‘ഭക്ഷണം തന്നെയാകണം മരുന്ന്’ എന്ന് പറയുന്നത് അക്ഷരാർത്ഥത്തിൽ പാലിക്കുന്നൊരു ഭക്ഷ്യപദാർഥമാണ് ജോവർ അഥവ മണിച്ചോളം. ആഫിക്കൻ നാടുകളിൽ നിന്നും കടൽ കടന്നെത്തി ലോകത്തിന്റെ ആകെ ഡയറ്റ് ലിസ്റ്റിലേക്ക് ഇടം പിടിച്ച ഒരു മില്ലറ്റാണിത്. രോഗപ്രതിരോധശേഷി, ഹൃദയാരോഗ്യം, മെച്ചപ്പെട്ട ദഹനം, പ്രമേഹ നിയന്ത്രണം, ചർമ

‘ഭക്ഷണം തന്നെയാകണം മരുന്ന്’ എന്ന് പറയുന്നത് അക്ഷരാർത്ഥത്തിൽ പാലിക്കുന്നൊരു ഭക്ഷ്യപദാർഥമാണ് ജോവർ അഥവ മണിച്ചോളം. ആഫിക്കൻ നാടുകളിൽ നിന്നും കടൽ കടന്നെത്തി ലോകത്തിന്റെ ആകെ ഡയറ്റ് ലിസ്റ്റിലേക്ക് ഇടം പിടിച്ച ഒരു മില്ലറ്റാണിത്. രോഗപ്രതിരോധശേഷി, ഹൃദയാരോഗ്യം, മെച്ചപ്പെട്ട ദഹനം, പ്രമേഹ നിയന്ത്രണം, ചർമ സംരക്ഷണം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത മേൻമകളുള്ള ഭക്ഷ്യവിഭവം.

റാഗി, ബജ്ര, കൂവരക്, ചാമ, തിന, ബാർലി പോലുള്ള ചെറുധാന്യങ്ങളിൽ  ഏറെ ജനപ്രിയമായി മാറുകയാണ് ജോവർ. നെല്ലു കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിളയിക്കുന്നതും ഇതു തന്നെ.

ADVERTISEMENT

പകരം വയ്ക്കാനില്ലാത്ത സൂപ്പർഫൂഡ്

പ്രകൃതിദത്തമായി ഗ്ലൂട്ടൺ ഫ്രീയായ ജോവർ കാർബോഹൈഡ്രേയ്റ്റ്സ്, പ്രോട്ടീൻ, ഫൈബർ, ഐയേൺ, കാൽഷ്യം, പൊട്ടാഷ്യം, സോഡിയം, സിങ്ക്, മഗ്നീഷ്യം, ഫോസ്ഫറസ് വൈറ്റമിൻ ബി1,ബി2,ബി3,ബി5,ബി6, വൈറ്റമിൻ ഇ എന്നിവയാൽ സമ്പുഷ്ടമാണ്. ഈ ഇത്തിരിക്കുഞ്ഞൻ ധാന്യത്തിന്റെ ആരോഗ്യഗുണങ്ങൾ അറിയാം:

ADVERTISEMENT

ഗട്ടിന്റെ ആരോഗ്യം മെച്ചപ്പടുത്തുന്നു.

  • പ്രമേഹം വരുതിയിൽ നിർത്താൻ സഹായിക്കുന്നു.

  • ADVERTISEMENT

    ദഹന സംബന്ധിയായ പ്രശ്നങ്ങൾ കുറയ്ക്കുന്നു.

  • പ്രതിരോധ ശേഷി കൂട്ടി ദിവസം മുഴുവനും ആവശ്യമായ ഊർജ്ജം നൽകും

  • അസ്ഥികളെ ബലപ്പെടുത്തും.

  • രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു കൂട്ടി വിളർച്ച അകറ്റും.

  • കുറഞ്ഞ കൊഴുപ്പും കൂടുതൽ നാരുകളും ഉള്ളതിനാൽ കഴിച്ചാൽ നിറവ് തോന്നും. അതുവഴി ശരീരഭാരം കുടാതെ നോക്കാനും സഹായിക്കും.

  • പ്രായത്തിന്റെ പ്രകടമായ ലക്ഷണങ്ങൾ കുറച്ച് ചർത്തിന് യുവത്വം പ്രധാനം ചെയ്യും.

  • ഹൃദയാരോഗ്യത്തിന് സഹായകം.

  • ശരീരത്തിലെ ന്യൂറോ ട്രാൻസ്മിറ്റർ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന വൈറ്റമിൻ ബി6 അടങ്ങിയതു കൊണ്ട് മികച്ച മാനസികാവസ്ഥയും മികച്ച ഫോക്കസും പ്രധാനം ചെയ്യും.

    എന്തൊക്കെ വിഭവങ്ങൾ

    ജോവറെന്ന് കേട്ടിട്ടുണ്ടെങ്കിലും പലർക്കും ഇതുകൊണ്ട് എന്തുണ്ടാക്കണം എന്നറിയാത്തതു കൊണ്ട് പലരും വാങ്ങി ഉപയോഗിക്കാൻ മടിക്കാറുണ്ട്. തുടക്കക്കാർക്ക് ചപ്പാത്തിമാവിൽ ഇതും അൽപം ചേർത്ത് ചപ്പാത്തി ചുടാം. പുട്ടിന്റെ പൊടിയിലും ചേർക്കാം.

    ഇതു കൂടാതെ ജോവർ റോട്ടി, ജോവറിൽ ശർക്കരയോ പനം കൽക്കണ്ടമോ ഇട്ടു കൊണ്ടുള്ള കുറുക്ക്, സാലഡ് ടോപ്പിങ്ങ്, ജോവർ കുക്കീ, പാൻകേയ്ക്ക് തുടങ്ങി പല വിഭവങ്ങളും ഇതു കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാം.

    ADVERTISEMENT