വേദനയറിയാതെ പ്രസവിക്കാൻ എപിഡ്യൂറൽ തിരഞ്ഞെടുക്കുമ്പോൾ പാർശ്വഫലങ്ങളെ പേടിക്കണോ ? How Epidural Analgesia Works for Painless Delivery
വേദനരഹിത പ്രസവത്തിനായി പ്രധാനമായി ഉപയോഗിക്കുന്ന മാർഗമാണ് എപിഡ്യൂറൽ അനൾജേസിയ. ഗർഭപാത്രത്തിന്റെ കോൺട്രാക്‌ഷൻ മൂലമുണ്ടാകുന്ന വേദനയുടെ സിഗ്‌നലുകൾ എപിഡ്യൂറൽ വഴി തടയും. ഇതിനാൽ വേദന അറിയില്ല. എന്നാൽ ഗർഭപാത്രത്തിന്റെ കോൺട്രാക്ഷൻ തടസ്സമില്ലാതെ തുടരുകയും ചെയ്യും.

വേദനരഹിത പ്രസവത്തിനായി പ്രധാനമായി ഉപയോഗിക്കുന്ന മാർഗമാണ് എപിഡ്യൂറൽ അനൾജേസിയ. അനസ്തെറ്റിസ്റ്റിന്റെ നേതൃത്വത്തിലാണ് ഇതു ഗർഭിണിക്കു നൽകുന്നത്. നട്ടെല്ലിന്റെ പുറകിലൂടെ സ്പൈനൽ കോഡിന്റെ ഏറ്റവും പുറത്തെ ആവരണമായ ഡ്യൂറാ മേറ്ററിന്റെ പുറത്തുള്ളതാണ് എപിഡ്യൂറൽ സ്പേസ്. ഇവിടെയാണു മ രുന്നു (ലോക്കൽ അനസ്തേഷ്യ + ഒപിയോയ്ഡ്) കുത്തിവയ്ക്കുന്നത്. പിന്നീട് ആവശ്യാനുസരണം മരുന്ന് ടോപ് അപ് ചെയ്യാനായി ഒരു കത്തീറ്റർ ഇടുകയും ചെയ്യും.
പ്രസവവേദന തുടങ്ങിയശേഷമാണ് (ആക്ടീവ് ലേബർ) കുത്തിവയ്പ് നൽകുക. ഗർഭപാത്രത്തിന്റെ കോൺട്രാക്‌ഷൻ മൂലമുണ്ടാകുന്ന വേദനയുടെ സിഗ്‌നലുകൾ എപിഡ്യൂറൽ വഴി തടയും. ഇതിനാൽ വേദന അറിയില്ല. എന്നാൽ ഗർഭപാത്രത്തിന്റെ കോൺട്രാക്ഷൻ തടസ്സമില്ലാതെ തുടരുകയും ചെയ്യും. 5000 - 25000 രൂപ വരെയാണ് എപിഡ്യൂറലിന്റെ ചാർജ്.
പ്രസവസമയത്തുടനീളം അമ്മയുടെ ബിപിയും കുഞ്ഞിന്റെ ഹൃദയമിടിപ്പും നിരീക്ഷിച്ചുകൊണ്ടിരിക്കും. പാർശ്വഫലങ്ങൾ കാര്യമായിട്ടില്ല. ചിലപ്പോൾ പ്രസവത്തിന്റെ അവസാനഘട്ടത്തിൽ കുഞ്ഞിനെ പുഷ് ചെയ്യാനുള്ള സെൻസേഷൻ അറിയാത്തതിനാൽ ഗർഭിണിയെ അതിയായി പ്രോത്സാഹിപ്പിക്കേണ്ടി വരും. ബിപി താഴാൻ സാധ്യതയുണ്ടെങ്കിലും ഐവി ഫ്ലൂയിഡ് നൽകി ശരിയാക്കാവുന്നതേയുള്ളൂ. ചിലരില്‍ മരുന്നു കുത്തിവയ്ക്കുന്ന സ്ഥലത്ത് ചെറിയ തടിപ്പും വേദനയും വരാം. പ്ലേറ്റ്‌ലെറ്റ് തീരെ കുറവുള്ളവർ, നട്ടെല്ലിന് കുഴപ്പമുള്ളവർ, മരുന്നിനോട് അലർജിയുള്ളവർ എന്നിവരിൽ കഴിയുന്നതും എപിഡ്യൂറൽ നൽകാറില്ല. സങ്കീർണതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
പ്രസവവേദന കുറയ്ക്കാനുള്ള മറ്റു വഴികൾ ∙ മാസ്ക് വഴി എന്റോനോക്സ് ഗ്ലാസ് ഗർഭിണിക്ക് നൽകാറുണ്ട്. ഇതു ശ്വസിക്കുന്നതിലൂടടെ വേദന പൂർണമായി ഇല്ലാതാകില്ലെങ്കിലും കാഠിന്യം കുറയും. ∙ ബ്രീതിങ് വ്യായാമങ്ങൾ വേദനയ്ക്ക് ആശ്വാസം നൽകും. ആന്റിനേറ്റൽ പിരീയഡിൽ തന്നെ ട്രെയിനിങ് തുടങ്ങണം. ∙ വാട്ടർ ബർത്തിന് (വെള്ളത്തിലേക്ക് പ്രസവിക്കുന്നത്) വേദന കുറവാണ്.
വിവരങ്ങൾക്കു കടപ്പാട് : ഡോ. റിങ്കു ജി. പ്രഫസർ, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ഗവ.മെഡിക്കൽ കോളജ്, കൊല്ലം
ഗൈനക്കോളജി സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടിയുമായി ഷീ വെൽനസ് പംക്തി. വായിക്കാം വനിതയിൽ.