‘മുഖക്കുരു, അമിതവണ്ണം, വരണ്ട മുടി, മുടികൊഴിച്ചില്’; കൗമാരക്കാരില് തിരിച്ചറിയപ്പെടാതെ പോകുന്ന ഹൈപ്പോ തൈറോയിഡിസം, അറിയേണ്ടതെല്ലാം Understanding Adolescent Health Challenges
പത്തു മുതൽ പത്തൊൻപതു വയസ്സു വരെയുള്ള പ്രായം കൗമാരകാലമാണ്. ഈ പ്രായത്തിൽ പെൺകുട്ടികളിൽ ഏറ്റവും കൂടുതലായി കണ്ടു വരുന്ന പ്രശ്നങ്ങളിൽ പ്രധാനമായവ ക്രമമല്ലാത്ത ആർത്തവം, അമിത രക്തസ്രാവം, വിളർച്ച, ഹൈപ്പോ തൈറോയിഡിസം എന്നീ അസ്വസ്ഥതകളാണ്. ക്രമമല്ലാത്ത ആർത്തവം ആർത്തവാരംഭ കാലത്തെ ക്രമരാഹിത്യം സ്വാഭാവികമായ
പത്തു മുതൽ പത്തൊൻപതു വയസ്സു വരെയുള്ള പ്രായം കൗമാരകാലമാണ്. ഈ പ്രായത്തിൽ പെൺകുട്ടികളിൽ ഏറ്റവും കൂടുതലായി കണ്ടു വരുന്ന പ്രശ്നങ്ങളിൽ പ്രധാനമായവ ക്രമമല്ലാത്ത ആർത്തവം, അമിത രക്തസ്രാവം, വിളർച്ച, ഹൈപ്പോ തൈറോയിഡിസം എന്നീ അസ്വസ്ഥതകളാണ്. ക്രമമല്ലാത്ത ആർത്തവം ആർത്തവാരംഭ കാലത്തെ ക്രമരാഹിത്യം സ്വാഭാവികമായ
പത്തു മുതൽ പത്തൊൻപതു വയസ്സു വരെയുള്ള പ്രായം കൗമാരകാലമാണ്. ഈ പ്രായത്തിൽ പെൺകുട്ടികളിൽ ഏറ്റവും കൂടുതലായി കണ്ടു വരുന്ന പ്രശ്നങ്ങളിൽ പ്രധാനമായവ ക്രമമല്ലാത്ത ആർത്തവം, അമിത രക്തസ്രാവം, വിളർച്ച, ഹൈപ്പോ തൈറോയിഡിസം എന്നീ അസ്വസ്ഥതകളാണ്. ക്രമമല്ലാത്ത ആർത്തവം ആർത്തവാരംഭ കാലത്തെ ക്രമരാഹിത്യം സ്വാഭാവികമായ
പത്തു മുതൽ പത്തൊൻപതു വയസ്സു വരെയുള്ള പ്രായം കൗമാരകാലമാണ്. ഈ പ്രായത്തിൽ പെൺകുട്ടികളിൽ ഏറ്റവും കൂടുതലായി കണ്ടു വരുന്ന പ്രശ്നങ്ങളിൽ പ്രധാനമായവ ക്രമമല്ലാത്ത ആർത്തവം, അമിത രക്തസ്രാവം, വിളർച്ച, ഹൈപ്പോ തൈറോയിഡിസം എന്നീ അസ്വസ്ഥതകളാണ്.
ക്രമമല്ലാത്ത ആർത്തവം
ആർത്തവാരംഭ കാലത്തെ ക്രമരാഹിത്യം സ്വാഭാവികമായ ഒന്നാണ്. രണ്ടോ മൂന്നോ നാലോ മാസത്തിലൊരിക്കൽ എന്ന വിധം ആർത്തവം വരാം. ചിലപ്പോൾ 15 ദിവസത്തിനുള്ളിൽ അടുത്ത ആർത്തവം കണ്ടെന്നും വരാം.
രണ്ടിനും ഒരേ കാരണമാണ്. ഒരു സ്ത്രീയിൽ ഹോർമോൺ വ്യതിയാനങ്ങൾ വരുന്നതു ചാക്രികമായാണ്. അ തിനു സൈക്ലിക്കൽ മെച്വരിറ്റി എന്നാണു പറയുക. ചെറിയ കൂട്ടികളിൽ തുടക്കം മുതൽ ചാക്രിക പക്വത ഹോർമോൺ വ്യതിയാനങ്ങൾക്ക് ഉണ്ടാകണമെന്നില്ല.
ആർത്തവാരംഭത്തിനു ശേഷം 2–4 കൊല്ലം വരെയെടുത്തായിരിക്കും ചില കുട്ടികളിൽ സൈക്ലിക്കൽ മെച്വരിറ്റി കൃത്യമാകുക. ഉദാഹരണത്തിന് 12 വയസ്സിൽ ആർത്തവം തുടങ്ങിയ കുട്ടിക്കു ക്രമമായി ആർത്തവം വന്നു തുടങ്ങാൻ ചിലപ്പോൾ 14–15 വയസ്സ് ആയേക്കാം. ഹോർമോണുകളുടെ വ്യതിയാനമാണു ക്രമം തെറ്റി വരുന്ന ആർത്തവത്തിനും അമിത രക്തസ്രാവത്തിനും കാരണം. ആർത്തവം വൈകി വരികയാണെങ്കിൽ രണ്ടോ മൂന്നോ വർഷത്തേക്ക് ഏറെ പ്രയാസപ്പെടേണ്ടതില്ല.
ആർത്തവം വരുന്ന സമയത്തു കൂടുതൽ രക്തസ്രാവം ഉണ്ടെങ്കിൽ മാത്രമേ ഡോക്ടറെ കാണിക്കേണ്ടതായുള്ളൂ. രണ്ട് ആർത്തവങ്ങൾക്കിടയിലുള്ള ദിനങ്ങൾ പത്തോ പതിനഞ്ചോ ആയവർക്കു രക്തക്കുറവും അതിലൂടെ അനീമിയ എന്ന അവസ്ഥയും വരാനുള്ള സാധ്യതയുണ്ട്. മൂന്നു വ ർഷത്തിനു ശേഷവും ആർത്തവ ക്രമക്കേടു കാണുകയാണെങ്കിൽ വിശദമായ പരിശോധന ആവശ്യമാണ്.
പരിഹാരം
ആർത്തവം ക്രമപ്പെടുത്താനും അമിത രക്തസ്രാവം ഒഴിവാക്കാനും ഹോർമോൺ ഗുളികകൾ നൽകേണ്ടി വരാം. ഹോർമോൺ ഗുളിക കഴിച്ചുള്ള ചികിത്സയോടു പല മാതാപിതാക്കൾക്കും താൽപര്യക്കുറവുണ്ട്. ചെറിയ കുട്ടികൾക്ക് 3–6 മാസമേ ഹോർമോൺ ഗുളികകൾ ഈ ആവശ്യത്തിനായി കൊടുക്കാറുള്ളു. അത് അമിതവണ്ണമോ ആരോഗ്യ പ്രശ്നങ്ങളോ വരുത്തുന്നതല്ല.
പ്രതിരോധം
കുട്ടിയുടെ ശരീരത്തിൽ ഹോർമോണൽ ചാക്രികാവസ്ഥ രൂപപ്പെട്ടു വരുന്ന ഘട്ടത്തിൽ തന്നെ ആരോഗ്യശീലങ്ങൾ തുടങ്ങിയാൽ ഭാവിയിൽ പോളിസിസ്റ്റിക് ഓവറിയൻ സിന്‍ഡ്രോം പോലുള്ള പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനാകും. ഭക്ഷണ ശീലം പോഷകപ്രദമാണെന്ന് ഉറപ്പു വരുത്തുക. നിത്യവും വ്യായാമം ചെയ്യുക. സമയത്തു ഭ ക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
പുറത്തു നിന്ന് അമിതമായി ജങ്ക് ഫൂഡ്സ് വാങ്ങി കഴിക്കുക, കൃത്രിമ പാനീയങ്ങൾ സ്ഥിരമായി കുടിക്കുക, വ്യായാമം ഇല്ലാതിരിക്കുക, അമിതമായ മൊബൈൽ ഉപയോഗം, അമിതമായി മധുരം കഴിക്കുക, ഇക്കാരണങ്ങൾ കൊ ണ്ട് അമിതവണ്ണത്തിലേക്കു നീങ്ങുന്നുണ്ടെങ്കിൽ നിസാരമാക്കരുത്. ഇതെല്ലാം സൈക്ലിക് ഇറഗുലാരിറ്റിയെ പിന്തുണയ്ക്കുന്ന ഘടകങ്ങളാണ്.
പ്യുബർട്ടി മെനൊറേജിയ
ആർത്തവാരംഭം തൊട്ടു 17 വയസ്സുവരെയുള്ള കുട്ടികളിൽ ഹോർമോൺ ചാക്രിക പ്രവർത്തനം കൃത്യമായി നടക്കാത്തതിനാൽ ഉണ്ടാകുന്ന അവസ്ഥയാണു പ്യുബർട്ടി മെനൊറേജിയ അഥവാ അമിത രക്തസ്രാവം. ക്രമമില്ലാത്ത ആർത്തവത്തോട് അനുബന്ധിച്ചു വരാവുന്ന പ്രശ്നമാണിത്. ക്രമമല്ലാതെ ആർത്തവം വരുമ്പോൾ അമിതമായി രക്തസ്രാവം ഉണ്ടായേക്കാം.
പരിഹാരം
അമിത രക്തസ്രാവം കുട്ടിക്കുണ്ടോ എന്നു മാതാപിതാക്കൾ ശ്രദ്ധിക്കണം. രക്തം വലിയ കട്ടകളായാണു പോകുന്നതെങ്കിൽ വലിയ തോതിൽ രക്തനഷ്ടം ഉണ്ടാകും. ഇത്തരത്തിൽ രക്തം പോകുന്നുണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണിക്കണം.
ആർത്തവ സമയത്തും അല്ലാത്തപ്പോഴും അമിത ക്ഷീണം, മുഖത്തു വിളർച്ച അല്ലെങ്കിൽ മഞ്ഞപ്പ്, കണ്ണുകൾക്ക് മഞ്ഞ നിറം, മുടി കൊഴിച്ചിൽ, മുടിയുടെ കട്ടി തീരെ കുറഞ്ഞ അവസ്ഥ, നഖങ്ങളുടെ ആരോഗ്യക്കുറവ് എന്നിവയുണ്ടെങ്കിൽ രക്തക്കുറവുണ്ടോ എന്ന് പരിശോധിക്കുകയും ചികിത്സിക്കുകയും വേണം. അമിത രക്തസ്രാവം തടയുന്നതിനു ഹോർമോൺ ചികിത്സയും രക്തനഷ്ടത്തിന് മറ്റു ചികിത്സകളും ആവശ്യമായി വന്നേക്കാം.
പ്രതിരോധം
ആർത്തവാരംഭത്തോടെ അയൺ അടങ്ങിയ ഭക്ഷണ പദാർഥങ്ങളായ ചീര, മുരിങ്ങ, ബീറ്റ്റൂട്ട്, ഈന്തപ്പഴം, ഉണക്കമുന്തിരി, ശർക്കര, ബീൻസ്, കടൽ മത്സ്യങ്ങൾ, അമിതമാകാത്ത വിധം റെഡ് മീറ്റ് എന്നിവ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുക. ആർത്തവ സമയത്ത് ആവശ്യമായ വിശ്രമം എടുക്കുക. യോഗ പോലുള്ള വ്യായാമങ്ങൾ നിത്യ ജീവിതത്തിൽ ശീലമാക്കുക.
വിളർച്ച
പോഷകാഹാരക്കുറവ്, ആർത്തവത്തിൽ അമിത രക്തസ്രാവം മൂലം സംഭവിക്കുന്ന രക്തക്കുറവ് എന്നിവ മൂലം വിളർച്ച അഥവാ അനീമിയ 20 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളിൽ കാണാറുണ്ട്. 20–40 വയസ്സുവരെയുള്ള സ്ത്രീകളിലും അനീമിയ വ്യാപകമായി കാണാറുണ്ട്.
രക്തത്തിൽ ഇരുമ്പിന്റെ കുറവ്, വിറ്റാമിൻ ബി 12 ന്റെ കു റവ്, ഫോളിക് അസിഡിന്റെ കുറവ്, കിഡ്നി രോഗങ്ങൾ എ ന്നിവ വിളർച്ച ഉണ്ടാക്കാം.
കടുത്ത ക്ഷീണം, തണുത്ത കൈകളും കാലുകളും, ത ളർച്ച, വിളറിയ കണ്ണുകളും ചർമവും, തലവേദനയും തലകറക്കവും, നെഞ്ചു വേദന, കിതപ്പ്, ശ്വാസംമുട്ട്, എളുപ്പത്തിൽ പൊട്ടുന്ന നഖം, വിശപ്പില്ലായ്മ, ഐസ്, അരി എന്നിവ തിന്നാനുള്ള ആഗ്രഹം ഇവ വിളർച്ചയുടെ ലക്ഷണങ്ങളാണ്.
പരിഹാരം
ആർത്തവ സമയത്ത് അമിത രക്തസ്രാവമുണ്ടെങ്കിൽ അത് എത്രയും വേഗം പരിഹരിക്കണം. വിളർച്ചയിലേക്ക് എത്താതെ ആരോഗ്യാവസ്ഥ നിലനിർത്താം. രക്തത്തിലെ ഹീമോഗ്ലോബിൻ കൂട്ടാനായി ശാരീരിക ആവശ്യത്തിന് അനുസരിച്ച് അയൺ ടാബ്‌ലറ്റുകൾ നൽകുകയോ, ഇൻജക്‌ഷനുകൾ നൽകുകയോ ചെയ്യും. 16 വയസ്സിനു മുകളിലുള്ളവർക്കേ ഇൻജക്‌ഷനുകൾ കൊടുക്കാറുള്ളു, ചികിത്സയ്ക്ക് എത്തുമ്പോൾ രക്തം തീരെ കുറവാണെങ്കിൽ ര ക്തം കയറ്റേണ്ടി വരും.
പ്രതിരോധം
ഫോളിക് ആസിഡ്, ഇരുമ്പ്, വൈറ്റമിൻ ബി 12 എന്നിവ ലഭിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക. സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് ഭക്ഷണത്തിൽ നിന്ന് ആവശ്യത്തിന് ഇരുമ്പിന്റെ അംശം ലഭിക്കാതെ വന്നേക്കാം. ഡയറ്റീഷനെ കണ്ട് അതിന് അനുസൃതമായ വിധം ഭക്ഷണം ക്രമീകരിക്കണം.
ഇറച്ചി (റെഡ് മീറ്റ്), പയറു വർഗങ്ങൾ, കടും പച്ച നിറത്തി ലുള്ള ഇലക്കറികൾ എന്നിവയിൽ ഇരുമ്പിന്റെ അംശമുണ്ട്. ഗ്രീൻപീസ്, വൻപയർ, വെണ്ണ, മുട്ട, മീൻ, ബദാം, നിലക്കടല എന്നിവയിൽ നിന്നും ഫോളിക് ആസിഡ് ലഭിക്കും. ഇറച്ചി, പാലുത്പന്നങ്ങൾ, സോയ ഉത്പന്നങ്ങൾ എന്നിവയിൽ വൈറ്റമിൻ ബി12 ഉണ്ട്.
വൈറ്റമിൻ സി അടങ്ങിയ ഉത്പന്നങ്ങൾ ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുമെന്നതിനാൽ പുളിയുള്ള പഴങ്ങൾ, ബ്രോക്‌ലി, തക്കാളി, തണ്ണിമത്തൻ, സ്ട്രോബെറി, എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ഹൈപ്പോ തൈറോയിഡിസം
ഇരുപതിൽ താഴെ പ്രായമുള്ള കുട്ടികളിൽ കാണുന്നതും പലപ്പോഴും തിരിച്ചറിയാതെ പോകുന്നതുമായ രോഗമാണു ഹൈപ്പോ തൈറോയിഡിസം അല്ലെങ്കിൽ ശരീരം തൈറോയ്ഡ് ഹോർമോൺ ഉത്പാദിപ്പിക്കുന്നത് കുറയുന്ന അവസ്ഥ.
പ്രായക്കൂടുതൽ ഉള്ളവർക്ക് ആണ് ഹൈപ്പോ തൈറോ യിഡിസം വരിക എന്ന ധാരണയാണ് ചെറുപ്രായക്കാരിൽ ഇതു ശ്രദ്ധിക്കാതെ പോകുന്നതിനു കാരണം. തൈറോയ്ഡ് ഗ്രന്ഥി പുറത്തു വിടുന്ന തൈറോയ്ഡ് ഹോർമോണാണു ശരീരത്തിന്റെ ഊർജ വിനിയോഗത്തെ നിയന്ത്രിക്കുന്നത്. ഹൈപ്പോ തൈറോയിഡിസം ഉള്ളവരിൽ ശരീര പ്രവർത്തനങ്ങൾ മന്ദഗതിയിലാകും.
ആർത്തവ ക്രമക്കേട്, ആർത്തവ സമയത്ത് അമിതമായ രക്തസ്രാവം, അമിതമായ മുഖക്കുരു, അമിതവണ്ണം, തണുപ്പ് സഹിക്കാൻ കഴിയാതെ വരിക, ക്രമാതീതമായ മുടികൊഴിച്ചിൽ, കട്ടി തീരെ കുറഞ്ഞു വരണ്ട മുടി, പുരികങ്ങളുടെ വശങ്ങളിൽ രോമം കുറഞ്ഞു കനം കുറഞ്ഞു പോകുക അമിത ക്ഷീണം, ഉറക്കം തൂങ്ങുക, തുടങ്ങിയ കാരണങ്ങ ൾ തൈറോയിഡ് ഹോർമോൺ കുറവു മൂലം സംഭവിക്കും. അനാരോഗ്യകരമായ ജീവിത ശൈലിയാണു ഹൈപ്പോ തൈറോയിഡിസത്തിനു പ്രധാന കാരണം. പാരമ്പര്യവും ചില വൈറൽ ഇൻഫെക്‌ഷനുകളും തൈറോയിഡിന് കാരണമാകാം. ചിലരിൽ ജന്മനാൽ തന്നെ തൈറോയ്ഡ് പ്രശ്നം കാണാറുണ്ട്.
പരിഹാരം
ഹൈപ്പോ തൈറോയിഡിസം ലക്ഷണങ്ങൾ കണ്ടാൽ കുട്ടിയെ എത്രയും പെട്ടെന്ന് ഫിസിഷ്യനെ കാണിക്കണം. തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റിലൂടെ തൈറോയ്ഡ് ഉണ്ടോ എന്നു ഉറപ്പു വരുത്താം. ആവശ്യമെങ്കിൽ തൈറോയ്ഡ് ഗ്രന്ഥിയുടെ സ്കാൻ എടുക്കുന്ന ഇമേജിങ് പരിശോധനകൾ നടത്താം. ശരിയായ മെഡിക്കൽ മാനേജ്മെന്റിലൂടെ തൈറോയ്ഡ് പ്രശ്നങ്ങൾ നിയന്ത്രിച്ച് സാധാരണ ജീവിതം നയിക്കാനാകും. ജീവിതകാലം മുഴുവൻ ചിലപ്പോൾ സ്ഥിരമായി ചികിത്സ ഹൈപ്പോ തൈറോയിഡിസത്തിന് ആവശ്യമായി വരാം.
പ്രതിരോധം
പ്രതിരോധം ഫലപ്രദമായ വിധം സാധ്യമല്ലെങ്കിലും അയഡിൻ അടങ്ങിയ ഭക്ഷണ ക്രമം തൈറോയ്ഡ് ഗ്രന്ധിയുടെ പ്രവർത്തനത്തെ സഹായിക്കും.
ഹൈപ്പോ തൈറോയ്ഡിസം മൂലമുള്ള അമിത വണ്ണം, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ സമീകൃത ഭക്ഷണം കൃത്യസമയത്തു കഴിക്കുക, മധുര പലഹാരങ്ങളും കാലറി മൂല്യം കൂടിയ ഭക്ഷണങ്ങളും ഒഴിവാക്കുക. പ്രഭാതഭക്ഷണം നിർബന്ധമായും കഴിക്കുക പതിവായി അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക.
അനാവശ്യ ഗർഭധാരണം
ആർത്തവാരംഭ കാലം മുതൽ 20 വയസ്സുവരെയുള്ള കുട്ടികൾ ഇന്നു നേരിടുന്ന പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണു അനാവശ്യ ഗർഭധാരണം.
ലൈംഗിക അതിക്രമങ്ങൾ, ലൈംഗികമായ അറിവില്ലായ്മ തുടങ്ങിയ സാഹചര്യങ്ങൾ ഗർഭധാരണത്തിലേക്കു നയിക്കുന്ന അവസ്ഥ വ്യാപകമാണ്. ശരിയായ ലൈംഗിക അറിവില്ലായ്മയാണ് പല അബദ്ധങ്ങളിലും കുട്ടികളെ കൊണ്ടു ചാടിക്കുന്നത്. കുട്ടികൾക്കു 10 വയസ്സോടെ തന്നെ ലൈംഗികമായ അറിവു പകർന്നു നൽകണം.
ഏതെങ്കിലും വിധത്തിൽ ലൈംഗിക അതിക്രമം നേരിട്ടാൽ എത്രയും പെട്ടെന്നു മാതാപിതാക്കളെ അറിയിക്കാൻ വേണ്ട സ്വാതന്ത്ര്യവും വിശ്വാസവും കുട്ടികൾക്കു വീട്ടിലുണ്ടാകണം. ശരീരത്തിലെ അനാവശ്യ സ്പർശങ്ങളെ തടയേണ്ടതെങ്ങനെയെന്നു പ റഞ്ഞു കൊടുക്കാം. ആർത്തവാരംഭത്തോടെ ഗർഭധാരണത്തെക്കുറിച്ചും ലൈംഗികബന്ധത്തെക്കുറിച്ചും അറിവു നൽകണം.
ശരിയായ അറിവു ലഭിച്ചില്ലെങ്കിൽ സോഷ്യൽ മീഡിയ കാലഘട്ടത്തിൽ അവർ തെറ്റായ അറിവുകൾ നേടുകയും അനാവശ്യ ഗർഭധാരണത്തിലേക്കെത്തുകയും ചെയ്യാം. ചെറുപ്രായത്തിലുണ്ടാകുന്ന ഗ ർഭച്ഛിദ്രങ്ങൾ ഭാവിയിൽ ഗർഭധാരണത്തെ ബാധി ച്ചേക്കാം.