രണ്ടു തവണ ഗർഭിണിയായെങ്കിലും മോളാർ പ്രഗ്‌നൻസി ആയിരുന്നു; വീണ്ടും ഗർഭം ധരിക്കാൻ പേടിയാകുന്നു ഡോക്ടർ...
പരിശോധനയിലൂടെയും അൾട്രാസൗണ്ട് സ്കാനിലൂടെയും മോളാർ പ്രഗ്‌നൻസി ആണോ നോർമൽ പ്രഗ്‌നൻസി ആണോ എന്നു നേരത്തേ തന്നെ തിരിച്ചറിയണം. ഒരു മോളാർ പ്രഗ്‌നൻസി കഴിഞ്ഞവരിൽ വീണ്ടും വരാനുള്ള സാധ്യത 1-2 ശതമാനം ആണെങ്കിൽ രണ്ടു മോളാർ പ്രഗ്‌നൻസി കഴിഞ്ഞവർക്കു വീണ്ടും വരാനുള്ള സാധ്യത 10 ശതമാനമാണ്.

ആശങ്കകളോടെയാണ് ഡോക്ടറെ കാണാൻ സംഗീത എത്തിയത്. ‘27 വയസ്സാണ് എനിക്ക്. രണ്ടു തവണ ഗർഭിണിയായെങ്കിലും മോളാർ പ്രഗ്‌നൻസി ആയിരുന്നു. എന്താണ് ഇങ്ങനെ ? വീണ്ടും ഗർഭം ധരിക്കാൻ പേടിയാകുന്നു ഡോക്ടർ’ സംഗീത പറഞ്ഞു. ‘ഭയമേ വേണ്ട’ എന്ന ആശ്വാസവാക്കോടെ മോളാർ പ്രഗ്‌നൻസിയെ കുറിച്ചു ഡോക്ടർ വിശദീകരിച്ചു.
‘23 ക്രോമസോം വീതമുള്ള ബീജവും അണ്ഡവും ചേരുമ്പോൾ 46 ക്രോമസോമുള്ള ഒരു ഭ്രൂണം ഉണ്ടാകുന്നു. ഭ്രൂണം വികസിച്ചാണ് ഗർഭസ്ഥശിശുവായി മാറുന്നത്. ഇതാണ് ഗർഭധാരണത്തിൽ സാധാരണയായി സംഭവിക്കുന്നത്. എന്നാൽ മോളാർ പ്രഗ്‌നൻസിയിൽ ബീജസങ്കലന സമയത്ത് ക്രോമസോം വ്യതിയാനങ്ങൾ സംഭവിക്കുന്നു.
കംപ്ലീറ്റ്, പാർഷൽ എന്നിങ്ങനെ രണ്ടു തരം മോളാർ പ്രഗ്‌നൻസി ഉണ്ട്. കംപ്ലീറ്റ് മോളാർ പ്രഗ്‌നൻസിയിൽ അണ്ഡം ശൂന്യമായിരിക്കും. ഇതു ബീജവുമായി ചേർന്ന് ഇരട്ടിക്കുന്നുണ്ടെങ്കിലും ഭ്രൂണം രൂപപ്പെടുന്നില്ല. പാർഷ്യൽ മോളാർ പ്രഗ്‌നൻസിയിൽ അണ്ഡവുമായി രണ്ടു ബീജം ചേർന്നു മൂന്നു സെറ്റ് ക്രോമസോം ഉള്ള അവസ്ഥയുണ്ടാകുന്നു. ഇത് പ്ലാസെന്റൽ ടിഷ്യുവിനെ അമിതമായി പെരുപ്പിക്കുകയും എച്ച്സിജി ഹോർമോൺ അധികമായി ഉൽപാദിപ്പിക്കപ്പെടുകയും ഭ്രൂണത്തിന്റെ വളർച്ച തടസ്സപ്പെടുകയും ചെയ്യുന്നു.
മോളാർ പ്രഗ്‌നൻസി വരാൻ സാധ്യതയുള്ള സാഹചര്യങ്ങൾ നോക്കാം.
∙ അമ്മയുടെ പ്രായം 20ൽ താഴെയോ 35ൽ മുകളിലോ ആണെങ്കിൽ. ∙ മുൻപ് മോളാർ പ്രഗ്‌നൻസി സംഭവിച്ചവരിൽ വീണ്ടും വരാനുള്ള സാധ്യത 1 - 2 ശതമാനമാണ്. ∙ വൈറ്റമിൻ എ അപര്യാപ്തത
ഈ സാഹചര്യങ്ങളുള്ളവർ പരിശോധനയിലൂടെയും അൾട്രാസൗണ്ട് സ്കാനിലൂടെയും മോളാർ പ്രഗ്‌നൻസി ആണോ നോർമൽ പ്രഗ്‌നൻസി ആണോ എന്നു നേരത്തേ തന്നെ തിരിച്ചറിയണം.
രണ്ടു തവണ മോളാർ പ്രഗ്‌നൻസി ആയതുകൊണ്ടു വീണ്ടും വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ചെറിയ ശതമാനം കൂടുതലാണ്. ഒരു മോളാർ പ്രഗ്‌നൻസി കഴിഞ്ഞവരിൽ വീണ്ടും വരാനുള്ള സാധ്യത 1-2 ശതമാനം ആണെങ്കിൽ രണ്ടു മോളാർ പ്രഗ്‌നൻസി കഴിഞ്ഞവർക്കു വീണ്ടും വരാനുള്ള സാധ്യത 10 ശതമാനമാണ്. എങ്കിലും 90 ശതമാനവും നോർമൽ പ്രഗ്‌നൻസി സാധ്യമാണ് എന്ന പോസിറ്റീവ് വശമുണ്ട്. പേടിക്കാതെ മുന്നോട്ടു പോകുക.’
വിവരങ്ങൾക്കു കടപ്പാട് : ഡോ. റിങ്കു ജി. പ്രഫസർ, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ഗവ.മെഡിക്കൽ കോളജ്, കൊല്ലം
ഗൈനക്കോളജി സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടിയുമായി ഷീ വെൽനസ് പംക്തി. വായിക്കാം വനിതയിൽ.