പൊന്നോമനയ്ക്കു വേണം പ്രതിരോധം; കുട്ടികൾക്കു നൽകാം പ്രതിരോധ കുത്തിവയ്പ്, അറിയേണ്ടതെല്ലാം
ഏറ്റവും കരുതലോടെയല്ലേ നമ്മൾ ഓമനക്കുഞ്ഞിനെ ചേർത്തുപിടിക്കുന്നത്. അതേ കരുതൽ കുഞ്ഞിന്റെ ആരോഗ്യകാര്യങ്ങളിലും വേണം. രോഗങ്ങളിൽ നിന്നു കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനും േരാഗം പിടിപെട്ടാൽ സങ്കീർണതകൾ ഒഴിവാക്കുന്നതിനുമുള്ള ചെലവു കുറഞ്ഞ മാർഗമാണു വാക്സിനേഷൻ. ഗുരുതരമാകാനിടയുള്ളതും ജീവനു തന്നെ ആപത്ത്
ഏറ്റവും കരുതലോടെയല്ലേ നമ്മൾ ഓമനക്കുഞ്ഞിനെ ചേർത്തുപിടിക്കുന്നത്. അതേ കരുതൽ കുഞ്ഞിന്റെ ആരോഗ്യകാര്യങ്ങളിലും വേണം. രോഗങ്ങളിൽ നിന്നു കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനും േരാഗം പിടിപെട്ടാൽ സങ്കീർണതകൾ ഒഴിവാക്കുന്നതിനുമുള്ള ചെലവു കുറഞ്ഞ മാർഗമാണു വാക്സിനേഷൻ. ഗുരുതരമാകാനിടയുള്ളതും ജീവനു തന്നെ ആപത്ത്
ഏറ്റവും കരുതലോടെയല്ലേ നമ്മൾ ഓമനക്കുഞ്ഞിനെ ചേർത്തുപിടിക്കുന്നത്. അതേ കരുതൽ കുഞ്ഞിന്റെ ആരോഗ്യകാര്യങ്ങളിലും വേണം. രോഗങ്ങളിൽ നിന്നു കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനും േരാഗം പിടിപെട്ടാൽ സങ്കീർണതകൾ ഒഴിവാക്കുന്നതിനുമുള്ള ചെലവു കുറഞ്ഞ മാർഗമാണു വാക്സിനേഷൻ. ഗുരുതരമാകാനിടയുള്ളതും ജീവനു തന്നെ ആപത്ത്
ഏറ്റവും കരുതലോടെയല്ലേ നമ്മൾ ഓമനക്കുഞ്ഞിനെ ചേർത്തുപിടിക്കുന്നത്. അതേ കരുതൽ കുഞ്ഞിന്റെ ആരോഗ്യകാര്യങ്ങളിലും വേണം. രോഗങ്ങളിൽ നിന്നു കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനും േരാഗം പിടിപെട്ടാൽ സങ്കീർണതകൾ ഒഴിവാക്കുന്നതിനുമുള്ള ചെലവു കുറഞ്ഞ മാർഗമാണു വാക്സിനേഷൻ. ഗുരുതരമാകാനിടയുള്ളതും ജീവനു തന്നെ ആപത്ത് ആയേക്കാവുന്നതുമായ രോഗങ്ങളിൽ നിന്നു കുട്ടികളെ സംരക്ഷിക്കാൻ പ്രതിരോധകുത്തിവയ്പ്പുകൾ സഹായിക്കും.
എല്ലാ കുഞ്ഞുങ്ങൾക്കും നിർബന്ധമായി പ്രതിരോധകുത്തിവയ്പ് എടുക്കേണ്ടതുണ്ടോ?
അമ്മയുടെ ശരീരത്തിൽ നിന്നു ജന്മനാ ലഭിക്കുന്ന പ്രതിരോധ ഘടകങ്ങളാണു കുഞ്ഞുങ്ങൾക്കു സംരക്ഷണമേകുന്നത്. കുട്ടികളുടെ ശരീരത്തിലെ പ്രതിരോധസംവിധാനം ശ ക്തിപ്പെടാൻ സമയമെടുക്കും. അതുവരെ പകർചവ്യാധികളിൽ നിന്നു കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ പ്രതിരോ ധവാക്സീൻ പ്രയോജനപ്പെടുത്താം.
കുട്ടികളിൽ പെട്ടെന്നു പടരാൻ സാധ്യതയുള്ള അ ഞ്ചാംപനി, മുണ്ടിനീര്, റുബെല്ല, പോളിയോ, വില്ലൻ ചുമ, തുടങ്ങിയ പകർചവ്യാധികൾ തടയാൻ വാക്സീൻ പ്രയോജനപ്രദമാണ്. വാക്സീൻ നൽകുമ്പോൾ ശരീരത്തിൽ ആ അസുഖത്തിന് എതിരായി ആന്റിബോഡികൾ ഉൽപാദിപ്പിക്കപ്പെടും. ഇതോടെ രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുകയും രോഗങ്ങളെ അകറ്റി നിർത്തുകയുംചെയ്യും.
∙ സാമൂഹിക പ്രതിരോധം (ഹേർഡ് ഇമ്യൂണിറ്റി) മെച്ചപ്പെടാനും വാക്സീൻ പ്രയോജനപ്പെടും. 90 – 95 ശതമാനത്തിലേറെ കുട്ടികൾ കുത്തിവയ്പ്പുകൾ എടുക്കുകയാണെങ്കിൽ കുട്ടികളിലും മുതിർന്നവരിലും ഈ േരാഗങ്ങൾ പടരാനുള്ള സാധ്യത കുറയും. ഇതിലൂടെ പ്രതിരോധശക്തി കുറഞ്ഞ വ്യക്തികളെ സങ്കീർണമായ അസുഖങ്ങളിൽ നിന്നു സംരക്ഷിക്കാനുമാകും.
∙ വാക്സീൻ എടുത്തവരിൽ രോഗം പിടിപെട്ടാലും മസ്തിഷ്ക ജ്വരം, ന്യുമോണിയ, കേൾവിക്കുറവ് തുടങ്ങിയ സങ്കീർണതകളുണ്ടാകാനുള്ള സാധ്യത കുറയും. ജീവന് ആപത്തുണ്ടാകുമോയെന്നും പേടിക്കേണ്ട.
∙ പോളിയോ ബാധിച്ചതു മൂലം ശരീരം തളർന്ന പലരുടെയും കഥകൾ നാം കേട്ടിട്ടുണ്ട്. പോളിയോ വാക്സിനേഷൻ നിർബന്ധമാക്കിയതിലൂടെയാണു പോളിയോ ഇല്ലാതാക്കാൻ കഴിഞ്ഞത്. ഇത്തരത്തിൽ രോഗങ്ങളെ ഇല്ലാതാക്കാനും ഭാവിതലമുറയെ സംരക്ഷിക്കാനും പ്രതിരോധകുത്തിവയ്പ്പുകൾ ഗുണകരമാണ്.
∙ ചില രാജ്യങ്ങളിൽ പ്രവേശിക്കുന്നതിനു മുൻപു വാക്സിനേഷൻ എടുക്കണമെന്നതു നിർബന്ധമാണ്.
ഏതെല്ലാം വാക്സീനാണു നിർബന്ധമായി എടുക്കേണ്ടത്?
ദേശീയ കുത്തിവയ്പു പട്ടികയിലുളള വാക്സീൻ എ ല്ലാ കുട്ടികൾക്കും നൽകണം. ഇവ സർക്കാർ ആശുപത്രിയിൽ സൗജന്യമായി ലഭിക്കും.
∙ നവജാതശിശുവിനു നൽകേണ്ട വാക്സിനേഷനാണു ബിസിജി, ഹെപ്പറ്റൈറ്റിസ് ബി, ഒപിവി എന്നിവ. ക്ഷയം പിടിപെടുന്നതു തടയുന്നതിനു സഹായിക്കുന്ന വാക്സീനാണു ബിസിജി. ക്ഷയം ശരീരത്തിന്റെ നാഡീവ്യവസ്ഥ, എല്ലുകൾ, നട്ടെല്ല്, മറ്റു ഭാഗങ്ങൾ എന്നിവയെ ബാധിക്കാനിടയുണ്ട്. വാക്സീനെടുക്കുന്നത് ഇത്തരം സങ്കീർണതകൾ കുറയ്ക്കും. ഹെപ്പറ്റൈറ്റിസ് ബി വാക്സീൻ, രക്തത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തം തടയും. മഞ്ഞപ്പിത്തം പിടിപെട്ട അമ്മയിൽ നിന്നു കുഞ്ഞിലേക്ക് അ സുഖം പകരുന്നതും തടയും.
∙ േപാളിയോ രോഗം പിടിപെടാതിരിക്കാൻ നൽകുന്ന പോളിയോ തുളളി മരുന്നാണ് ഓറൽ പോളിയോ വാക്സീൻ (ഒപിവി). പോളിയോ തടയുന്നതിനുള്ള ഇൻജെക്‌ഷനാണ് െഎപിവി.
∙ ഡിഫ്തീരിയ (തൊണ്ടമുള്ള്), പെർട്ടുസിസ് (വില്ലൻ ചുമ), ടെറ്റനസ് (കുതിരസന്നി), ഹിബ് (ന്യൂമോണിയ, ചെവിയിലെ പഴുപ്പ്, മസ്തിഷ്കജ്വരം), ഹെപ്പറ്റൈറ്റിസ് ബി എന്നിവ തടയുന്നതിനുള്ള കോംബിനേഷൻ വാക്സീൻ ആണു പെന്റാവാലെന്റ് കുത്തിവയ്പ്.
∙ ന്യുമോണിയ, ചെവിയിലെ പഴുപ്പ്, മസ്തിഷ്കജ്വരം എന്നിവ തടയാൻ ന്യൂമോകോക്കൽ വാക്സിനേഷൻ ഉപകരിക്കും.
∙ വയറിളക്കം പിടിപെടാനും നിർജലീകരണമുണ്ടാകാനും റൊട്ടാവൈറസ് കാരണമാകും. ഈ വൈറസിന് എതിരായ തുളളിമരുന്നാണു റൊട്ടാവൈറസ് വാക്സീൻ.
∙ അഞ്ചാംപനിക്കും റുബല്ലയ്ക്കുമെതിരെയുള്ള വാക്സീനാണ് എംആർ വാക്സീൻ. ശരീരം മുഴുവൻ മണൽ വാരിയിട്ട അവസ്ഥയാണ് അഞ്ചാം പനിയുടെ ലക്ഷണം. രോഗപ്രതിരോധശേഷി വളരെയധികം കുറയുകയും ചെയ്യും. അഞ്ചാംപനി മൂലമുണ്ടാകുന്ന ന്യൂമോണിയ, കാഴ്ചക്കുറവ് എന്നിവ തടയാൻ ഈ പ്രതിരോധവാക്സീൻ സഹായിക്കും.
റുബെല്ല (ജർമൻ മീസിൽസ്) പിടിപെടുമ്പോഴും അ ഞ്ചാംപനി പോലെ തന്നെ ന്യൂമോണിയ, ശരീരം മുഴുവൻ ചുവന്നു െപാങ്ങുക തുടങ്ങിയവയുണ്ടാകും. ഗർഭിണികൾക്കു റുബെല്ല പിടിപെട്ടാൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കു വൈകല്യങ്ങളുണ്ടാകാൻ സാധ്യതയേറെയാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, കേൾവിക്കുറവ്, ജന്മനായുള്ള തിമിരം, ബുദ്ധിവികാസക്കുറവ് എന്നിവയുണ്ടാകാം. കുട്ടികൾക്കും കൗമാരക്കാർക്കും സ്ത്രീകൾക്കും പ്രതിരോധ കുത്തിവയ്പ് നൽകി സംരക്ഷണം നൽകണം.
∙ ഡിഫ്തീരിയ (തൊണ്ടമുള്ള്), ടെറ്റനസ് (കുതിരസന്നി) എന്നിവ തടയാനുള്ള വാക്സിനേഷനാണ് ടിഡി വാക്സിനേഷൻ. ഗർഭിണികൾക്കു രണ്ടു ഡോസ് ടിഡി വാക്സിനേഷൻ എടുക്കേണ്ടതുണ്ട്.
എന്താണ് ഓപ്ഷനൽ വാക്സീൻ? ഇവ എടുക്കണമെന്നു നി ർബന്ധമുണ്ടോ?
ദേശീയ കുത്തിവയ്പു പട്ടികയിൽ ഇല്ലാത്ത ഓപ്ഷനൽ വാക്സിനേഷൻ, ആവശ്യമുള്ളവർക്കു സ്വകാര്യ ആശുപത്രിയിൽ നിന്ന് എടുക്കാനാകും. പ്രായം, അസുഖങ്ങൾ, രോഗം പടരാനുള്ള സാഹചര്യം ഇവ കണക്കാക്കി ഡോക്ടറുടെ നിർദേശപ്രകാരമാണ് ഇവ സ്വീകരിക്കേണ്ടത്. വിവിധ ഓപ്ഷനൽ വാക്സിനുകളെക്കുറിച്ച് അറിഞ്ഞോളൂ..
എച്ച്പിവി വാക്സിനേഷൻ
സ്ത്രീകളിൽ ഗർഭാശയമുഖ കാൻസർ (സെർവിക്കൽ കാ ൻസർ) തടയാൻ സഹായിക്കുന്ന വാക്സീനാണിത്. ഒൻപതു വയസ്സു മുതൽ എടുക്കാം. ആൺകുട്ടികൾക്കും എച്ച്പിവി വാക്സിനേഷൻ എടുക്കാനാകും. മലദ്വാര കാൻസർ, വാർട് എന്നിവ തടയാനും സഹായിക്കും.
ഹെപ്പറ്റൈറ്റിസ് എ വാക്സിനേഷൻ
വെള്ളം, ഭക്ഷണം ഇവയിലൂടെ പകരുന്ന മഞ്ഞപ്പിത്തം ത ടയാനുളള കുത്തിവയ്പ്. പുറമേ നിന്നു ഭക്ഷണം കഴിക്കുന്നവർ ഈ വാക്സീൻ എടുക്കുന്നതു മഞ്ഞപ്പിത്തം തടയാ ൻ സഹായിക്കും.
വാരിസെല്ല വാക്സിനേഷൻ
ചിക്കൻപോക്സ് പിടിപെടുന്നതു തടയാനുള്ള കുത്തിവയ്പാണിത്.
റാബീസ് വാക്സിനേഷൻ
നായ, പൂച്ച, മറ്റു വന്യമൃഗങ്ങൾ ഇവ മാന്തുകയോ കടിക്കുകയോ ചെയ്യുന്നതു മൂലമുണ്ടാകുന്ന പേവിഷബാധ തടയാനുള്ള കുത്തിവയ്പ്പുകളാണിവ.
കടിയേറ്റ ഭാഗം ഉടനടി സോപ്പും വെളളവും ഉപയോഗിച്ചു കഴുകിയ ശേഷം തൊട്ടടുത്ത ആശുപത്രിയിലെത്തി െപട്ടെന്നു തന്നെ പ്രതിരോധകുത്തിവയ്പ് എടുക്കണം.
മൃഗങ്ങളെ കൈകാര്യം ചെയ്യുന്ന ആരോഗ്യപ്രവർത്തക ർ, വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുന്ന ഫോറസ്റ്റ് ഉ ദ്യോഗസ്ഥർ, വളർത്തു മൃഗങ്ങൾ ഉള്ളവർ... തുടങ്ങിയവർ മുൻകരുതലായി വാക്സിനേഷൻ എടുക്കുന്നതാണു നല്ലത്. വളർത്തുമൃഗങ്ങൾക്കും കുത്തിവയ്പു നൽകണം.
ടൈഫോയ്ഡ് വാക്സിനേഷൻ
ടൈഫോയ്ഡ് പിടിപെടാതിരിക്കാനുളള വാക്സീനാണിത്. ഭക്ഷണം പാകം ചെയ്യുന്നവർക്കും കൈകാര്യം ചെയ്യുന്നവർക്കും ഈ വാക്സീൻ സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. പുറമേ നിന്നു ഭക്ഷണം കഴിക്കുന്നവർ ഈ വാക്സിനേഷൻ എടുക്കുന്നതു നല്ലതാണ്.
ഇൻഫ്ലുവൻസ വാക്സിനേഷൻ
മഴക്കാല രോഗങ്ങളിൽ മരണകാരണമായേക്കാവുന്ന അ സുഖമാണ് ഇൻഫ്ലുവൻസ. ഈ രോഗം തടയാനുള്ള കുത്തിവയ്പാണ് ഇൻഫ്ലുവൻസ വാക്സിനേഷൻ. ഓേരാ വർഷവും വൈറൽ സ്ട്രെയിൻ മാറുമെന്നതിനാൽ വർഷം തോറും ഈ കുത്തിവയ്പ് എടുക്കണം.
വാക്സിനേഷൻ എടുക്കാൻ വിട്ടുപോയാൽ എന്തു ചെയ്യണം?
അടുത്തുള്ള കുടുംബാരോഗ്യകേന്ദ്രത്തിലെത്തി ഇനി എ ടുക്കേണ്ട വാക്സിനേഷനെക്കുറിച്ച് അന്വേഷിക്കുക. ദേശീയകുത്തിവയ്പ് പട്ടിക അനുസരിച്ചു യോജിച്ച വാക്സിനേഷൻ േഡാക്ടറുടെ നിർദേശപ്രകാരം എടുക്കാനാകും.
പനിയുള്ളപ്പോൾ പ്രതിരോധകുത്തിവയ്പ്പുകൾ എടുക്കാമോ?
പനി, ജലദോഷം തുടങ്ങിയവ വാക്സിനേഷൻ എടുക്കുന്നതിനു തടസ്സമല്ല. ഡോക്ടർ പരിശോധിച്ചു ബുദ്ധിമുട്ടുകൾ ഇല്ലെന്നുറപ്പു വരുത്തിയ ശേഷം പ്രതിരോധ കുത്തിവയ്പ് എടുക്കാം.
പ്രതിരോധ കുത്തിവയ്പ് എടുക്കുമ്പോൾ പനിയുണ്ടാകുമോ?
എല്ലാ കുത്തിവയ്പ്പുകൾക്കും പനി ഉണ്ടാവാറില്ല. കുത്തിവച്ച സ്ഥലത്തു വേദന ഉണ്ടാകാം. പെന്റാവാലന്റ്, ഡിപിടി തുടങ്ങിയ കുത്തിവയ്പ് എടുക്കുമ്പോൾ പനി ഉണ്ടാകാം. ആ സമയത്തു ഡോക്ടർ നിർദേശിച്ച അളവിലും നിശ്ചിത സമയത്തും പാരസെറ്റമോൾ മരുന്ന് നൽകിയാൽ മതി. നല്ല പനി ഉണ്ടെങ്കിൽ ശരീരം നനച്ചു തുടക്കുക. കുത്തിവച്ച സ്ഥലത്തു കൂടുതൽ ചുവന്ന തടിപ്പ്, വേദന കുറയുന്നില്ല, കുട്ടി തീരെ കൈകാൽ അനക്കുന്നില്ല തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തി ഉടനെ േഡാക്ടറെ കാണിക്കണം.
പ്രതിരോധകുത്തിവയ്പു നൽകിയതിനു ശേഷം ഉടനെ ഭക്ഷ ണം കഴിക്കാമോ?
പ്രതിരോധകുത്തിവയ്പു നൽകുന്നതിനു മുൻപോ പിൻപോ ഭക്ഷണം കഴിക്കുന്നതിൽ ആശങ്ക വേണ്ട. പ്രതിരോധകുത്തിവയ്പ് എടുത്തതിനു ശേഷം കുഞ്ഞുങ്ങൾക്കു മുലപ്പാൽ നൽകുകയും ചെയ്യാം.
മുതിർന്നു കഴിഞ്ഞാൽ വാക്സീൻ എടുക്കേണ്ടതുണ്ടോ?
മുതിർന്നവർക്കും ആവശ്യമെങ്കിൽ വാക്സീൻ എടുക്കാം. െടറ്റനസ്, ഇൻഫ്ലുവൻസ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, എച്ച്പിവി, ന്യൂമോകോക്കൽ (ശ്വാസകോശ, വൃക്ക രോഗികൾക്ക്), ഹെപ്പറ്റിറ്റിസ് ബി തുടങ്ങിയവ മുതിർന്നവർക്ക് എ ടുക്കാം. ഡയാലിസിസ് ചെയ്യുന്നവർ, രക്തസംബന്ധമായ രോഗമുള്ളവർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർക്കു ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷൻ നിർബന്ധമാണ്.
വൈറ്റമിൻ തുള്ളിമരുന്ന്
∙ഒൻപതു മാസം കഴിയുമ്പോൾ മുതൽ കുഞ്ഞുങ്ങൾക്ക് ആറു മാസം ഇടവേളയിൽ വൈറ്റമിൻ എ തുള്ളിമരുന്നു നൽകണം. അഞ്ചു വയസ്സ് വരെ നൽകുക. ചില തരം പനികൾ പിടിപെടുമ്പോൾ കുഞ്ഞുങ്ങളുടെ ശരീരത്തിൽ ചുവന്ന പാടുകൾ (റാഷസ് ) കണ്ടേക്കാം. ഇത്തരം അവസ്ഥകളിൽ രണ്ടു ദിവസം അടുപ്പിച്ചു വൈറ്റമിൻ എ നൽകാൻ ഡോക്ടർ നിർദേശിക്കാറുണ്ട്.
∙ നവജാത ശിശുക്കളിൽ വൈറ്റമിൻ ഡിയുടെ കുറവുണ്ടാകാം. അതുകൊണ്ട് ഒരു വയസ്സ് വരെ കുഞ്ഞുങ്ങ ൾക്ക് വൈറ്റമിൻ ഡി തുള്ളിമരുന്നു നൽകണം. കുട്ടികളെ ഇളംവെയിൽ കൊള്ളിക്കുന്നതും വൈറ്റമിൻ ഡി ല ഭിക്കാൻ നല്ലതാണ്. വൈറ്റമിൻ ഡി കുറവുള്ള കുട്ടികൾക്ക് ഒരു വയസ്സിനു ശേഷവും വൈറ്റമിൻ ഡി തുള്ളിമരുന്നുകൾ നൽകാൻ ഡോക്ടർ നിർദേശിക്കാം.
കരുതലായ് പ്രതിരോധ കുത്തിവയ്പ്
നവജാതശിശുവിന് – ബിസിജി, ഓറൽ പോളിയോ വാക്സീൻ, ഹെപ്പറ്റൈറ്റിസ് ബി
ആറ് ആഴ്ച – പെന്റാവാലന്റ് കുത്തിവയ്പ്, ന്യൂമോകോക്കൽ വാക്സിനേഷൻ (പിസിവി), െഎപിവി, ഒപിവി, റൊട്ടാവൈറസ് വാക്സിനേഷൻ
പത്ത് ആഴ്ച – പെന്റാവാലെന്റ്, റൊട്ടാവൈറസ്, ഒപിവി
പതിനാല് ആഴ്ച– പെന്റാവാലന്റ്, ന്യൂമോകോക്കൽ വാക്സിനേഷൻ, െഎപിവി, ഒപിവി വാക്സിനേഷൻ, റൊട്ടാവൈറസ് വാക്സിനേഷൻ
ഒൻപത് മാസം – എംആർ വാക്സിനേഷൻ, പിസിവി ബൂസ്റ്റർ, െഎപിവി
ഒന്നര വയസ്സ് – ഡിപിടി ബൂസ്റ്റർ, എംആർ, ഒപിവി
അഞ്ചു വയസ്സ് – ഡിപിടി സെക്കൻഡ് ബൂസ്റ്റർ
10 വയസ്സ് – ടിഡി വാക്സിനേഷൻ
16 വയസ്സ് – ടിഡി
Credit: ഡോ. രഞ്ജിത് പി.
ശിശുരോഗ വിദഗ്ധൻ
ജില്ലാ ആശുപത്രി
തിരൂർ, മലപ്പുറം