക, അമിതമായ തോതില്‍ മൂത്രമൊഴിക്കാന്‍ തോന്നൽ, കിഡ്‌നി ട്യൂബില്‍ കാല്‍സ്യം അടിഞ്ഞു കൂടുക, കിഡ്‌നി പ്രശ്‌നം, കേള്‍വിപ്രശ്‌നം, ഓര്‍മശക്തിക്ക് പ്രശ്‌നം തുടങ്ങിയവയിലേക്കും നയിക്കാം.
ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം വൈറ്റമിന്‍ സപ്ലിമെന്റുകള്‍ നിര്‍ത്തി ഡോക്ടറുടെ നിര്‍ദ്ദേശം തേടേണ്ടതാണ്. രക്തപരിശോധനയിലൂടെ വൈറ്റമിന്‍ ഡിയുടെയും കാല്‍സ്യത്തിന്റെയും തോത് കണ്ടെത്താന്‍ സാധിക്കുന്നതാണ്. എക്‌സ്‌റേ, എല്ലുകളുടെ സാന്ദ്രത അറിയാനുള്ള സ്‌കാനുകള്‍ എന്നിവയും ഹൈപ്പര്‍കാല്‍സീമിയ കണ്ടെത്താന്‍ നിര്‍ദ്ദേശിക്കപ്പെടാറുണ്ട്.