തണുപ്പെത്തുന്നതും ചർമം വരണ്ട് തിളക്കം മങ്ങിപ്പോകുന്നതും കണ്ട് മൂഡ് മൊത്തം പോയിട്ടാണ് പലരും രാവിലെ എഴുന്നേൽക്കുക. ഇന്നിനി കണ്ണാടിയേ നോക്കുന്നില്ല.... ഇനിയിപ്പോ എന്തു ചെയ്തിട്ടും കാര്യമില്ല ‘ഐ ക്വിറ്റ്’ എന്ന് പറഞ്ഞ് പിണങ്ങാതെഡോ... നമുക്ക് വഴിയുണ്ടാക്കാം.... കാലത്തെഴുന്നൽക്കുമ്പോൾ വളരെ കുറച്ച് ചേരുവകൾ

തണുപ്പെത്തുന്നതും ചർമം വരണ്ട് തിളക്കം മങ്ങിപ്പോകുന്നതും കണ്ട് മൂഡ് മൊത്തം പോയിട്ടാണ് പലരും രാവിലെ എഴുന്നേൽക്കുക. ഇന്നിനി കണ്ണാടിയേ നോക്കുന്നില്ല.... ഇനിയിപ്പോ എന്തു ചെയ്തിട്ടും കാര്യമില്ല ‘ഐ ക്വിറ്റ്’ എന്ന് പറഞ്ഞ് പിണങ്ങാതെഡോ... നമുക്ക് വഴിയുണ്ടാക്കാം....

കാലത്തെഴുന്നൽക്കുമ്പോൾ വളരെ കുറച്ച് ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന ഈ ആരോഗ്യ പാനീയങ്ങൾ കുടിക്കാം.. പോയ്പ്പോയെന്നു കരുതിയ മുഖത്തിന്റെ ഗ്ലോ ഒക്ക‌ വണ്ടിയും പിടിച്ച് തിരികെ വരുന്നത് കാണാം.

ADVERTISEMENT

1. ചുടുവെള്ളം, നാരങ്ങ... ഇത് പൊളിക്കും!

ഇതൊക്കെ എല്ലാവരും ചെയ്യുന്നതല്ലേ എന്ന് പറഞ്ഞ് അവഗണിക്കാൻ വരട്ടേ... ചെയ്തു നോക്കണം. രാവിലെ എഴുന്നൽക്കുക ഇളം ചൂടുള്ള വെള്ളത്തിലേക്ക് അൽപം നാരങ്ങ പിഴിഞ്ഞൊഴിക്കുക കുടിക്കുക. അല്ല കയ്ച്ചിട്ട് കുടിക്കാൻ പറ്റില്ലെന്നോ? ഇച്ചിരി തേനൊഴിച്ച് ആ പ്രശ്നം അങ്ങ് പരിഹരിക്കുക. സിംപിൾ.

ADVERTISEMENT

2. കുറച്ച് റിച്ച് ആയിക്കോട്ടേ... ബദാം പോരട്ടേ

തലേദിവസം രാത്രി ചൂടാറിയ വെള്ളത്തിൽ 4–5 ബദാം ഇട്ട് വയ്ക്കുക. അടുത്ത ദിവസം രാവിലെ ബദാം ചവച്ചിറക്കി വെള്ളവും കുടിക്കാം.. വൈറ്റമിൻ ഇയുടെ കലവറ അകത്തെത്തുമ്പോൾ ചർമം തിത്തെയ് തിത്തെയ് പാടിയിരിക്കും..

ADVERTISEMENT

3. കോളാജൻ കുറയ്ക്കണ്ട

ഒരു ഗാസ് വെള്ളം മിക്സിയിലേക്ക് ഒപ്പം ഇച്ചിരി നെല്ലിക്ക അരിഞ്ഞിട്ടതും. വട്ടം കറക്കുക. എടുത്ത് കുടിക്കുക. ചർമത്തെ യുവത്വത്തോടെ വയ്ക്കാൻ സഹായിക്കുന്ന കോളാജൻ ഇതിലുണ്ട്.

4. പാടും മങ്ങലും കടക്ക് പുറത്തെന്ന് പറയും മഞ്ഞൾ 

മുഖത്തുള്ള പാടുകളും ഉച്ചയ്ക്കത്തെ വെയിലു കൊണ്ട് മങ്ങിയ കൺതടങ്ങളും ഒക്കെ പതിയെ മായ്ക്കാൻ ഈ പാനീയം സഹായിക്കും.. അൽപം ഇളം ചൂടു വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾപൊടിയിട്ട് കുടിക്കുക.

5. ഹെർബൽ ടീ കൊണ്ട് ഗട്ടിനെ ഹാപ്പിയാക്കൂ... ചർമം മിനുക്കൂ

ഇഞ്ചി, ജീരകം, എന്നിവയിലേതെങ്കിലും ഒക്കെ ഇട്ട് വെളളം തിളപ്പിച്ച് കാലത്ത് അതു കുടിച്ച് ദിവസം തുടങ്ങുന്നത് ഗട്ടിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.. ദഹന പ്രശ്നങ്ങൾ അകലുന്നതോടെ ചർമം സുന്ദരമാകും..

പാനീയങ്ങൾ കുടിക്കുന്നതിനൊപ്പം തന്നെ സമയത്തിനുള്ള ഉറക്കവും ആവശ്യത്തിനുള്ള ഉറക്കവും ആരോഗ്യകരമായ ഡയറ്റും ശീലിച്ചാൽ മാത്രമേ ചർമത്തെ സുന്ദരമായി വയ്ക്കാനാകൂ എന്നതും ഓർക്കാം.

മാത്രമല്ല ഇതൊക്കെ എന്നും കുടിക്കാതെ ഇടവിട്ട് മാറി മാറി കുടിക്കുന്നതാണ് നല്ലത്. ഒന്നും അധികമാകുന്നത് അത്ര നല്ലതല്ല. എന്തെങ്കിലും ചേരുവകളോട് അലർജിയുണ്ടെങ്കിൽ പരീക്ഷണം വേണ്ട, അതൊഴിവാക്കാം.. 

ADVERTISEMENT